Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Kannur

കള്ളക്കേസിൽ കുടുക്കിയ പ്രവാസിക്ക് നഷ്ടപരിഹാരത്തിന് ഉത്തരവിട്ട് ഹൈക്കോടതി

കണ്ണൂർ: പ്രവാസിയെ കള്ളക്കേസിൽ കുടുക്കിയെന്ന പരാതിയിൽ നഷ്ടപരിഹാരത്തിന് ഉത്തരവിട്ട് ഹൈക്കോടതി. 14 ലക്ഷം രൂപയാണ് നഷ്ട പരിഹാരം നൽകേണ്ടത്. പ്രവാസിയായ തലശ്ശേരി കതിരൂർ സ്വദേശി താജുദ്ദീനാണ് പരാതിയുമായി ഹൈക്കോടതിയെ സമീപിച്ചത്. താജുദ്ദീനെ ചക്കരക്കൽ പൊലീസ് മാലമോഷണ കേസിലാണ് അറസ്റ്റ് ചെയ്തത്. 2018ൽ ഈ കേസിൽ 54 ദിവസം താജുദ്ദീൻ ജയിലിൽ കിടന്നു. പിന്നീട് കോഴിക്കോട് സ്വദേശി വത്സരാജാണ് മാലമോഷ്ടിച്ചതെന്ന് തെളിയുകയും താജുദ്ദീൻ കുറ്റവിമുക്തനാവുകയും ചെയ്തു. കുറ്റവിമുക്തനായ ശേഷം താജുദ്ദീൻ ഹൈക്കോടതിയെ സമീപിച്ചാണ് നഷ്ടപരിഹാരം നേടിയെടുത്തത്.
Read more

സിപിഎം പ്രവർത്തകൻ കെ ലതേഷ് വധക്കേസ്; ബിജെപി പ്രവർത്തകരായ 7 പ്രതികൾ കുറ്റക്കാർ

കണ്ണൂർ: സിപിഎം പ്രവർത്തകൻ കെ ലതേഷിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ 1 മുതൽ 7 വരെ പ്രതികൾ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. ശിക്ഷാവിധി ഉടൻ തന്നെ പ്രഖ്യാപിക്കും. ആർഎസ്എസ് – ബിജെപി പ്രവർത്തകരാണ് കേസിലെ പ്രതികൾ. 2008 ഡിസംബർ 31നാണ് തലശ്ശേരി തലായിലെ ലതേഷിനെ വെട്ടിക്കൊലപ്പെടുത്തിയത്. കേസിൽ 12 പേരാണ് അറസ്റ്റിലായത്. ഇതിൽ ഒന്നുമുതൽ 7 വരെയുള്ള പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തിയ കോടതി 9 മുതൽ 12 വരെയുള്ള പ്രതികളെ വെറുതെ വിട്ടു. കേസിൻ്റെ വിചാരണ കാലയളവിൽ 8ാം […]
Read more

കൂത്തുപറമ്പിൽ മാരക മയക്കുമരുന്നുമായി യുവാവ് പിടിയിൽ; 12 ഗ്രാം എംഡിഎംഎ പിടികൂടി

കണ്ണൂർ: മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവ് കൂത്തുപറമ്പ് പൊലീസിന്റെ പിടിയിലായി. കോട്ടയം പൊയിൽ സ്വദേശി സി.എച്ച് അഷ്ക്കറിനെയാണ് കൂത്തുപറമ്പ് എസ്.ഐ വിപിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്ന് 12 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു.ബാംഗ്ലൂരിൽ നിന്നും കേരളത്തിലേക്ക് സ്വകാര്യ ബസിൽ മയക്കുമരുന്ന് കടത്തിക്കൊണ്ടുവരുന്നതിനിടെയാണ് പ്രതി പിടിയിലായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് കണ്ടെടുത്തത്. ലഹരി മരുന്ന് എത്തിക്കുന്ന ശൃംഖലയെക്കുറിച്ച് പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
Read more

റേഷൻ കടയില്‍ ‘പോറ്റിയെ കേറ്റിയെ’ പാരഡി ഗാനം വച്ചു; ചോദ്യം ചെയ്‌ത സിപിഎം നേതാവിന് നാട്ടുകാരുടെ മർദ്ദനം

കണ്ണൂർ: യുഡിഎഫ് തദ്ദേശ തെരഞ്ഞെടുപ്പ് വേളയില്‍ പുറത്തിറക്കിയ വിവാദമായ “പോറ്റിയെ കേറ്റിയെ’ എന്ന ഗാനം വച്ചത് ചോദ്യം ചെയ്‌ത സിപിഎം നേതാവിന് മർദനം. സിപിഎം ലോക്കല്‍ സെക്രട്ടറി മുല്ലക്കൊടി സ്വദേശി ടി.പി. മനോഹരനാണ് മർദനമേറ്റത്. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം. മയ്യില്‍ അരിമ്പ്ര പ്രദേശത്തെ ഒരു റേഷൻ കടയില്‍ ഭാസ്കരൻ എന്നയാള്‍ ഫോണ്ടിൽ ഉച്ചത്തിൽ “പോറ്റിയേ കേറ്റിയേ’ എന്ന പാരഡി ഗാനം വച്ചിരുന്നു. ഇത് കേട്ട മനോഹരൻ പൊതുസ്ഥലത്ത് ഇത്തരം രാഷ്ട്രീയ ഗാനങ്ങള്‍ പാടില്ലെന്ന് പറഞ്ഞ് ചോദ്യം ചെയ്തു. […]
Read more

