Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Kannur

വധശ്രമക്കേസില്‍ ജാമ്യത്തിലിറങ്ങിയ പിടികിട്ടാപ്പുള്ളി കോടതിയില്‍ ഹാജരാകേണ്ട ദിവസം തൂങ്ങിമരിച്ചു

കണ്ണൂർ: വധശ്രമക്കേസില്‍ ജാമ്യത്തിലിറങ്ങിയ പിടികിട്ടാപ്പുള്ളി തൂങ്ങിമരിച്ചു.പരിയാരം തിരുവട്ടൂര്‍ അരിപ്പാമ്പ്രയിലെ പകുറന്‍ മൂസാന്റകത്ത്പി.എം.റഷീദ്(42) ആണ് മരിച്ചത്. ഇന്നലെ രാവിലെ ഒന്‍പതരയോടെയാണ് വീടിന്റെ അടുക്കളയുടെ പിറകുവശത്തെ വര്‍ക് ഏരിയയില്‍ തൂങ്ങിയ നിലയില്‍ കണ്ടത്.കഴിഞ്ഞ ദിവസമാണ് റഷീദിനെ പരിയാരം പോലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയത്. പരിയാരം പോലീസ് പരിധിയില്‍ 2017 ല്‍ നടന്ന വധശ്രമക്കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ റഷീദ് ഒളിവിലായിരുന്നു.അരിപ്പാമ്പ്ര തട്ടിക്കൂട്ടി വീട്ടില്‍ ടി.കെ.ഷക്കീര്‍(23), അരിപ്പാമ്പ്ര പാറോലകത്ത് വീട്ടില്‍ പി.ഫസല്‍റഹ്മാന്‍(25), തട്ടിക്കൂട്ടി വീട്ടില്‍ ടി.കെ.സഫ്‌വാന്‍ എന്നിവരെ പ്രതി കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു.തളിപ്പറമ്പ് അഡീ.സെഷന്‍സ് […]
Read more

കണ്ണൂർ സെൻട്രൽ ജയിലിൽ റിമാൻഡ് തടവുകാരൻ ആത്മഹത്യ ചെയ്തു

കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രൽ ജയിലിൽ ആത്മഹത്യ. കണ്ണൂര്‍ സെന്‍ട്രൽ ജയിലിൽ റിമാന്‍ഡിൽ കഴിയുന്ന പ്രതി ജീവനൊടുക്കി. കത്തികൊണ്ട് കഴുത്തറുത്ത് മരിച്ച നിലയിലാണ് പ്രതിയെ കണ്ടെത്തിയത്. വയനാട് കേണിച്ചിറ സ്വദേശി ജിൽസനാണ് മരിച്ചത്. മുന്‍പും ജിൽസണ്‍ ആത്മഹത്യാശ്രമം നടത്തിയിരുന്നു. തുടര്‍ന്ന് കൗണ്‍സിലിങ് അടക്കം നൽകിയിരുന്നു. ഭാര്യയെ കൊലപ്പെടുത്തിയ കേസിലാണ് ജിൽസണ്‍ ജയിലിലായത്.
Read more

അവകാശ സംരക്ഷണത്തിലാണ് ഈ തെരഞ്ഞെടുപ്പ് പോരാട്ടം; ഒരേ സർവ്വീസ് സംഘടനയിലെ അഞ്ച് പേർ അഞ്ചിടത്ത് സ്ഥാനാർഥികൾ

കണ്ണൂർ: ഒരേ സർവ്വീസ് സംഘടനയിലെ അഞ്ച് പേർ അഞ്ചിടത്ത് സ്ഥാനാർഥികൾ. ഇടതും വലതും സ്വതന്ത്രരു മുണ്ടിവരിൽ . എല്ലാവരും കണ്ണൂർ ജില്ലക്കാർ . എയ്ഡഡ് സ്ക്കൂൾ മിനി സ്റ്റീരിയൽ സ്റ്റാഫ് അസോസിയേൻ പ്രവർത്തകരായ എൻ. സി. ടി. ഗോപീകൃഷ്ണൻ,കെ .വി. ജതീന്ദ്രൻ,കലിക്കോടൻ രാജേഷ്, രാജു ജോസഫ്, സുരേഷ് കുമാർ കല്ലുമ്മൽ എന്നിവരാണിവർ. എൽ ഡി എഫിൽ ഒരാളും യുഡിഎഫിൽ മൂന്നും സ്വതന്ത്രനായി ഒരാളുമാണ് മത്സര രംഗത്ത്. സംഘടനയുടെ സംസ്ഥാന ട്രഷറർ എൻ.സി.ടി. ഗോപീകൃഷ്ണൻ പാനൂർ നഗരസഭയിലെ 28 […]
Read more

