പാലത്തായി കേസ്; അധ്യാപകനായ ബിജെപി നേതാവ് മുഖ്യപ്രതിയായ കേസിൽ വിധി ഇന്ന്
കണ്ണൂർ: തലശ്ശേരിയിൽ ബിജെപി നേതാവായ അധ്യാപകൻ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ വിധി ഇന്ന്. തലശ്ശേരി പോക്‌സോ സ്‌പെഷ്യൽ കോടതി ജഡ്‌ജി എം ടി ജലജറാണിയാണ് ഇന്ന് വിധി പറയുന്നത്. ബിജെപി തൃപ്പങ്ങോട്ടൂർ പഞ്ചായത്ത് മുൻ പ്രസിഡന്റും ആർഎസ്‌എസ്സുകാരനുമായ കടവത്തൂർ മുണ്ടത്തോട്ടെ കുറുങ്ങാട്ട് ഹൗസിൽ കെ പത്മരാജൻ (പപ്പൻ മാഷ്﹣49) ആണ് പ്രതി. 2020 ജനുവരി, ഫെബ്രുവരി മാസത്തിൽ മൂന്നുതവണ അധ്യാപകൻ ബാത്ത്‌റൂമിൽ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്. എൽഎസ്‌എസ് സ്‌കോളർഷിപ്പ് പരീക്ഷക്ക് സ്‌പെഷ്യൽ ക്ലാസിനെന്ന് പറഞ്ഞ് വിളിച്ചുവരുത്തിയാണ് […]
Read more