Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Kannur

റോഡ് വികസനം തടഞ്ഞു കൊണ്ട് റെയില്‍വേയുടെ ചുറ്റുമതില്‍ നിര്‍മ്മാണം തടഞ്ഞു

കണ്ണൂർ: കണ്ണൂർ അണ്ടർ ബ്രിഡ്ജ് ഭാഗത്ത് കോർപ്പറേഷൻ വികസനത്തിന്‌ തുരങ്കം വെച്ച്‌ കൊണ്ട് റെയില്‍വേ അധികൃതരുടെ കൊബൗണ്ട് വാള്‍ നിർമ്മാണം ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെയും യു.ഡി.എഫ് കൗണ്‍സിലർമാരുടെയും നേതൃത്വത്തില്‍ തടഞ്ഞു. കഴിഞ്ഞ ദിവസം കണ്ണൂർ മേയറുടെ നേതൃത്വത്തില്‍ നിർമ്മാണ പ്രവർത്തനം നിർത്തി വെക്കണം എന്നാവശ്യപ്പെട്ട് കോർപ്പറേഷൻ കത്ത് നല്‍കിയെങ്കിലും അത് മുഖവിലക്കെടുക്കാതെ റെയില്‍വെ വീണ്ടും പ്രവൃത്തി തുടരുകയായിരുന്നു. ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സമരം ആരംഭിക്കുകയും കെ സുധാകരൻ എം പി ഉദ്യോഗസ്ഥരെ ഫോണില്‍ ബന്ധപ്പെട്ട് നിർമാണം […]
Read more

മുൻവൈരാഗ്യം; വീട്ടുമുറ്റത്തിരുന്ന ബൈക്ക് കത്തിച്ച പ്രതിയെ സാഹസികമായി പിടികൂടി കണ്ണൂർ സിറ്റി പോലീസ്

കണ്ണൂർ: ബർണശ്ശേരിയിൽ വീടിന്റെ വരാന്തയിൽ നിർത്തിയിട്ടിരുന്ന ബൈക്ക് തീയിട്ടു നശിപ്പിച്ച കേസിൽ പ്രതിയെ കണ്ണൂർ സിറ്റി പോലീസ് പിടികൂടി. ബർണശ്ശേരി സ്വദേശി ജിഷാന്ത് ജോൺ ഫെർണാണ്ടസിനെയാണ് സിറ്റി ഇൻസ്പെക്ടർ സി.സി. ലതീഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം സാഹസികമായി കീഴ്പ്പെടുത്തിയത്. ഈ മാസം പത്താം തീയതി പുലർച്ചെയായിരുന്നു കേസിനാസ്പദമായ സംഭവം. ബർണശ്ശേരി സ്വദേശി ഷാരണിന്റെ ഉടമസ്ഥതയിലുള്ള ബൈക്കാണ് പ്രതി കത്തിച്ചത്. സിറ്റി പോലീസ് കമ്മീഷണർ നിതിൻ രാജ് ഐ.പി.എസിന്റെ നിർദ്ദേശപ്രകാരം എ.സി.പി പ്രദീപൻ കണ്ണിപ്പൊയിലിന്റെ മേൽനോട്ടത്തിലാണ് അന്വേഷണം […]
Read more

തോട്ടടയിൽ കെഎസ്ആർടിസിയും സ്വകാര്യ ബസും കൂട്ടിയിടിച്ചു; ഒൻപത് പേർക്ക് പരിക്ക്

കണ്ണൂർ: കണ്ണൂർ – തലശേരി ദേശീയപാതയിലെ തോട്ടടയിൽ ബസുകൾ കൂട്ടിയിടിച്ച് ഒൻപത് പേർക്ക് പരുക്കേറ്റു. ഇന്നലെ രാത്രിയോടെയാണ് കെഎസ്ആർടിസി ബസും സ്വകാര്യ ബസും അപകടത്തിൽപ്പെട്ടത്. പരുക്കേറ്റവരെ ഉടൻ തന്നെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരുക്ക് ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം.​അപകടസമയത്ത് പ്രദേശത്ത് പെയ്ത മഴയും ബസുകളുടെ അമിതവേഗതയുമാണ് അപകടത്തിന് കാരണമായതെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. അപ്രതീക്ഷിതമായി പെയ്ത മഴയിൽ റോഡിൽ വഴുക്കലുണ്ടായതും കാഴ്ചാതടസ്സവും അപകടത്തിന്റെ ആഘാതം വർദ്ധിപ്പിച്ചു. കൂട്ടിയിടിയെത്തുടർന്ന് ദേശീയപാതയിൽ കുറച്ചുസമയം ഗതാഗത തടസ്സമുണ്ടായെങ്കിലും പോലീസും നാട്ടുകാരും […]
Read more

