Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Kannur

തലശ്ശേരിയിൽ മദ്യപാനത്തിനിടെ തർക്കം; വയോധികനെ കൊലപ്പെടുത്താൻ ശ്രമം

കണ്ണൂർ: തലശ്ശേരിയിൽ മദ്യപാനത്തിനിടെ ഉണ്ടായ തർക്കം കൊലപാതകശ്രമത്തിൽ കലാശിച്ചു. സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ ചെമ്പിലോട് സ്വദേശിയായ നാസറിനെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലശ്ശേരി പുതിയ ബസ് സ്റ്റാൻഡിലെ ഒഴിഞ്ഞ ഭാഗത്ത് ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം. നാസറും ഷാഹിദ് എന്നയാളും ഒരുമിച്ച് മദ്യപിച്ചുകൊണ്ടിരിക്കെ ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായതായാണ് വിവരം. തർക്കം രൂക്ഷമായതോടെ ഷാഹിദ് കൈവശമുണ്ടായിരുന്ന ബ്ലേഡ് ഉപയോഗിച്ച് നാസറിന്റെ കഴുത്തിൽ മുറിവേൽപ്പിക്കുകയായിരുന്നു. ആക്രമണത്തിൽ നാസറിന് ഗുരുതര പരിക്കേറ്റു. സംഭവം ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ഉടൻ പൊലീസിനെ വിവരം […]
Read more

കണ്ണൂര്‍ മൊകേരിയില്‍ രണ്ട് കുട്ടികള്‍ക്ക് ഷിഗെല്ല സ്ഥിതീകരിച്ചു

കണ്ണൂർ: ജില്ലയിൽ മൊകേരി പഞ്ചായത്തിലെ 4 വയസ്സും 8 വയസ്സും പ്രായമുള്ള രണ്ട് കുട്ടികൾക്ക് ഷിഗെല്ല രോഗം സ്ഥിരീകരിച്ചു. കുട്ടികളുടെ ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. രോഗവ്യാപനം കണക്കിലെടുത്ത് കൂത്തുപറമ്പ് എംഎൽഎ പി.കെ. പ്രവീണിന്റെ നേതൃത്വത്തിൽ അടിയന്തര യോഗം ഇന്ന് ചേരും. പ്രദേശവാസികൾക്ക് ജില്ലാ ആരോഗ്യ വിഭാഗം ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് മരണം സംഭവിച്ച കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തൃശ്ശൂരിൽ പനി ബാധിച്ച് മരിച്ച 43 കാരന് ഷിഗെല്ല സ്ഥിരീകരിച്ചിരുന്നു. […]
Read more

പയ്യന്നൂരിലും തളിപ്പറമ്പിലും സ്ഥാനാർത്ഥി നിർണ്ണയം പാളി; സിപിഎം

കണ്ണൂർ: പയ്യന്നൂരിലും തളിപ്പറമ്പിലും സ്ഥാനാർത്ഥി നിർണയം പാളിയതായി സിപിഎമ്മിന്റെ തെരഞ്ഞെടുപ്പ് റിവ്യൂ റിപ്പോർട്ട് വിലയിരുത്തി. കണ്ണൂർ ജില്ലാ ഘടകത്തിലെ പാളിച്ചകൾ തിരുത്താൻ സംസ്ഥാന സമിതിക്ക് കഴിഞ്ഞില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. വിമത സ്ഥാനാർത്ഥികളുടെ സാന്നിധ്യം പാർട്ടിക്ക് വലിയ തിരിച്ചടിയായെന്നും, ഇത് സിപിഎമ്മിന്റെ ജനപ്രീതിയെ ബാധിച്ചുവെന്നും വിലയിരുത്തലുണ്ട്. തെരഞ്ഞെടുപ്പ് ചർച്ചകളിൽ വിഭാഗീയതയും മാധ്യമവിമർശനവും മാത്രമാണ് പ്രധാനമായും നിറഞ്ഞുനിന്നതെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. സംഘടനാ തലത്തിലെ പ്രശ്നങ്ങളും ഏകോപനക്കുറവും തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചതായാണ് സിപിഎം നേതൃത്വത്തിന്റെ നിരീക്ഷണം.
Read more