കണ്ണൂരില്‍ കെഎസ്‌ആര്‍ടിസി ബസിന് അടിയില്‍പ്പെട്ട് ഒരാള്‍ മരണപ്പെട്ടു

കണ്ണൂര്‍: കണ്ണൂർ നഗരത്തില്‍ ബസിന് അടിയില്‍പ്പെട്ട് ഒരാള്‍ മരിച്ചു. ഇന്ന് വൈകിട്ട് 3.20 ഓടെയാണ് ദാരുണമായ അപകടമുണ്ടായത്. കണ്ണൂര്‍ കാള്‍ടെക്സ് എൻ എസ് ടാക്കീസിന് മുന്നില്‍ വെച്ചാണ് അപകടമുണ്ടായത്. കെഎസ്ആർടിസി ബസിന് അടിയില്‍ പെട്ടാണ് അപകടം. റോഡിലേക്ക് വീണയാളുടെ ദേഹത്ത് ബസിന്‍റെ പിൻവശത്തെ ടയർ കയറിയിറങ്ങുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം കണ്ണൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഇതിനിടെ, ഇന്ന് വൈകിട്ട് തിരുവനന്തപുരം കഴക്കൂട്ടത്തും വാഹനാപകടമുണ്ടായി. കഴക്കൂട്ടത്ത് സ്കൂള്‍ ബസും കാറും തമ്മിലിടിച്ച്‌ കാര്‍ ഡ്രൈവര്‍ക്ക് […]
Read more

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡ് പ്രതി കഴുത്തുമുറിച്ച് മരിച്ച നിലയില്‍

കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡ് പ്രതി കഴുത്തുമുറിച്ച് മരിച്ച നിലയില്‍. വയനാട് കേണിച്ചിറ സ്വദേശി ജില്‍സന്‍ ആണ് മരിച്ചത്. ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ ഇയാള്‍ ജയിലില്‍ കഴിയുകയാണ്. ഏഴ് മാസമായി റിമാന്‍ഡിലാണ് ജിന്‍സണ്‍. ഇന്നലെ രാത്രിയാണ് ജിന്‍സണ്‍ ആത്മഹത്യ ചെയ്തത്. കത്തി കൈക്കലാക്കുകയും രാത്രിയോടെ കഴുത്ത് അറുക്കുകയുമായിരുന്നു. രാവിലെ രക്തപ്പാടുകള്‍ കണ്ടതിനെ തുടര്‍ന്ന് സഹ തടവുകാര്‍ വിവരമറിയിക്കുകയും ജയില്‍ അധികൃതര്‍ എത്തുകയുമായിരുന്നു. തുടര്‍ന്ന് ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. ആശുപത്രിയില്‍ എത്തിക്കുന്ന സമയത്ത് ജീവനുണ്ടായിരുന്നു എന്നാണ് ലഭിക്കുന്ന […]
Read more

വിസ്മയപാര്‍ക്ക് ജീവനക്കാരനെ റോഡിൽ മരിച്ച നിലയിൽ കണ്ടെത്തി

കണ്ണൂർ: വിസ്മയ പാർക്കിലെ ജീവനക്കാരനും സി.പി.എം. ഈലിപ്പുറം ബ്രാഞ്ച് മെമ്പറുമായ കെ.വി. മുരളീധരൻ (53) നെ റോഡിൽ വീണുകിടക്കുന്ന നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് മരണമടഞ്ഞു. വെള്ളിക്കീൽ കൈരളി വായനശാലക്ക് സമീപത്തെ തെക്കോൽ കാപ്പാടൻ വീട്ടിൽ അംഗമാണ് അദ്ദേഹം.ഇന്നലെ രാവിലെ 11:00 മണിക്ക് ഈലിപ്പുറം കൈരളി വായനശാല റോഡിൽ വെച്ചാണ് മുരളീധരനെ വീണുകിടക്കുന്ന നിലയിൽ കണ്ടത്. ഉടൻതന്നെ തളിപ്പറമ്പ് സഹകരണ ആശുപത്രിയിലും തുടർന്ന് കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലും എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരേതനായ കുഞ്ഞിരാമൻ- ജാനകി ദമ്പതികളുടെ […]
Read more

കണ്ണൂര്‍ ചുഴലിയില്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച്‌ യുവാവ് മരണപ്പെട്ടു

കണ്ണൂർ: ചുഴലിയില്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച്‌ യുവാവ് മരണപ്പെട്ടു. ചുഴലി തോളൂർ സ്വദേശി മീത്തലേപുരയില്‍ അജുല്‍ രവീന്ദ്രനാണ് (20) മരിച്ചത്. എം.പി.പി.രവീന്ദ്രന്റെയും ബിന്ദുവിന്റെയും മകനാണ്. സഹോദരൻ: മിജുല്‍ രവീന്ദ്രൻ. ചുഴലി കൂനത്ത് വെച്ച്‌ അജുല്‍ സഞ്ചരിച്ച കെ എല്‍.06. എച്ച്‌. 382 നമ്പർ ബൈക്കും കെ എല്‍. 59.ബി. 5784 നമ്പർ ലോറിയുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ യുവാവിനെ നാട്ടുകാർ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ശ്രീകണ്ഠാപുരം പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി. സംസ്ക്കാരം ശനിയാഴ്ച്ച വൈകുന്നേരം […]
Read more

