അടിത്തറ ഭദ്രം, തിരിച്ചടികൾ പരിശോധിക്കും: കെ കെ രാഗേഷ്
കണ്ണൂർ: ജില്ലയിൽ എൽഡിഎഫിന്റെ അടിത്തറ ഭദ്രമാണെന്നും ജില്ലാപഞ്ചായത്ത്, നഗരസഭാ, ബ്ലോക്ക് ഡിവിഷനുകളിലെ വിജയം വിലയിരുത്തിയാൽ അക്കാര്യം മനസിലാകുമെന്നും സിപിഐ എം ജില്ലാസെക്രട്ടറി കെ കെ രാഗേഷ് മാധ്യമങ്ങളോട് പറഞ്ഞു. മലയോര മേഖലയിലും മറ്റും കഴിഞ്ഞ ഇടതു തരംഗത്തിൽ പിടിച്ചെടുത്ത ചില പഞ്ചായത്തുകൾ ഇത്തവണ നഷ്ടമായിട്ടുണ്ട്. അവ എന്തുകൊണ്ടാണ് നഷ്ടമായത് എന്നത് സംബന്ധിച്ച് കൃത്യമായ പരിശോധനയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലയിൽ 10 തദ്ദേശ സ്ഥാപനങ്ങളിൽ പ്രതിപക്ഷമില്ലാത്ത വിധത്തിലാണ് എൽഡിഎഫ് ജയിച്ചത്. ആന്തൂർ നഗരസഭയിലും പാനൂർ ബ്ലോക്കിലും എട്ട് ഗ്രാമപഞ്ചായത്തിലും […]
Read more