Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Kannur

എംഡിഎംഎയുമായി 6 പേർ പിടിയിൽ

കണ്ണൂർ: ലോഡ്ജിൽ നിന്നു 6 പേരെ എംഡിഎംഎയുമായി പിടികൂടി. വളപട്ടണം പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് 6 പേർ പിടിയിലായത്. കണ്ണാടി പറമ്പ് സ്വദേശികളായ കെ.മുബഷിർ (20), കെ.എം.ഷനദ്(19), കൊളച്ചേരി സ്വദേശിയായ എം.കെ.മുഹമ്മദ് (40), ചേലേരി സ്വദേശിയായ സി.പി.മുഹമ്മദ് (45), കാസർകോട് കാഞ്ഞങ്ങാട് സ്വദേശിയായ കെ.അബ്ദുൾ നാസർ (33), കാസർകോട് മൂളിയാർ സ്വദേശിയായ ബി.മുഹമ്മദ് ഷമീർ (28) എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്നും 29.66 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു.
Read more

പൊലീസുകാരന്റെ വീടിന് നേരെയുള്ള ബോംബേറ്; രണ്ട് ആർഎസ്എസ് പ്രവർത്തകർ അറസ്റ്റിൽ

കണ്ണൂർ: ചെറുവാഞ്ചേരിയിൽ പോലീസുകാരന്റെ വീട്ടിലേക്കു ബോംബ് എറിഞ്ഞ കേസിൽ രണ്ട് ആർഎസ്എസ് പ്രവർത്തകർ അറസ്റ്റിൽ. കോളയാട് സ്വദേശി രാഹുൽ, മുഴക്കുന്ന് സ്വദേശി ജിതിൻ എന്നിവരാണ് പിടിയിലായത്. കണ്ണവം സ്റ്റേഷനിലെ സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥന്റെ വീടിനെയാണ് ബോംബ് എറിഞ്ഞത്. ബോംബ് പൊട്ടാത്തതിനാൽ വലിയ ദുരന്തം ഒഴിവായി. സംഭവത്തിന് പിന്നാലെ നടത്തിയ അന്വേഷണത്തിൽ ബൈക്കിലെത്തി മുഖംമൂടി ധരിച്ച രണ്ടുപേരാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് കണ്ടെത്തി. നമ്പർ പ്ലേറ്റ് മറച്ച ബൈക്കിൽ ഇവർ എത്തിയതായും നാട്ടുകാർ ശ്രദ്ധിച്ചിരുന്നു. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിൽ […]
Read more

കണ്ണൂരിൽ അടച്ചിട്ട വീട് കുത്തിത്തുറന്ന് 50 പവൻ മോഷ്ടിച്ചു

കണ്ണൂർ: പെരിങ്ങോം കുറ്റൂരിൽ അടച്ചിട്ട വീട്ടിൽ കുത്തിത്തുറന്ന് ഏകദേശം 50 പവൻ സ്വർണം മോഷണം പോയി. കുറ്റൂരിലെ നഫീസ മൻസിലിൽ പരേതനായ അബ്ദുൽ റഹ്മാന്റെ ഭാര്യ നഫീസയുടെ ആഭരണങ്ങളാണ് കവർന്നത്. പെരുന്നാളിനോടനുബന്ധിച്ച് വീട് പൂട്ടി ബന്ധുവീട്ടിലേക്ക് പോയിരിക്കുകയായിരുന്നു. ഇന്ന് രാവിലെ തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്ന വിവരം പുറത്തായത്. അടുക്കള ഭാഗത്തെ വാതിൽ തകർത്താണ് മോഷ്ടാവ് അകത്ത് കയറിയത്. പെരിങ്ങോം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
Read more

യുഡിഎഫ് വന്നാൽ ആര് മുഖ്യമന്ത്രിയാകണം? രമേശ് ചെന്നിത്തല: കെ സുധാകരൻ

കണ്ണൂർ: യുഡിഎഫ് സർക്കാർ അധികാരത്തിൽ വരികയാണെങ്കിൽ രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകണമെന്നാണ് തന്‍റെ ആഗ്രഹമെന്ന് മുൻ കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ എംപി. സീനിയറായ, പക്വതയുള്ള ആളാണ് രമേശ് ചെന്നിത്തലയെന്ന് സുധാകരൻ പറഞ്ഞു. വി.ഡി. സതീശൻ, കെ.സി വേണു ഗോപാൽ, രമേശ് ചെന്നിത്തല എന്നിവരുടെ പേരുകൾ പറയപെടുന്നുണ്ടെങ്കിലും താൻ രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകണമെന്നാണ് ശുപാർശ ചെയ്യുന്നതെന്ന് സുധാകരൻ വ്യക്തമാക്കി. യുഡിഎഫ് അധികാരത്തിൽ വന്നാൽ മുഖ്യമന്ത്രിയെ ഹൈക്കമാൻഡ് തീരുമാനിക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശനും, കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫുമടക്കമുള്ള […]
Read more

