Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Kasaragod

റാണിപുരത്തേക്ക് കാഞ്ഞങ്ങാട് നിന്നും കൂടുതൽ കെ എസ് ആർ ടി സി ബസ് ആരംഭിക്കണം: റാണിപുരം ഇക്കോ ടൂറിസം അസോസിയേഷൻ

രാജപുരം : വിനോദ സഞ്ചാര കേന്ദ്രമായ റാണിപുരത്തേക്ക് കാഞ്ഞങ്ങാട് നിന്നും ഉച്ച സമയത്ത് കെ എസ് ആർ ടി സി ബസ് സർവ്വീസ് ആരംഭിക്കണമെന്ന് റാണിപുരം ഇക്കോ ടൂറിസം അസോസിയേഷൻ വാർഷിക പൊതുയോഗം ആവശ്യപ്പെട്ടു. യോഗം റാണിപുരം വന സംരക്ഷണ സമിതി പ്രസിഡൻ്റ് എസ് മധുസൂദനൻ ഉദ്ഘാടനം ചെയ്‌തു. അസോസിയേഷൻ പ്രസിഡന്റ് സജി മുളവനാൽ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഐവിൻ ജോസഫ്, ട്രഷറർ അനിൽ വെട്ടിക്കാട്ടിൽ, സണ്ണി ജോസഫ്, വി എം അബ്രഹാം, ബിജി കെ തോമസ്, […]
Read more

അന്യസംസ്ഥാന തൊഴിലാളികളെ കൊണ്ട് വയറിങ് ജോലികൾ ചെയ്യിപ്പിക്കുന്നത് തടയണം: കേരള ഇ ഡബ്ല്യൂ എ എസ് എ

കാസർഗോഡ് : കേരള ഇലക്ട്രിക്കൽ വയർമെൻ ആന്റ് സൂപ്പർവൈസേഴ്‌സ് അസോസിയേഷൻ കാസർകോട് ജില്ലാ സമ്മേളനം കുമ്പള ഗോപാലകൃഷ്ണ ഹാളിൽ നടന്നു. അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റ് പി വി രാഗേഷ് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് രാജു കപ്പണക്കാൽ അധ്യക്ഷത വഹിച്ചു. സമ്മേളനത്തിന് മുന്നോടിയായി പ്രകടനം നടന്നു. വിവിധ ഇലക്ട്രിക്കൽ, പ്ലംബിംഗ് ഉൽപ്പന്ന പ്രദർശനം സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി ബി സുരേഷ് കുമാർ ബി ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് വി.ശ്രീജിത്ത് അനുസ്മരണവും സൗജന്യ […]
Read more

തദ്ദേശ തിരഞ്ഞെടുപ്പ്; ചിലവ് നിരീക്ഷകരെ നിയമിച്ചു

കാസർഗോഡ് : തദ്ദേശ ഭരണ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചിലവുകൾ നിരീക്ഷിക്കുന്നതിനായുള്ള നിരീക്ഷകരെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ നിയമിച്ചു. നവംബർ 25 മുതൽ അതാത് ജില്ലകളിലെ വോട്ടെടുപ്പ് അവസാനിക്കുന്നത് വരെയാണ് നിരീക്ഷകർ ചിലവുകൾ നോക്കേണ്ടത്. ഡെപ്യൂട്ടി സെക്രട്ടറി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥരെയാണ് ചെലവ് നിരീക്ഷകരായി നിയമിച്ചിട്ടുള്ളത്.
Read more

പരപ്പ ബ്ലോക്ക്‌ പഞ്ചായത്ത്‌ എൽ ഡി എഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

കാസർഗോഡ്: പരപ്പ ബ്ലോക്ക് പഞ്ചായത്തിലേക്ക് ഇടതുപക്ഷ ജനാതിപത്യ മുന്നണി സ്ഥാനാർത്ഥികളെ തീരുമാനിച്ചു. 15 സീറ്റുകളിലേക്കാണ് സ്ഥാനാർഥികളെ തീരുമാനിച്ചത്. സി പി ഐ തായന്നൂർ, ബളാൽ എന്നീ രണ്ട് ഡിവിഷനിലും, കേരള കോൺഗ്രസ്സ് എം കമ്പല്ലൂർ, കേരള കോൺഗ്രസ്സ് ബി പാലാവയൽ, ജനാതിപത്യ കേരള കോൺഗ്രസ്സ് ചിറ്റാരിക്കാൽ എന്നീ ഡിവിഷനിലും മത്സരിക്കും. 10 സീറ്റുകളിൽ സി പി ഐ എം സ്ഥാനാർഥികളും മത്സരിക്കും. കോടോം-സിനു കുര്യാക്കോസ്, കള്ളാർ-അംബിക എ, പനത്തടി-ഭവ്യ രാജ്, പാണത്തൂർ-ബി സുരേഷ്, മാലോം -ബേബി മാധവൻ,പാലാവയൽ […]
Read more

