Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കണ്ണൂരിൽ നിന്ന് ശ്രീനഗറിലേക്കും ചണ്ഡിഗഡിലേക്കും വിമാന സർവീസ്; എയർ ഇന്ത്യ എക്സ്പ്രസും ഇൻഡിഗോയും സർവീസുകൾ വർധിപ്പിക്കുന്നു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കണ്ണൂർ: യാത്രാ സൗകര്യങ്ങൾ വർധിപ്പിക്കുന്നതിന്റെ ഭാഗമായി കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് കൂടുതൽ ആഭ്യന്തര സർവീസുകൾ ആരംഭിക്കുന്നു. പ്രമുഖ വിമാനക്കമ്പനികളായ ഇൻഡിഗോയും എയർ ഇന്ത്യ എക്സ്പ്രസുമാണ് പുതിയ കണക്ഷൻ സർവീസുകളുമായി രംഗത്തെത്തിയിരിക്കുന്നത്. ആദ്യഘട്ടത്തിൽ ശ്രീനഗർ, ചണ്ഡിഗഡ് എന്നിവിടങ്ങളിലേക്കാണ് സർവീസുകൾ തുടങ്ങുന്നത്.

ശ്രീനഗറിലേക്ക് ഇൻഡിഗോ:

ഇൻഡിഗോ എയർലൈൻസ് ഡൽഹി വഴിയാണ് ശ്രീനഗറിലേക്ക് കണക്ഷൻ സർവീസ് നടത്തുന്നത്. എല്ലാ ദിവസവും രാവിലെ 6 മണിക്ക് കണ്ണൂരിൽ നിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് 2.15-ന് ശ്രീനഗറിൽ എത്തുന്ന രീതിയിലാണ് സമയക്രമം. തിരികെ വൈകിട്ട് 5.35-ന് പുറപ്പെട്ട് പുലർച്ചെ 12.45-ന് കണ്ണൂരിലെത്തും. 10,300 രൂപ മുതലാണ് ടിക്കറ്റ് നിരക്ക് ആരംഭിക്കുന്നത്. വൈകാതെ തന്നെ ഗോവയിലേക്കും ഇൻഡിഗോ സർവീസ് ആരംഭിക്കാൻ പദ്ധതിയുണ്ട്.

ചണ്ഡിഗഡിലേക്ക് എയർ ഇന്ത്യ എക്സ്പ്രസ്:

ചണ്ഡിഗഡിലേക്ക് പ്രതിദിന സർവീസുമായി എയർ ഇന്ത്യ എക്സ്പ്രസ് എത്തുന്നു. ബെംഗളൂരു വഴിയുള്ള ഈ സർവീസിന് ഏകദേശം 5 മണിക്കൂറാണ് യാത്രാ സമയം. രാവിലെ 10.15-ന് കണ്ണൂരിൽ നിന്ന് പുറപ്പെട്ട് വൈകിട്ട് 3.15-ന് ചണ്ഡിഗഡിലെത്തും. ഈ റൂട്ടിൽ 9,817 രൂപ മുതലാണ് നിരക്ക്. ടിക്കറ്റ് ബുക്കിംഗ് ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു. പുതിയ സർവീസുകൾ മലബാർ മേഖലയിൽ നിന്നുള്ള വിനോദസഞ്ചാരികൾക്കും ബിസിനസ് യാത്രക്കാർക്കും ഏറെ പ്രയോജനകരമാകും.

Recent News

Advertisement
WhiteswanTV Footer