തെരുവുനായ്ക്കൾക്ക് പൊതുസ്ഥലത്ത് ഭക്ഷണം നൽകുന്ന വീട്ടമ്മയ്ക്ക് മനുഷ്യാവകാശ കമ്മീഷന്റെ മുന്നറിയിപ്പ്

കണ്ണൂർ : മൂന്ന് നായ്ക്കളെ സ്വന്തമായി വളർത്തുകയും പതിനഞ്ചോളം നായ്ക്കൾക്ക് ഭക്ഷണം നൽകുകയും ചെയ്യണമെന്ന് ബർണശേരി സ്വദേശിനിക്ക് മനുഷ്യാവകാശ കമ്മീഷൻ്റെ മുന്നറിയിപ്പ്. വളർത്തുനായ്ക്കളെ മാത്രം പരിപാലിക്കണമെന്നും തെരുവുനായ്ക്കൾക്ക് പൊതുവഴികളിൽ ഭക്ഷണം നിർബന്ധമായും ഒഴിവാക്കണമെന്നും കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് കർശന നിർദ്ദേശം നൽകി. തെരുവുനായ്ക്കൾ തങ്ങളുടെ സമാധാന ജീവിതത്തിന് ഭംഗം വരുത്തുന്നുവെന്നാരോപിച്ച് ബർണശേരി സ്വദേശിനി സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. കമ്മീഷൻ നിർദ്ദേശാനുസരണം പ്രവർത്തിക്കാമെന്ന് തെരുവുനായ്ക്കൾക്ക്ഭക്ഷണം നൽകുന്ന വീട്ടമ്മ ഉറപ്പുനൽകി വാങ്ങി. കൺറോൺമെൻ്റ് പ്രദേശം ചെറുതാണെന്നും ഇത് […]
Read more

രാഹുൽ മാങ്കൂട്ടത്തിൽ ചെയ്തത് ‘തെറ്റ്, മഹാതെറ്റ്’, അഭയം നൽകിയിട്ടില്ലെ: കെ. സുധാകരൻ

കണ്ണൂർ: യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ നിലപാട് വ്യക്തമാക്കി മുതിർന്ന കോൺഗ്രസ് നേതാവ് കെ. സുധാകരൻ. രാഹുൽ മാങ്കൂട്ടത്തിൽ ചെയ്തത് ‘തെറ്റാണെന്നും മഹാ തെറ്റാണെന്നും’ അതിൽ തർക്കമൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു. രാഹുലിന് താൻ അഭയം നൽകിയിട്ടില്ലെന്നും സുധാകരൻ വ്യക്തമാക്കി.”രാഹുൽ തെറ്റ് ചെയ്തില്ലെന്ന് താൻ ഒരിടത്തും പറഞ്ഞിട്ടില്ല. രാഹുൽ ചെയ്തത് തെറ്റാണ്, മഹാ തെറ്റാണ്. അതിൽ തർക്കമൊന്നുമില്ല,” സുധാകരൻ മാധ്യമങ്ങളോട് പ്രതികരിച്ചു.വ്യക്തിപരമായി രാഹുലിനോട് തനിക്ക് യാതൊരു താൽപര്യവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “തിരിച്ചുവരണമെന്ന് മാത്രമേ പറഞ്ഞിട്ടുള്ളൂ. അദ്ദേഹത്തിന്റെ […]
Read more

തലശ്ശേരിയിൽ പണിതീരാത്ത കെട്ടിടത്തിൽ നിന്നും സ്ത്രീയുടെ തലയോട്ടി കണ്ടെത്തി; ഭർത്താവ് കസ്റ്റഡിയിൽ

കണ്ണൂർ: തലശ്ശേരി ജൂബിലി റോഡിന് സമീപം പണിതീരാത്ത കെട്ടിടത്തിൽ നിന്നും സ്ത്രീയുടെ തലയോട്ടി കണ്ടെത്തി. തലയോട്ടി കാണാതായ തമിഴ്‌നാട് സേലം സ്വദേശിനിയായ വയോധികയുടേതെന്നാണ് സംശയം. ഇവരുടെ മകൾ നൽകിയ പരാതിയിൽ തലശേരി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അസ്ഥികൂടം കണ്ടെത്തിയത്.തലയോട്ടിക്ക് ആറു മാസം പഴക്കമുണ്ടെന്നാണ് സൂചന. അതേസമയം, സംഭവുമായി ബന്ധപ്പെട്ട് വായോധികയുടെ ഭർത്താവിനെ കസ്റ്റഡിയിലെടുത്തു. ഇയാളെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്.
Read more

Recent News

Advertisement
WhiteswanTV Footer