കണ്ണൂരിൽ സ്കൂളിലെ പ്യൂണിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കണ്ണൂർ: കണ്ണൂരിൽ സ്കൂളിനുള്ളിൽ പ്യൂണിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പാനൂരിലെ പി.ആർ. മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലെ പ്യൂൺ ഷിബിൻ ആണ് മരിച്ചത്. സ്കൂൾ ലാബിനുള്ളിൽ ഇയാളെ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടുകളാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
Read more

പേരാവൂരിൽ സിനിമയെ വെല്ലുന്ന കവർച്ച; ഒരു കോടി രൂപയുടെ ലോട്ടറി ടിക്കറ്റ് തോക്ക് ചൂണ്ടി തട്ടിയെടുത്തു

കണ്ണൂർ: പേരാവൂരിൽ ഒന്നാം സമ്മാനം ലഭിച്ച ഭാഗ്യക്കുറി തോക്ക് ചൂണ്ടി തട്ടിയെടുത്തതായി പരാതി. ഡിസംബർ 30-ന് നറുക്കെടുത്ത സ്ത്രീശക്തി (SL 804592) ലോട്ടറിയുടെ ഒരു കോടി രൂപ സമ്മാനം ലഭിച്ച ടിക്കറ്റാണ് യുവാക്കളുടെ സംഘം അപഹരിച്ചത്. കാറിലെത്തിയ സംഘം ഉടമയെ ഭീഷണിപ്പെടുത്തി ടിക്കറ്റ് കൈക്കലാക്കുകയായിരുന്നു എന്നാണ് വിവരം. സമ്മാനാർഹമായ ടിക്കറ്റ് ബാങ്കിൽ ഏൽപ്പിക്കാൻ തയ്യാറെടുക്കുന്നതിനിടെയാണ് ഈ സംഭവം ഉണ്ടായത്. പരാതി ലഭിച്ച ഉടൻ തന്നെ പേരാവൂർ പോലീസ് സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും […]
Read more

പാട്യത്ത് യുവ അധ്യാപികയെ ഭർതൃഗൃഹത്തിൽ മരിച്ച നിലയിൽ കണ്ടെത്തി; മരണത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ

കണ്ണൂർ: പാട്യം പുതിയ തെരുവിലെ ചിറക്കൽ കാവിനടുത്ത് യുവ അധ്യാപികയെ ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പാനൂർ ചെണ്ടയാട് സ്വദേശിനിയും പാട്യം വെസ്റ്റ് യു.പി സ്കൂൾ അധ്യാപികയുമായ കുനിയിൽ ചമ്പടത്ത് അഷിക (31) ആണ് മരിച്ചത്. ചെണ്ടയാട് മഞ്ഞക്കാഞ്ഞിരം ദീപിക ഗ്രൗണ്ടിന് സമീപം താമസിക്കുന്ന അശോകന്റെയും രോഹിണിയുടെയും മകളാണ്. മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് അഷികയുടെ ബന്ധുക്കൾ രംഗത്തെത്തിയിട്ടുണ്ട്. സംഭവത്തിൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ശരത് (പാട്യം) ആണ് ഭർത്താവ്. ഒരു വയസ്സുകാരൻ രുദ്രൻ […]
Read more

പുതിയ ചുവടുവെപ്പുമായി ഖാദി ബോര്‍ഡ്; കണ്ണൂര്‍- കാസര്‍ഗോഡ് ജില്ലകളില്‍ പെട്രോള്‍ പമ്പുകള്‍ തുടങ്ങാൻ പദ്ധതി

കണ്ണൂർ: കേരളാ ഖാദി ആൻഡ് ഇൻഡസ്ട്രീസ് ബോർഡ് ഇന്ധന വില്‍പ്പനയിലേക്ക്. കണ്ണൂർ, കാസർഗോഡ് ജില്ലകളിലായി രണ്ട് പെട്രോള്‍ പമ്പുകള്‍ തുടങ്ങാൻ പദ്ധതി. പിലാത്തറ- പാപ്പിനിശ്ശേരി റോഡരികില്‍ പാപ്പിനിശ്ശേരിയിലും കാസർഗോഡ്-കാഞ്ഞങ്ങാട് ദേശീയ പാതയരികില്‍ മാവുങ്കാലിലുമാണ് ഖാദി ബോർഡിന്റെ സ്ഥലത്ത് പെട്രോള്‍ പമ്പ് തുടങ്ങുന്നത്. പാപ്പിനിശ്ശേരിയില്‍ ഇന്ത്യൻ ഓയില്‍ കോർപ്പറേഷനുമായി ധാരണാപത്രം ഒപ്പുവെച്ചു. മാവുങ്കാലിലേതിനുള്ള കടലാസ് പണികള്‍ പുരോഗമിക്കുകയാണെന്ന് ഖാദി ബോർഡ് വൈസ് ചെയർമാൻ പി. ജയരാജൻ പറഞ്ഞു.സംസ്ഥാനത്ത് ഖാദി ബോർഡിന് കീഴില്‍ വെറുതേ കിടക്കുന്ന സ്ഥലങ്ങളില്‍ നിന്ന് വൈവിധ്യവത്കരണത്തിലൂടെ […]
Read more