കണ്ണൂരിൽ കാർ താഴ്ചയിലേക്ക് മറിഞ്ഞ് വയോധികക്ക് ദാരുണാന്ത്യം

കണ്ണൂർ: നെടുംപൊയിൽ ചുരത്തിൽ ഉണ്ടായ വാഹനാപകടത്തിൽ വയോധികക്ക് ദാരുണാന്ത്യം. ഭാർഗവി (78) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സെമിനാരി വളവിൽ വച്ച് കാർ താഴ്ചയിലേക്ക് മറിയുകയായിരുന്നു. കാറിൽ മൂന്ന് സ്ത്രീകളും രണ്ട് കുട്ടികളും ഉണ്ടായിരുന്നു. അവധി ആഘോഷിക്കാൻ വയനാട്ടിലേക്ക് പോകുകയായിരുന്ന സംഘമാണ് അപകടത്തിൽപ്പെട്ടത്. മറ്റുള്ളവരുടെ പരിക്കുകൾ ഗുരുതരമല്ല. പരിക്കേറ്റവരെ കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി.
Read more

പയ്യന്നൂരില്‍ കോണ്‍ഗ്രസിന് ആശ്വാസം; വിമത സ്ഥാനാര്‍ത്ഥിയുണ്ടാകില്ല

കണ്ണൂര്‍: പയ്യന്നൂരില്‍ കോണ്‍ഗ്രസിന് ആശ്വാസം. പ്രാദേശിക ഘടകം നേതൃത്വത്തിന് വഴങ്ങി. മണ്ഡലത്തില്‍ കോണ്‍ഗ്രസില്‍ നിന്ന് വിമത സ്ഥാനാര്‍ത്ഥിയുണ്ടാകില്ല. സിപിഐഎം വിട്ട് സ്വതന്ത്രനായി മത്സരിക്കുന്ന വി കുഞ്ഞികൃഷ്ണന് പിന്തുണ നല്‍കാന്‍ യുഡിഎഫ് നിയോജക മണ്ഡലം കമ്മിറ്റി യോഗത്തില്‍ തീരുമാനിച്ചു .കഴിഞ്ഞ ദിവസങ്ങളില്‍ അനുനയത്തിനായി ഡിസിസി നേതൃത്വം ശ്രമിച്ചിരുന്നെങ്കിലും പ്രാദേശിക നേതൃത്വം വഴങ്ങിയിരുന്നില്ല. വി കുഞ്ഞികൃഷ്ണന്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെ തന്നെ യുഡിഎഫ് പിന്തുണ പ്രഖ്യാപിച്ചതും പയ്യന്നൂര്‍ പോലെ പാരമ്പര്യമുളള മണ്ഡലത്തില്‍ കോണ്‍ഗ്രസിന് സീറ്റില്ലാതായതുമായിരുന്നു പ്രാദേശിക ഘടകത്തെ ചൊടിപ്പിച്ചത്. […]
Read more

സംഭവിച്ചതെല്ലാം സ്പോർട്സ്മാൻ സ്പിരിറ്റിൽ എടുക്കുന്നു, യുഡിഎഫ് അധികാരത്തിലെത്തും: കെ സുധാകരൻ

കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് അധികാരത്തിലെത്തുമെന്ന് കെ സുധാകരൻ. എൽഡിഎഫ് മൂന്നാം തവണ വരില്ലെന്നും ഇടത് കോട്ടകൾ കോൺഗ്രസ്‌ പിടിച്ചെടുക്കുമെന്നും കെ സുധാകരൻ പറഞ്ഞു. മനസ് മടുത്ത് പോകില്ലെന്നും സംഭവിച്ചതെല്ലാം സ്പോർട്സ്മാൻ സ്പിരിറ്റിൽ എടുക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാർട്ടി നേതാക്കളുടെ ഉപദേശം അംഗീകരിക്കാനുള്ള ഉത്തരവാദിത്തം തനിക്കുണ്ടെന്നും സുധാകരൻ പ്രതികരിച്ചു. സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമാകണമെന്ന് ആഗ്രഹിച്ചു. അതിനായി രാഹുൽ ഗാന്ധിയുമായി സംസാരിച്ചിരുന്നു അവർക്കും പരിമിതികൾ ഉണ്ടായിരുന്നു. നിയമസഭയിലേക്ക് മത്സരിപ്പിക്കാം എന്ന വാഗ്ദാനം തനിക്ക് ഉണ്ടായിരുന്നില്ല. വി ഡി സതീശനുമായി […]
Read more

