Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Kannur

കണ്ണൂരിൽ സ്കൂൾ കെട്ടിടത്തിൽ നിന്ന് ചാടിയ വിദ്യാർഥിനി മരിച്ചു

കണ്ണൂർ: പയ്യാവൂരിൽ സ്കൂൾ കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടി ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന പ്ലസ് ടു വിദ്യാർത്ഥിനി മരിച്ചു. 17 വയസുള്ള അയോന മോൺസൺ ആണ് മരിച്ചത്. പയ്യാവൂർ സേക്രട്ട് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനിയായിരുന്നു അയോന മോൺസൺ. കഴിഞ്ഞ തിങ്കളാഴ്ച രാവിലെ എട്ട് മണിയോടെയായിരുന്നു അപകടം. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. കുട്ടിയുടെ അവയവങ്ങൾ ദാനം ചെയ്യും.
Read more

വി ഡി സതീശനെതിരെ രൂക്ഷ വിമർശനവുമായി എം വി ജയരാജൻ

കണ്ണൂർ : പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ രൂക്ഷ വിമർശനമുന്നയിച്ച് സി പി എം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം എം വി ജയരാജൻ. പുനർജ്ജനി പദ്ധതിയെ വിമർശിച്ചാണ് ജയരാജൻ രംഗത്തെത്തിയത് .വയനാട് പുനരധിവാസത്തിനായി കോൺഗ്രസ് കണ്ടെത്തിയ സ്ഥലം വന്യമൃഗ ശല്യം ഉള്ളതാണ്.വി ഡി സതീശനിട്ട കല്ലിനോട് ശുനകന് പോലും താൽപര്യമില്ലെന്നും കക്കുക മുക്കുക എന്നതാണ് കോൺഗ്രസ് രീതിയെന്നും ജയരാജൻ പരിഹസിച്ചു. അതേസമയം ഐഷ പോറ്റിയുടെ കോൺഗ്രസ് പ്രവേശനം ദൗർഭാഗ്യകരമെന്ന് എം.വി ജയരാജൻ പറഞ്ഞു. ഐഷ പോറ്റിയെ […]
Read more

മട്ടന്നൂരിൽ പ്ലസ് വൺ വിദ്യാർഥി കുഴഞ്ഞ് വീണ് മരിച്ചു

കണ്ണൂർ: കളിക്കുന്നിതിനിടെ വിദ്യാർഥി കുഴഞ്ഞ് വീണ് മരിച്ചു. അയ്യല്ലൂർ ‘ശിവദം’ ഹൗസിൽ ശിവദേവ് (16) ആണ് ടർഫ് കോർട്ടിൽ കളിക്കുന്നതിനിടെ കുഴഞ്ഞ് വീണത്. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഞായർ പുലർച്ചെയാണ് മരിച്ചത്. മട്ടന്നൂർ ശങ്കര വിദ്യാപീഠം സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയാണ്. അച്ഛൻ: കെ രതീശൻ (മട്ടന്നൂർ എയർപോർട്ട്). അമ്മ: ശ്രീനിഷ. സഹോദരി: പാർവതി (മട്ടന്നൂർ ഹയർ സെക്കൻഡറി സ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർഥിനി).
Read more

കണ്ണൂർ ജില്ലാ കേരളോത്സവം ജനുവരി 25, 26 തീയതികളിൽ; സംഘാടക സമിതി രൂപീകരിച്ചു

കണ്ണൂർ: ജില്ലാ പഞ്ചായത്തിന്റെയും സംസ്ഥാന യുവജന ക്ഷേമബോർഡിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ നടത്തുന്ന ജില്ലാതല കേരളോത്സവത്തിനായി വിപുലമായ സംഘാടക സമിതി രൂപീകരിച്ചു. ജനുവരി 25, 26 തീയതികളിൽ പെരളശ്ശേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിലാണ് മത്സരങ്ങൾ നടക്കുക.പെരളശ്ശേരി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന സംഘാടക സമിതി രൂപീകരണ യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ ഉദ്ഘാടനം ചെയ്‌തു. പെരളശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. സുനീഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ യുവജനക്ഷേമ ബോർഡ് വൈസ് ചെയർമാൻ […]
Read more

