Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Kasaragod

ബിജെപി വാർഡ് പിടിക്കാൻ 21ക്കാരിയെ മത്സരത്തിനിറക്കി എൽഡിഎഫ്

കാസര്‍കോട്: കുമ്പളയില്‍ 21കാരിയെ ജനവിധി തേടാൻ ഇറക്കി സിപിഐഎം. കുമ്പള ഗ്രാമപ്പഞ്ചായത്ത് 21ാം വാര്‍ഡായ ശാന്തിപ്പള്ളയില്‍ നിന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി ജനവിധി തേടുകയാണ് ജെഡിസി വിദ്യാര്‍ത്ഥിനിയായ കെ സ്‌നേഹ. വിദ്യാര്‍ത്ഥിപ്രസ്ഥാനത്തില്‍ നിന്നുമുള്ള അനുഭവ സമ്പത്തുമായാണ് സ്‌നേഹ തദ്ദേശതെരഞ്ഞെടുപ്പിലേക്കിറങ്ങുന്നത്. കാസര്‍കോട് സര്‍ക്കാര്‍ കോളേജിലെ ഫൈന്‍ ആര്‍ട്‌സ് സെക്രട്ടറി, ബാലസംഘം ഏരിയാ സെക്രട്ടറി, എസ്എഫ്‌ഐ ഏരിയാ സെക്രട്ടറി, ജില്ലാ കമ്മിറ്റി അംഗം എന്ന നിലയില്‍ സ്‌നേഹ പ്രവര്‍ത്തിച്ചിച്ചുണ്ട്. ബിജെപിയുടെ വാര്‍ഡ് സ്‌നേഹയെ മുന്‍നിര്‍ത്തി പിടിക്കാമെന്നാണ് സിപിഐഎം കരുതുന്നത്. വിദ്യാഭ്യാസത്തോടൊപ്പം തന്നെ […]
Read more

മടിക്കൈയിൽ സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

കാസർഗോഡ്: മടിക്കൈയിൽ സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. അമ്പലകര പൂടംകല്ലിലെ വിഷ്ണു പള്ളയിൽ (28) ആണ് മരിച്ചത്. ഇന്നലെ സന്ധ്യക്ക് മടിക്കൈ കോട്ടക്കുന്നിലാണ് അപകടം. കാഞ്ഞങ്ങാട് നിന്നും കാഞ്ഞിരപൊയിലേക്ക് പോവുകയായിരുന്ന കസിൻസ് എന്ന ബസ് വിഷ്ണു സഞ്ചരിച്ച ബൈക്കിൽ ഇടിക്കുകയായിരുന്നു. ജില്ലാശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.
Read more

മലയോരത്ത് വൻ വ്യാജചാരായ നിർമ്മാണ കേന്ദ്രം കണ്ടെത്തി എക്സൈസ്

കാസർകോട്: മാലോം എടക്കാനത്ത് ചാരായം വാറ്റാൻ തയ്യാറാക്കിയ 260 ലിറ്റർ വാഷും 10 ലിറ്റർ വാറ്റ് ചാരായവും എക്സൈസ് കണ്ടെത്തി. കാസർകോട് എക്സൈസ് എൻഫോഴ്സസ്മെന്റ്റ് ആന്റ് നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ സി.കെ. വി സുരേഷും സംഘവും നടത്തിയ പരിശോധനയിലാണ് വ്യാജ ചാരായ നിർമാണ കേന്ദ്രം കണ്ടെത്തിയത്. പ്രത്യേകം കെട്ടി ഉണ്ടാക്കിയ ഷെഡിൽ നിന്നാണ് വാറ്റ് ചാരായം പിടികൂടിയത്. മാലോം എടക്കാനം സ്വദേശി എം ടി സിനോജിൻ്റേതാണ് വാറ്റ് കേന്ദ്രം. ഇയാൾക്കെതിരെ കേസെടുത്തു. പിടികൂടിയ […]
Read more

കേരള ഇലക്ട്രിക്കൽ വയർമാൻ ആന്റ് സൂപ്പർവൈസേഴ്സ് സമ്മേളനം തിങ്കളാഴ്ച

കാസർഗോഡ് : കേരള ഇലക്ട്രിക്കൽ വയർമാൻ ആന്റ് സൂപ്പർവൈസേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം തിങ്കളാഴ്ച കുമ്പള ഗോപാലകൃഷ്ണ ഹാളിൽ നടക്കും. സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം KEWSA സംസ്ഥാന പ്രസിഡന്റ്‌ പി വി രാഗേഷ് ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ മറ്റ് സംസ്ഥാന- ജില്ലാ നേതാക്കൾ പങ്കെടുക്കും. സമ്മേളനത്തിന്റെ ഭാഗമായി പ്രകടനം, പ്രതിനിധി സമ്മേളനം, അനുമോദനം, വയറിങ്- പ്ലമ്പിങ് ഉൽപ്പന്ന പ്രദർശനം, സാന്ത്വന സഹായ വിതരണം എന്നിവ നടക്കും. രാവിലെ 8.30 ന് രജിസ്‌ട്രേഷൻ പരിപാടികൾ ആരംഭിക്കും. 9.15 […]
Read more

