Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Kannur

പ്രായപൂർത്തിയാകാത്ത ഭിന്നശേഷിക്കാരിയെ പീഡിപ്പിക്കാൻ ശ്രമം; സെക്യൂരിറ്റി ജീവനക്കാരനായി തിരച്ചിൽ

തളിപ്പറമ്പ്: ആശുപത്രിയിലെത്തിയ ഭിന്നശേഷിക്കാരിയായ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച സെക്യൂരിറ്റി ജീവനക്കാരനെതിരെ കേസ്. തളിപ്പറമ്പ് താലൂക്ക് ഗവ. ആശുപത്രി സെക്യൂരിറ്റി ജീവനക്കാരനായ വിമുക്ത ഭടൻ പയ്യാവൂർ സ്വദേശി പ്രദീപ് കുമാറിനെതിരെയാണ് കേസെടുത്തത്. ഈ മാസം 22നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഭിന്നശേഷിക്കാരിയായ പെൺകുട്ടി മാതാവിനൊപ്പം ആശുപത്രിയിൽ കൗൺസിലിങ്ങിന് എത്തിയതായിരുന്നു. മാതാവ് കൗൺസിലിങ് മുറിയിൽ കയറിയപ്പോൾ സെക്യൂരിറ്റി ജീവനക്കാരൻ പെൺകുട്ടിയെ കടന്നു പിടിക്കുകയായിരുന്നു. കൗൺസിലിങ്ങിനിടെയാണ് പെൺകുട്ടി ഇക്കാര്യം പറഞ്ഞത്. തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു. സംഭവം നടന്നതിന്റെ പിറ്റേന്നു മുതൽ […]
Read more

താനൂർ ഹെറിറ്റേജ് കാർണിവലിന് തുടക്കമായി

കണ്ണൂർ: താനൂർ ഇസ്‌ലാഹുൽ ഉലൂം അറബിക് കോളേജ് സിവിലൈസേഷണൽ സ്റ്റഡീസ് വിഭാഗം സംഘടിപ്പിച്ച താനൂർ ഹെറിറ്റേജ് കാർണിവലിന് സീതി ഹാജി സാംസ്കാരിക നിലയത്തിൽ തുടക്കമായി. രണ്ടുദിവസം നീണ്ടുനിൽക്കുന്ന കാർണിവൽ യുവ എഴുത്തുകാരൻ സുഭാഷ് ഒട്ടുംപുറം ഉദ്ഘാടനം ചെയ്തു. റശീദ് മോര്യ അധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയർമാൻ എം.പി അഷ്റഫ് മുഖ്യാതിഥിയായി. പ്രാഫ. വി.പി ബാബു, കെ. സലാം താനൂർ, യൂനുസ് ലിസ, സി.പി ബാസിത് ഹുദവി, ടി.പി ഖാലിദ് കുട്ടി സംബന്ധിച്ചു.ശനി രാവിലെ നാഷണൽ അക്കാദമിക് […]
Read more

പയ്യാമ്പലത്ത് ബൈക്ക് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് യുവാവിന് ദാരുണാന്ത്യം

കണ്ണൂർ: പയ്യാമ്പലത്ത് ബൈക്ക് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് യുവാവിന് ദാരുണാന്ത്യം. കണ്ണൂർ സൗത്ത് ബസാർ മക്കാനിക്ക് സമീപത്തെ ഹാജിറ മാൻഷനിൽ സാജിദ് മുഹമ്മദ് ഹുസൈൻ്റെയും ഫാമിയുടെയും മകൻ സയ്യിദ് ഹംദാൻ ഹുസൈൻ (19) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ പയ്യാമ്പലം കൃഷ്ണ ബീച്ച് റിസോർട്ടിന് സമീപമായിരുന്നു അപകടം. ശ്രീചന്ദ് ആശുപത്രിയിൽ ചികിൽസയിലിരിക്കെയാണ് മരിച്ചത്. മംഗളൂരു യേനപ്പോയ ആർട്സ് കോളേജിൽ രണ്ടാം വർഷ ബി.ബി.എ വിദ്യാർത്ഥിയാണ് ഹംദാൻ. സഹോദരങ്ങൾ: ഫലഖ്, ബതൂൽ, ഈസ. ഖബറടക്കം ഇന്ന് ഉച്ചകഴിഞ്ഞ് മക്കാനി […]
Read more

മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ നിസാം പിടിയില്‍

കണ്ണൂർ: വൻമയക്കുമരുന്ന് ശേഖരവുമായി പിടികൂടിയ കേസില്‍ ജാമ്യത്തില്‍ കഴിയുകയായിരുന്ന പ്രതി വീണ്ടും അറസ്റ്റില്‍. കണ്ണൂർ കക്കാട് റാബിയ മഹലില്‍ നിസാമാണ് (40) വീണ്ടും പിടിയിലായത്. നേരത്തെ കണ്ണൂരില്‍ നിന്ന് രണ്ടു കിലോയോളം എംഡിഎംഎ പിടികൂടിയ കേസിലെ മുഖ്യപ്രതിയായിരുന്നു ഇയാള്‍. ജാമ്യത്തില്‍ ഇറങ്ങിയ ശേഷം വീണ്ടും മൊത്തമായും ചില്ലറയായും മയക്കുമരുന്ന് വില്‍പ്പന നടത്തി വരികയായിരുന്നു. ഏറെക്കാലത്തെ നിരീക്ഷണത്തിനൊടുവിലാണ് കക്കാട് കുഞ്ഞി പള്ളി റോഡിലെ പുലിമുക്ക് എന്ന സ്ഥലത്തെ വീട്ടില്‍ നിന്നുംപൊലിസ് വീണ്ടും വില്‍പ്പനയ്ക്കായി വെച്ച ലഹരി വസ്തുക്കളുമായി നിസാമിനെ […]
Read more

ക്രെഡിറ്റ് കാർഡ് ഓഫറുകളുടെ പേരിൽ വൻ തട്ടിപ്പ്; ജാഗ്രത വേണമെന്ന് പോലീസ്

കണ്ണൂർ: ഓൺലൈൻ ഷോപ്പിംഗ് സൈറ്റുകളിലെ ഓഫർ വിൽപനകളുടെ മറവിൽ ക്രെഡിറ്റ് കാർഡ് ഉടമകളെ ലക്ഷ്യമിട്ട് തട്ടിപ്പ് സംഘങ്ങൾ സജീവമാകുന്നു. ഫ്ലിപ്കാർട്ട്, ആമസോൺ തുടങ്ങിയ പ്ലാറ്റ്ഫോമുകളിൽ വമ്പൻ ഡിസ്‌കൗണ്ടുകൾ പ്രഖ്യാപിക്കുന്ന സമയങ്ങൾ മുതലാണ് തട്ടിപ്പുകാർ വലവിരിക്കുന്നത്. ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ വാഗ്ദാനമായ ക്രെഡിറ്റ് കാർഡ് ഓഫറുകൾ ചെയ്തുകൊണ്ടുള്ള പരസ്യങ്ങളാണ് തട്ടിപ്പിൻ്റെ ആദ്യപടി. ഇത്തരം പരസ്യങ്ങളിൽ താൽപ്പര്യം പ്രകടിപ്പിക്കുന്നവരെ തട്ടിപ്പ് ഫോണിലൂടെയോ മെസ്സേജിലൂടെയോ നേരിട്ട് ബന്ധപ്പെടാം. തട്ടിപ്പ് രീതി ഇങ്ങനെ: വിശ്വസനീയമായ രീതിയിൽ ക്രെഡിറ്റ് കാർഡിലെ […]
Read more

അഡ്വ. ബിനോയ് കുര്യൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

കണ്ണൂർ: കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആയി സി.പി.എമ്മിലെ അഡ്വ. ബിനോയ് കുര്യൻ തെരഞ്ഞെടുക്കപ്പെട്ടു. ഏഴിനെതിരെ 18 വോട്ട് നേടിയാണ് യുഡിഎഫിലെ ബേബി തോലേനിയെ ബിനോയ് കുര്യൻ പരാജയപ്പെടുത്തിയത്. പെരളശേരി ഡിവിഷനിൽ നിന്നാണ് ബിനോയ് കുര്യൻ ജയിച്ചത്.
Read more

