Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Kannur

അർജുൻ ആയങ്കിയുടെ കൂട്ടാളി പ്രണവ് ഒളിവിൽ; തിരച്ചിൽ ഊർജ്ജിതമാക്കി പൊലീസ്

കണ്ണൂർ: അർജുൻ ആയങ്കിയുടെ പ്രധാന കൂട്ടാളിയായ പ്രണവിനായി പൊലീസ് തിരച്ചിൽ ശക്തമാക്കി. അർജുൻ ആയങ്കി ഒളിവിലായിരുന്ന സമയത്ത് സോഷ്യൽ മീഡിയയിൽ പ്രചരിച്ച വിവാദ പോസ്റ്റുകൾ ഇട്ടത് പ്രണവാണെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ഇക്കാര്യം അർജുൻ ആയങ്കി തന്നെ പൊലീസിനോട് വെളിപ്പെടുത്തിയതായാണ് സൂചന. അഴീക്കോട് സ്വദേശിയായ പ്രണവിനെയാണ് പൊലീസ് ഇപ്പോൾ തിരയുന്നത്. ഇന്നലെ ഉച്ചയ്ക്ക് 12 മണിവരെ തളിപ്പറമ്പിൽ അർജുൻ ആയങ്കിക്കൊപ്പം പ്രണവ് ഉണ്ടായിരുന്നതായി അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. തുടർന്ന് ഇരുവരും രണ്ട് വഴിക്ക് പിരിഞ്ഞതെന്നും അതിനുശേഷമാണ് പ്രണവ് ഒളിവിൽ പോയതെന്നാണ് […]
Read more

അർജുൻ ആയങ്കിയുടെ സഹോദരൻ അജയ് ആയങ്കിക്ക് സ്റ്റേഷൻ ജാമ്യം; ജാമ്യത്തിനെത്തിയ ഗുണ്ടാ നേതാവ് കസ്റ്റഡിയിൽ

കണ്ണൂർ: ക്രിമിനൽ കേസ് പ്രതി അർജുൻ ആയങ്കിയുടെ സഹോദരൻ അജയ് ആയങ്കിയെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. അർജുൻ ആയങ്കിക്ക് വേണ്ടി ക്രൗഡ് ഫണ്ടിങ് നടത്തിയെന്ന കേസിലാണ് കോഴിക്കോട് നടക്കാവ് പൊലീസ് അജയ് ആയങ്കിയെ അറസ്റ്റ് ചെയ്തത്. ക്രൗഡ് ഫണ്ടിങ്ങിലൂടെ 16,000 രൂപ ലഭിച്ചെന്നും നിയമനടപടികൾക്കായി ഈ തുക സുഹൃത്തിന് കൈമാറിയെന്നും അജയ് പൊലീസിന് മൊഴി നൽകിയിരുന്നു. അതേസമയം, അജയ് ആയങ്കിയെ ജാമ്യത്തിലെടുക്കാൻ നടക്കാവ് പൊലീസ് സ്റ്റേഷനിലെത്തിയ ക്വട്ടേഷൻ സംഘാംഗത്തെ പൊലീസ് കരുതൽ തടങ്കലിലാക്കി. ഇയാൾക്കെതിരായ കേസുകൾ ഉൾപ്പെടെ […]
Read more

