Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Kannur

ബോട്ടിൽ നൃത്തം ചെയ്യുന്നതിനിടെ ഗൃഹനാഥൻ കുഴഞ്ഞ് വീണ് മരിച്ചു

കണ്ണൂർ: വിനോദ സഞ്ചാരത്തിനിടെ ബോട്ടിൽ പാട്ട് വച്ച് നൃത്തം ചെയ്യുന്നതിനിടെ ഗൃഹനാഥൻ കുഴഞ്ഞ് വീണ് മരിച്ചു. കണ്ണൂർ സിറ്റി ഉരുവച്ചാൽ ഗോവിന്ദം ഹൗസിൽ ടി പി രാമകൃഷ്ണൻ (67) ആണ് മരിച്ചത്. ഇന്നലെ രാവിലെ 11 ഓടെ വെള്ളിക്കിലിൽ വച്ചാണ് ബന്ധുക്കൾക്കൊപ്പം ബോട്ടിൽ സഞ്ചരിച്ച് ഡാൻസ് ചെയ്യുന്നതിനേടെ കുഴഞ്ഞുവീണത്. ഉടൻ തന്നെ ചെറുകുന്ന് ആശുപത്രിയിലത്തിച്ചെങ്കിലും മരണപ്പെട്ടു.
Read more

കണ്ണൂർ ജില്ലയിലെ പുതിയ റേഷൻ കടകൾക്ക് ലൈസൻസികളെ തേടുന്നു; അപേക്ഷകൾ ക്ഷണിച്ചു

കണ്ണൂർ: കണ്ണൂർ ജില്ലയിലെ വിവിധ താലൂക്കുകളിൽ പുതുതായി അനുവദിച്ച റേഷൻ കടകളിൽ സ്ഥിരം ലൈസൻസികളെ നിയമിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. പയ്യന്നൂർ, ഇരിട്ടി, തളിപ്പറമ്പ് താലൂക്കുകളിലെ പുതിയ റേഷൻ കടകളിലേക്കാണ് ജില്ലാ സപ്ലൈ ഓഫീസ് അപേക്ഷ സ്വീകരിക്കുന്നത്.യോഗ്യതയും മാനദണ്ഡങ്ങളും എസ്.എസ്.എൽ.സി (SSLC) പാസായവർക്ക് അപേക്ഷിക്കാവുന്നതാണ്. പട്ടികജാതി (SC) വിഭാഗത്തിൽപ്പെട്ടവർക്കും ഭിന്നശേഷിക്കാർക്കുമായാണ് അപേക്ഷ സമർപ്പിക്കാൻ അവസരം നൽകിയിരിക്കുന്നത്. അപേക്ഷിക്കേണ്ട വിധം താൽപ്പര്യമുള്ളവർ നിശ്ചിത മാതൃകയിലുള്ള അപേക്ഷകൾ ഫെബ്രുവരി ഏഴിന് വൈകീട്ട് മൂന്ന് മണിക്ക് മുൻപായി കണ്ണൂർ ജില്ലാ സപ്ലൈ ഓഫീസിൽ […]
Read more

ഇരിട്ടിയിൽ ഭീതി പരത്തിയ കടുവ ഒടുവിൽ കൂട്ടിലായി; അയ്യൻകുന്നിലെ ജനവാസ മേഖലയിൽ നിന്ന് കടുവയെ പിടികൂടി

കണ്ണൂർ: ഇരിട്ടി അയ്യങ്കുന്ന് പഞ്ചായത്തിലെ പാലത്തുംകടവിൽ നാല് പശുക്കളെ കൊലപ്പെടുത്തിയ കടുവ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിലായി. വെള്ളിയാഴ്ച രാത്രി പന്ത്രണ്ട് മണിയോടെയാണ് വനപാലകർ സ്ഥാപിച്ച കെണിയിൽ കടുവ കുടുങ്ങിയത്. ഏകദേശം പത്ത് വയസ്സ് പ്രായം തോന്നിക്കുന്ന കടുവയെ ഉടൻ തന്നെ വയനാട് കടുവാ സങ്കേതത്തിലേക്ക് മാറ്റി. പശുക്കളുടെ ജഡം കാവൽ വെച്ച് വനംവകുപ്പ്കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് പാലത്തുംകടവിലെ പുല്ലാട്ടുകുന്നേൽ രൂപേഷ് രാഘവന്റെ ഫാമിലെ പശുക്കളെ കടുവ ആക്രമിച്ച് കൊന്നത്. രണ്ട് കറവപ്പശുക്കളും ഒരു ഗർഭിണിയായ പശുവും അടക്കം […]
Read more

