Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Kannur

കണ്ണൂരിൽ വോട്ടർ കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂര്‍: കണ്ണൂരിൽ വോട്ടു ചെയ്യാൻ എത്തിയ യുവാവ് കുഴഞ്ഞു വീണ് മരിച്ചു. മൊറാഴ സ്വദേശി കെ.പി സുധീഷ് ആണ് മരിച്ചത്. മൊറാഴ സൗത്ത് എൽ.പി സ്കൂളിലാണ് സംഭവം. അതേസമയം, കണ്ണൂർ പരിയാരത്ത് യുഡിഎഫ് സ്ഥാനാർഥിക്ക് മർദനമേറ്റു. പതിനാറാംവാർഡ് സ്ഥാനാർഥി പി.വി സജീവനാണ് മർദനമേറ്റത്. പരിയാരം ഹൈസ്ക്കുളിലെ രണ്ടാം ബൂത്തിൽ വെച്ചാണ് അക്രമം നടന്നത്. കണ്ണൂർ കോട്ടയം പഞ്ചായത്തിലും വോട്ടെടുപ്പിനിടെ വാക്കേറ്റം ഉണ്ടായി. കാഴ്ചയില്ലാത്ത സ്ത്രീയുടെ ഓപ്പൺ വോട്ടിനെ ചൊല്ലിയാണ് എൽഡിഎഫ്-യുഡിഎഫ് പ്രവർത്തകർ തമ്മിൽ തർക്കം ഉണ്ടായത്. പിന്നീട് […]
Read more

രാഹുലിനെതിരായ പരാതി രാഷ്ട്രീയപ്രേരിതം, പരാതിക്ക് പിന്നിൽ ലീഗൽ ബ്രെയിൻ: സണ്ണി ജോസഫ്

കണ്ണൂർ: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പരാതി രാഷ്ട്രീയ പ്രേരിതമെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. കാത്തുംകടവ് സെന്റ് ജോൺസ് ബാപ്റ്റിസ്റ്റ് ഇംഗ്ലിഷ് മീഡിയം സ്കൂളിൽ തന്റെ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തനിക്ക് കിട്ടിയ പരാതിക്ക് പിന്നിൽ ലീഗൽ ബ്രെയിനുണ്ടെന്നും അദ്ദേഹം പറഞ്ഞു. പരാതി എന്തിനാണെന്ന് ആളുകൾക്ക് അറിയാം. ജനങ്ങൾ വിലയിരുത്തട്ടെ. എനിക്ക് പരാതി ലഭിച്ച സമയത്ത്തന്നെ മാധ്യമങ്ങൾക്കും ലഭിച്ചു. എന്തായിരുന്നു അതിന്റെ ലക്ഷ്യം? പരാതി ആർക്കാണ് അയക്കേണ്ടതെന്ന് അവർക്ക് നന്നായി അറിയാം. എന്നാൽ എനിക്കാണ് […]
Read more

തലശ്ശേരി നഗരസഭാ ജീവനക്കാരനെ എരഞ്ഞോളി പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി

കണ്ണൂർ: തലശ്ശേരി നഗരസഭയിലെ ഓഡിറ്റ് വിഭാഗം ജീവനക്കാരനും എൻജിഒ യൂണിയൻ തലശ്ശേരി ഏരിയാ കമ്മിറ്റിയംഗവുമായ എസ്. പ്രത്യുഷിനെ (35) പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. താഴെ ചമ്പാട് വിന്നേഴ്‌സ് കോർണറിലെ ഗോവിന്ദ സദനത്തിൽ താമസക്കാരനാണ് അദ്ദേഹം.എരഞ്ഞോളി പുഴയിലാണ് മൃതദേഹം കണ്ടെത്തിയത്. തലശ്ശേരി ജനറൽ ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം ഇന്ന് രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ സംസ്കാരം നടക്കും. പാനൂർ കെ.കെ.വി. ഹയർ സെക്കൻഡറി സ്‌കൂൾ റിട്ട. അധ്യാപകനും എസ്.ഇ.ആർ.ടി. റിസോഴ്സ് പേഴ്‌സണുമായ കെ.കെ. സുരേഷ് […]
Read more

കണ്ണൂർ സിറ്റി പോലീസ് ജില്ലയ്ക്ക് അനുവദിച്ച പുതിയ വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് ചെയ്തു

കണ്ണൂർ: പോലീസിന്റെ നവീകരണത്തിന്റെ ഭാഗമായി കണ്ണൂർ സിറ്റി പോലീസ് ജില്ലയ്ക്ക് അനുവദിച്ചു കിട്ടിയ 16 പുതിയ വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് കർമ്മം കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ശ്രീ. നിധിൻരാജ്. പി ഐ.പി.എസ് നിർവ്വഹിച്ചു.11 ബോലേറോ നിയോ വാഹനങ്ങളും, 5 ബോലേറോ ബി4 വാഹനങ്ങളുമാണ് ലഭിച്ചത്. ഇതിൽ ബോലേറോ നിയോ കൺട്രോൾ റൂം വെഹിക്കിളായി എടക്കാട്, പിണറായി, ചൊക്ലി, കതിരൂർ, ധർമ്മടം, ന്യൂമാഹി, പാനൂർ, കൊളവല്ലൂർ, മട്ടന്നൂർ, കൂത്തുപറമ്പ് എന്നീ പോലീസ് സ്റ്റേഷനുകളിലും കണ്ണൂർ കൺട്രോളിലും ആണ് […]
Read more

പാനൂരിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ട കാർ സ്റ്റാർട്ടാക്കുന്നതിനിടെ കത്തി നശിച്ചു; വൻ അപകടം ഒഴിവായി

കണ്ണൂർ: പന്ന്യന്നൂരിൽ വീട്ടുമുറ്റത്തു നിർത്തിയിട്ടിരുന്ന കാർ സ്റ്റാർട്ടാക്കുന്നതിനിടെ തീപിടിച്ച് കത്തി നശിച്ചു. മുതുവാടത്ത് നാസറിൻ്റെ ഉടമസ്ഥതയിലുള്ള മാരുതി സെൻ കാറാണ് (KL-07 AB 121) ഇന്നലെ വൈകീട്ട് ഏകദേശം മൂന്നര മണിയോടെ അപകടത്തിൽപ്പെട്ടത്. കാർ സ്റ്റാർട്ട് ചെയ്യുന്നതിനിടെ ഉടൻതന്നെ തീ ആളിക്കത്തുകയായിരുന്നു. വീട്ടുമുറ്റത്തായിരുന്നതിനാൽ അഗ്നിബാധ മറ്റു കെട്ടിടങ്ങളിലേക്കോ സമീപത്തേക്കോ പടരാതിരുന്നത് വലിയ അപകടം ഒഴിവാക്കി. വിവരമറിയിച്ചതിനെ തുടർന്ന് പാനൂരിൽ നിന്ന് ഫയർ യൂണിറ്റ് സ്ഥലത്തെത്തി തീയണച്ചു. എന്നാൽ കാർ പൂർണ്ണമായും കത്തി നശിച്ചു.അഗ്നിബാധയുടെ കാരണം സംബന്ധിച്ച് കൂടുതൽ […]
Read more

നഗരമധ്യത്തിലെ ആശുപത്രിയിൽ മേശവലിപ്പ് കുത്തിത്തുറന്ന് 50,000 രൂപ കവർന്നു

കണ്ണൂർ: നഗരമധ്യത്തിലുള്ള ആശുപത്രിയുടെ മേശവലിപ്പ് കുത്തിത്തുറന്ന് 50,000 രൂപ കവർന്നു. സമീപത്തെ രണ്ട് വീടുകളിൽ കവർച്ചശ്രമവും നടന്നതായി വിവരം. ഞായറാഴ്ച പുലർച്ചെ 1.30-ഓടെയാണ് സംഭവം. കണ്ണൂർ തളാപ്പ് ഡിസിസി ഓഫീസിന് സമീപമുള്ള മാക്സ് ആശുപത്രിയിലാണ് മോഷണം നടന്നത്. ആശുപത്രിയിലെ സിസിടിവിയിൽ മോഷ്ടാവിന്റെ ദൃശ്യങ്ങൾ വ്യക്തമായി പതിഞ്ഞിട്ടുണ്ട്. സമീപത്തെ വീടുകളിലെ ജനാലകൾ തുറക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതോടെയാണ് കള്ളൻ ആശുപത്രിക്കകത്ത് കടന്നത്.മുഖം തുണികൊണ്ട് മറച്ച് ആയുധവുമായി എത്തിയ മോഷ്ടാവ് പിറകുവശത്തെ വാതിലിന്റെ പൂട്ട് പൊളിച്ച് ഒന്നാം നിലയിൽ പ്രവേശിച്ചു. ഗോവണി […]
Read more

പാനൂർ മേഖലയിൽ പ്രഭാത നടത്തവുമായി യുഡിഎഫ്

കണ്ണൂർ: തെരഞ്ഞെടുപ്പിൽ വോട്ടർമാരെ നേരിൽ കാണാൻ അതിരാവിലെ തന്നെ പ്രഭാത നടത്തവുമായി യുഡിഎഫ് സ്ഥാനാർത്ഥികൾ പര്യടനം നടത്തി. പാനൂർ മേഖലയിലാണ് ഇത്തരം പ്രഭാത നടത്തം സംഘടിപ്പിച്ചത്. കുന്നോത്ത് പറമ്പ് പഞ്ചായത്തിലെ സ്ഥാനാർത്ഥികളുടെ നേതൃത്വത്തിലുള്ള പ്രഭാത നടത്തത്തിൽ നൂറു കണക്കിനാളുകൾ പങ്കാളികളായി. ഡിസിസി ജനറൽ സെക്രട്ടറി കെ പി സാജു യൂത്ത് കോൺഗ്രസ് അഖിലേന്ത്യജനറൽ സെക്രട്ടറി വി കെ ഷിബിന, എംഎസ്എഫ് സംസ്ഥാന ട്രഷറർ സി കെ നജാഫ്, സി.പുരുഷമാസ്റ്റർ, കെ പി ശ്രീവൽസൻമാസ്റ്റർ എന്നിവർ സ്ഥാനാർഥികളോടൊപ്പം ഉണ്ടായിരുന്നു. […]
Read more

