Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Kannur

ദേശീയപാത നിർമ്മാണം; മണ്ണിന്റെ ഘടന പഠിക്കണമെന്ന് കെ.വി. സുമേഷ് എംഎൽഎ

കണ്ണൂർ: ദേശീയപാത നിർമ്മാണത്തിനിടെയുണ്ടാകുന്ന മണ്ണിടിച്ചിലും മറ്റ് അപകടങ്ങളും ഒഴിവാക്കാൻ നിർമ്മാണ മേഖലയിലെ മണ്ണിന്റെ ഘടനയെക്കുറിച്ച് വിശദമായ പഠനം നടത്തണമെന്ന് കെ.വി. സുമേഷ് എം.എൽ.എ ആവശ്യപ്പെട്ടു. ജില്ലാ വികസന സമിതി യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം ഉന്നയിച്ചത്. കോട്ടക്കുന്ന് ഭാഗത്ത് മണ്ണിന്റെ സവിശേഷതകൾ കാരണം റോഡ് താഴുന്നതും എംബാങ്ക്‌മെന്റ് ഇടിയുന്നതും പ്രദേശവാസികളിൽ വലിയ ഭീതിയുണ്ടാക്കുന്നുണ്ട്. ഇത് പരിഹരിക്കാൻ ദേശീയപാത അധികൃതർ അടിയന്തരമായി ഇടപെടണമെന്നും എം.എൽ.എ പറഞ്ഞു. നിലവിൽ ചതുപ്പ് പ്രദേശത്ത് സംരക്ഷണഭിത്തി കെട്ടി മണ്ണിട്ടുയർത്തിയാണ് വയഡക്റ്റ് നിർമ്മിക്കുന്നത്.നിർമ്മാണത്തിൽ മാറ്റം വേണംനിലവിലെ […]
Read more

ചെറുപുഴ തിരുനെറ്റിക്കല്ലില്‍ കാട്ടാനക്കുട്ടി കിണറ്റില്‍ വീണ് ചത്തു; മരണ കാരണം തലയ്ക്കേറ്റ പരിക്കെന്ന് പ്രാഥമിക നിഗമനം

കണ്ണൂർ: തളിപ്പറമ്പ് റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസ് പരിധിയില്‍പ്പെട്ട ചെറുപുഴ തിരുനെറ്റിക്കല്ലില്‍ സ്വകാര്യ വ്യക്തിയുടെ കിണറ്റില്‍ വീണ് ആനക്കുട്ടി ചത്തു.കിണറിലെ വെള്ളത്തില്‍ ചോര കലർന്നത് കണ്ട് വീട്ടുകാർ നടത്തിയ പരിശോധനയിലാണ് ആനക്കുട്ടിയുടെ ജഡം കണ്ടെത്തിയത്. ഏകദേശം ഒരു വയസ്സ് പ്രായവും ഒരു ക്വിന്റല്‍ ഭാരവുമുള്ള ആനക്കുട്ടിയാണ് അപകടത്തില്‍പ്പെട്ടത്. വീട്ടുകാർ നിത്യോപയോഗത്തിനായി ഉപയോഗിച്ചിരുന്ന കിണറാണിത്. പൈപ്പ് വഴി താഴേക്ക് വെള്ളം എത്തിക്കുന്ന സംവിധാനമാണ് ഇവിടെയുള്ളത്. വെള്ളത്തില്‍ രക്തത്തിന്റെ അംശം ശ്രദ്ധയില്‍പ്പെട്ടതോടെയാണ് വീട്ടുകാർ കിണറിനുള്ളിലേക്ക് നോക്കിയതും ആനക്കുട്ടിയെ കണ്ടെത്തിയതും.കണ്ണൂർ ഡിവിഷൻ ഫോറസ്റ്റ് […]
Read more

നിയമസഭാ തിരഞ്ഞെടുപ്പ് 2026; കണ്ണൂരിൽ ഇവിഎം, വിവിപാറ്റ് മെഷീനുകളുടെ ആദ്യഘട്ട പരിശോധന ഇന്ന്