24 വർഷമായി ഒളിവിൽ; നിരവധി മോഷണ കേസിലെ പ്രതിയെ തലശ്ശേരി പോലീസ് പിടികൂടി

കണ്ണൂർ: കേരളത്തിലുടനീളം നിരവധി വാഹന മോഷണക്കേസുകളിലും ചേലാമ്പ്ര ബാങ്ക് കവർച്ചാ കേസിലും പ്രതി പിടിയിൽ. വയനാട് സ്വദേശി സൈനുദ്ദീൻ(52) ആണ് വയനാട്ടിലെ കൽപ്പറ്റയിൽ വെച്ച് തലശ്ശേരി പോലീസിന്റെ പിടിയിലായത്. തലശ്ശേരി ഇൻസ്‌പെക്ടർ ബിജു പ്രകാശിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ നീക്കത്തിലാണ് പ്രതി വലയിലായത്. തലശ്ശേരി എസ്‌.ഐ സൈഫുദ്ദീൻ എം.ടി.പി, സീനിയർ സിവിൽ പോലീസ് ഓഫീസർ നിതീഷ് എ.കെ, സിവിൽ പോലീസ് ഓഫീസർ ലിജീഷ് കെ എന്നിവരടങ്ങിയ സംഘമാണ് വയനാട്ടിലെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തത്.തലശ്ശേരി പോലീസ് സ്റ്റേഷനിൽ 24 […]
Read more

കണ്ണൂരിൽ നിന്ന് ശ്രീനഗറിലേക്കും ചണ്ഡിഗഡിലേക്കും വിമാന സർവീസ്; എയർ ഇന്ത്യ എക്സ്പ്രസും ഇൻഡിഗോയും സർവീസുകൾ വർധിപ്പിക്കുന്നു

കണ്ണൂർ: യാത്രാ സൗകര്യങ്ങൾ വർധിപ്പിക്കുന്നതിന്റെ ഭാഗമായി കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് കൂടുതൽ ആഭ്യന്തര സർവീസുകൾ ആരംഭിക്കുന്നു. പ്രമുഖ വിമാനക്കമ്പനികളായ ഇൻഡിഗോയും എയർ ഇന്ത്യ എക്സ്പ്രസുമാണ് പുതിയ കണക്ഷൻ സർവീസുകളുമായി രംഗത്തെത്തിയിരിക്കുന്നത്. ആദ്യഘട്ടത്തിൽ ശ്രീനഗർ, ചണ്ഡിഗഡ് എന്നിവിടങ്ങളിലേക്കാണ് സർവീസുകൾ തുടങ്ങുന്നത്. ശ്രീനഗറിലേക്ക് ഇൻഡിഗോ: ഇൻഡിഗോ എയർലൈൻസ് ഡൽഹി വഴിയാണ് ശ്രീനഗറിലേക്ക് കണക്ഷൻ സർവീസ് നടത്തുന്നത്. എല്ലാ ദിവസവും രാവിലെ 6 മണിക്ക് കണ്ണൂരിൽ നിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് 2.15-ന് ശ്രീനഗറിൽ എത്തുന്ന രീതിയിലാണ് സമയക്രമം. തിരികെ വൈകിട്ട് […]
Read more

മൊകേരി എസ്ഡിപിഐ കേന്ദ്രത്തിൽ വൻ ബോംബ് ശേഖരവും മാരകായുധങ്ങളും പിടികൂടി; കൂത്തുപറമ്പ് നിന്നും ബോംബുകൾ കണ്ടെടുത്തു

കണ്ണൂർ: തങ്ങൾപീടികയിലെ എസ്.ഡി.പി.ഐ കേന്ദ്രമായ സഹറ കോളേജ്–സഹറ ഹയർ സെക്കന്ററി സ്കൂൾ ഗ്രൗണ്ടിൽ നിന്നും വൻ ബോംബ് ശേഖരവും മാരകായുധങ്ങളും കണ്ടെത്തി.പാനൂർ പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ തെരച്ചിലിലാണ് ഉയർന്ന സ്‌ഫോടന ശേഷിയുള്ള നിരവധി ‘ഐസ്‌ക്രീം ബോംബുകൾ’ ഉൾപ്പെടെയുള്ള സ്ഫോടക വസ്തുക്കളും മറ്റ് മാരകായുധങ്ങളും പിടികൂടിയത്. ഇവിടെ നിന്നും 8 ഐസ്ക്രീം ബോംബുകളും ഒരു വടിവാളുമാണ് പിടിച്ചെടുത്തത്. ടാർവീപ്പയിൽ സൂക്ഷിച്ച നിലയിലാണ് ബോംബുകൾ കണ്ടെടുത്തത്. മുൻപും ഇതേ സ്ഥലത്ത് വെച്ച് പൈപ്പ് ബോംബുകൾ പിടിച്ചെടുത്തിരുന്നുനൂറുകണക്കിന് […]
Read more