കേളകം പഞ്ചായത്തിലെ താത്കാലിക തൊഴിലാളികളെ പിരിച്ചുവിട്ടതിൽ പ്രതിഷേധം

കണ്ണൂർ: പഞ്ചായത്തിൽ ടൗൺ ശുചീകരണജോലി ചെയ്‌തിരുന്ന നാലു തൊഴിലാളികളേയും പഞ്ചായത്ത് ജീപ്പ് ഡ്രൈവറേയും പിരിച്ചുവിട്ട ഭരണ സമിതി തീരുമാനത്തിനെതിരേ സിപിഎം കേളകം പഞ്ചായത്ത് കമ്മിറ്റി പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. യുഡിഎഫ് ഭരണ സമിതി നയപരമായ തീരുമാനങ്ങളെടുക്കേണ്ട ആദ്യ യോഗത്തിൽ രാഷ്ട്രീയ വൈര നിരാതന ബുദ്ധിയോടെ താൽക്കാലിക ജീവനക്കാരെ പിരിച്ചു വിടുവാനാണ് തീരുമാനമെടുത്തതെന്ന് സിപിഎം ആരോപിച്ചു. സിപിഎം പേരാവൂർ ഏരിയ സെക്രട്ടറി സി.ടി.അനീഷ് മാർച്ച് ഉദ്ഘാടനം ചെയ്തു. കെ.സി.ജോർജ്, കെ.പി. ഷാജി, തങ്കമ്മ സ്കറിയ, എ.എ.സണ്ണി, […]
Read more

കണ്ണൂർ ചേലേരിയിൽ വീണ്ടും തെരുവുനായ ആക്രമണം; ഒരാൾക്ക് കടിയേറ്റു

കണ്ണൂർ: ചേലേരിയിൽ വീണ്ടും തെരുവ്നായ ആക്രമണം. വൈദ്യർകണ്ടിക്ക് സമീപത്തു വെച്ചാണ് തെരുവുനായയുടെ ആക്രമണമുണ്ടായത്. ചേലേരി കാറാട്ട് വയൽകുളത്തിന് സമീപം താമസിക്കുന്ന കെ.മുരളീധരനാണ് (72) ഇന്ന് രാവിലെ നായയുടെ കടിയേറ്റത്. നായയുടെ ആക്രമണത്തിൽ ഇരുകാലുകൾക്കും പരിക്കേറ്റിട്ടുണ്ട്. മുരളീധരൻ കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി.കൊളച്ചേരി പഞ്ചായത്തിൻ്റെ വിവിധ ഭാഗങ്ങളിൽ തെരുവ് നായ ശല്യം രൂക്ഷമായിരിക്കുകയാണ്. നിരവധി പേർക്ക് നായയുടെ ആക്രമണത്തിൽ പരിക്കുകൾ പറ്റിയിട്ടുണ്ട്. കാൽനട യാത്രക്കാരാണ് കൂടുതലും നായയുടെ ആക്രമണത്തിന് ഇരയാകുന്നത്. റോഡരികിലും മറ്റും കൂട്ടത്തോടെ തമ്പടിക്കുന്ന നായക്കൂട്ടങ്ങൾ […]
Read more

16കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച ബസ് ജീവനക്കാരൻ അറസ്റ്റിൽ

കണ്ണൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചതിത് പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ. ബസ് ജീവനക്കാരൻ ചിറക്കൽ സ്വദേശി പുഞ്ചൻ ഹൗസിൽ സ്നേഹിതിനെ (26) യാണ് കണ്ണപുരം സ്റ്റേഷൻ ഇൻസ്പെക്ടർ ഷാജു അറസ്റ്റു ചെയ്തത്. ഈ മാസം അഞ്ചിന് വൈകുന്നേരമായിരുന്നു സംഭവം. യുവാവ് സൗഹൃദത്തിലായിരുന്ന കണ്ണപുരം സ്റ്റേഷൻ പരിധിയിലെ വിദ്യാർത്ഥിനിയായ 16 വയസുകാരി സ്കൂൾ വിട്ട് വീട്ടിലേക്ക് പോകവെ ഓട്ടോയിൽ യുവാവ് ബന്ധു വീട്ടിലേക്ക് കൂട്ടി കൊണ്ടു പോവുകയും പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് പരാതി. പെൺകുട്ടി വീട്ടിൽ അറിയിച്ചതിനു ശേഷം […]
Read more

Recent News

Advertisement
WhiteswanTV Footer