പന്ത്രണ്ടാം ശമ്പളപരിഷ്കരണ കമ്മീഷനെ ഉടൻ നിയമിക്കണം: ജോയ് ഫ്രാൻസിസ്

കാസർഗോഡ് : സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും 2024 ജൂലൈ 1 ന് ലഭിക്കേണ്ട പന്ത്രണ്ടാം ശമ്പള പരിഷ്കരണം ഇതുവരെയും ലഭിച്ചില്ലെന്നും ശമ്പളം പരിഷ്കരിക്കുന്നതിനായിഉടൻ കമ്മീഷനെ നിയമിക്കണമെന്നും കേരള എൻ ജി ഒ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി ജോയ് ഫ്രാൻസിസ് ആവശ്യപ്പെട്ടു. NGO അസോസിയേഷൻ കാസറഗോഡ് ജില്ലാ കമ്മിറ്റിനേതൃത്വത്തിൽകാസറഗോഡ് കളക്ടറേറ്റിലേക്ക് സഘടിപ്പിച്ച ലോംഗ് മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അനുവദിച്ച 5 ഗഡു ക്ഷാമബത്തയുടെ കുടിശ്ശിക അനുവദിക്കുക, അനുവദിക്കാനുള്ള 5 ഗഡു ക്ഷാമബത്ത ,ലീവ് സറണ്ടർ, 11ാം […]
Read more

ജോലി സമ്മർദ്ദം; ബിഎൽഒ ഉദ്യോഗസ്ഥ കുഴഞ്ഞുവീണു

കാസർകോട്: വെള്ളരിക്കുണ്ടിൽ എസ്ഐആർ ഫോം വിതരണം ചെയ്യാൻ പോകുമ്പോൾ ബിഎൽഒ കുഴഞ്ഞുവീണു. അങ്കണവാടി അധ്യാപികയായ ബളാൽ മൈക്കയം ഇടയക്കാട്ട് ശ്രീജ (42) ആണ് കുഴഞ്ഞുവീണത്. ഇന്ന് രാവിലെ പതിനൊന്നരയോടെയാണ് സംഭവം. ഉടൻ തന്നെ നാട്ടുകാർ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് വെള്ളരിക്കുണ്ട് തഹസിൽദാർ പി.വി. മുരളിയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി ശ്രീജയെ കുടുംബാരോഗ്യ കേന്ദ്രത്തിലേക്കു മാറ്റി. ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളില്ലെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. ജോലി ഭാരവും സമ്മർദവുമാണ് കുഴഞ്ഞുവീഴാൻ കാരണമെന്നാണു ലഭിക്കുന്ന വിവരം. രാത്രി […]
Read more

ബി എൽ ഒമാരെ കൊലയ്ക്ക് കൊടുക്കരുത്: എൻ ജി ഓ അസോസിയേഷൻ

കാസർഗോഡ് : പയ്യന്നൂരിലെ ബി എൽ ഒ അനീഷ് ജോർജിന്റെ ആത്മഹത്യയിൽ ഉത്തരവാദികൾക്കെതിരെ നരഹത്യക്കു കേസെടുക്കണമെന്നും ഇനിയും ജീവനക്കാരെ കൊലയ്ക്ക് കൊടുക്കരുതെന്നും കേരള എൻ ജി ഒ അസോസിയേഷൻ ജില്ലാ പ്രസിഡന്റ്‌ എ ടി ശശി. കേരള എൻ ജി ഒ അസോസിയേഷന്റെ നേതൃത്വത്തിൽ കാസർഗോഡ് ജില്ലാ കമ്മിറ്റി കളക്ട്രേറ്റിലേക്ക് നടത്തിയ മാർച്ച്‌ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. “കേരളത്തിൽ തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുന്ന സമയത്തു തന്നെ എസ് ഐ ആർ പ്രവർത്തങ്ങൾ നടക്കുന്നു. അതിനാൽ മാനസികവും […]
Read more

