Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Kannur

കണ്ണൂരിൽ ഡോക്ടറുടെ വീട്ടിൽ നിന്ന് 0.3 ഗ്രാം എംഡിഎംഎ പിടികൂടി

കണ്ണൂർ: തലശ്ശേരിയിലെ ഒരു സ്വകാര്യ ആശുപത്രിയിലെ ഡോക്ടറുടെ വീട്ടിൽ നിന്ന് എംഡിഎംഎ പിടികൂടി. ഡോക്ടർ അഖിൽ സജിയുടെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് ലഹരിമരുന്ന് കണ്ടെത്തിയത്. ഇന്നലെ വൈകിട്ടാണ് പൊലീസ് പരിശോധന നടത്തിയത്. പരിശോധനയിൽ 0.3 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. തുടർന്ന് ഡോക്ടർക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. പോക്സോ കേസിലെ ഒരു പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് പരിശോധന നടത്തിയത്. പരിശോധനയ്ക്കിടെയാണ് എംഡിഎംഎ കണ്ടെത്തിയത്. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.
Read more

നിതിൻ രാജിന്റെ മരണം; ഡോ. എം.കെ. റാമിനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടു

കണ്ണൂർ: നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ ഒന്നാം പ്രതിയായ ഡോ. എം.കെ. റാമിനെ അഞ്ച് ദിവസത്തേക്ക് ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടു. തലശ്ശേരി എസ്.സി./എസ്.ടി. കോടതിയാണ് കസ്റ്റഡി അനുവദിച്ചത്. കണ്ണൂർ സബ് ജയിലിൽ റിമാൻഡിലായിരുന്ന റാമിനെ പ്രൊഡക്ഷൻ വാറണ്ടിന്റെ അടിസ്ഥാനത്തിൽ ഇന്ന് കോടതിയിൽ ഹാജരാക്കുകയായിരുന്നു. കൂടുതൽ അന്വേഷണം നടത്താൻ പ്രതിയെ കസ്റ്റഡിയിൽ ലഭിക്കേണ്ടത് അനിവാര്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ക്രൈംബ്രാഞ്ച് അപേക്ഷ നൽകിയത്. കസ്റ്റഡിയിൽ ലഭിച്ച ശേഷം അഞ്ചരക്കണ്ടി ഡെന്റൽ കോളജ് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ എത്തിച്ച് വിശദമായ തെളിവെടുപ്പ് നടത്താനാണ് […]
Read more

വ്യാജ വാർത്ത; പി കെ ശ്രീമതിയുടെ പരാതിയിൽ കേസെടുത്ത് പൊലീസ്

കണ്ണൂർ: എംഎൽഎയുടെ ഭാര്യയെന്ന പേരിൽ കുടുംബ പെൻഷൻ വാങ്ങുന്നുവെന്ന തരത്തിൽ പ്രചരിച്ച വ്യാജ വാർത്തകളുമായി ബന്ധപ്പെട്ട് പി.കെ. ശ്രീമതി നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തു. കണ്ണൂർ റൂറൽ സൈബർ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. ജനം ടി.വി, ജന്മഭൂമി, ഭാരത് ലൈവ്, കർമ്മ ന്യൂസ്, സുദിനം എന്നിവർക്കെതിരെയാണ് നടപടി. വ്യാജവും അപകീർത്തികരവുമായ വാർത്തകൾ പ്രചരിപ്പിച്ചെന്ന പരാതിയിലായിരുന്നു കേസ്. പരാതി മുഖ്യമന്ത്രിക്ക് നൽകിയതിനെ തുടർന്ന് ഉടൻ അന്വേഷണം ആരംഭിക്കാൻ ആഭ്യന്തര വകുപ്പിന് നിർദേശം നൽകിയിരുന്നു. തുടർന്ന് സൈബർ ഓപ്പറേഷൻസ് […]
Read more

പയ്യന്നൂർ ബോംബാക്രമണക്കേസ്; വി.കെ. നിഷാദിന് അഞ്ച് ദിവസത്തെ പരോൾ

കൊച്ചി: പയ്യന്നൂരിൽ പൊലീസിനെ ബോംബെറിഞ്ഞ് കൊല്ലാൻ ശ്രമിച്ച കേസിൽ ശിക്ഷിക്കപ്പെട്ട സിപിഐഎം കൗൺസിലർ വി.കെ. നിഷാദിന് ഹൈക്കോടതി അഞ്ച് ദിവസത്തെ അടിയന്തര പരോൾ അനുവദിച്ചു. മാതാവിന്റെ ചികിത്സയ്ക്കായാണ് കോടതി പരോൾ അനുവദിച്ചത്. 2025 നവംബർ 25-നാണ് കേസിൽ വി.കെ. നിഷാദിന് 20 വർഷത്തെ തടവുശിക്ഷ വിധിച്ചത്. ശിക്ഷയ്ക്ക് ശേഷം നേരത്തെയും നിഷാദിന് പലതവണ പരോൾ ലഭിച്ചിരുന്നു. ആദ്യം അച്ഛന്റെ ചികിത്സയും പിന്നീട് ഭാര്യയുടെ അമ്മയുടെ ചികിത്സയും ചൂണ്ടിക്കാട്ടിയാണ് പരോൾ ലഭിച്ചത്. ഫെബ്രുവരിയിലും ഏഴ് ദിവസത്തെ പരോൾ അനുവദിച്ചിരുന്നു. […]
Read more

