Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Kannur

ഒന്നാം ക്ലാസുകാരിയുടെ ‘പവർ’ ഡയറി; കണ്ണൂരിലെ തൻഹയുടെ പരാതി ഏറ്റെടുത്ത് വൈദ്യുതി മന്ത്രി

കണ്ണൂർ: വൈദ്യുതി പ്രശ്നം പരിഹരിക്കാൻ മന്ത്രിയെ നേരിട്ട് വിളിച്ച് പരാതി പറയുന്ന മുതിർന്നവരെ കണ്ടിട്ടുണ്ട്. എന്നാൽ, തന്റെ സങ്കടം ഡയറിയിൽ കുറിക്കുകയും അത് ശ്രദ്ധയിൽപ്പെട്ട മന്ത്രി നേരിട്ട് ഇടപെടുകയും ചെയ്യുന്നത് അപൂർവ്വമാണ്. കണ്ണൂർ ചെറുപുഴ ജെ.എം.യു.പി സ്കൂളിലെ ഒന്നാം ക്ലാസുകാരി തൻഹ നൗറിൻ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം. തൻഹയുടെ വീട്ടിലെ വോൾട്ടേജ് ക്ഷാമത്തെക്കുറിച്ച് എഴുതിയ ഡയറിക്കുറിപ്പ് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.ഡയറിക്കുറിപ്പിലെ വിശേഷംതൻഹയുടെ വീട്ടിൽ കുറഞ്ഞ […]
Read more

കണ്ണൂരിൽ കെഎസ്ആർടിസി ബസ്സിൽ പുതുവത്സരാഘോഷം സംഘടിപ്പിച്ച് യാത്രക്കാരുടെ കൂട്ടായ്മ

കണ്ണൂർ: കെഎസ്ആർടിസി കണ്ണൂർ യൂണിറ്റിലെ ബഡ്ജറ്റ് ടൂറിസം സെല്ലിലെ സ്ഥിരം യാത്രക്കാർ പുതുവത്സര ദിനം ജീവനക്കാരുടെയും, യാത്രക്കാരുടേയും കൂടെ കേക്ക് മുറിച്ചും, മധുരപലഹാരങ്ങൾ വിതരണം ചെയ്തും കെഎസ്ആർടിസി ബസിൽ ആഘോഷിച്ചു. ജില്ലാ ട്രാൻസ്പോർട്ട് ഓഫീസർ വി. മനോജ് കുമാർ, ഡിപ്പോ എഞ്ചിനീയർ അനീഷ്, ബഡ്ജറ്റ് ടൂറിസം ജില്ലാ കോർഡിനേറ്റർ തൻസീർ കെ ആർ, യൂണിറ്റ് കോർഡിനേറ്റർ രജീഷ് കെ, ജയപ്രകാശ് മാസ്റ്റർ, ജനീഷ്, സദാനന്ദൻ മാസ്റ്റർ എന്നിവർ നേതൃത്വം നൽകി.
Read more

പത്ത് പവനും 10,000 രൂപയും മോഷ്‌ടിച്ചയാൾ പിടിയിൽ

കണ്ണൂർ: മട്ടന്നൂരിൽ വീട് കുത്തിത്തുറന്ന് പത്ത് പവനും 10,000 രൂപയും കവർന്ന കേസിൽ പ്രതി പിടിയിൽ. പാലക്കാട് അലനെല്ലൂർ സ്വദേശി എം നവാസ് (55) ആണ് പിടിയിലായത്. ഡിസംബർ 23ന് രാത്രിയാണ് കവർച്ച നടത്തിയത്. പ്രതിയുടെ ദൃശ്യങ്ങൾ വീട്ടിലെ സിസിടിവി ക്യാമറകളിൽ പതിഞ്ഞിരുന്നു. പതുങ്ങിയെത്തിയ മോഷ്‌ടാവ് സിസിടിവി ക്യാമറകൾ കണ്ടതോടെ ഇത് തകർക്കുകയും ചെയ്‌‌തു. മട്ടന്നൂർ ഇൻസ്‌പെക്‌ടർ എം വി ബിജു, എസ്‌ഐ സി പി ലിനേഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. നാരായണൻ എന്നയാളുടെ വീട്ടിലാണ് […]
Read more

പുതുവര്‍ഷ ആഘോഷത്തിനായി വടകര ടൗണില്‍ യുവാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും വില്‍പന നടത്താൻ കൊണ്ടു വന്നത് 80 കഞ്ചാവ് മിഠായികള്‍; ഇതര സംസ്ഥാന തൊഴിലാളി പിടിയില്‍