22 വർഷമായി ഒളിവിൽ; വാഹനമോഷണ കേസിലെ പ്രതി അറസ്റ്റിൽ

കണ്ണൂർ: ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ ഉൾപ്പെടെ വിവിധയിടങ്ങളിലെ വാഹനമോഷണ കേസുകളിൽ പ്രതിയായ ഒരാളെ കണ്ണൂർ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. 2004ൽ കണ്ണൂർ ടൗൺ പൊലീസ് രജിസ്റ്റർ ചെയ്ത പത്തോളം വാഹനമോഷണ കേസുകളിലെ പ്രതിയായ ബൽദേവ് സിംഗാണ് പിടിയിലായത്. ഉത്തർപ്രദേശിലെ അലിഗഡിന് സമീപമുള്ള ടപ്പൽ പ്രദേശത്ത് നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഹരിയാന പൊലീസ് ക്രൈം സ്ക്വാഡിന്റെ സഹായത്തോടെ കണ്ണൂർ ക്രൈംബ്രാഞ്ച് യൂണിറ്റിലെ എസ്.ഐ. മധുസൂദനൻ, എ.എസ്.ഐ. ബിജു, എ.എസ്.ഐ. രാജേഷ്‌കുമാർ എന്നിവരടങ്ങിയ സംഘമാണ് ഞായറാഴ്ച പ്രതിയെ കസ്റ്റഡിയിലെടുത്തത്. ഇയാൾക്കെതിരെ […]
Read more

കെടിയുവില്‍ ഉത്തരക്കടലാസ് മോഷണം പോയതായി പരാതി

കണ്ണൂർ: കേരള ടെക്‌നിക്കൽ യൂണിവേഴ്‌സിറ്റിയിൽ (കെ.ടി.യു.) പരീക്ഷയുടെ ഉത്തരക്കടലാസ് മോഷണം പോയതായി പരാതി. തലശ്ശേരി കുണ്ടൂർമല എൻജിനീയറിങ് കോളേജിലാണ് സംഭവം നടന്നത്. മൂല്യനിർണയത്തിനായി സൂക്ഷിച്ചിരുന്ന ഉത്തരക്കടലാസുകളിലൊന്നാണ് കാണാതായത്. രണ്ടാം വർഷ ഇലക്ട്രിക്കൽ എൻജിനീയറിംഗ് വിദ്യാർത്ഥിയുടെ പവർ ഇലക്ട്രോണിക്സ് ഡ്രൈവ് വിഷയത്തിന്റെ ഉത്തരക്കടലാസ് ആണ് നഷ്ടപ്പെട്ടത്. മൂല്യനിർണയത്തിനിടെ അധ്യാപകർ ഭക്ഷണം കഴിക്കാനായി പുറത്തുപോയ സമയത്താണ് മോഷണം നടന്നതെന്നാണ് പരാതി. സംഭവത്തിൽ തലശ്ശേരി പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read more

മൂത്തേടത്ത് ഹയർ സെക്കൻഡറി സ്കൂൾ ജീവനക്കാരൻ ട്രെയിനിൽ നിന്ന് വീണു മരിച്ചു

കണ്ണൂർ: മൂത്തേടത്ത് ഹയർ സെക്കൻഡറി സ്കൂളിലെ ലാബ് അസിസ്റ്റന്റായ എം.എം. മഹേശൻ (54) ട്രെയിനിൽ നിന്ന് വീണ് മരിച്ചു. കോഴിക്കോട് ചികിത്സയിലുള്ള അമ്മയെ സന്ദർശിച്ച് എക്സിക്യൂട്ടീവ് എക്സ്പ്രസിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് വെള്ളിയാഴ്ച രാത്രി എടക്കാട് സമീപം അപകടം സംഭവിച്ചത്. സംസ്കാരം കൂളിച്ചാൽ സമുദായ ശ്മശാനത്തിൽ നടക്കും. ഭാര്യ: കെ.പി. ബീന മക്കൾ: കെ.പി. അഭിഷേക്, കെ.പി. ദേവിക
Read more

നിപ സമ്പർക്കപ്പട്ടിക; 11 പേർ മലപ്പുറം ജില്ലയിൽ, ഒരാൾ കണ്ണൂർ ജില്ലയിൽ

കോഴിക്കോട്: നിപ പ്രതിരോധത്തിൽ വീഴചയില്ലെന്ന് മന്ത്രി എ.പി അനിൽകുമാർ. കണ്ടെയ്ൻമെൻ്റ് സോൺ പ്രഖ്യാപിക്കാത്തത് രോഗ വ്യാപനം ഇല്ലാത്തതിനാലെന്നും പ്രോട്ടോക്കോൾ പ്രകാരം പ്രതിരോധം തുടങ്ങിയെന്നും നിപ അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കണ്ട മന്ത്രി വ്യക്തമാക്കി. മൂന്ന് പേരുടെ റിസൾട്ട് നെഗറ്റീവാണ്. രോഗവ്യാപനം ഉണ്ടായിട്ടില്ല. രോഗലക്ഷണം ഉള്ളവർ ചികിത്സ തേടണം. സമ്പർക്ക പട്ടികയിലെ 11 പേർ മലപ്പുറം ജില്ലയിലുള്ളവരാണ്. ഒരാൾ കണ്ണൂർ ജില്ലയിൽ നിന്നാണെന്നും മന്ത്രി പറഞ്ഞു. നിപ ബാധിതന്റെ നില ഗുരുതരാവസ്ഥയിൽ തന്നെ തുടരുകയാണ്. ആരോഗ്യ നിലയിൽ […]
Read more