ഒന്നര വയസുകാരന്‍റെ മരണം; അന്വേഷണം വേഗത്തിലാക്കണം മുഖ്യമന്ത്രിയെ നേരിൽ കാണാൻ കുടുംബം

കണ്ണൂർ: പയ്യന്നൂരിൽ ഒന്നര വയസുകാരൻ മരിച്ച സംഭവത്തിൽ അന്വേഷണം വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് കുഞ്ഞിന്റെ അച്ഛൻ രംഗത്ത്. സംസ്ഥാനതല വിദഗ്ധ സമിതി അടിയന്തരമായി ചേർന്ന് സംഭവത്തിൽ വിശദമായ അന്വേഷണം നടത്തണമെന്നും കുറ്റക്കാരായ ഡോക്ടർമാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും അച്ഛൻ സൂരജ് ആവശ്യപ്പെട്ടു. നീതി ലഭിക്കും വരെ നിയമപോരാട്ടം തുടരുമെന്ന് കുടുംബം വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയെ നേരിൽ കണ്ട് പരാതി നൽകുമെന്നും സൂരജ് അറിയിച്ചു. പയ്യന്നൂർ സ്വദേശികളായ സൂരജിന്റെയും വിജിഷയുടെയും ഏക മകൻ ദേവാൻഷ് ശൗര്യയാണ് മരിച്ചത്. കളിക്കുന്നതിനിടെ വീണ് […]
Read more

നിതിന്‍ രാജിന്റെ മരണം; ഡോ. എം കെ റാമിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി

കണ്ണൂർ: അഞ്ചരക്കണ്ടി ദന്തൽ കോളേജ് ഒന്നാം വർഷ വിദ്യാർഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ ഒന്നാം പ്രതി ഡോ. എം.കെ. റാമിന്റെ അറസ്റ്റ് രേഖപ്പെടുത്തി. പ്രതിയെ വൈദ്യപരിശോധനയ്ക്കായി കണ്ണൂർ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയി. തലശ്ശേരി എസ്‌സി/എസ്ടി സ്പെഷ്യൽ കോടതിയുടെ അനുമതിയെ തുടർന്നാണ് റാമിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. കണ്ണൂർ തളാപ്പിലെ ക്രൈംബ്രാഞ്ച് ഓഫീസിലാണ് ഡോ. എം.കെ. റാം കീഴടങ്ങിയത്. ക്രൈംബ്രാഞ്ച് എസ്.പി മോഹനചന്ദ്രന്റെ നേതൃത്വത്തിൽ പ്രതിയെ ചോദ്യം ചെയ്തു.
Read more

ഡോ എം കെ റാമിനെതിരായ തുടർനടപടി; ഡിവൈഎസ്പി സുധീര്‍ കല്ലന്‍ കോടതിയില്‍ ഹാജരായി

കണ്ണൂർ: നിതിന്‍ രാജിന്റെ മരണത്തില്‍ പ്രതിയായ ഡോ എം കെ റാമിനെ വീണ്ടും അറസ്റ്റ് ചെയ്യാനുള്ള അപേക്ഷയില്‍ ഡിവൈഎസ്പി സുധീര്‍ കല്ലന്‍ കോടതിയില്‍ ഹാജരായി. റീ-അറസ്റ്റുമായി ബന്ധപ്പെട്ട കോടതി തീരുമാനം ഇന്ന് ഉണ്ടായേക്കും. പ്രതിക്ക് ഗ്രൗണ്ട് ഓഫ് അറസ്റ്റ് റിപ്പോർട്ട് കൈമാറിയതായി പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. വീണ്ടും അറസ്റ്റ് ചെയ്യുന്നതിൽ എതിർപ്പില്ലെന്ന് പ്രതിഭാഗവും അറിയിച്ചിട്ടുണ്ട്. അറസ്റ്റിലെ നടപടിക്രമങ്ങളിൽ ഉണ്ടായ വീഴ്ചയെക്കുറിച്ച് നേരിട്ട് വിശദീകരണം നൽകാൻ ഡിവൈഎസ്പിയോട് കോടതി നിർദേശിച്ചിരുന്നു. നേരത്തെ കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതി അന്വേഷണ സംഘത്തെയും […]
Read more

