Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Kannur

ട്രെയിനിൽ നിന്ന് ചാടി രക്ഷപ്പെട്ട പോക്സോ കേസ് പ്രതി വീണ്ടും പിടിയിൽ

കണ്ണൂർ: ട്രെയിനിൽ കണ്ണൂരിലേക്ക് കൊണ്ടുവരുന്നതിനിടെ പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട പോക്സോ കേസ് പ്രതിയെ കണ്ണൂർ ടൗൺ പൊലീസ് വീണ്ടും പിടികൂടി. പുണെ സ്വദേശിയായ സഞ്ജുരാജ് മൽഹോത്ര (45)യാണ് മഹാരാഷ്ട്രയിലെ മഹാബലേശ്വറിൽ നിന്ന് അറസ്റ്റിലായത്. പ്രതിയെ കണ്ണൂരിലെത്തിച്ച ശേഷം കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു. കണ്ണൂർ റെയിൽവേ സ്റ്റേഷന് സമീപത്തെ ലോഡ്ജിൽ വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയാണ് സഞ്ജുരാജ് മൽഹോത്ര. ഇയാൾ പുണെയിൽ ഒളിവിൽ കഴിയുന്നുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കണ്ണൂർ ടൗൺ പൊലീസ് സംഘം അവിടെയെത്തി […]
Read more

കണ്ണൂർ കോർപ്പറേഷനിലും സത്യപ്രതിജ്ഞാ വിവാദം

കണ്ണൂർ: കണ്ണൂർ കോർപ്പറേഷനിൽ സത്യപ്രതിജ്ഞാ വിവാദം.18 യുഡിഎഫ് കൗൺസിലർമാരുടെയും ഒരു എസ്ഡിപിഐ കൗൺസിലറുടെയും സത്യപ്രതിജ്ഞ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി ജില്ലാ കളക്ടർക്ക് പരാതി നൽകി. അള്ളാഹുവിന്റെ നാമത്തിൽ സത്യപ്രതിജ്ഞ ചെയ്തത് നിയമപരമല്ലെന്നാണ് ബിജെപി കണ്ണൂർ നോർത്ത് ജില്ലാ പ്രസിഡന്റ് കെ.കെ. വിനോദ് കുമാർ നൽകിയ പരാതിയിൽ പറയുന്നത്. മുസ്ലീം ലീഗ്, കോൺഗ്രസ് അംഗങ്ങളായ 18 പേരും ഒരു എസ്ഡിപിഐ കൗൺസിലറും ഈ രീതിയിൽ സത്യപ്രതിജ്ഞ ചെയ്തതായും പരാതിയിൽ പറയുന്നു. ഭരണഘടനയും ജനപ്രാതിനിധ്യ നിയമവും അനുസരിച്ചുള്ള മാതൃകയിൽ സത്യപ്രതിജ്ഞ […]
Read more

കുഴിമന്തി വീണ്ടും വില്ലനായി; വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ

കണ്ണൂർ: കുഴിമന്തി കഴിച്ച മൂന്ന് വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധയേറ്റ സംഭവത്തിൽ പാനൂരിലെ ഹോട്ടൽ ആരോഗ്യവകുപ്പ് പൂട്ടിച്ചു. പാനൂർ പൂക്കോം റോഡിലെ സഫ്രാൻ മന്തി ഹോട്ടലാണ് അടച്ചുപൂട്ടിയത്. ഇന്നലെ വൈകിട്ട് ഇവിടെ നിന്ന് കുഴിമന്തി കഴിച്ച വിദ്യാർത്ഥികൾക്ക് ഉടൻ തന്നെ ഛർദ്ദിയും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടു. തുടർന്ന് ഇവർ പാനൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തെ തുടർന്ന് രക്ഷിതാക്കൾ പൊലീസിനും ആരോഗ്യവകുപ്പിനും പരാതി നൽകി. പിന്നാലെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ ഹോട്ടലിൽ പരിശോധന നടത്തി, വിശദ പരിശോധനയ്ക്കായി സ്ഥാപനം അടച്ചുപൂട്ടാൻ നിർദ്ദേശിക്കുകയായിരുന്നു. […]
Read more

അമ്മയുടെ കണക്കില്‍ ക്രമക്കേടോ തട്ടിപ്പോ നടന്നിട്ടുണ്ടെന്ന് വിശ്വസിക്കുന്നില്ല: ജഗദീഷ്

