Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Kannur

തലശ്ശേരിയിൽ പ്ലാസ്റ്റിക്ക് റീസൈക്ലിങ് യൂണിറ്റിൽ വൻ തീപിടിത്തം

കണ്ണൂർ: തലശ്ശേരിയിൽ പ്ലാസ്റ്റിക്ക് റീസൈക്ലിങ് യൂണിറ്റിൽ വൻ തീപിടിത്തം. കണ്ടിക്കൽ ഇൻഡസ്ട്രിയൽ എസ്‌റ്റേറ്റിലാണ് തീപിടിത്തം. കെട്ടിടത്തിനുള്ളിൽ തൊഴിലാളികളില്ലായിരുന്നു. തലശ്ശേരി, മാഹി, പാനൂർ ഫയർ സ്റ്റേഷനുകളിൽനിന്നുള്ള അഗ്നിരക്ഷാസേന ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി തീയണയ്ക്കാൻ ശ്രമം തുടരുകയാണ്. റീസ്ലൈക്ലിങ് യൂണിറ്റിലെ ഗോഡൗണിൽ ഗ്യാസ് സിലിണ്ടറുകൾ ‌ഉണ്ടെന്നാണ് സൂചന. തീപിടിക്കാനുള്ള സാഹചര്യം വ്യക്തമല്ല. തീപടർന്നതു കണ്ടതോടെ തൊഴിലാളികൾ പുറത്തേക്ക് ഇറങ്ങി ഓടുകയായിരുന്നു. ദേശീയപാത 66ൽനിന്നും തലശ്ശേരി ടൗണിലേക്ക് വരുന്നതിന് ഇടയിലുള്ള ബൈപ്പാസ് മേഖലയിലാണ് കണ്ടിക്കൽ.
Read more

കണ്ണൂരിൽ വൈക്കോലുമായി എത്തിയ ലോറി കത്തിനശിച്ചു

കണ്ണൂർ: കണ്ണൂരിൽ വൈക്കോലുമായെത്തിയ ലോറി കത്തിനശിച്ചു. കണ്ണൂർ പേരട്ടയിലായിരുന്നു സംഭവം. തീ കണ്ടയുടൻ പുറത്തിറങ്ങിയതിനാൽ ഡ്രൈവർ രക്ഷപ്പെട്ടു. സംഭവത്തിൽ ആളപായമില്ല. ഇന്ന് രാവിലെ ആറ് മണിയോടെ കേരള – കർണാടക അതിർത്തി പ്രദേശത്തായിരുന്നു സംഭവം. കർണാടകയിൽ നിന്ന് വൈക്കോലുമായെത്തിയതായിരുന്നു ലോറി. തീ കണ്ട് പുറത്തിറങ്ങിയ ഡ്രൈവറാണ് നാട്ടുകാരെ വിവരമറിയിച്ചത്. ഉടൻതന്നെ ഇവർ ഇരിട്ടി ഫയർ ഫോഴ്‌സിനെ വിവരമറിയിച്ചു. ഫയർഫോഴ്‌സെത്തി തീ നിയന്ത്രണവിധേയമാക്കിയെങ്കിലും ലോറി പൂർണമായും കത്തിനശിച്ചു. വനപ്രദേശത്തിനടുത്തായതിനാൽ തീ പടരുമോയെന്ന ആശങ്കയുണ്ടായിരുന്നു. ഉടൻതന്നെ ഫയർഫോഴ്‌സ് എത്തി തീ […]
Read more

പി ഇന്ദിര കണ്ണൂർ കോർപ്പറേഷൻ മേയർ

കണ്ണൂർ: പി ഇന്ദിരയെ കണ്ണൂർ കോർപറേഷൻ മേയറായി പ്രഖ്യാപിച്ച് കെ സുധാകരൻ. കോൺഗ്രസ്‌ കോർ കമ്മിറ്റി ഐക്യകണ്ഠേന എടുത്ത തീരുമാനമാണ് ഇതെന്നും ഇന്ദിര നിലവിലെ ഡെപ്യൂട്ടി മേയറാണ് എന്നതും പരിഗണിച്ച് കോർ കമ്മിറ്റിയിൽ ഒരു പേര് മാത്രമാണ് പരിഗണിച്ചതെന്നും സുധാകരനും പറഞ്ഞു. ജീവിതത്തിൽ പാർട്ടി തന്ന ഏറ്റവും വലിയ അംഗീകാരമാണിതെന്ന് മേയർ പ്രഖ്യാപനത്തിന് ശേഷം ഇന്ദിര പ്രതികരിച്ചു. കൂടുതൽ വികസന പ്രവർത്തനങ്ങൾ നടത്തുമെന്നും സിപിഎം ഉന്നയിച്ച ആരോപണങ്ങളെല്ലാം കളവെന്ന് തെളിഞ്ഞു. ഇത് ജനങ്ങൾ തള്ളികളഞ്ഞുവെന്നതിന്റെ തെളിവാണ് ഈ […]
Read more