കണ്ണൂർ സെൻട്രൽ ജയിലിന് മുകളിൽ ഡ്രോൺ പറന്നു; പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

കണ്ണൂർ: അതീവ സുരക്ഷാ മേഖലയായ കണ്ണൂർ സെൻട്രൽ ജയിലിന് സമീപം ഡ്രോൺ പറത്തിയ സംഭവത്തിൽ കണ്ണൂർ ടൗൺ പോലീസ് കേസെടുത്തു. ശനിയാഴ്ച വൈകിട്ടോടെയാണ് സംഭവം. സെൻട്രൽ ജയിൽ ജോയിന്റ് സൂപ്രണ്ടിന്റെ പരാതിയെത്തുടർന്നാണ് പോലീസ് നടപടി സ്വീകരിച്ചത്.സെൻട്രൽ ജയിലിന് പിന്നിലായി സ്ഥിതി ചെയ്യുന്ന വനിതാ ജയിൽ പരിസരത്താണ് ഡ്രോൺ ആദ്യം പ്രത്യക്ഷപ്പെട്ടത്. പള്ളിക്കുന്നിലെ ജയിൽ വളപ്പിലുള്ള പശുത്തൊഴുത്തിന് മുകളിലൂടെ ഡ്രോൺ പറക്കുന്നത് കണ്ടതായാണ് സൂപ്രണ്ടിന്റെ പരാതിയിൽ പറയുന്നത്. അതീവ സുരക്ഷാ പ്രാധാന്യമുള്ള ജയിൽ വളപ്പിൽ ഡ്രോൺ എത്തിയത് ഉദ്യോഗസ്ഥരെ […]
Read more

ഇരിട്ടിയിൽ എംഎസ്എഫ് നേതാവിന് നേരെ അക്രമം; കാലിന് വെട്ടേറ്റ മുഹമ്മദ് നൈസാം ആശുപത്രിയിൽ

കണ്ണൂർ: ഇരിട്ടി വിളക്കോട് ചാക്കാട് വെച്ച് എംഎസ്എഫ് ജില്ലാ ഭാരവാഹിക്കു നേരെ ക്രൂരമായ അക്രമം. എംഎസ്എഫ് കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം മുഹമ്മദ് നൈസാം പുഴക്കരയ്ക്കാണ് വെട്ടേറ്റത്. ഞായറാഴ്ച രാത്രി 10 മണിയോടെയായിരുന്നു സംഭവം.ബുള്ളറ്റിലും കാറിലുമായെത്തിയ സംഘം നൈസാമിനെ തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ നൈസാമിന്റെ കാലിന് ഗുരുതരമായി പരിക്കേറ്റു. അദ്ദേഹത്തെ ഉടൻ തന്നെ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ ചികിത്സയിൽ കഴിയുന്ന നൈസാമിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.സംഭവത്തിന് പിന്നിൽ എസ്ഡിപിഐ (SDPI) […]
Read more

കണ്ണൂരിൽ പ്ലസ്ടു വിദ്യാര്‍ത്ഥിനി സ്കൂള്‍ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി

കണ്ണൂർ: കണ്ണൂർ പയ്യാവൂരിൽ വിദ്യാർത്ഥിനി സ്കൂൾ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി. യ്യാവൂർ സേക്രട്ട് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനിയെയാണ് ചാടിയത്. ഗുരുതരമായി പരിക്കേറ്റ കുട്ടി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സ്കൂളിൽ പ്രാക്ടിക്കൽ മോഡൽ പരീക്ഷകൾ നടക്കുന്നതിനിടെയാണ് സംഭവം നടന്നത്. വിദ്യാർത്ഥിനി പഠനത്തിൽ മിടുക്കിയായിരുന്നു എന്നും സ്കൂളിൽ മറ്റ് പ്രശ്നങ്ങളൊന്നും ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും പ്രിൻസിപ്പൽ വ്യക്തമാക്കി. മാനസിക ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നതായി ഇതുവരെ വിവരം ലഭിച്ചിട്ടില്ല. ക്രിസ്തുമസ് അവധിക്കുശേഷം കുട്ടികൾ സ്കൂളിലെത്തിയ ആദ്യ ദിവസമായിരുന്നു […]
Read more