കണ്ണൂർ: വ്യക്തികൾ തമ്മിലുള്ള വിവാദങ്ങളിലേക്ക് താരസംഘടനയായ ‘അമ്മ’യെ വലിച്ചിഴക്കരുതെന്ന് നടൻ ജഗദീഷ്. സംഘടനയിലെ എല്ലാ അംഗങ്ങളും വലുപ്പച്ചെറുപ്പമില്ലാതെ അച്ചടക്കം പാലിക്കണമെന്നാണ് ആദ്യകാലം മുതൽ തന്നെ നിലപാടെന്ന് അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ദിവസത്തെ ജനറൽ ബോഡി യോഗം, നിലപാടിൽ ഉറച്ചുനിന്ന അംഗങ്ങളുടെ വിജയമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഈ സംഭവങ്ങളിൽ നിന്ന് പാഠം ഉൾക്കൊണ്ടു വേണം അഡ്ഹോക് കമ്മിറ്റിയും ഭാരവാഹികളും മുന്നോട്ടുപോകേണ്ടതെന്നും ജഗദീഷ് ചൂണ്ടിക്കാട്ടി. വാർഷിക യോഗത്തിൽ കണക്കുകളിൽ വ്യക്തതയില്ലെന്ന തോന്നൽ അംഗങ്ങൾക്ക് ഉണ്ടായത് സ്വാഭാവികമാണെന്ന് അദ്ദേഹം പറഞ്ഞു. ട്രഷററെ […]
Read more

ഉംറ തീർഥാടകരുമായി പോയ ബസിന് തീപിടിച്ചു; വൻ ദുരന്തം ഒഴിവായി

കണ്ണൂർ: ഉംറ തീർഥാടകരുമായി കണ്ണൂർ വിമാനത്താവളത്തിലേക്ക് പോകുകയായിരുന്ന ടൂറിസ്റ്റ് ബസിന് മട്ടന്നൂരിൽ തീപിടിച്ചു. ചൊവ്വാഴ്ച പുലർച്ചെ രണ്ട് മണിയോടെ ശിവപുരത്താണ് സംഭവം. ബസിലുണ്ടായിരുന്ന 42 യാത്രക്കാരും സുരക്ഷിതരായതിനാൽ വൻ ദുരന്തം ഒഴിവായി. മാനന്തവാടിയിൽ നിന്ന് ഉംറ തീർഥാടകരുമായി കണ്ണൂർ വിമാനത്താവളത്തിലേക്ക് പോകുന്നതിനിടെയാണ് ബസിന് തീപിടിത്തമുണ്ടായത്. ശിവപുരം ടൗണിലെത്തിയപ്പോൾ ബസിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട ഡ്രൈവർ ഉടൻ വാഹനം നിർത്തി. തുടർന്ന് യാത്രക്കാരെയെല്ലാം സുരക്ഷിതമായി പുറത്തിറക്കുകയും അവരുടെ ബാഗുകളും മറ്റ് സാധനങ്ങളും മാറ്റുകയും ചെയ്തു. യാത്രക്കാരെ ഇറക്കിയതിന് […]
Read more

വാണിയപ്പാറ പള്ളി സെമിത്തേരി ദുരൂഹത; കല്ലറയിൽ മൂന്നാമത്തെ മൃതദേഹമെന്ന സംശയം

കണ്ണൂർ: ഇരിട്ടി വാണിയപ്പാറയിലെ ഉണ്ണിമിശിഹ പള്ളി സെമിത്തേരിയിലെ കല്ലറയിൽ പായയിൽ പൊതിഞ്ഞ നിലയിൽ വസ്തു കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത തുടരുന്നു. ഔദ്യോഗികമായി അടക്കം ചെയ്ത രണ്ട് മൃതദേഹങ്ങൾക്കു പുറമെ, പായയിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തിയത് മൂന്നാമതൊരു മൃതദേഹമാണെന്ന സംശയമാണ് ശക്തമാകുന്നത്. സംഭവത്തിൽ പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ആർഡിഒയുടെ അനുമതി ലഭിച്ച ഉടൻ കല്ലറ തുറന്ന് മൃതദേഹാവശിഷ്ടങ്ങൾ പുറത്തെടുത്ത് ശാസ്ത്രീയ പരിശോധനകളും ഡി.എൻ.എ പരിശോധനയും നടത്താനാണ് തീരുമാനം. നിലവിൽ കല്ലറയിൽ രണ്ട് മൃതദേഹങ്ങളാണ് ഔദ്യോഗികമായി […]
Read more

പൈതൽമലയിൽ ഇടിമിന്നലേറ്റ് യുവതി മരിച്ച സംഭവം; സഞ്ചാരികൾക്ക് താൽക്കാലിക വിലക്ക്

കണ്ണൂർ: ഇടിമിന്നലേറ്റ് യുവതി മരിച്ച സംഭവത്തെ തുടർന്ന് കണ്ണൂർ ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രമായ പൈതൽമലയിലേക്ക് സന്ദർശകർക്കുള്ള പ്രവേശനം താൽക്കാലികമായി നിരോധിച്ചു. അടുത്ത അറിയിപ്പ് ഉണ്ടാകുന്നതുവരെ വിലക്ക് തുടരുമെന്ന് അധികൃതർ അറിയിച്ചു. പുളിങ്ങോം വില്ലേജ് ഓഫീസിലെ വില്ലേജ് അസിസ്റ്റന്റായ കൊല്ലാട സ്വദേശിനി അഞ്ജു മാത്യു (30) ആണ് അപകടത്തിൽ മരിച്ചത്. ഭർത്താവ് സോനു സെബാസ്റ്റ്യനും പൈതൽമലയിലെ വാച്ചറായ അരങ്ങം സ്വദേശി സതീശനും പരിക്കേറ്റ് ചികിത്സയിലാണ്. ഞായറാഴ്ച വൈകിട്ട് നാലരയോടെയായിരുന്നു അപകടം. പുതുതായി വാങ്ങിയ സ്കൂട്ടറിൽ ഡ്രൈവിങ് പരിശീലിക്കുന്നതിനായി ഭർത്താവിനൊപ്പം […]
Read more

