Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Kannur

മിഠായി കടലാസിൽ പൊതിഞ്ഞ MDMA; തലശ്ശേരിയിൽ യുവാവ് പിടിയിൽ

കണ്ണൂർ: കണ്ണൂർ തലശ്ശേരിയിൽ 185 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിലായി. തലശ്ശേരി സ്വദേശിയായ മുഹമ്മദ് സമീലിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വിൽപ്പനയ്ക്കായി മിഠായി കടലാസിൽ പൊതിഞ്ഞ നിലയിലാണ് എംഡിഎംഎ സൂക്ഷിച്ചിരുന്നതെന്ന് പൊലീസ് അറിയിച്ചു. പ്രതിയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ കൂളറിനുള്ളിൽ ഒളിപ്പിച്ച നിലയിലും എംഡിഎംഎ കണ്ടെത്തി. സംഭവത്തിൽ കേസെടുത്ത പൊലീസ് ലഹരിമരുന്ന് എത്തിച്ചതും വിതരണ ശൃംഖലയുമായി ബന്ധപ്പെട്ടും അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ്.
Read more

ബേബി മെമ്മോറിയല്‍ ആശുപത്രിയിലെ ചികിത്സാ പിഴവ്; ഒന്നരവയസ്സുകാരൻ മരിച്ചു

കണ്ണൂർ: പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിൽ അനസ്തേഷ്യ നൽകിയതിന് പിന്നാലെ ബോധരഹിതനായ ഒന്നരവയസ്സുകാരൻ ചികിത്സയിലിരിക്കെ മരിച്ചു. എരമം സ്വദേശികളായ സൂരജ്–വിജിഷ ദമ്പതികളുടെ മകൻ ദേവാൻഷ് സൗര്യയാണ് മരിച്ചത്. ചുണ്ടിന് പരിക്കേറ്റതിനെ തുടർന്ന് കഴിഞ്ഞ ഞായറാഴ്ചയാണ് കുട്ടിയെ പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സയുടെ ഭാഗമായി ജനറൽ അനസ്തേഷ്യ നൽകിയതിന് പിന്നാലെ കുട്ടി ബോധരഹിതനായതായി കുടുംബം പറയുന്നു. തുടർന്ന് ഗുരുതരാവസ്ഥയിൽ കണ്ണൂർ ബേബി മെമ്മോറിയൽ ആശുപത്രിയിലേക്ക് മാറ്റി വെന്റിലേറ്ററിൽ ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ ചികിത്സാപിഴവാണ് […]
Read more

കെഎസ്ആര്‍ടിസിയില്‍ ശമ്പളം മുടങ്ങി; ആശങ്കയില്‍ ജീവനക്കാര്‍

കണ്ണൂർ: കെഎസ്ആർടിസിയിലെ ബദൽ ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം ലഭിക്കാത്തതിനെ തുടർന്ന് തൊഴിലാളികൾ ആശങ്കയിൽ. ജൂൺ മാസത്തെ ശമ്പളം ഇതുവരെ നൽകിയിട്ടില്ലെന്നാണ് ജീവനക്കാരുടെ പരാതി. നേരത്തെ രണ്ട് ഘട്ടങ്ങളിലായാണ് ബദൽ ജീവനക്കാർക്ക് ശമ്പളം നൽകിയിരുന്നത്. മാസത്തിന്റെ ആദ്യ പകുതിയിൽ ഒരു ഗഡുവും പിന്നീട് ബാക്കി തുകയും നൽകുന്ന രീതിയായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ ഇത്തവണ ശമ്പളം വൈകിയിരിക്കുകയാണ്. ഡ്രൈവർമാരും കണ്ടക്ടർമാരും ഉൾപ്പെടെ ഏകദേശം 3000 ബദൽ ജീവനക്കാരാണ് കെഎസ്ആർടിസിയിൽ ജോലി ചെയ്യുന്നത്. സാമ്പത്തിക പ്രതിസന്ധി കാരണം ശമ്പളം തടഞ്ഞുവച്ചതാണോ […]
Read more

അഞ്ച് പേരുടെ മരണത്തിനിടയാക്കിയ മണ്ടൂർ ബസ് അപകടം; ഡ്രൈവർക്ക് 5 വർഷം കഠിനതടവ് ശിക്ഷ

കണ്ണൂർ: കണ്ണൂർ മണ്ടൂരിൽ അഞ്ച് പേരുടെ മരണത്തിനിടയാക്കിയ സ്വകാര്യ ബസ് അപകടക്കേസിൽ ഡ്രൈവർക്ക് അഞ്ച് വർഷം കഠിനതടവ് ശിക്ഷ. 2017-ൽ നടന്ന അപകടവുമായി ബന്ധപ്പെട്ട കേസിൽ ഏഴോം സ്വദേശിയായ ഡി. രുധീഷിനെയാണ് തലശ്ശേരി അഡീഷണൽ സെഷൻസ് കോടതി ശിക്ഷിച്ചത്. തടവുശിക്ഷയ്ക്ക് പുറമെ ഒന്നര ലക്ഷം രൂപ പിഴയും കോടതി വിധിച്ചു. 2017 നവംബർ 4-നാണ് സംസ്ഥാനത്തെ നടുക്കിയ അപകടം നടന്നത്. പയ്യന്നൂരിൽ നിന്ന് പഴയങ്ങാടിയിലേക്ക് സർവീസ് നടത്തിയിരുന്ന ‘അൻവിത’ എന്ന സ്വകാര്യ ബസിന്റെ ടയർ പഞ്ചറായതിനെ തുടർന്ന് […]
Read more