ഉറുമ്പ് കാരണം ദുരിതം അനുഭവിക്കുന്ന ഒരു ഗ്രാമം

കണ്ണൂർ: വീടിനകത്തും പുറത്തും പാടങ്ങളിലും പറമ്പുകളിലും വ്യാപകമായി ഉറുമ്പുകൾ പടർന്നതോടെ മയ്യിലിലെ അരയിടത്തുചിറയിൽ ജനങ്ങൾ പൊറുതിമുട്ടുന്നു. ഉറുമ്പുശല്യം കാരണം വീട്ടമ്മമാർക്ക് പാചകം ചെയ്യാനും കുട്ടികൾക്ക് പഠിക്കാനും ബുദ്ധിമുട്ടാണ്. തെങ്ങിൽ കയറാൻ ആളെ കിട്ടാത്ത അവസ്ഥയിലേക്കും നാട് എത്തിയിട്ടുണ്ട്. ഉറുമ്പുകളുടെ വ്യാപനത്തെ തുടർന്ന് സ്ഥാപനം അടയ്ക്കേണ്ട സാഹചര്യമുണ്ടായതായി നന്ദൂസ് കാറ്ററിങ് ഉടമ വിനോദ് പറയുന്നു. നിടുവോട്ടുമൂല, കടൂർ റേഷൻകട പ്രദേശങ്ങളിലെ 35-ലധികം വീടുകളിലാണ് കഴിഞ്ഞ ഒരു വർഷത്തിനിടെ ഉറുമ്പുകൾ വ്യാപകമായി കയറിയത്. എം.വി. ശ്രീധരന്റെ വീട്ടിൽ പച്ചക്കറികളും ചെടികളും […]
Read more

കണ്ണൂരിൽ ബോംബ് നിർവീര്യമാക്കുന്നതിനിടെ ഉഗ്രസ്ഫോടനം

കണ്ണൂർ: കൂത്തുപറമ്പ് ചെറുവാഞ്ചേരിയിൽ പൊലീസുകാരന്റെ വീടിന് നേരെ ബോംബെറിഞ്ഞ സംഭവത്തിൽ അന്വേഷണം ശക്തമാക്കി. കഴിഞ്ഞ ദിവസം രാത്രി കണ്ണവം സ്റ്റേഷനിലെ സ്പെഷ്യൽ ബ്രാഞ്ച് ഓഫീസർ യു.പി. അർജുന്റെ വീടിനാണ് ആക്രമണം നടന്നത്. ബോംബ് വീടിന്റെ വരാന്തയിൽ പതിച്ചെങ്കിലും പൊട്ടിയില്ല. സംഭവ സമയത്ത് അർജുനും കുടുംബവും വീട്ടിലുണ്ടായിരുന്നു. ബോംബ് പൊട്ടിയിരുന്നെങ്കിൽ വലിയ ദുരന്തം സംഭവിക്കുമായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. അതീവ ശക്തിയുള്ള സ്റ്റീൽ ബോംബാണിതെന്ന് പൊലീസ് വ്യക്തമാക്കി. ബോംബ് നിർവീര്യമാക്കുന്നതിനിടെ ഉഗ്രസ്ഫോടനം നടന്നതും അന്വേഷണ സംഘത്തെ ഞെട്ടിച്ചു. മുഖംമൂടി ധരിച്ച് […]
Read more

കണ്ണൂർ ഇരിട്ടി മേഖലയിൽ വേനൽമഴയെ തുടർന്ന് വ്യാപക നാശം

കണ്ണൂർ: ഇരിട്ടിയിൽ വേനൽമഴയ്‌ക്കൊപ്പം ഉണ്ടായ ചുഴലിക്കാറ്റിൽ ഇരിട്ടി മേഖലയിൽ വൻ നാശം. 7 വീടുകൾക്ക് ഭാഗിക നാശനഷ്ടം സംഭവിച്ചു, മരങ്ങൾ കടപുഴകിയും മേൽക്കൂരകൾ പറന്നുമാണ് കേടുപാടുകൾ. പായം, ആറളം, ഉളിക്കൽ പഞ്ചായത്തുകളിലാണ് കൂടുതൽ നാശം റിപ്പോർട്ട് ചെയ്തത്. വാഴ, മരച്ചീനി ഉൾപ്പെടെ വ്യാപകമായ കൃഷിനാശവും ഉണ്ടായി. നൂറുകണക്കിന് നേന്ത്രവാഴകൾ കാറ്റിൽ നിലംപൊത്തി. വൈദ്യുതി ലൈനുകളിൽ മരങ്ങൾ വീണതോടെ വൈദ്യുതി വിതരണവും തടസ്സപ്പെട്ടു. പാട്ടത്തിനെടുത്ത് നടത്തിയ വാഴകൃഷിയും കനത്ത നാശം നേരിട്ടു. കൂടാതെ, ഒരു റസ്റ്ററന്റിന്റെ കൂറ്റൻ ലൈറ്റ് […]
Read more

Recent News

Advertisement
WhiteswanTV Footer