കണ്ണൂർ: 2026-ൽ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങൾ ജില്ലയിൽ സജീവമാകുന്നു. ഇതിന്റെ ഭാഗമായി വോട്ടിങ്ങ് മെഷീനുകളുടെയും (EVM) വിവിപാറ്റുകളുടെയും (VVPAT) ഒന്നാം ഘട്ട പരിശോധന (FLC – First Level Checking) ഇന്ന് നടക്കും. രാവിലെ ഒൻപത് മണി മുതൽ കണ്ണൂർ താലൂക്ക് ഓഫീസ് കോമ്പൗണ്ടിലെ ഇവിഎം വെയർ ഹൗസിലാണ് പരിശോധന ക്രമീകരിച്ചിരിക്കുന്നത്.പരിശോധനയും സുരക്ഷയുംതിരഞ്ഞെടുപ്പ് കമ്മീഷന്റെ കർശന നിർദ്ദേശങ്ങൾ പാലിച്ചാണ് പരിശോധന നടക്കുന്നത്. മെഷീനുകളുടെ സാങ്കേതിക കൃത്യത ഉറപ്പാക്കുന്നതിനായി നിർമ്മാതാക്കളുടെ അംഗീകൃത എഞ്ചിനീയർമാർ നേരിട്ടെത്തും. ജില്ലാ തിരഞ്ഞെടുപ്പ് […]
Read more

തലശ്ശേരി ഹെറിറ്റേജ് റൺ ജനുവരി നാലിന്

കണ്ണൂർ: നഗരത്തിലെ പൈതൃക ടൂറിസം കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് നടത്തുന്ന ഹെറിറ്റേജ് റൺ സീസൺ 5 ഞായറാഴ്ച നടക്കും. തലശ്ശേരി മുനിസിപ്പൽ സ്‌റ്റേഡിയത്തിൽ നിന്ന് രാവിലെ ആറിന് റൺ ആരംഭിക്കും. മന്ത്രി എം.ബി. രാജേഷ് ഫ്ളാഗ് ഓഫ് ചെയ്യും. ഹെറിറ്റേജ് റണ്ണിൻ്റെ വിജയികളായി ഫിനിഷ് ചെയ്യുന്ന ആദ്യ സ്ത്രീ പുരുഷ മത്സരാർഥികൾക്ക് ഒരു ലക്ഷം രൂപ വീതവും, രണ്ടാമത് ഫിനിഷ് ചെയ്യുന്ന സ്ത്രീ പുരുഷ മത്സരാർഥികൾക്ക് 50,000 രൂപ വീതവും, മൂന്നാമത് ഫിനിഷ് ചെയ്യുന്ന സ്ത്രീ പുരുഷ മത്സരാർഥികൾക്ക് […]
Read more

ബെവ്‌കോ ഔട്ട്‌ലെറ്റില്‍ മദ്യ വില്‍പ്പന കുറഞ്ഞതിനെ തുടർന്ന് ഷോപ്പ് ഇൻ ചാര്‍ജിന് മെമ്മോ നല്‍കി ജനറല്‍ മാനേജര്‍

കണ്ണൂർ: ബെവ്‌കോ ഔട്ട്ലെറ്റില്‍ മദ്യ വില്‍പ്പന കുറഞ്ഞതിന് ഷോപ്പ് ഇൻ ചാർജിന് മെമ്മോ നല്‍കി ജനറല്‍ മാനേജർ.കണ്ണൂർ പാറക്കണ്ടി ഷോപ്പിലെ ഷോപ്പ് ഇൻ ചാർജിനാണ് കുറ്റാരോപണ മെമ്മോ ലഭിച്ചത്.കോഴിക്കോട് ജില്ലാ പരിശോധന വിഭാഗം നല്‍കിയ റിപ്പോർട്ട് പ്രകാരമാണ് മെമ്മോ നല്‍കിയത്.വില്‍പ്പനയില്‍ കഴിഞ്ഞ വർഷത്തേക്കാള്‍ 10.16% കുറവ് ഉണ്ടായതായി കണ്ടെത്തിയിരുന്നു. വില്‍പ്പന കുറഞ്ഞതുമായി ബന്ധപ്പെട്ട് 15 ദിവസത്തിനകം വിശദീകരണം നല്‍കണമെന്നാണ് നിർദേശം.ഔട്ട്ലെറ്റില്‍ കഴിഞ്ഞ ഒരു വർഷമായി സിസിടിവി ഇല്ല ഇത് സ്ഥാപിക്കാനായി ഷോപ്പ് ഇൻ ചാർജിന് സാധിച്ചിട്ടില്ലെന്നും കണ്ടെത്തിയിട്ടുണ്ട്.കഴിഞ്ഞ […]
Read more