അനസ്തേഷ്യയ്ക്ക് പിന്നാലെ ഒന്നര വയസുകാരന് മസ്തിഷ്കാഘാതം; ഡോക്ടർക്കെതിരെ കേസ്

കണ്ണൂർ: കണ്ണൂർ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സാപ്പിഴവ് മൂലം ഒന്നര വയസുകാരന് മസ്തിഷ്കാഘാതം സംഭവിച്ചതായി പരാതി. കളിക്കുന്നതിനിടെ വീണ് ചുണ്ടിനും താടിക്കുമായി ചെറിയ മുറിവേറ്റ കുഞ്ഞിനെ തുന്നിക്കെട്ടുന്നതിനിടെ അനസ്തേഷ്യ നൽകിയതിന് പിന്നാലെയാണ് ഗുരുതര ആരോഗ്യപ്രശ്നം ഉണ്ടായതെന്ന് കുടുംബം ആരോപിക്കുന്നു. സംഭവത്തിൽ അനസ്തേഷ്യ നൽകിയ ഡോക്ടർ അഞ്ജലി പൊതുവാളിനെതിരെ പൊലീസ് കേസെടുത്തു. ജൂലൈ 5-നാണ് സംഭവം. മുറിവ് തുന്നിക്കെട്ടുന്നതിനായി പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുഞ്ഞിന് വൈകുന്നേരം വാർഡിൽവെച്ചാണ് മാതാവിന്റെ മടിയിലിരിക്കെ അനസ്തേഷ്യ നൽകിയത്. ഇഞ്ചക്ഷൻ നൽകിയ […]
Read more

അനസ്‌തേഷ്യ നൽകിയപ്പോൾ ഹൃദയാഘാതം; 2 വയസുകാരൻ വെന്റിലേറ്ററിൽ

കണ്ണൂർ: പയ്യന്നൂരിലെ ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സാപ്പിഴവ് ഉണ്ടായെന്ന പരാതിയുമായി ബന്ധുക്കൾ രംഗത്ത്. ചുണ്ടിന് പരിക്കേറ്റ് ആശുപത്രിയിൽ എത്തിയ എരമം സ്വദേശിയായ രണ്ടുവയസുകാരൻ നിലവിൽ വെന്റിലേറ്ററിൽ ചികിത്സയിലാണ്. കളിക്കുന്നതിനിടെ വീണ് ചുണ്ടിന് മുറിവേറ്റതിനെ തുടർന്നാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സയ്ക്കിടെ വേദന അനുഭവപ്പെട്ടതിനെ തുടർന്ന് അനസ്‌തേഷ്യ നൽകാൻ തീരുമാനിച്ചു. എന്നാൽ അനസ്‌തേഷ്യ നൽകിയതിന് പിന്നാലെ കുട്ടി ബോധരഹിതനായെന്നും പിന്നീട് വെന്റിലേറ്ററിലേക്ക് മാറ്റിയെന്നും ബന്ധുക്കൾ പറയുന്നു. കുട്ടിക്ക് കൂടുതൽ അളവിൽ അനസ്‌തേഷ്യ നൽകിയതാണ് ആരോഗ്യനില മോശമാകാൻ കാരണമെന്ന് കുടുംബം […]
Read more

തലശ്ശേരി സഹകരണ സംഘം തട്ടിപ്പ്; സെക്രട്ടറിക്കെതിരെ കേസ്

കണ്ണൂർ: തലശ്ശേരി വ്യാപാരി വ്യവസായി വെൽഫെയർ സഹകരണ സംഘം നിക്ഷേപ തട്ടിപ്പിൽ സെക്രട്ടറി ജോജിഷിനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തു. ഇതുവരെ ലഭിച്ച മൂന്ന് പരാതികളിൽ മാത്രം ഒരു കോടിയിലധികം രൂപയുടെ തട്ടിപ്പ് നടന്നതായി പൊലീസ് അറിയിച്ചു. മുഴുപ്പിലങ്ങാട് സ്വദേശി അനുകൂലിൽ നിന്ന് 37.95 ലക്ഷം രൂപയും, തിരുവങ്ങാട് മഞ്ഞോടി സ്വദേശി കെ.സി. ജലജയിൽ നിന്ന് 55.70 ലക്ഷം രൂപയും, മുഴുപ്പിലങ്ങാട് സ്വദേശി ജഷീനയിൽ നിന്ന് 17 ലക്ഷം രൂപയും തട്ടിയെടുത്തെന്നാണ് പരാതി. ഈ പരാതികളിലാണ് തലശ്ശേരി […]
Read more