റോഡരികിൽ സെപ്റ്റിക് ടാങ്ക് മാലിന്യം തള്ളി; രണ്ട് പേർ പിടിയിൽ

കണ്ണൂർ: വളപട്ടണം പാലത്തിനു സമീപം ദേശീയപാതയുടെ അരികിലായി സെപ്റ്റിക് ടാങ്ക് മാലിന്യം തള്ളിയ രണ്ടുപേരെ വളപട്ടണം പോലീസ് പിടികൂടി. കോഴിക്കോട് ഫറോക്ക് സ്വദേശി മുഹമ്മദ് ഷിബിലി പി (24), തമിഴ്നാട് സ്വദേശിയായ സുരേന്തിരൻ കെ(26) എന്നിവരാണ് പിടിയിലായത്. മാലിന്യം തള്ളാൻ ഉപയോഗിച്ച വാഹനം കസ്റ്റഡിയിൽ എടുക്കുകയും ചെയ്തിട്ടുണ്ട്. ഈ പ്രദേശത്ത് മാലിന്യം തള്ളുന്നതായി നിരവധി പരാതികൾ ലഭിച്ചിരുന്നു. തുടർന്ന് പോലീസ് പരിശോധനയും ശക്തമാക്കിയിരുന്നു. കണ്ണൂർ എസിപി പ്രദീപൻ കണ്ണിപ്പൊയിൽ, വളപട്ടണം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ വിജേഷ് എന്നിവരുടെ […]
Read more

കണ്ണൂരിൽ കൈക്കൂലി വാങ്ങുന്നതിനിടെ വനിതാ ഉദ്യോഗസ്ഥ വിജിലൻസ് പിടിയിൽ

കണ്ണൂർ: കൈക്കൂലി വാങ്ങുന്നതിനിടെ ഇലക്ട്രിക്കൽ എൻജിനീയറിങ് വിഭാഗം ഉദ്യോഗസ്ഥയെ വിജിലൻസ് പിടികൂടി. പാനൂർ സ്വദേശിനിയായ മഞ്ജിമ രാജീവ് ആണ് അറസ്റ്റിലായത്. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് ഇവരെ വിജിലൻസ് സംഘം വലയിലാക്കിയത്.ലൈസൻസ് അനുവദിക്കുന്നതിനായി പരാതിക്കാരനിൽ നിന്ന് കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു ഇവർ. 6,000 രൂപ കൈപ്പറ്റുന്നതിനിടെയാണ് വിജിലൻസ് സംഘം മഞ്ജിമയെ പിടികൂടിയത്. ഇവരുടെ പക്കൽ നിന്ന് കൈക്കൂലി തുകയായ 6,000 രൂപ വിജിലൻസ് സംഘം കണ്ടുകെട്ടി.സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് വിജിലൻസ് ഉദ്യോഗസ്ഥർ അറിയിച്ചു.
Read more

താഴെ ചൊവ്വ – ചാല ബൈപ്പാസ് റോഡ് അടച്ചിടും

കണ്ണൂർ: താഴെ ചൊവ്വ – ചാല ബൈപ്പാസ് റോഡ് അടച്ചിടും. 23 ചൊവ്വാഴ്ച രാത്രി മുതൽ 24 ബുധൻ വൈകിട്ട് അഞ്ച് മണി വരെയാണ് അടച്ചിടുക. ചാലക്കുന്നിൽ ദേശീയപാതയുമായി ബന്ധിപ്പിക്കുന്ന പഴയ റോഡിൻ്റെ പണി നടക്കുന്നതിനാലാണ് അടച്ചിടുന്നത്. ഇതു വഴി പോകുന്ന വാഹനങ്ങൾ തോട്ടട – നടാൽ വഴി പോകാൻ പൊതുമരാമത്ത് അധികൃതർ നിർദേശം നൽകി.
Read more

പയ്യന്നൂരിൽ ഒരു കുടുംബത്തിലെ നാലുപേർ മരിച്ച നിലയിൽ

കണ്ണൂർ: പയ്യന്നൂർ രാമന്തളിയിൽ ഒരു കുടുംബത്തിലെ നാലുപേരെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. വടക്കുമ്പാട് സ്വദേശി കെ.ടി. കലാധരൻ (38), മാതാവ് ഉഷ (60), കലാധരന്റെ മക്കളായ ഹിമ (5), കണ്ണൻ (2) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച രാത്രിയാണ് സംഭവം പുറത്തറിയുന്നത്.കലാധരന്റെ പിതാവ് വീട്ടിലെത്തിയപ്പോൾ വാതിൽ ഉള്ളിൽ നിന്നും പൂട്ടിയ നിലയിലായിരുന്നു. സംശയം തോന്നി നടത്തിയ പരിശോധനയിലാണ് നാലുപേരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. മുതിർന്നവർ രണ്ടുപേരും തൂങ്ങിമരിച്ച നിലയിലായിരുന്നു. കുട്ടികളുടെ മൃതദേഹം തറയിലാണ് കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പോലീസിന്റെ […]
Read more

Recent News

Advertisement
WhiteswanTV Footer