അർജുൻ ആയങ്കി റിമാൻഡിൽ; 14 ദിവസത്തേക്ക് തലശ്ശേരി ജയിലിലേക്ക്

കണ്ണൂര്‍: പിടിയിലായ ക്രിമിനൽ കേസ് പ്രതി അർജുൻ ആയങ്കിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഉടൻ ഇയാളെ തലശ്ശേരി ജയിലിലേക്ക് മാറ്റും. പൊലീസിനെയും സർക്കാരിനെയും വെല്ലുവിളിച്ച് ഒളിവിൽ കഴിഞ്ഞിരുന്ന അർജുൻ ആയങ്കിയെ ഞായറാഴ്ച പുലർച്ചെയാണ് കണ്ണൂരിൽനിന്ന് പൊലീസ് പിടികൂടിയത്. പുലർച്ചെ രണ്ടരയോടെ ഡിഐജിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. പൊലീസ് സംഘം പിന്തുടർന്നാണ് അർജുൻ ആയങ്കിയെ പിടികൂടിയതെന്ന് പൊലീസ് അറിയിച്ചു. കണ്ണൂർ താളിക്കാവിലെ അഭിഭാഷക ദമ്പതികളുടെ അപ്പാർട്ട്മെന്റിലേക്കാണ് അർജുൻ ആയങ്കി എത്തിയിരുന്നത്. വാറന്റില്ലാതെ അറസ്റ്റ് ചെയ്യാനാകില്ലെന്ന നിലപാടാണ് […]
Read more

അർജുൻ ആയങ്കിയുടെ ചോദ്യം ചെയ്യൽ പൂർത്തിയായി; കൂത്തുപറമ്പ് മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കും

കണ്ണൂർ: പിടിയിലായ ക്രിമിനൽ കേസ് പ്രതി അർജുൻ ആയങ്കിയുടെ ചോദ്യം ചെയ്യൽ പൂർത്തിയായി. പ്രതിയെ കൂത്തുപറമ്പ് മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കുന്നതിനായി പൊലീസ് കൊണ്ടുപോയി. കണ്ണൂർ മജിസ്‌ട്രേറ്റ് അവധിയിലായ സാഹചര്യത്തിലാണ് കൂത്തുപറമ്പ് മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കുന്നത്. അതേസമയം, അർജുൻ ആയങ്കിയെ കസ്റ്റഡിയിൽ വേണമെന്ന ആവശ്യവുമായി എറണാകുളം ഊന്നുകൽ പൊലീസ് കണ്ണൂരിലെത്തി. ഊന്നുകൽ എസ്‌എച്ച്‌ഒയുടെ നേതൃത്വത്തിലുള്ള സംഘമാണ് എത്തിയത്. സൈബർ ക്രൈം പൊലീസ് എസ്‌എച്ച്‌ഒയുമായും സംഘം കൂടിക്കാഴ്ച നടത്തി. ജനങ്ങളെ വെല്ലുവിളിക്കുന്ന ഗുണ്ടകൾക്ക് കേരളത്തിൽ സ്ഥാനമുണ്ടാകില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് […]
Read more

അർജുൻ ആയങ്കിക്കായി ക്രൗഡ് ഫണ്ടിങ്; 16,000 രൂപ ലഭിച്ചെന്ന് സഹോദരൻ

കണ്ണൂര്‍: ഒളിവിലായിരുന്ന ക്രിമിനൽ കേസ് പ്രതി അർജുൻ ആയങ്കിക്കായി നടത്തിയ ക്രൗഡ് ഫണ്ടിങ്ങിലൂടെ 16,000 രൂപ ലഭിച്ചെന്ന് സഹോദരൻ അജയ് ആയങ്കി. നിയമനടപടികൾക്കായി ഈ തുക ഒരു സുഹൃത്തിന് കൈമാറിയെന്നും അജയ് പൊലീസിന് മൊഴി നൽകിയതായി റിപ്പോർട്ട്. അർജുൻ ആയങ്കിയുടെ പേരിലുള്ള അക്കൗണ്ട് ഉപയോഗിച്ച് സമൂഹമാധ്യമങ്ങളിലൂടെ അജയ് ക്രൗഡ് ഫണ്ടിങ് നടത്തിയെന്നാണ് കോഴിക്കോട് നടക്കാവ് പൊലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആറിലെ ആരോപണം. ഞായറാഴ്ച പുലർച്ചെ 12.30ന് ഈസ്റ്റ് നടക്കാവിലെ ബ്ലിങ്കിറ്റ് സ്ഥാപനത്തിന് മുന്നിൽവച്ച് മുൻകരുതൽ നടപടിയുടെ ഭാഗമായി […]
Read more