കണ്ണൂർ വിമാനത്താവളത്തിൽ റെക്കോർഡ് വളർച്ച; 2025-ൽ യാത്ര ചെയ്തത് 15.1 ലക്ഷം പേർ

കണ്ണൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന് ചരിത്ര നേട്ടം. 2025-ൽ 15.1 ലക്ഷം യാത്രക്കാരാണ് കണ്ണൂർ വഴി യാത്ര ചെയ്തത്. വിമാനത്താവളം പ്രവർത്തനമാരംഭിച്ച ശേഷമുള്ള ഏറ്റവും ഉയർന്ന കണക്കാണിത്. 2019-ൽ രേഖപ്പെടുത്തിയ 14.7 ലക്ഷം എന്ന റെക്കോർഡാണ് ഇതോടെ മറികടന്നത്. മുൻ വർഷത്തെ അപേക്ഷിച്ച് യാത്രക്കാരുടെ എണ്ണത്തിൽ 16 ശതമാനം വർധനവുണ്ടായി. യാത്രക്കാരുടെ കണക്കുകൾ: * ആകെ യാത്രക്കാർ: 15.1 ലക്ഷം * അന്താരാഷ്ട്ര യാത്രക്കാർ: 10.51 ലക്ഷം (15% വർധന) * ആഭ്യന്തര യാത്രക്കാർ: 4.58 ലക്ഷം […]
Read more

പരിയാരം മെഡിക്കൽ കോളേജിൽ യുവാവ് കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി മരിച്ചു

കണ്ണൂർ: പരിയാരം ഗവൺമെന്റ് മെഡിക്കൽ കോളേജ് കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി യുവാവ് ജീവനൊടുക്കി. ശ്രീകണ്ഠപുരം കാഞ്ഞിലേരി സ്വദേശി ടോം തോമസ് (32) ആണ് മരിച്ചത്. ഇന്ന് പുലർച്ചയോടെയാണ് സംഭവം നടന്നത്.മെഡിക്കൽ കോളേജ് കെട്ടിടത്തിന്റെ ഏഴാം നിലയിൽ നിന്നാണ് ടോം താഴേക്ക് ചാടിയത്. അച്ഛനെ ചികിത്സക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനെ തുടർന്ന് കൂട്ടിരിപ്പുകാരനായി എത്തിയതായിരുന്നു ഇദ്ദേഹം. ഉടൻ തന്നെ തീവ്രപരിചരണ വിഭാഗത്തിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആത്മഹത്യയുടെ കാരണം വ്യക്തമല്ല. നിലവിൽ മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. […]
Read more

പിണറായി പെരുമയ്ക്ക് മാറ്റുകൂട്ടാൻ ‘തെയ്യപ്പെരുമ’; എട്ടാം സീസൺ ജനുവരി 18 മുതൽ

കണ്ണൂർ: വൈവിധ്യമാർന്ന കലാസാംസ്കാരിക പരിപാടികളിലൂടെ ജനശ്രദ്ധയാകർഷിച്ച ‘പിണറായി പെരുമ’യുടെ എട്ടാം സീസണിൽ ഇത്തവണ പ്രധാന ആകർഷണമായി ‘തെയ്യപ്പെരുമ’ എത്തുന്നു. ജനുവരി 18-ന് ആരംഭിക്കുന്ന പെരുമയുടെ ഭാഗമായി 22, 23 തീയതികളിലാണ് തെയ്യങ്ങളുടെ ഈറ്റില്ലമായ കണ്ണൂരിന്റെ പാരമ്പര്യം വിളിച്ചോതുന്ന ഈ പ്രത്യേക പരിപാടി സംഘടിപ്പിക്കുന്നത്.തെയ്യത്തെ അടുത്തറിയാൻ വിപുലമായ സൗകര്യങ്ങൾഉത്തരമലബാറിന്റെ സാംസ്കാരിക തനിമയും ടൂറിസം സാധ്യതകളും പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് തെയ്യപ്പെരുമ ഒരുക്കുന്നത്. വിദേശ വിനോദസഞ്ചാരികളെ അടക്കം ആകർഷിക്കുന്നതിനായി താഴെ പറയുന്ന പരിപാടികൾ ഇതിന്റെ ഭാഗമായി നടക്കും: * തെയ്യം […]
Read more

കണ്ണൂർ- തലശ്ശേരി റെയിൽവേ സ്റ്റേഷനുകളിലെ പാർക്കിങ് കേന്ദ്രങ്ങളിൽ സുരക്ഷാ പരിശോധന നടത്തി