പൊലീസിനെ ബോബെറിഞ്ഞ കേസ്; സിപിഎം കൗണ്‍സിലര്‍ വി.കെ. നിഷാദിന്റെ പരോള്‍ നീട്ടി

കണ്ണൂര്‍: പയ്യന്നൂരില്‍ പൊലീസിനെ ബോബെറിഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ 20 വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ട നഗരസഭാ കൗണ്‍സിലര്‍ വി.കെ.നിഷാദിന്റെ പരോള്‍ കാലാവധി നീട്ടി നല്‍കി. പിതാവിന്റെ ചികിത്സാ ആവശ്യങ്ങള്‍ ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച അപേക്ഷ പരിഗണിച്ച്‌ ഈ മാസം 11 വരെയാണ് പരോള്‍ നീട്ടിയിരിക്കുന്നത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവില്‍ കഴിയുന്ന നിഷാദിന് നേരത്തെ ആറ് ദിവസത്തെ പരോള്‍ അനുവദിച്ചിരുന്നു. ഇത് അവസാനിക്കാനിരിക്കെയാണ് കാലാവധി വീണ്ടും നീട്ടി ലഭിച്ചത്. കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്നതിനിടയിലാണ് നിഷാദ് നഗരസഭാ തെരഞ്ഞെടുപ്പില്‍ […]
Read more

പാനൂരിൽ 12 കാരിക്ക് പീഡനം; ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട 17 കാരനെതിരെ കേസെടുത്തു

കണ്ണൂർ: സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട പന്ത്രണ്ടുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ പതിനേഴുകാരനെതിരെ പാനൂർ പൊലീസ് കേസെടുത്തു. പാനൂർ ബസ് സ്റ്റാൻഡിന് സമീപമുള്ള പണിതീരാത്ത കെട്ടിടത്തിൽ വെച്ചാണ് പെൺകുട്ടിയെ പീഡനത്തിനിരയാക്കിയത്.കഴിഞ്ഞ ഡിസംബർ 29-ന് രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം. ഇൻസ്റ്റഗ്രാമിലൂടെയാണ് പ്രതി പെൺകുട്ടിയെ പരിചയപ്പെട്ടത്. തുടർന്ന് പ്രലോഭിപ്പിച്ച് പാനൂരിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. പെൺകുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ രക്ഷിതാക്കൾ വിവരം ചോദിച്ചറിഞ്ഞതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.തുടർന്ന് രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. പ്രതിക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പാനൂർ […]
Read more

തലശ്ശേരി മൂന്നാം ഗെയിറ്റ് അടിപ്പാതയിൽ അപകടക്കെണി; ഓവുചാലിലെ ഇരുമ്പ് ബാറുകൾ തകർന്നു