കണ്ണൂരിൽ പ്ലസ് ടു വിദ്യാർത്ഥികൾക്ക് അധ്യാപകന്റെ ക്രൂരമർദ്ദനം; ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുത്തു

കണ്ണൂർ: കണ്ണൂർ പഴയങ്ങാടിയിൽ പ്ലസ് ടു വിദ്യാർത്ഥികളെ ട്രെയിനി അധ്യാപകൻ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ പഴയങ്ങാടി പോലീസ് കേസെടുത്തു. പഴയങ്ങാടി സ്വദേശിയായ ലിജോ ജോൺ എന്ന അധ്യാപകനെതിരെയാണ് ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയിരിക്കുന്നത്. വിനോദയാത്രക്കിടെയുണ്ടായ തർക്കത്തെത്തുടർന്നുണ്ടായ വൈരാഗ്യമാണ് മർദ്ദനത്തിന് കാരണം. സംഭവം നടന്ന കഴിഞ്ഞ ചൊവ്വാഴ്ച, പ്രശ്നം ഒത്തുതീർപ്പാക്കാം എന്ന പേരിൽ അധ്യാപകൻ വിദ്യാർത്ഥികളെ പഴയങ്ങാടിയിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. തുടർന്ന് സുഹൃത്തുക്കളോടൊപ്പം ചേർന്ന് ആളൊഴിഞ്ഞ സ്ഥലത്തുവെച്ച് കുട്ടികളെ ക്രൂരമായി മർദ്ദിച്ചു എന്നാണ് പരാതി.പയ്യന്നൂർ ഗവൺമെന്റ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ […]
Read more

വിജയാഘോഷത്തിനിടെ സംഘർഷം; 12 വയസ്സുകാരന് നേരെ ആക്രമണം

കണ്ണൂർ:പ്രാദേശിക തിരഞ്ഞെടുപ്പ് വിജയാഘോഷത്തിനിടെ കടങ്ങോട് പള്ളിമേപ്പുറത്ത് വെച്ച് 12 വയസ്സുകാരന് നേരെ ആക്രമണം നടന്നതായി പരാതി. കഴുത്തിന് പരിക്കേറ്റ കുട്ടിയെ തൃശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.സംഭവം നടന്നത് കഴിഞ്ഞ ദിവസം കടങ്ങോട് പഞ്ചായത്ത് രണ്ടാം വാർഡിലെ മുസ്ലിം ലീഗ് സ്വതന്ത്ര സ്ഥാനാർത്ഥി ആമിന സുലൈമാന്റെ വിജയാഹ്ലാദ പ്രകടനത്തിനിടെയാണ്. സി.പി.എം. ബ്രാഞ്ച് കമ്മിറ്റി അംഗങ്ങളായ അബ്രുസുട്ടി, റാബിയ എന്നിവരുടെ മകനായ സാലിം (12) ആണ് ആക്രമിക്കപ്പെട്ടത്. ലീഗ് പ്രവർത്തകനായ ചേറ്റകത്ത് ഞാലിൽ മുസ്തഫ കുട്ടിയെ അസഭ്യം പറയുകയും, കഴുത്ത് […]
Read more

പാനൂരിലെ വടിവാള്‍ ആക്രമണം; അഞ്ച് സിപിഎം പ്രവര്‍ത്തകര്‍ കൂടി അറസ്റ്റിൽ

കണ്ണൂര്‍: കണ്ണൂർ പാനൂരിൽ വടിവാൾ സംഘം അക്രമം നടത്തിയ സംഭവത്തിൽ അഞ്ച് സിപിഎം പ്രവർത്തകർ കൂടി അറസ്റ്റിൽ. ശരത്, ശ്രീജി, അശ്വന്ത്, ശ്രെയസ്, അതുൽ എന്നിവരാണ് പിടിയിലായത്. മൈസൂരിൽ വെച്ചാണ് പ്രതികളെ പിടികൂടിയത്. സംഭവത്തിൽ അമ്പതോളം സിപിഎം പ്രവർത്തകർക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ പാനൂർ മേഖലയിൽ പല ഇടങ്ങളിലും അക്രമ സംഭവങ്ങൾ നടന്നിരുന്നു. വടിവാളും സ്ഫോടക വസ്തുക്കളും ഉപയോഗിച്ചായിരുന്നു അക്രമം. 25 വർഷങ്ങൾക്കുശേഷമാണ് കുന്നോത്ത് പറമ്പ് പഞ്ചായത്ത് യുഡിഎഫ് പിടിച്ചത്. ഇതിന്‍റെ ഭാഗമായിട്ടാണ് […]
Read more

