കണ്ണൂർ: വിസ്മയ പാർക്കിലെ ജീവനക്കാരനും സി.പി.എം. ഈലിപ്പുറം ബ്രാഞ്ച് മെമ്പറുമായ കെ.വി. മുരളീധരൻ (53) നെ റോഡിൽ വീണുകിടക്കുന്ന നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് മരണമടഞ്ഞു. വെള്ളിക്കീൽ കൈരളി വായനശാലക്ക് സമീപത്തെ തെക്കോൽ കാപ്പാടൻ വീട്ടിൽ അംഗമാണ് അദ്ദേഹം.ഇന്നലെ രാവിലെ 11:00 മണിക്ക് ഈലിപ്പുറം കൈരളി വായനശാല റോഡിൽ വെച്ചാണ് മുരളീധരനെ വീണുകിടക്കുന്ന നിലയിൽ കണ്ടത്.
ഉടൻതന്നെ തളിപ്പറമ്പ് സഹകരണ ആശുപത്രിയിലും തുടർന്ന് കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലും എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരേതനായ കുഞ്ഞിരാമൻ- ജാനകി ദമ്പതികളുടെ മകനാണ് മുരളീധരൻ. ഭാര്യ: പ്രിയ. മകൻ: ആദർശ്.സഹോദരങ്ങൾ: ഷാജി (മൊറാഴ ബാങ്ക്), ഷീജ (വാരംകടവ്), രാജേഷ്, കനകരാജ്.നാട്ടുകാർക്കും പാർട്ടി പ്രവർത്തകർക്കും പ്രിയങ്കരനായ മുരളീധരൻ്റെ വിയോഗം നാടിന് ദുഃഖമായി.




