Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Kannur

പായയിൽ പൊതിഞ്ഞ മൃതദേഹം; DNA പരിശോധന വേണമെന്ന് കുടുംബം

കണ്ണൂർ: കണ്ണൂർ അയ്യൻകുന്ന് പഞ്ചായത്തിലെ വാണിയപ്പാറത്തട്ട് ഉണ്ണിമിശിഹാ പള്ളി സെമിത്തേരിയിൽ പായയിൽ പൊതിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ പുതിയ വഴിത്തിരിവ്. മൃതദേഹം ഏഴ് വർഷമായി കാണാതായ കോഴിക്കോട് വിലങ്ങാട് സ്വദേശി സിജോ സ്കറിയയുടേതാകാമെന്ന സംശയവുമായി ബന്ധുക്കൾ രംഗത്തെത്തി. മൃതദേഹം പുറത്തെടുത്ത് ഡിഎൻഎ പരിശോധന നടത്തണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. കുടുംബപ്രശ്നങ്ങളെ തുടർന്ന് 2014-ലാണ് സിജോ ഭാര്യവീടായ വാണിയപ്പാറയിലേക്ക് താമസം മാറിയത്. 2020 മുതൽ സിജോയെ കാണാതായതായി ഭാര്യവീട്ടുകാർ അറിയിച്ചിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. മദ്യപിച്ച് വഴക്കുണ്ടാക്കുന്ന സ്വഭാവമുണ്ടായിരുന്ന സിജോ […]
Read more

പയ്യാമ്പലത്ത് തിരയിൽപ്പെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി

കണ്ണൂർ: കണ്ണൂർ പയ്യാമ്പലം ബീച്ചിൽ തിരയിൽപ്പെട്ട് കാണാതായ കർണാടക സ്വദേശിയുടെ മൃതദേഹം കണ്ടെത്തി. ഞായറാഴ്ച രാവിലെ മറൈൻ എൻഫോഴ്‌സ്‌മെന്റ് നടത്തിയ തിരച്ചിലിലാണ് മൃതദേഹം ലഭിച്ചത്. ബംഗളൂരു നിലമംഗല ബൈദരഹള്ളി സ്വദേശിയായ സന്തോഷ് കുമാർ (20) ആണ് മരിച്ചത്. മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകിയ ശേഷം കർണാടകയിലേക്ക് കൊണ്ടുപോയി. ശനിയാഴ്ച വൈകുന്നേരം മുതൽ കോസ്റ്റ് ഗാർഡിന്റെ ചെറുവിമാനം ഉൾപ്പെടെ ഉപയോഗിച്ച് രാത്രിവരെ വ്യാപക തിരച്ചിൽ നടത്തിയിരുന്നു. ഞായറാഴ്ച രാവിലെ അഴീക്കൽ കോസ്റ്റൽ പോലീസ്, മറൈൻ എൻഫോഴ്‌സ്‌മെന്റ്, ഡിടിപിസി ലൈഫ് ഗാർഡുമാർ, […]
Read more

കൊട്ടിയൂർ തീർഥാടനത്തിനെത്തിയ കർണാടക സ്വദേശി കടലിൽ കാണാതായി

കണ്ണൂർ: കണ്ണൂർ പയ്യാമ്പലം ബീച്ചിൽ കുളിക്കാനിറങ്ങിയ കർണാടക സ്വദേശിയായ തീർഥാടകൻ തിരയിൽപ്പെട്ട് കാണാതായി. കൊട്ടിയൂർ തീർഥാടനത്തിനെത്തിയ സംഘത്തിലെ അംഗമായ ഇയാളെ കണ്ടെത്തുന്നതിനായി തീരസംരക്ഷണ സേനയുടെ നേതൃത്വത്തിൽ തിരച്ചിൽ തുടരുകയാണ്. തിരയിൽപ്പെട്ട മറ്റൊരാളെ ലൈഫ്ഗാർഡുകൾ രക്ഷപ്പെടുത്തി. ഇന്ന് ഉച്ചയ്ക്ക് 12.30ഓടെയാണ് കർണാടകയിൽ നിന്നുള്ള നാലംഗ സംഘം പയ്യാമ്പലം ബീച്ചിലെത്തിയത്. കൊട്ടിയൂർ ക്ഷേത്രത്തിലേക്കുള്ള തീർഥാടനത്തിനായി എത്തിയ വിദ്യാർഥികൾ ഉൾപ്പെടെയുള്ള സംഘമാണ് കടലിൽ കുളിക്കാനിറങ്ങിയത്. ഇതിനിടെയാണ് സംഘത്തിലെ രണ്ടുപേർ ശക്തമായ തിരയിൽ അകപ്പെട്ടത്. ലൈഫ്ഗാർഡുകളുടെ സമയോചിത ഇടപെടലിലൂടെ ഒരാളെ രക്ഷപ്പെടുത്താനായെങ്കിലും മറ്റൊരാൾ […]
Read more

