കണ്ണൂർ: മൂത്തേടത്ത് ഹയർ സെക്കൻഡറി സ്കൂളിലെ ലാബ് അസിസ്റ്റന്റായ എം.എം. മഹേശൻ (54) ട്രെയിനിൽ നിന്ന് വീണ് മരിച്ചു. കോഴിക്കോട് ചികിത്സയിലുള്ള അമ്മയെ സന്ദർശിച്ച് എക്സിക്യൂട്ടീവ് എക്സ്പ്രസിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് വെള്ളിയാഴ്ച രാത്രി എടക്കാട് സമീപം അപകടം സംഭവിച്ചത്.
സംസ്കാരം കൂളിച്ചാൽ സമുദായ ശ്മശാനത്തിൽ നടക്കും.
ഭാര്യ: കെ.പി. ബീന മക്കൾ: കെ.പി. അഭിഷേക്, കെ.പി. ദേവിക