തളിപ്പറമ്പ് MLA ടി.കെ ഗോവിന്ദന് ഫോണിലൂടെ വധഭീഷണി

കണ്ണൂർ: തളിപ്പറമ്പ് എം.എൽ.എ. ടി.കെ. ഗോവിന്ദന് മൊബൈൽ ഫോണിലൂടെ വധഭീഷണി ലഭിച്ചതായി പരാതി. വെള്ളിയാഴ്ച വൈകിട്ട് കണ്ണൂരിൽ മന്ത്രി സണ്ണി ജോസഫിനൊപ്പമുള്ള ഒരു പരിപാടിയിൽ പങ്കെടുക്കുന്നതിനിടെയാണ് ഭീഷണി സന്ദേശം ലഭിച്ചത്. എം.എൽ.എയുടെ പേഴ്‌സണൽ സ്റ്റാഫ് അംഗമായ പി.വി. ജയനാണ് ഫോൺ കോൾ സ്വീകരിച്ചത്. നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും ജയിലിൽ പോകുന്നത് തങ്ങൾക്ക് പ്രശ്നമല്ലെന്നും, നിലവിലെ രീതിയിൽ മുന്നോട്ട് പോകാൻ അനുവദിക്കില്ലെന്നുമാണ് വിളിച്ചയാൾ ഭീഷണിപ്പെടുത്തിയതെന്ന് അദ്ദേഹം പറഞ്ഞു. സംഭാഷണത്തിനിടെ അസഭ്യവാക്കുകളും ഉപയോഗിച്ചതായി പരാതിയിൽ പറയുന്നു. ഫോൺ നമ്പർ പരിശോധിച്ചപ്പോൾ […]
Read more

സ്വർണവ്യാപാരിയെ ആക്രമിച്ച് 55 ലക്ഷം രൂപയും സ്വർണവും കവർന്നു; ബിജെപി നേതാവ് അറസ്റ്റിൽ

കണ്ണൂർ: പയ്യന്നൂർ എടാട്ടിൽ സ്വർണവ്യാപാരിയെ ആക്രമിച്ച് പണവും സ്വർണവും കവർന്ന കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ബിജെപി പ്രാദേശിക നേതാവായ അഞ്ചാംപീടിക സ്വദേശി സനു സന്തോഷാണ് അറസ്റ്റിലായത്. മഹാരാഷ്ട്ര സ്വദേശിയായ സ്വർണവ്യാപാരിയെയും കുടുംബത്തെയും ആക്രമിച്ച് 55 ലക്ഷം രൂപയും സ്വർണവും കവർന്ന കേസിലാണ് നടപടി. കാസർകോട് ഉപ്പളയിൽവെച്ചാണ് വെള്ളിയാഴ്ച വൈകുന്നേരം പ്രതിയെ പിടികൂടിയത്. ആക്രമണത്തിന് ഉപയോഗിച്ച കാറും പോലീസ് കണ്ടെടുത്തു. സംഭവത്തിൽ ഉപയോഗിച്ച മറ്റൊരു വാടക കാറും ചൊക്ലി ഭാഗത്തുനിന്ന് പിന്നീട് കണ്ടെത്തി. പയ്യന്നൂർ ഡിവൈഎസ്പിയുടെ […]
Read more

നിതിൻ രാജ് ആത്മഹത്യ കേസ്; മുഖ്യപ്രതിയെ പിടികൂടി

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളജ് വിദ്യാർഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട ലോൺ ആപ്പ് കേസിൽ മുഖ്യപ്രതി അറസ്റ്റിലായി. ഉത്തർപ്രദേശ് സ്വദേശിയായ സൗരവ് (22)നെ കണ്ണൂർ ക്രൈംബ്രാഞ്ച് ഇൻസ്പെക്ടർ ശ്രീജിത്ത് കോടേരി ഡൽഹിയിൽ വച്ചാണ് അറസ്റ്റ് ചെയ്തത്. കേസിൽ ഇതുവരെ നാല് പേരെയാണ് അറസ്റ്റ് ചെയ്തത്. ഹരിയാന സ്വദേശി ജയ് പ്രകാശ്, ഉത്തർപ്രദേശ് സ്വദേശികളായ പ്രശാന്ത് കേവൽ, ഋഷികേശ് തിവാരി എന്നിവരെ നേരത്തെ പിടികൂടിയിരുന്നു. കണ്ണൂർ ക്രൈംബ്രാഞ്ച് എസ്പി പി. ബാലകൃഷ്ണൻ നായരുടെ മേൽനോട്ടത്തിൽ ഡിവൈഎസ്പി ജീവൻ […]
Read more

Recent News

Advertisement
WhiteswanTV Footer