കാസര്‍കോട് എസ്ഐആര്‍ ജോലിക്കിടെ ബിഎൽഒ കുഴഞ്ഞുവീണു

കാസർകോട്: ബളാൽ പഞ്ചായത്തിലെ മൈക്കയം അങ്കണവാടി ടീച്ചറും ബൂത്ത് ലെവൽ ഓഫീസറുമായ ശ്രീജ എസ്ഐആർ ജോലിക്കിടെ കുഴഞ്ഞുവീണു. ഉടൻതന്നെ കൊന്നക്കാടെയുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ബിഎൽഒമാർക്ക് അമിത ജോലിഭാരമുണ്ടെന്നാരോപിച്ച് സംസ്ഥാനത്ത് ഉയർന്നുവരുന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലാണ് സംഭവമുണ്ടായത്. കണ്ണൂരിൽ ജോലി സമ്മർദത്തെ തുടർന്ന് ബിഎൽഒ ആത്മഹത്യ ചെയ്ത സംഭവത്തെ തുടർന്ന് വിവിധ ജില്ലകളിൽ പ്രതിഷേധം തുടരുകയാണ്. കോഴിക്കോട് കളക്ടറേറ്റിൽ എൻജിഒ അസോസിയേഷന്റെ നേതൃത്വത്തിൽ ബിഎൽഒമാർ ഇന്ന് രാവിലെ പ്രതിഷേധ സമരവുമായി […]
Read more

മുൻ സിപിഎം ഏരിയ കമ്മിറ്റി അംഗം ആർ സി രജനി ദേവി ബിജെപിയിലേക്ക്

രാജപുരം: പനത്തടിയിൽ സിപിഎം മുൻ ഏരിയ കമ്മിറ്റി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷൻ ഏരിയ സെക്രട്ടറിയുമായ ആർ സി രജനി ദേവി ബിജെപിയിൽ ചേർന്നു. ബിജെപിയുടെ നേതൃത്വത്തിൽ കാസർഗോഡ് നടന്ന ശബരിമല സംരക്ഷണ സമ്മേളനത്തിൽ ബിജെപി ജില്ലാ പ്രസിഡന്റ് എം എൽ അശ്വിനി രജനി ദേവിയെ ഷാൾ അണിയിച്ചു സ്വീകരിച്ചു. കർഷക സംഘം ജില്ലാ എക്സിക്യുട്ടീവ് അംഗവും പുരോഗമന കലാ- സാഹിത്യ വേദി പനത്തടി ഏരിയ വൈസ് പ്രസിഡന്റും പനത്തടി ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റും സിഡിഎസ് […]
Read more

ശാന്തിപ്പള്ളത്ത് കന്നിയങ്കത്തിനൊരുങ്ങി 21-കാരി സിപിഎം സ്ഥാനാർഥി

കാസർകോട്: കന്നിയങ്കത്തിനൊരുങ്ങുകയാണ് ജെഡിസി വിദ്യാർഥിനിയായ 21-കാരി. കാസർകോട് ഗവ. കോളേജിൽ ഫൈൻ ആർട്സ് സെക്രട്ടറിയായി മത്സരിച്ചും ബാലസംഘം സെക്രട്ടറി, എസ്എഫ്ഐ ഏരിയാ സെക്രട്ടറി, ജില്ലാ കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചുമുള്ള അനുഭവസമ്പത്തുകൊണ്ട് പൊതുതിരഞ്ഞെടുപ്പിനെ നേരിടുകയാണ് ശാന്തിപ്പള്ളത്തെ കെ. സ്നേഹ. കുമ്പള ഗ്രാമപ്പഞ്ചായത്ത്‌ 21-ാം വാർഡായ ശാന്തിപ്പള്ളയിൽ നിന്നും എൽഡിഎഫ് സ്ഥാനാർഥിയായാണ് ജനവിധി തേടുന്നത്. നിലവിൽ ബിജെപിയാണ് വാർഡിനെ പ്രതിനിധീകരിക്കുന്നത്. 150 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു വിജയം. വാർഡ്‌ പുനർവിഭജനത്തിൽ പ്രതീക്ഷയർപ്പിക്കുകയാണ് സിപിഎം.
Read more
Advertisement
WhiteswanTV Footer