ഇരിട്ടി താലൂക്ക് ആശുപത്രിയിൽ ഫാർമസിസ്റ്റുകളുടെ കുറവ്; മരുന്നിനായി മണിക്കൂറുകൾ കാത്തിരുന്ന് രോഗികൾ

കണ്ണൂർ: താലൂക്ക് ആസ്ഥാനത്തെ പ്രധാന ചികിത്സാ കേന്ദ്രമായ ഇരിട്ടി താലൂക്ക് ആശുപത്രിയിൽ ഫാർമസിസ്റ്റുകളുടെ കുറവ് മൂലം രോഗികൾ കടുത്ത ദുരിതത്തിൽ. പകരം സംവിധാനം ഏർപ്പെടുത്താതെ ജീവനക്കാരെ സ്ഥലം മാറ്റിയതാണ് പ്രതിസന്ധിക്ക് കാരണമായത്. ഡോക്ടറെ കണ്ടു കഴിഞ്ഞാൽ മരുന്നിനായി മൂന്നും നാലും മണിക്കൂറുകൾ കാത്തിരിക്കേണ്ട അവസ്ഥയാണുള്ളത്. പ്രതിസന്ധിയുടെ കാരണങ്ങൾ: * അശാസ്ത്രീയമായ സ്ഥലംമാറ്റം: പി.എസ്.സി വഴി നിയമനം ലഭിച്ച രണ്ട് ഫാർമസിസ്റ്റുകളെ പകരം ആളില്ലാതെ സ്ഥലം മാറ്റി. ആറ് പേർ വേണ്ട സ്ഥാനത്ത് നിലവിൽ മൂന്ന് പേർ മാത്രമാണുള്ളത്. […]
Read more

സഹകരണ മേഖലയെ തകർക്കുന്ന നിലപാടിൽ നിന്നും സർക്കാർ പിൻമാറണം

കണ്ണൂർ: സഹകരണ മേഖലയെ തകർക്കുന്ന നിലപാടിൽ നിന്നും സർക്കാർ പിൻമാറണം എന്നാവശ്യപ്പെട്ട് കൊണ്ട് കേരള കോ ഓപ്പറേറ്റിവ് എംപ്ലോയിസ് ഫ്രണ്ട് സംസ്ഥാന കമ്മിറ്റി പ്രസിഡണ്ട് ബിനു കാവുങ്കൽ നയിക്കുന്ന സഹകരണ സംരക്ഷണ യാത്രയ്ക്ക് പയ്യന്നുരിൽ നൽകിയ സ്വീകരണം ഡിസിസി ജനറൽ സെക്രട്ടറി അഡ്വ ബ്രിജേഷ്കുമാർ ഉദ്ഘാടനം ചെയ്തു. കെ സി ഇ എഫ് സംസ്ഥാന സെക്രട്ടറി എൻ.വി.രഘുനാഥൻ അദ്ധ്യക്ഷനായി.ഡിസിസി ജനറൽ സെക്രട്ടറിമാരായ എ.പി നാരായണൻ, ഇ.ടി. രാജിവൻ, എം.ഉമ്മർ, പിലാക്കാൽ അശോകൻ, തുണ്ടിയിൽ വർക്കി, കെ സി […]
Read more

പാനൂർ മേഖലയിൽ ക്ഷേത്ര മോഷണം പതിവാക്കിയ പ്രതി പിടിയിൽ; കുടുങ്ങിയത് മംഗലാപുരത്ത് വെച്ച്

കണ്ണൂർ: പാനൂർ മേഖലയിലെ വിവിധ ക്ഷേത്രങ്ങളിൽ ഭണ്ഡാര മോഷണം നടത്തി ജനങ്ങളെയും പോലീസിനെയും ഒരുപോലെ കുഴപ്പിച്ചിരുന്ന കുപ്രസിദ്ധ മോഷ്‌ടാവ് ഒടുവിൽ പിടിയിലായി. കോഴിക്കോട് സ്വദേശിയായ കുഞ്ഞിക്കണ്ടി അബ്ദുള്ള (60) ആണ് പോലീസ് വലയിലായത്. പാനൂർ സി.ഐ എം.വി. ഷീജുവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം മംഗലാപുരത്ത് വെച്ചാണ് പ്രതിയെ പിടികൂടിയത്.പുത്തൂർ കുയിമ്പിൽ ക്ഷേത്രം, എലാങ്കോട് ശ്രീ മഹാവിഷ്‌ണു ഭദ്രകാളി ക്ഷേത്രം, ചെറുപ്പറമ്പ് പുറ്റുവൻ കാവ് ഭഗവതി ക്ഷേത്രം, പൂക്കോം കല്ലുള്ള പുനത്തിൽ ക്ഷേത്രം, തൂവ്വക്കുന്ന് അയ്യപ്പമഠം തുടങ്ങി […]
Read more

Recent News

Advertisement
WhiteswanTV Footer