ഗർഭിണിയായ പൊലീസ് ഉദ്യോഗസ്ഥയെയും ഭർത്താവിനെയും മർദിച്ചതായി പരാതി

കണ്ണൂർ: ഗർഭിണിയായ പൊലീസ് ഉദ്യോഗസ്ഥയെയും ഭർത്താവിനെയും മർദിച്ചതായി പരാതി. കണ്ണൂർ പാപ്പിനിശ്ശേരിയിൽ കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. പൊലീസുകാരിയും ഭർത്താവും സഞ്ചരിച്ച കാർ തടഞ്ഞുനിർത്തിയാണ് മർദനം നടന്നതെന്ന് പരാതിയിൽ പറയുന്നു. സംഭവത്തിൽ യുവതിയുടെ പരാതിയെ തുടർന്ന് വളപട്ടണം പൊലീസ് കേസെടുത്തു. അതേസമയം, ഹൈവേയിൽ കാർ ട്രാഫിക് നിയന്ത്രണം ലംഘിച്ച് എത്തിയതാണെന്നും ഇത് ചോദ്യം ചെയ്തതിനെ തുടർന്നാണ് സംഘർഷം ഉണ്ടായതെന്നും നാട്ടുകാർ പറയുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read more

പായയിൽ പൊതിഞ്ഞ മൃതദേഹം; DNA പരിശോധന വേണമെന്ന് കുടുംബം

കണ്ണൂർ: കണ്ണൂർ അയ്യൻകുന്ന് പഞ്ചായത്തിലെ വാണിയപ്പാറത്തട്ട് ഉണ്ണിമിശിഹാ പള്ളി സെമിത്തേരിയിൽ പായയിൽ പൊതിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ പുതിയ വഴിത്തിരിവ്. മൃതദേഹം ഏഴ് വർഷമായി കാണാതായ കോഴിക്കോട് വിലങ്ങാട് സ്വദേശി സിജോ സ്കറിയയുടേതാകാമെന്ന സംശയവുമായി ബന്ധുക്കൾ രംഗത്തെത്തി. മൃതദേഹം പുറത്തെടുത്ത് ഡിഎൻഎ പരിശോധന നടത്തണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. കുടുംബപ്രശ്നങ്ങളെ തുടർന്ന് 2014-ലാണ് സിജോ ഭാര്യവീടായ വാണിയപ്പാറയിലേക്ക് താമസം മാറിയത്. 2020 മുതൽ സിജോയെ കാണാതായതായി ഭാര്യവീട്ടുകാർ അറിയിച്ചിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. മദ്യപിച്ച് വഴക്കുണ്ടാക്കുന്ന സ്വഭാവമുണ്ടായിരുന്ന സിജോ […]
Read more

പയ്യാമ്പലത്ത് തിരയിൽപ്പെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി

കണ്ണൂർ: കണ്ണൂർ പയ്യാമ്പലം ബീച്ചിൽ തിരയിൽപ്പെട്ട് കാണാതായ കർണാടക സ്വദേശിയുടെ മൃതദേഹം കണ്ടെത്തി. ഞായറാഴ്ച രാവിലെ മറൈൻ എൻഫോഴ്‌സ്‌മെന്റ് നടത്തിയ തിരച്ചിലിലാണ് മൃതദേഹം ലഭിച്ചത്. ബംഗളൂരു നിലമംഗല ബൈദരഹള്ളി സ്വദേശിയായ സന്തോഷ് കുമാർ (20) ആണ് മരിച്ചത്. മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകിയ ശേഷം കർണാടകയിലേക്ക് കൊണ്ടുപോയി. ശനിയാഴ്ച വൈകുന്നേരം മുതൽ കോസ്റ്റ് ഗാർഡിന്റെ ചെറുവിമാനം ഉൾപ്പെടെ ഉപയോഗിച്ച് രാത്രിവരെ വ്യാപക തിരച്ചിൽ നടത്തിയിരുന്നു. ഞായറാഴ്ച രാവിലെ അഴീക്കൽ കോസ്റ്റൽ പോലീസ്, മറൈൻ എൻഫോഴ്‌സ്‌മെന്റ്, ഡിടിപിസി ലൈഫ് ഗാർഡുമാർ, […]
Read more

Recent News

Advertisement
WhiteswanTV Footer