ടിപി വധക്കേസ്; ഒന്നാം പ്രതി എം സി അനൂപിന് വീണ്ടും പരോൾ

കണ്ണൂർ: ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ ഒന്നാം പ്രതിയായ എം.സി. അനൂപിന് വീണ്ടും പരോൾ അനുവദിച്ചു. കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നാണ് അനൂപിന് 20 ദിവസത്തെ പരോൾ അനുവദിച്ചത്. ഇത് സ്വാഭാവിക പരോളാണെന്ന് ജയിൽ അധികൃതർ അറിയിച്ചു. അതേസമയം, ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ മറ്റൊരു പ്രതിയായ ജ്യോതിബാബുവിന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് എം.എം. സുന്ദരേഷ് അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ജ്യോതിബാബു ജാമ്യാപേക്ഷ സമർപ്പിച്ചിരിക്കുന്നത്. ജ്യോതിബാബുവിന്റെ ജാമ്യാപേക്ഷ നേരത്തെ പരിഗണിച്ചപ്പോൾ സർക്കാർ എതിർപ്പ് […]
Read more

മട്ടന്നൂർ കൊടോളിപ്രം- കുന്നോത്ത് മേഖലയിൽ 5 പേർക്ക് കുറുക്കന്റെ കടിയേറ്റു

കണ്ണൂർ: കൊടോളിപ്രം കുന്നോത്ത് പ്രദേശത്ത് ഭ്രാന്തന്‍ കുറുക്കന്‍ ശല്യം. വെള്ളിയാഴ്ച വൈകുന്നേരം 6 മണിയോടെ കുന്നോത്ത് 3 പേരെ അക്രമിച്ച കുറുക്കന്‍ തുടര്‍ന്ന് കൊടോളിപ്രത്തെ രണ്ടു പേരേയും അക്രമിച്ചു. നാലു പേരെ പൈപ്പ് ലൈന്‍ റോഡില്‍ നടന്നുപോകുമ്പോഴും ഒരാളെ ബൈക്ക് യാത്രയ്ക്കിടയില്‍ തുള്ളിക്കടിക്കുകയുമായിരുന്നു. കടിയേറ്റവര്‍ കണ്ണൂര്‍ ഗവ. ആശുപത്രിയിലും, പരിയാരം മെഡിക്കല്‍ കോളജിലുമായി ചികിത്സ തേടി.
Read more

കണ്ണൂർ വിളക്കോട് എംഎസ്എഫ് പ്രവർത്തകന് വെട്ടേറ്റു

കണ്ണൂർ: കണ്ണൂർ വിളക്കോട് എംഎസ്എഫ് പ്രവർത്തകന് വെട്ടേറ്റു.ജില്ലാ പ്രവർത്തകസമിതി അംഗമായ നൈസാം പുഴക്കരയ്ക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. സംഭവത്തിന് പിന്നിൽ എസ്ഡിപിഐ പ്രവർത്തകരാണെന്ന് എംഎസ്എഫ് ആരോപിച്ചു. ഇന്നലെ രാത്രി ഇരിട്ടിയിലായിരുന്നു ആക്രമണം നടന്നത്. പരിക്കേറ്റ നൈസാമിനെ തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ പരിക്ക് ഗുരുതരമല്ലെന്നാണ് ആശുപത്രി വൃത്തങ്ങൾ അറിയിച്ചത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രദേശത്ത് ലീഗ്-എസ്ഡിപിഐ പ്രവർത്തകർ തമ്മിൽ നേരത്തെ തർക്കം ഉണ്ടായിരുന്നതായി റിപ്പോർട്ടുണ്ട്. ബുള്ളറ്റിലും കാറിലുമായെത്തിയ സംഘമാണ് ആക്രമണം നടത്തിയതെന്ന് നൈസാം പറഞ്ഞു. വോട്ടെടുപ്പ് ദിവസങ്ങളിൽ വിവിധ […]
Read more

Recent News

Advertisement
WhiteswanTV Footer