കണ്ണൂർ: കണ്ണൂർ- തലശ്ശേരി റെയിൽവേ സ്റ്റേഷനുകളിലെ പാർക്കിങ് കേന്ദ്രങ്ങളിൽ സുരക്ഷാ പരിശോധന നടത്തി. പോലീസ്, അഗ്നിരക്ഷാസേന, റെയിൽവേ പോലീസ്, ആർപിഎഫ് എന്നിവർ നേതൃത്വം നൽകി. തൃശ്ശൂർ റെയിൽവേ സ്റ്റേഷനിലെ പാർക്കിങ് ഏരിയയിലെ തീപ്പിടിത്തത്തിന്റെ പശ്ചാത്തലത്തിലായിരുന്നു പരിശോധന. സാധ്യമായ അപകടങ്ങൾ തടയുന്നതിന് നിലവിലുള്ള സുരക്ഷാ ക്രമീകരണങ്ങളും അഗ്നിരക്ഷാ സുരക്ഷാ നടപടികളും പാലിക്കുന്നുണ്ടോ എന്ന് സുരക്ഷാ ഓഡിറ്റ് ഉറപ്പു വരുത്തും. നിലവിൽ ആവശ്യമുള്ള സുരക്ഷാ നടപടികൾ ഓഡിറ്റ് നിർദേശിക്കും.രണ്ടു ദിവസത്തിനുള്ളിൽ ഓഡിറ്റ് തയ്യാറാക്കി സമർപ്പിക്കുമെന്ന് കണ്ണൂർ സിറ്റി സ്പെഷ്യൽ ബ്രാഞ്ച് […]
Read more

കണ്ണൂര്‍ സെൻട്രല്‍ ജയിലിലെ തടവുകാരനില്‍ നിന്ന് ഹാഷിഷ് ഓയില്‍ പിടികൂടി

കണ്ണൂർ: പള്ളിക്കുന്നിലുള്ള കണ്ണൂർ സെൻട്രല്‍ ജയിലില്‍ മാരക മയക്കുമരുന്നായ ഹാഷിഷ് ഓയില്‍ പിടികൂടി. രണ്ടു ചെറു കുപ്പികളിലായി സൂക്ഷിച്ച ഹാഷിഷ് ഓയിലാണ് പരിശോധനയില്‍ കണ്ടെത്തിയത്.മനോജെന്ന തടവുകാരനില്‍ നിന്നാണ് ഇന്നലെ രാത്രി നടത്തിയ റെയ്ഡില്‍ ലഹരി പിടികൂടിയത്. കണ്ണൂർ ടൗണ്‍ പൊലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. സൗമ്യ വധക്കേസിലെ പ്രതി ഗോവിന്ദച്ചാമി ജയില്‍ ചാടിയതിനു ശേഷം കണ്ണൂർ സെൻട്രല്‍ ജയിലില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ജയിലിനുള്ളിലെ മയക്കുമരുന്ന് ഉപയോഗത്തിന് അറുതി വരുത്താൻ കഴിഞ്ഞിട്ടില്ല. ജയിലിന് അകത്തേക്ക് മതിലിന് മുകളിലൂടെ […]
Read more

ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലേക്കും ‘കേരള ചിക്കൻ’; വിപുലീകരണത്തിനൊരുങ്ങി കുടുംബശ്രീ

കണ്ണൂർ: ഗുണമേന്മയുള്ള ഇറച്ചിക്കോഴി മിതമായ നിരക്കിൽ ലഭ്യമാക്കുന്ന കുടുംബശ്രീയുടെ ‘കേരള ചിക്കൻ’ പദ്ധതി ജില്ലയിലെ മുഴുവൻ പഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കുന്നു. സ്ത്രീകൾക്ക് സ്ഥിരവരുമാനം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന പദ്ധതിയിൽ ഇതിനോടകം തന്നെ 1.15 കോടി രൂപയുടെ വിറ്റുവരവ് രേഖപ്പെടുത്തിക്കഴിഞ്ഞു. നിലവിൽ ജില്ലയിൽ 31 ഫാമുകളും 5 വിൽപന കേന്ദ്രങ്ങളുമാണ് പ്രവർത്തിക്കുന്നത്. ഫാമുകളിൽ നിന്ന് സംരംഭകർക്ക് പ്രതിമാസം ഒന്നരലക്ഷം രൂപയ്ക്ക് മുകളിലും, വിൽപന കേന്ദ്രങ്ങളിൽ നിന്ന് ശരാശരി 1.5 ലക്ഷം രൂപയും വരുമാനം ലഭിക്കുന്നുണ്ട്. അടുത്ത മൂന്ന് മാസത്തിനുള്ളിൽ […]
Read more

ക്രിക്കറ്റ് കളിക്കുന്നതിനിടെ യുവാവ് കുഴഞ്ഞുവീണു മരിച്ചു

തളിപ്പറമ്പ്: ക്രിക്കറ്റ് കളിക്കുന്നതിനിടെ യുവാവ് കുഴഞ്ഞുവീണു മരിച്ചു. തലുവിൽക്കുന്നുംപുറം സെന്റ് മേരീസ് സ്കൂളിന് സമീപം താമസിക്കുന്ന കെ.വി.സുമിത്ത് (22) ആണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് 6ന് വീടിന് സമീപത്തെ മൈതാനത്ത് സുഹൃത്തുക്കൾക്കൊപ്പം ക്രിക്കറ്റ് കളിക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ പറശ്ശിനിക്കടവിലെ ആശുപത്രിയിലും തുടർന്ന് പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു.
Read more

Recent News

Advertisement
WhiteswanTV Footer