പായയിൽ പൊതിഞ്ഞ മൃതദേഹം; ദുരൂഹതയ്ക്ക് വിരാമം

ഇരിട്ടി: വാണിയപ്പാറ ഉണ്ണിയേശു പള്ളി സെമിത്തേരിയിലെ കല്ലറയിൽ പായയിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹസദൃശ വസ്തുവിനെ ചൊല്ലിയുണ്ടായ ദുരൂഹതയ്ക്ക് ഒടുവിൽ പൊലീസ് അന്വേഷണത്തിൽ വ്യക്തതയെത്തി. ശവപ്പെട്ടിക്കൊപ്പം കണ്ടെത്തിയ വസ്തു മനുഷ്യശരീരാവശിഷ്ടങ്ങളാണെന്നും, അത് നേരത്തെ അതേ കല്ലറയിൽ സംസ്കരിച്ച വ്യക്തിയുടെ അവശിഷ്ടങ്ങളാണെന്നും പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതായി പൊലീസ് അറിയിച്ചു. പുതിയ മൃതദേഹം സംസ്കരിക്കുന്നതിനായി കല്ലറ തുറന്നപ്പോഴാണ് പായയിൽ പൊതിഞ്ഞ നിലയിലുള്ള വസ്തു ശ്രദ്ധയിൽപ്പെട്ടത്. ഇതോടെ സാമൂഹിക മാധ്യമങ്ങളിലും പ്രദേശവാസികൾക്കിടയിലും ആശങ്കയും സംശയങ്ങളും ഉയർന്നിരുന്നു. സെമിത്തേരി നവീകരിച്ച സമയത്ത് കല്ലറകളുടെ […]
Read more

ശരണിന്റെ മർദനമാണ് മകളെ തകർത്തത്”; നിർണായക വെളിപ്പെടുത്തലുമായി അമ്മ

കണ്ണൂർ: പാനൂരിൽ ഗസ്റ്റ് അധ്യാപികയായ ആദിത്യ അനിൽകുമാർ ആത്മഹത്യ ചെയ്ത സംഭവത്തിൽ നിർണായക വെളിപ്പെടുത്തലുമായി മാതാവ് പി.പി. ഉദയ. സുഹൃത്തായ ശരൺ പൊതുസ്ഥലത്ത് വെച്ച് മർദിച്ചതിനെ തുടർന്നുണ്ടായ കടുത്ത മാനസിക ആഘാതമാണ് മകളെആത്മഹത്യയിലേക്ക് നയിച്ചതെന്ന് അവർ പൊലീസിന് നൽകിയ മൊഴിയിൽ വ്യക്തമാക്കി. ഈ മാസം എട്ടിന് തലശ്ശേരി പഴയ ബസ് സ്റ്റാൻഡിൽ വച്ച് ശരൺ ആദിത്യയെ മർദിച്ചുവെന്നാണ് കുടുംബത്തിന്റെ ആരോപണം.യുവതിയുടെ സൗഹൃദങ്ങളിൽ സംശയമായതോടെ കഴിഞ്ഞ 8ന് തലശ്ശേരിയിൽ വിളിച്ചുവരുത്തിചോദ്യംചെയ്തെന്നുംയുവതിയെബന്ധുക്കൾക്കിടയിൽ മോശക്കാരിയാക്കി ചിത്രീകരിക്കാൻ ഫോൺ സന്ദേശങ്ങൾ അയച്ചെന്നും ശരൺ […]
Read more

17 കാരിയെ പീഡിപ്പിക്കാൻ ശ്രമം; CPIM പ്രവർത്തകൻ ഹരീഷ് നെല്ലൂർ പിടിയിൽ

കണ്ണൂർ: പെരിങ്ങോമിൽ പോക്സോ കേസിൽ സിപിഎം പ്രവർത്തകൻ അറസ്റ്റിലായി. സിപിഎം പ്രവർത്തകനായ ഹരീഷ് നെല്ലൂർ ആണ് പിടിയിലായത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നതെന്ന് പോലീസ് അറിയിച്ചു. 17 വയസ്സുള്ള പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് അറസ്റ്റ് ചെയ്തത്. തുടർന്ന് പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു.
Read more