നിതിൻ രാജിന്റെ ആത്മഹത്യാ കേസ്; ഡിവൈഎസ്പി സുധീർ കല്ലനെതിരെ നടപടിക്ക് ശുപാർശ

കണ്ണൂർ: നിതിൻ രാജിന്റെ ആത്മഹത്യാ കേസിൽ ഡോക്ടർ എം.കെ. റാമിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട വീഴ്ചയിൽ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സുധീർ കല്ലനെതിരെ നടപടി ശുപാർശ ചെയ്യേണ്ടി വരുമെന്ന് കോടതി. റാമിനെ വീണ്ടും അറസ്റ്റ് ചെയ്യുന്നതിനായി അന്വേഷണ സംഘം സമർപ്പിച്ച അപേക്ഷ പരിഗണിക്കവെയാണ് തലശേരി എസ്‌സി/എസ്ടി സ്പെഷ്യൽ കോടതി ഇക്കാര്യം വ്യക്തമാക്കിയത്. അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ഡിവൈഎസ്പിയെ കോടതി നേരിട്ട് വിളിച്ചുവരുത്തി വിശദീകരണം തേടി. സുപ്രീം കോടതി മാർഗനിർദേശങ്ങൾ പാലിക്കാതിരുന്നത് എന്തുകൊണ്ടാണെന്ന് കോടതി ചോദിച്ചു. അറസ്റ്റിന്റെ കാരണം പ്രതിയെ വാക്കാൽ ബോധ്യപ്പെടുത്തിയിരുന്നുവെന്നാണ് […]
Read more

ഒന്നരവയസുകാരന്റെ മരണം; ജില്ലാതല വിദ​ഗ്​ധ സമിതി റിപ്പോർട്ട് അന്വേഷണസം​ഘത്തിന് കൈമാറി

കണ്ണൂർ: പയ്യന്നൂരിൽ ഒന്നര വയസുകാരൻ ദേവാനഷ് ശൗര്യയുടെ മരണവുമായി ബന്ധപ്പെട്ട് ജില്ലാതല വിദഗ്ധ സമിതി റിപ്പോർട്ട് അന്വേഷണ സംഘത്തിന് കൈമാറി. അഞ്ചംഗ സമിതിയിൽ ദേവാനഷ് ശൗര്യക്ക് അനസ്തേഷ്യ നൽകേണ്ട സാഹചര്യം ഉണ്ടായിരുന്നില്ല എന്നാണ് ഇവരുടെ വിലയിരുത്തൽ. എന്നാൽ ബോർഡിലെ രണ്ട് ഡോക്ടർമാർ വിയോജിപ്പ് രേഖപ്പെടുത്തി. കുഞ്ഞിന് അനസ്തേഷ്യ നൽകേണ്ട സാഹചര്യം ഉണ്ടായിരുന്നില്ലെന്നാണ് ഭൂരിഭാഗം അംഗങ്ങളുടെ വിലയിരുത്തൽ. എന്നാൽ ചികിത്സയിൽ പിഴവ് സംഭവിച്ചിട്ടില്ലെന്നാണ് വിയോജിപ്പ് രേഖപ്പെടുത്തിയ ഡോക്ടർമാരുടെ നിലപാട്. വിഷയം ഇനി സംസ്ഥാനതല വിദഗ്ധ സമിതി പരിശോധിക്കും. ഡയറക്ടർ […]
Read more

നിതിൻ രാജ് മരണക്കേസ്; പ്രതിയെ രക്ഷിക്കാൻ പൊലീസ് ശ്രമിച്ചെന്ന ഹൈക്കോടതിയുടെ രൂക്ഷ വിമർശനം

കൊച്ചി: കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ വിദ്യാർഥിയായിരുന്ന നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ മുഖ്യപ്രതി ഡോ. എം.കെ. റാമിനെ രക്ഷിക്കാൻ പൊലീസ് ശ്രമിച്ചെന്ന രൂക്ഷ വിമർശനവുമായി ഹൈക്കോടതി. പ്രതിയെ അറസ്റ്റ് ചെയ്ത ആദ്യദിവസം തന്നെ ജാമ്യം ലഭിച്ച സംഭവവും കോടതി വിമർശിച്ചു. പ്രതിയെ പിടികൂടുന്നതിൽ പൊലീസിന് ഗുരുതര വീഴ്ച സംഭവിച്ചതായും അറസ്റ്റുമായി ബന്ധപ്പെട്ട നിയമനടപടികൾ മനഃപൂർവം പാലിക്കാതിരുന്നതിലൂടെ പ്രതിക്ക് രക്ഷപ്പെടാൻ അവസരമൊരുക്കിയതായും ജസ്റ്റിസ് ബദറുദ്ദീൻ നിരീക്ഷിച്ചു. അറസ്റ്റിന്റെ കാരണം പ്രതിയെ അറിയിക്കണമെന്ന നിയമനിബന്ധന പോലും പാലിക്കാത്തത് […]
Read more

Recent News

Advertisement
WhiteswanTV Footer