വൈദ്യുതിവകുപ്പ് തലയിൽ അടിച്ചുകയറ്റിയ കുരിശ്‌: സണ്ണി ജോസഫ്‌

കണ്ണൂർ: വൈദ്യുതി വകുപ്പ് ജനസൗഹൃദമാക്കുകയാണ് ലക്ഷ്യമെന്ന് വൈദ്യുതിവകുപ്പ് മന്ത്രി സണ്ണി ജോസഫ് പറഞ്ഞു. വൈദ്യുതിത്തൂണുകൾ പൊട്ടിവീണാലും മന്ത്രിയെ വിളിക്കുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും ഉപഭോക്താക്കളെ ഇതിന്റെ പേരിൽ കുറ്റപ്പെടുത്താനാകില്ലെന്നും മന്ത്രി വ്യക്തമാക്കി. ജനങ്ങളാണ് പരമാധികാരികളെന്നും മന്ത്രിക്കും വൈദ്യുതി വകുപ്പ് ജീവനക്കാർക്കും ലഭിക്കുന്ന ശമ്പളം നൽകുന്നത് ജനങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. വകുപ്പിലെ 90 ശതമാനം ജീവനക്കാരും നല്ല രീതിയിൽ പ്രവർത്തിക്കുന്നവരാണെന്നാണ് ജനങ്ങളുടെ അഭിപ്രായം. ബാക്കിയുള്ളവരിലും മാറ്റം വരുത്തി 99.9 ശതമാനം ജീവനക്കാരും നല്ലവരാകണമെന്നാണ് തന്റെ ആഗ്രഹമെന്നും മന്ത്രി പറഞ്ഞു. ഇരിട്ടിയിൽ […]
Read more

അർജുൻ ആയങ്കി സഞ്ചരിച്ച കാർ കസ്റ്റഡിയിൽ; കണ്ണൂരിൽ നിന്ന് മുങ്ങിയെന്ന് സംശയം

കണ്ണൂർ: ഒളിവിൽ കഴിയുന്ന അർജുൻ ആയങ്കി ഉപയോഗിച്ച കാർ പൊലീസ് കസ്റ്റഡിയിലെടുത്തു. വളപട്ടണം പൊലീസ് ആണ് വാഹനം കസ്റ്റഡിയിലെടുത്തത്. വളപട്ടണത്തെ ഒരു വീട്ടിൽ പാർക്ക് ചെയ്ത നിലയിലായിരുന്നു കാർ. അർജുൻ ആയങ്കിയുടെ ഭാര്യയുടെ പേരിലുള്ളതാണ് വാഹനമെന്ന് പൊലീസ് വ്യക്തമാക്കി. ചൊവ്വാഴ്ച യാത്ര തിരിച്ച അർജുൻ ബുധനാഴ്ച കണ്ണൂരിലെത്തിയതായാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. എന്നാൽ നിലവിൽ കണ്ണൂരിൽ നിന്ന് അർജുൻ വീണ്ടും മുങ്ങിയതായാണ് പൊലീസിന്റെ സംശയം. ഇയാളെ കണ്ടെത്താനുള്ള അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. അന്വേഷണ ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തുകയും പൊലീസിനെ വെല്ലുവിളിക്കുകയും […]
Read more

ആത്മഹത്യാക്കുറിപ്പും വാട്‌സ്ആപ്പ് സന്ദേശങ്ങളും; റിസയുടെ മരണത്തിൽ നിർണായക തെളിവുകൾ