കണ്ണൂർ: വടകരയില്‍ കഞ്ചാവ് മിഠായികളുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയില്‍. ബീഹാർ സ്വദേശി റഹ്മാനാണ് (44) പിടിയിലായത്. പരിശോധനയില്‍ 80 കഞ്ചാവ് മിഠായികളാണ് പിടികൂടിയത്. വടകര എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് പിടി വീണത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. പുതുവർഷ ആഘോഷത്തിന്റെ ഭാഗമായാണ് എക്സൈസ് പരിശോധന നടത്തിയത്. എക്സൈസ് ഇൻസ്പെക്ടർ പി.എം. ഷൈലേഷും സംഘവും ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കഞ്ചാവില്‍ നിന്നും വേർതിരിച്ചെടുത്ത ചരസ് പോലെയുള്ള മാരക ലഹരി ചേർത്ത 425 ഗ്രാം മിഠായിയാണ് […]
Read more

മഞ്ഞപ്പിത്ത പകര്‍ച്ചവ്യാധി; ജില്ലയില്‍ പ്രതിരോധം ശക്തമാക്കി ആരോഗ്യ വകുപ്പ്

കണ്ണൂർ: ശ്രീകണ്ഠപുരം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ ശ്രീകണ്ടാപുരം, ചെങ്ങളായി, മലപ്പട്ടം പ്രദേശത്ത് മഞ്ഞപ്പിത്തം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സംഭവത്തില്‍ ആരോഗ്യ വകുപ്പ് നടപടികള്‍ ശക്തമാക്കി. സ്‌കൂളിനു പുറത്ത് വിവിധ കടകളില്‍ നിന്നും മോര്, ജ്യൂസ് ഉള്‍പ്പെടെ തണുത്ത പാനീയങ്ങള്‍ കുടിച്ചവരിലാണ് രോഗം റിപ്പോര്‍ട്ട് ചെയ്തത്. കടകളില്‍ ആരോഗ്യ വകുപ്പ് പ്രത്യേക പരിശോധന നടത്തി. പാനീയങ്ങള്‍ വിതരണം ചെയ്ത കടകള്‍ക്ക് നോട്ടീസ് നല്‍കി അടപ്പിച്ചു. ഈ കടകള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിലേ കിണര്‍ വെള്ളത്തില്‍ നിന്നാണ് രോഗം പകര്‍ന്നത് […]
Read more

പെരളശേരി ഗ്രാമപഞ്ചായത്ത് 6ാം വാർഡ് മെമ്പർ സുരേഷ് ബാബു നിര്യാതനായി

കണ്ണൂർ: പെരളശ്ശേരി പഞ്ചായത്ത് ആറാം വാർഡ് മെമ്പർ സുരേഷ്ബാബു തണ്ടാരത്ത് നിര്യാതനായി. ഇന്ന് രാവിലെ വീട്ടില്‍ കുഴഞ്ഞു വീണ സുരേഷ് ബാബു തണ്ടാരത്തിനെ അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വൃക്ക രോഗത്തിന് ഡയാലിസസ് ചെയ്തു വരികയായിരുന്നു ഇദ്ദേഹം. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. സി.പി.എം സിറ്റിങ് സീറ്റായ ബാവോഡ് ഈസ്റ്റ് വാർഡില്‍ നിന്നും 12 വോട്ടിനാണ് യുഡിഎഫ് സ്ഥാനാർത്ഥിയായ സുരേഷ് ബാബു തണ്ടാരത്ത് പെരളശേരി പഞ്ചായത്ത് അംഗമായി ജയിച്ചത്. കോണ്‍ഗ്രസ് പ്രവർത്തന രംഗത്ത് […]
Read more

മുൻ എംഎൽഎ കെ.കെ. നാരായണൻ അന്തരിച്ചു; അന്ത്യം പൊതുപരിപാടിക്കിടെ കുഴഞ്ഞുവീണ്

കണ്ണൂർ: ധർമ്മടം മുൻ എംഎൽഎയും സിപിഐഎം നേതാവുമായ കെ.കെ. നാരായണൻ (76) അന്തരിച്ചു. പെരളശ്ശേരി എ.കെ.ജി സ്മാരക ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ഒരു പൊതുപരിപാടിക്കിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സിപിഐഎം കണ്ണൂർ ജില്ലാ കമ്മിറ്റി അംഗമായും ദീർഘകാലം പ്രവർത്തിച്ചിട്ടുണ്ട്. മികച്ച സംഘാടകനും ജനകീയ നേതാവുമായിരുന്ന അദ്ദേഹം ധർമ്മടം നിയോജക മണ്ഡലത്തെയാണ് നിയമസഭയിൽ പ്രതിനിധീകരിച്ചിരുന്നത്. അദ്ദേഹത്തിന്റെ നിര്യാണത്തിൽ രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖർ അനുശോചനം രേഖപ്പെടുത്തി. ഭൗതികദേഹം പൊതുദർശനത്തിന് ശേഷം സംസ്കരിക്കും.
Read more