പൂമംഗലം തോട്ടിൽ കാണാതായ മൂന്നുവയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി

കണ്ണൂർ: പൂമംഗലം തോട്ടിൽ ഒഴുക്കിൽപ്പെട്ട് കാണാതായ മൂന്ന് വയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി. പരിയാരം കോരൻപീടിക സ്വദേശിയായ പി.ടി.പി. ജാബിറിന്റെ മകൻ നജ്‌വാൻ അഹമ്മദിന്റെ മൃതദേഹമാണ് തിരച്ചിലിനൊടുവിൽ കണ്ടെത്തിയത്. ചെക്ക് ഡാമിൽ തങ്ങിനിൽക്കുന്ന നിലയിലായിരുന്നു മൃതദേഹം. ഞായറാഴ്ച വൈകിട്ട് അഞ്ചോടെയാണ് നജ്‌വാൻ അഹമ്മദിനെ ഒഴുക്കിൽപ്പെട്ട് കാണാതായത്. വിവരം ലഭിച്ചതിനെ തുടർന്ന് നാട്ടുകാരും അഗ്നിരക്ഷാസേനയും ചേർന്ന് വ്യാപക തിരച്ചിൽ നടത്തിയിരുന്നു. ഞായറാഴ്ച രാത്രി വൈകിയും തെരച്ചിൽ തുടർന്നെങ്കിലും കുട്ടിയെ കണ്ടെത്താനായിരുന്നില്ല. തുടർന്ന് ഇന്ന് രാവിലെയോടെയാണ് മൃതദേഹം കണ്ടെത്തിയത്. ബന്ധുക്കൾക്കൊപ്പം തോട്ടിൽ […]
Read more

വിഴിഞ്ഞം ഓഹരി കൈമാറ്റം: വിമത എംഎൽഎമാർ നിലപാട് വ്യക്തമാക്കണം- എം.വി. ജയരാജൻ

കണ്ണൂർ: വിഴിഞ്ഞം തുറമുഖത്തിലെ ഓഹരി അദാനി ഒരു വിദേശ കപ്പൽ കമ്പനിക്ക് കൈമാറാൻ തീരുമാനിച്ചതുമായി ബന്ധപ്പെട്ട വിഷയത്തിൽ വിമത എംഎൽഎമാർ നിലപാട് വ്യക്തമാക്കണമെന്ന് സിപിഎം നേതാവ് എം.വി. ജയരാജൻ ആവശ്യപ്പെട്ടു. അദാനി ഓഹരി കൈമാറ്റം നടത്തുന്നതിന് മുമ്പ് സംസ്ഥാന സർക്കാരിന്റെ മുൻകൂർ അനുമതി വാങ്ങണമെന്നാണ് കരാറിലെ വ്യവസ്ഥയെന്ന് അദ്ദേഹം പറഞ്ഞു. ഇത് പാലിക്കാതെയാണ് തീരുമാനമെടുത്തതെങ്കിൽ അത് കരാർ ലംഘനമാണെന്നും അദ്ദേഹം ആരോപിച്ചു. 2015-ൽ യുഡിഎഫ് സർക്കാരാണ് അദാനിയുമായി കരാർ ഒപ്പുവെച്ചതെന്നും, ആ കരാറിൽ കേരളത്തിന്റെ താൽപര്യങ്ങൾ പൂർണമായി […]
Read more

തലശ്ശേരിയിൽ സഹകരണ സംഘത്തിൽ വൻ സാമ്പത്തിക ക്രമക്കേട്; കോടികളുമായി സെക്രട്ടറി മുങ്ങി

കണ്ണൂർ: കണ്ണൂർ തലശ്ശേരി വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിലുള്ള സഹകരണ സംഘത്തിൽ വൻ സാമ്പത്തിക ക്രമക്കേട് നടന്നതായി പരാതി. നിക്ഷേപകരിൽ നിന്ന് സ്വീകരിച്ച കോടികൾ തട്ടിയെടുത്ത് സെക്രട്ടറി മുങ്ങിയെന്നാണ് ആരോപണം. തലശ്ശേരി വ്യാപാരി വെൽഫെയർ സഹകരണ സംഘത്തിലാണ് സംഭവം. നിക്ഷേപകർ പണം തിരികെ വാങ്ങാനെത്തിയപ്പോഴാണ് ക്രമക്കേട് നടന്നതായി വിവരം പുറത്തുവന്നത്. തുടർന്ന് ഭരണസമിതി അംഗങ്ങളെ സമീപിച്ചപ്പോൾ സെക്രട്ടറിയുടെ ഭാഗത്ത് നിന്നാണ് തട്ടിപ്പ് നടന്നതെന്ന സംശയം ശക്തമായി. സംഭവം പുറത്തായതിന് പിന്നാലെ ഓഫീസ് അടച്ച നിലയിലാണ്. സെക്രട്ടറി […]
Read more

Recent News

Advertisement
WhiteswanTV Footer