കണ്ണൂർ: പൊയ്ത്തുംകടവിലെ 20-കാരിയായ ഫാത്തിമത്തുൽ റിസയുടെ ആത്മഹത്യയിൽ ഭർത്താവിനും ഭർതൃവീട്ടുകാർക്കുമെതിരെ ഗുരുതര ആരോപണവുമായി കുടുംബം. വിവാഹം കഴിഞ്ഞ് എട്ട് മാസം തികയും മുമ്പ് യുവതി ജീവനൊടുക്കാൻ ഇടയായത് ഭർത്താവിന്റെ മാനസിക-ശാരീരിക പീഡനവും ലഹരി ഉപയോഗവുമാണെന്നാണ് ബന്ധുക്കളുടെ പരാതി. റിസയുടെ മുറിയിൽ നിന്ന് കണ്ടെത്തിയ ആത്മഹത്യാക്കുറിപ്പും സുഹൃത്തിന് അയച്ച വാട്‌സ്ആപ്പ് സന്ദേശങ്ങളും കുടുംബം ഇതിന് തെളിവായി ചൂണ്ടിക്കാട്ടുന്നു. ജൂൺ 28-നാണ് പൊയ്ത്തുംകടവിലെ സ്വന്തം വീട്ടിലെ കിടപ്പുമുറിയിൽ റിസയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കുളിക്കാൻ പോയ റിസ ഏറെ നേരമായിട്ടും […]
Read more

‘ഷെഡ് മാത്രമല്ല, അടിയിലുള്ളതും മാന്തിയെടുക്കാൻ പാർട്ടിക്ക് കഴിയും’; കെ.കെ. രാഗേഷ്

കണ്ണൂര്‍: ടി. പുരുഷോത്തമന്റെ ഷെഡ് കത്തിച്ച കേസുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരിച്ച് സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ്. ഒരു ഷെഡ് മാത്രമല്ല, അതിന് താഴെയുള്ളതുപോലും മാന്തിയെടുക്കാൻ പാർട്ടിക്ക് ശേഷിയുണ്ടെന്നും, തിരഞ്ഞെടുപ്പിൽ തോറ്റെന്ന കാരണത്താൽ സി.പി.എം ദുർബലമായെന്ന് ആരും കരുതേണ്ടെന്നും അദ്ദേഹം പറഞ്ഞു. മുൻ എം.എൽ.എ ടി. പുരുഷോത്തമന്റെ ഷെഡ് കത്തിച്ച സംഭവത്തിൽ യാതൊരു തെളിവുമില്ലാതെ പാർട്ടിയെ പ്രതിക്കൂട്ടിൽ നിർത്തുകയാണെന്ന് രാഗേഷ് ആരോപിച്ചു. നിലവിലെ പൊലീസ് സംവിധാനമുണ്ടായിട്ടും അന്വേഷണം മുന്നോട്ടുപോകാത്തത് എന്തുകൊണ്ടാണെന്നും, സ്വന്തം ആളുകൾ പിടിയിലാകുമെന്ന […]
Read more

CPM നേതാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസ്; മൂന്ന് SDPI പ്രവർത്തകർക്ക് 18 വർഷം തടവ്

കണ്ണൂർ: രാമന്തളി വടക്കുമ്പാട്ടെ സി.പി.എം. ബ്രാഞ്ച് സെക്രട്ടറിയും ബാങ്ക് ജീവനക്കാരനുമായ കെ. വിജയനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്ന് എസ്.ഡി.പി.ഐ. പ്രവർത്തകർക്ക് തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതി ശിക്ഷ വിധിച്ചു. വടക്കുമ്പാട് സ്വദേശികളായ ഹന്നൻ (36), മുഹമ്മദ് അബ്ദുള്ള (36), എം.പി. ഫൈസൽ (30) എന്നിവർക്ക് 18 വർഷം തടവും മൂന്ന് ലക്ഷം രൂപ വീതം പിഴയുമാണ് കോടതി വിധിച്ചത്. ഐ.പി.സി. 307 വകുപ്പ് പ്രകാരം 10 വർഷം കഠിനതടവും രണ്ട് ലക്ഷം രൂപ പിഴയും, 326 […]
Read more

Recent News

Advertisement
WhiteswanTV Footer