പാവന്നൂർ മൊട്ടയിൽ സ്കൂട്ടർ മറിഞ്ഞ് ആദികടലായി സ്വദേശിയായ യുവാവ് മരിച്ചു

കണ്ണൂർ: പാവന്നൂർ മൊട്ടയിൽ സ് കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് റോഡിൽ തെറിച്ച് വീണ് യുവാവ് മരിച്ചു. കണ്ണൂർ സിറ്റി വെത്തിലപള്ളി വയൽ സ്വദേശിയും ഇപ്പോൾ ആദികടലായി ലീഡേഴ്സ് കോളേജിന് സമീപം താമസക്കാരനുമായസനയിൽ പി.എം മഷ്ഹൂദിൻ്റെയും സുനീറയുടെയും മകൻ ഷിബിൽ മഷ്ഹൂദ് (20) ആണ് മരിച്ചത്.ഇന്നലെ വൈകിട്ട് 5.30 ഓടെ പാവന്നൂർ മൊട്ട ജംഗ്ഷനിൽ നിന്നു കൊളോളം ഭാഗത്തേക്ക് സ്കൂട്ടർ ഓടിച്ചു പോകവെയായിരുന്നു അപകടം. സി എം എ കോഴ്സ് പൂർത്തിയാക്കി ചെന്നൈയിൽ ഇൻ്റേൺഷിപ്പ് ചെയ്തു വരികയായിരുന്ന […]
Read more

തദ്ദേശ തിരഞ്ഞെടുപ്പ്; കണ്ണൂർ ജില്ലയിൽ ഡ്രൈ ഡേ പ്രഖ്യാപിച്ചു

കണ്ണൂർ: ജില്ലയിൽ ഡിസംബർ 11ന് തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൻ്റെ വോട്ടെടുപ്പും 13ന് വോട്ടെണ്ണലും നടക്കുന്നതിനാൽ ഡിസംബർ ഒമ്പത് വൈകീട്ട് ആറ് മണി മുതൽ 11ന് പോളിംഗ് അവസാനിക്കുന്നത് വരെയും 13 നും ജില്ലയിൽ ഡ്രൈ ഡേ പ്രഖ്യാപിച്ച് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടർ ഉത്തരവിട്ടു. കൂടാതെ ഡിസംബർ 11 നു വൈകീട്ട് ആറ് മണിക്ക് മുമ്പുള്ള 48 മണിക്കൂർ സമയം കണ്ണൂർ ജില്ലയുമായി അതിർത്തി പങ്കിടുന്ന പോലീസ് സ്റ്റേഷൻ പരിധികളിൽ ഡ്രൈ ഡേ പ്രഖ്യാപിക്കണമെന്ന് കർണാടക […]
Read more

പാലത്തായി കേസ് പുറത്തു കൊണ്ടു വന്ന എസ്ഡിപിഐ സ്ഥാനാര്‍ഥിക്ക് വധഭീഷണി; ഫ്ലക്‌സ് ബോര്‍ഡില്‍ റീത്ത്

കണ്ണൂർ: പാനൂരിനടുത്ത് കുന്നോത്തു പറമ്പില്‍ എസ്ഡിപിഐ സ്ഥാനാര്‍ഥിയുടെ ചിത്രത്തില്‍ റീത്ത് വച്ച്‌ പ്രകോപനം.കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് കൊളവല്ലൂര്‍ ഡിവിഷന്‍ സ്ഥാനാര്‍ഥി ഹാറൂണ്‍ കടവത്തൂരിന്റെ ഫ്‌ലക്‌സ് ബോര്‍ഡുകളാണ് വ്യാപകമായി നശിപ്പിച്ചത്.മൊകേരി പഞ്ചായത്ത് പതിനഞ്ചാം വാര്‍ഡ് പടിഞ്ഞാറെ കൂരാറ ബദര്‍ മസ്ജിദിനു സമീപം, കുന്നോത്ത് പറമ്ബ് പഞ്ചായത്ത് തൂവക്കുന്ന് പാറേമ്മല്‍ പള്ളിക്കു സമീപം എന്നിവിടങ്ങളിലാണ് മനപൂര്‍വ്വം സംഘര്‍ഷമുണ്ടാക്കാന്‍ നീക്കം നടത്തുന്നത്. കൂരാറയില്‍ സ്ഥാപിച്ച ഫ്ലക്‌സ് ബോര്‍ഡില്‍ ആദ്യം തീവച്ചു നശിപ്പിച്ചു. പിന്നീട് സ്ഥാപിച്ച ഫ്ലക്‌സ് ബോര്‍ഡില്‍ കത്തി കൊണ്ട് മുഖം […]
Read more

Recent News

Advertisement
WhiteswanTV Footer