കണ്ണൂർ: നഗരത്തിലെ പ്രധാന പാതകളിലൊന്നായ മൂന്നാം ഗെയിറ്റ് അടിപ്പാത അപകടാവസ്ഥയിൽ. പാതയിലെ ഓവുചാലിനു കുറുകെ സ്ഥാപിച്ച ഇരുമ്പ് ബാറുകൾ പൊട്ടിത്തകർന്ന് വലിയ കുഴികൾ രൂപപ്പെട്ടത് കാൽനടയാത്രക്കാർക്കും വാഹനങ്ങൾക്കും ഒരുപോലെ ഭീഷണിയാകുന്നു.അടിപ്പാതയിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ സ്ഥാപിച്ച ഓവുചാലിന് മുകളിലെ സ്ലാബുകൾക്ക് പകരമുള്ള ഇരുമ്പ് ബാറുകളാണ് തകർന്നിരിക്കുന്നത്. ഇരുചക്ര വാഹനങ്ങൾ ഇതിൽ കുടുങ്ങി അപകടങ്ങൾ നിത്യസംഭവമാകുകയാണ്. രാത്രികാലങ്ങളിൽ വെളിച്ചക്കുറവുള്ള സമയത്ത് കുഴിയിൽ വീണ് വലിയ അപകടങ്ങൾ സംഭവിക്കാൻ സാധ്യതയുണ്ടെന്ന് നാട്ടുകാർ പരാതിപ്പെടുന്നു.ഭാരമേറിയ വാഹനങ്ങൾ തുടർച്ചയായി കടന്നുപോകുന്നതാണ് ബാറുകൾ തകരാൻ കാരണമെന്ന് […]
Read more

ഡിജിറ്റൽ രംഗത്ത് പുതിയ കാൽവെപ്പുമായി കുന്നോത്ത്പറമ്പ് ഗ്രാമപഞ്ചായത്ത്

കണ്ണൂർ: ഡിജിറ്റൽ രംഗത്ത് പുതിയ കാൽവെപ്പുമായി കുന്നോത്ത്പറമ്പ് ഗ്രാമപഞ്ചായത്ത്. ഗ്രാമ പഞ്ചായത്തിൻ്റെ എല്ലാ പ്രവർത്തനങ്ങളും അറിയിപ്പുകളും സോഷ്യൽ മീഡിയയിൽ കൂടി പൊതുജനങ്ങളെ അറിയിക്കാൻ വേണ്ടിയാണ് പ്രത്യേക സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ആരംഭിച്ചത്.കുന്നോത്ത്പറമ്പ് ഗ്രാമ പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളുടെ ഒഫീഷ്യൽ ലോഞ്ചിങ് ജില്ലാ പഞ്ചായത്ത് മെമ്പർ സി കെ മുഹമ്മദലി നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ കെ ഫസീല അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ കെ പി രാമചന്ദ്രൻ മാസ്റ്റർ […]
Read more

മൂന്നാം തവണയും ഇടതുപക്ഷത്തിന്‍റെ ക്യാപ്റ്റനാകാൻ പിണറായി വിജയന്‍; ധര്‍മ്മടത്തിൽ മത്സരിക്കും

കണ്ണൂര്‍: മൂന്നാം തവണയും പിണറായി വിജയന്‍ തന്നെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന്‍റെ ക്യാപ്റ്റനാകും. ധര്‍മ്മടം മണ്ഡലത്തില്‍ വീണ്ടും മത്സരിക്കുമെന്ന സൂചനയാണ് സിപിഎം കേന്ദ്രങ്ങള്‍ നല്‍കുന്നത്. തുടര്‍ഭരണം ലക്ഷ്യമിടുന്ന സിപിഎമ്മിന് പിണറായി വിജയനല്ലാതെ മറ്റൊരുമുഖം മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടാനില്ല. ഭരണ മികവിനുള്ള അംഗീകാരമായി കിട്ടിയതാണ് 2021 ലെ തുടര്‍ഭരണമെന്ന പാര്‍ട്ടിയുടെയും മുന്നണിയുടെയും വിലയിരുത്തല്‍. മൂന്നാമൂഴത്തിന് പിണറായി വിജയന്‍ ഇറങ്ങാനുള്ള പ്രധാനകാരണം ഇതുതന്നെ. കഴിഞ്ഞ രണ്ടു നിയമസഭാ തിരഞ്ഞെടുപ്പ് പോലെ, നയിക്കാന്‍ പിണറായി ഉണ്ടെങ്കില്‍ വിജയം കൂടെയുണ്ടാകുമെന്നാണ് സിപിഎം നേതാക്കളുടെയും […]
Read more

Recent News

Advertisement
WhiteswanTV Footer