കണ്ണൂരിൽ പള്ളി കല്ലറയിൽ ദുരൂഹത; പായയിൽ പൊതിഞ്ഞ വസ്തുക്കൾ കണ്ടെത്തി

കണ്ണൂര്‍: കണ്ണൂർ വാണിയപ്പാറയിലെ ഇൻഫാന്റ് ജീസസ് ദേവാലയത്തിലെ കല്ലറയിൽ ദുരൂഹതയുണ്ടായതായി റിപ്പോർട്ട്. കല്ലറ തുറന്ന് പരിശോധിച്ചപ്പോൾ പായയിൽ പൊതിഞ്ഞ വസ്തുക്കൾ കണ്ടെത്തിയതോടെ ഉള്ളിൽ മൃതദേഹമുണ്ടായിരിക്കാമെന്ന സംശയം ഉയർന്നു. സംഭവത്തെ തുടർന്ന് കരിക്കോട്ടക്കരി പൊലീസ് അന്വേഷണം ആരംഭിച്ചു. സംഭവം പ്രദേശവാസികളിൽ ആശങ്കയും ദുരൂഹതയും സൃഷ്ടിച്ചതായി നാട്ടുകാർ പറയുന്നു. ക്രിസ്ത്യൻ ആചാരപ്രകാരം ഇത്തരത്തിൽ മൃതദേഹം അടക്കം ചെയ്യാറില്ലെന്നും, വിഷയത്തെക്കുറിച്ച് മുമ്പ് അറിഞ്ഞവരും പുറത്തുപറയാതിരുന്നതായും പ്രദേശവാസിയായ ജിൽസ് ഉണ്ണിമാക്കൽ ആരോപിച്ചു. അതേസമയം, കല്ലറയിലെ വിവരം പള്ളി തന്നെയാണ് പൊലീസിനെ അറിയിച്ചതെന്ന് വികാരി […]
Read more

നിതിൻ രാജിൻ്റെ മരണം; ഡോ. എം കെ റാമിന് മുൻ‌കൂർ ജാമ്യമില്ല

കണ്ണൂർ: കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ ആത്മഹത്യാ കേസിൽ ഒന്നാം പ്രതിയായ അധ്യാപകൻ ഡോ. എം.കെ. റാമിന് മുൻകൂർ ജാമ്യം നിഷേധിച്ച് ഹൈക്കോടതി. മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളുകയായിരുന്നു. ഇതിന് മുമ്പ് തലശ്ശേരി അഡിഷണൽ സെഷൻസ് കോടതിയും റാമിന്റെ ജാമ്യാപേക്ഷ നിരസിച്ചിരുന്നു. ഏപ്രിൽ 10-നാണ് നിതിൻ രാജ് കോളേജ് കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കിയതായി കുടുംബത്തിന് വിവരം ലഭിച്ചത്. വകുപ്പ് മേധാവിയായ ഡോ. എം.കെ. റാം മാനസികമായി പീഡിപ്പിക്കുന്നതായി നിതിൻ നേരത്തെ തന്നെ […]
Read more

ആണ്‍സുഹൃത്തിന്റെ മര്‍ദ്ദനം; മനംനൊന്ത് യുവതി ജീവനൊടുക്കി

കണ്ണൂർ: ആണ്‍സുഹൃത്തിന്റെ മർദ്ദനത്തെ തുടർന്ന് മാനസികമായി തളർന്ന യുവതി ജീവനൊടുക്കിയതായി പരാതി. പാനൂർ വളളങ്ങാട് സ്വദേശി ആദിത്യ അനിൽകുമാറാണ് മരിച്ചത്. കഴിഞ്ഞ ഞായറാഴ്ചയാണ് ആദിത്യ ആത്മഹത്യാശ്രമം നടത്തിയത്. തുടർന്ന് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്. യുവതിയുടെ ശരീരത്തിൽ മർദ്ദനത്തിന്റെ പാടുകൾ ഉണ്ടായിരുന്നുവെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. ആണ്‍സുഹൃത്ത് മർദ്ദിച്ചതാണ് ആത്മഹത്യയ്ക്ക് കാരണമെന്നു കുടുംബം ആരോപിച്ചു. ഈ വിവരങ്ങൾ ആദിത്യ അമ്മയോടും ബന്ധുക്കളോടും പറഞ്ഞിരുന്നതായും പറയുന്നു. ഞായറാഴ്ച ആത്മഹത്യാശ്രമം നടത്തിയ ആദിത്യയെ ആദ്യം തലശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലും […]
Read more

ഇരുപതുവട്ടം ആകാശത്ത്‌ ചുറ്റി; കണ്ണൂർ-ജിദ്ദ എയർഇന്ത്യ വിമാനം തിരിച്ചിറക്കി

കണ്ണൂർ: കണ്ണൂരിൽ നിന്ന് ജിദ്ദയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് അടിയന്തരമായി തിരിച്ചിറക്കി. വിമാനത്തിന്റെ എൻജിൻ ഫ്യൂവൽ ഫിൽട്ടറിൽ തകരാർ കണ്ടെത്തിയതോടെയാണ് നടപടി സ്വീകരിച്ചത്. ചൊവ്വാഴ്ച രാവിലെ 7.03-ന് പുറപ്പെട്ട ഐ.എക്സ്. 778 (ബോയിങ് 737-8) വിമാനമാണ് തിരിച്ചിറക്കിയത്. മംഗളൂരുവിന് സമീപം എത്തിയപ്പോഴാണ് തകരാർ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് മംഗളൂരു വിമാനത്താവളത്തിൽ ഇറക്കാൻ ശ്രമിച്ചെങ്കിലും സാധിക്കാതെ വന്നതോടെ വിമാനം കണ്ണൂരിലേക്ക് തിരിച്ചുവിട്ടു. ഇന്ധന ഭാരം കുറയ്ക്കുന്നതിനായി വിമാനം ഏകദേശം 20 തവണ കണ്ണൂർ […]
Read more

Recent News

Advertisement
WhiteswanTV Footer