മാക്കൂൽ പീടികയിൽ സംഘർഷം; പ്രകടനത്തിനിടെ ആർഎസ്എസ് പ്രവർത്തകർക്കു മർദ്ധനം

കണ്ണൂർ: മാക്കൂൽ പീടിക അക്കാനിശേരി റോഡിൽ സിപിഎം പ്രവർത്തകർ പ്രകടനം നടത്തുന്നതിനിടെ ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ആർഎസ്എസ് പ്രവർത്തകരെ സിപിഎം പ്രവർത്തകർ മർദ്ധിച്ചതായി പരാതി.അക്കാനിശേരിയിലെ അക്കരാൽ കിഴക്കയിൽ അക്ഷയ് (23) , അദ്വൈത് (23) എന്നിവർക്കാണ് മർദ്ദനമേറ്റേത് .ഇരുവരെയും തലശേരി ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സാമുദായികമായി പേര് പരാമർശിച്ചാണ് തല്ലിയതെന്ന് പരിക്കേറ്റവർ പറഞ്ഞു. മുസ്ലീം ലീഗ് പ്രവർത്തകരെന്ന് തെറ്റിദ്ധരിച്ചാണ് അക്രമം നടന്നത്. എൽഡിഎഫ് സ്ഥാനാർത്ഥിയുടെ വീടിന് നേരെ കല്ലേറ് നടത്തിയതിൽ പ്രതിഷേധിച്ചാണ് പ്രതിഷേധ പ്രകടനം. അച്ചാരമ്പത്ത് […]
Read more

ബോംബ് സ്ഫോടനത്തിൽ സിപിഎം പ്രവർത്തകന്റെ കൈപ്പത്തി അറ്റു

കണ്ണൂർ: പിണറായിയിൽ ഉണ്ടായ ബോംബ് സ്ഫോടനത്തിൽ സിപിഎം പ്രവർത്തകനു ഗുരുതര പരിക്ക്. സിപിഎം പ്രവർത്തകനായ വിപിൻ രാജിന്റെ കൈപ്പത്തി സ്ഫോടനത്തിൽ അറ്റുപോയി. പരിക്കേറ്റ വിപിൻ രാജിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിണറായി വേണ്ടുട്ടായി കനാൽ കരയിൽ വെച്ചാണ് സ്ഫോടനം ഉണ്ടായത്. ബോംബ് കൈകാര്യം ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക വിവരം.
Read more

പ്ലസ് ടു വിദ്യാർഥികളെ ക്രൂരമായി മർദിച്ച സംഭവം; അധ്യാപകനെതിരെ കേസെടുത്ത് പൊലീസ്

കണ്ണൂർ: കണ്ണൂർ പഴയങ്ങാടിയിൽ പ്ലസ് ടു വിദ്യാർഥികളെ അധ്യാപകൻ ക്രൂരമായി മർദിച്ച സംഭവത്തിൽ അധ്യാപകനെതിരെ കേസെടുത്ത് പൊലീസ്. പഴയങ്ങാടി സ്വദേശി ലിജോ ജോണിനെതിരെയാണ് ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി പഴയങ്ങാടി പൊലീസ് കേസെടുത്തത്. വിനോദയാത്രക്കിടെയുണ്ടായ പ്രശ്നം പറഞ്ഞുതീർക്കാൻ എന്ന പേരിൽ ലിജോ വിദ്യാർത്ഥികളെ പഴയങ്ങാടിയിലേക്ക് വിളിച്ചുവരുത്തിയ ശേഷം സുഹൃത്തുക്കളോടൊപ്പം കുട്ടികളെ ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് മർദിക്കുകയായിരുന്നു. വിദ്യാർത്ഥികളുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. ഈ മാസം അഞ്ചിനാണ് പയ്യന്നൂർ ഗവ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളും ട്രെയിനി അധ്യാപകനായ ലിജോയും […]
Read more

പാനൂരിലെ വടിവാള്‍ ആക്രമണം; അഞ്ച് സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റിൽ

കണ്ണൂര്‍: പാനൂരിൽ വടിവാൾ സംഘം അക്രമം നടത്തിയ സംഭവത്തിൽ അഞ്ച് സിപിഎം പ്രവർത്തകർ അറസ്റ്റിൽ. പാറാട് സ്വദേശികളായ അമൽ, ശ്രീജു, ജീവൻ, റെനീഷ്, സച്ചിൻ എന്നിവരാണ് പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം തുടരുകയാണ്. തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ ഫലം പുറത്തുവന്നതിന് പിന്നാലെയാണ് യുഡിഎഫിന്‍റെ ആഹ്ലാദപ്രകടനത്തിന് നേരെ വടിവാളുമായി സിപിഎം ആക്രമണം നടത്തിയത്. 25 വർഷങ്ങൾക്കുശേഷമാണ് കുന്നോത്ത് പറമ്പ് പഞ്ചായത്ത് യുഡിഎഫ് പിടിച്ചത്. ഇതിന്‍റെ ഭാഗമായിട്ടാണ് പാറാട് ടൗണിൽ ആഹ്ലാദപ്രകടനം […]
Read more

Recent News

Advertisement
WhiteswanTV Footer