കണ്ണൂര്‍ നഗരത്തില്‍ വൻ എംഡിഎംഎ വേട്ട; ദമ്പതികൾ പിടിയിൽ

കണ്ണൂര്‍: കണ്ണൂരില്‍ വൻ എംഡിഎംഎ വേട്ട. അതിമാരക മയക്കുമരുന്നായ എംഡിഎംഎയുമായി ദമ്പതികളെ പൊലീസ് പിടികൂടി. കണ്ണൂര്‍ തയ്യില്‍ സ്വദേശി രാഹുല്‍ എന്ന ഷാഹുല്‍ ഹമീദ്, ഭാര്യ കുറ്റ്യാടി സ്വദേശി നജ്മ എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്ന് 70 ഗ്രാമില്‍ അധികം എംഡിഎംഎയാണ് പിടിച്ചെടുത്തത്. ജില്ലാ ആശുപത്രി പരിസരത്ത് സിറ്റി പോലീസും എസിപി സ്ക്വാഡും നടത്തിയ റെയ്ഡിലാണ് ദമ്ബതികളില്‍ നിന്ന് എംഡിഎംഎ പിടിച്ചെടുത്തത്. സിറ്റി പോലീസ് കമ്മീഷണർ പി നിധിൻ രാജ്, എസിപി പ്രദീപൻ കണ്ണിപ്പൊയില്‍ എന്നിവരുടെ നിർദ്ദേശപ്രകാരം […]
Read more

ധര്‍മടം മുന്‍ എംഎല്‍എ കെ കെ നാരായണന്‍ അന്തരിച്ചു

കണ്ണൂര്‍: മുതിര്‍ന്ന സിപിഎം നേതാവും ധര്‍മടം മുന്‍ എംഎല്‍എയുമായ കെ കെ നാരായണന്‍(77) അന്തരിച്ചു. കണ്ണൂര്‍ പെരളശ്ശേരി സ്വദേശിയായ അദ്ദേഹം സിപിഎം സംസ്ഥാന സമിതി അംഗമായി പ്രവര്‍ത്തിച്ചിരുന്നു. 2016ല്‍ പിണറായി വിജയന് വേണ്ടി ധര്‍മ്മടം മണ്ഡലം ഒഴിയുകയായിരുന്നു. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്നു. 2011 മുതല്‍ 2016വരെയാണ് ധര്‍മടം എംഎല്‍എയായി പ്രവര്‍ത്തിച്ചത്. കണ്ണൂര്‍ ജില്ലാ സഹകരണ ബാങ്കിന്റെ പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
Read more

വിവാഹത്തിൽ പങ്കെടുത്ത് മടങ്ങവേ യുവാവിന് മർദനം

പാനൂർ: പെരിങ്ങത്തൂർ കരിയാട് സുഹൃത്തിന്റെ സഹോദരിയുടെ വിവാഹത്തിൽ പങ്കെടുത്തു മടങ്ങുകയായിരുന്ന യുവാവിനെ വിവാഹത്തിനെത്തിയ സംഘത്തിന്റെ ആക്രമണം. വളയം കല്ലിൽ ഹൗസിൽ കെ. മുഹമ്മദ് ജാബിറിനെയാണ് ആക്രമിച്ചത്. ഗുരുതരമായി പരുക്കേറ്റ ജാബിറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ എട്ടോളം പേർക്കെതിരെ കേസെടുത്തു. ഫമീർ, ഷമ്മാസ്, എൻ.കെ. നിഹാൽ, റിബാസ്, മഷൂദ്, സിനാദ്, യൂനസ്, നിഹാൽ എന്നിവർക്കെതിരെയാണ് ചൊക്ലി പൊലീസ് കേസെടുത്തത്. കഴിഞ്ഞ വർഷം കിടഞ്ഞിയിൽ ഒരു വിവാഹ വീട്ടിൽ നടന്ന അടിപിടിയുടെ തുടർച്ചയായാണ് കഴിഞ്ഞ ദിവസവും അക്രമമുണ്ടായതെന്നാണ് സൂചന. വിവാഹത്തിൽ […]
Read more

Recent News

Advertisement
WhiteswanTV Footer