നഗരസഭാ പിടിക്കാൻ ദമ്പതികൾ; സംഭവം പയ്യന്നൂരിൽ

കണ്ണൂർ : പയ്യന്നൂർ നഗരസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ദമ്പതികളും. തായിനേരിയിലെ കുഞ്ഞുക്കുട്ടി എന്ന മൊയ്തീൻ കുട്ടിയും, എം ഖൈറുമാണ് എൽ ഡി എഫ് സ്ഥാനാർതിയായി മത്സരിക്കുന്നത്. 31 ആം വാർഡായ കൊറ്റിയിലാണ് മൊയ്തീൻ കുട്ടി മത്സരിക്കുന്നത്. സി പി ഐ എം കൊറ്റി ബ്രാഞ്ച് അംഗവും, സി ഐ ടി യു നേതാവും കൂടിയാണ് ഇദ്ദേഹം. പയ്യന്നൂർ റെയിൽവേ സ്റ്റേഷൻ പരിസരം കേന്ദ്രീകരിച്ച് വാഹനം ഓടിക്കുന്ന മൊയ്തീൻ കുട്ടി റെയിൽവേ സ്റ്റേഷനിൽ നടക്കുന്ന അപകടങ്ങളിൽ മറ്റും നടത്തിയ […]
Read more

കോർപ്പറേഷനിൽ സീറ്റ് തർക്കം; യു ഡി എഫ് ജില്ല യോഗം ഉപേക്ഷിച്ചു

കണ്ണൂർ: കണ്ണൂർ കോർപ്പറേഷനിൽ മുസ്ലിം ലീഗും കോൺഗ്രസ്സും തമ്മിലുള്ള സീറ്റ് തർക്കം ബഹിഷ്കരിത്തിലേക്ക് നീങ്ങിയത്തോടെ വെള്ളിയാഴ്ച്ച നിശ്ചയിച്ച യു ഡി എഫ് യോഗം ഉപേക്ഷിച്ചു. വൈകിട്ട് ഡി സി സി ഓഫീസിൽ നടന്ന ലീഗ് – കോൺഗ്രസ്‌ ചർച്ചയും തീരുമാനമാക്കാതെ പിരിഞ്ഞു. കോർപറേഷനിലെ സീറ്റ് തർക്കത്തിൽ ഒരു വിട്ടു വീഴ്ച്ചക്കും തയ്യാറല്ലയെന്നാണ് കോൺഗ്രസിന്റെയും, ലീഗിന്റെയും നിലപാട്. മൂന്ന് സീറ്റ് അധികം സീറ്റ് വേണമെന്നായിരുന്നു ലീഗിന്റെ ആവിശ്യം. വാരം, വെത്തിലപ്പള്ളി, കടലായി സീറ്റുകളാണ് ലീഗ് കൂടുതൽ ആവിശ്യപെടുന്നത്. കഴിഞ്ഞ […]
Read more

നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു

കാഞ്ഞങ്ങാട് : നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ കാഞ്ഞങ്ങാട് അരീമല ഹോസ്പിറ്റൽ റോഡിലെ വീട്ടിൽ നിന്നും 532 കിലോ നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ പിടികൂടി. ക്യാരി ബാഗുകളും ഡിസ്പ്പോസിബിൾ ഗ്ലാസ്സുകളും അടങ്ങുന്ന ഒന്നര ലക്ഷത്തോളം രൂപ വിലവരുന്ന നിരോധിച്ച പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളാണ് പിടിച്ചെടുത്തത്. നഗരസഭ സെക്രട്ടറി എം കെ ഷിബുവിന്റെ നേതൃത്വത്തിൽ ഹെൽത്ത്‌ എൻഫോഴ്‌സ്മെന്റ് സ്ക്വാഡാണ് പരിശോധന നടത്തിയത്. ക്ലീൻ സിറ്റി മാനേജർ പി പി ബൈജു, പബ്ലിക് ഹെൽത്ത്‌ ഇൻസ്‌പെക്ടർമാരായ കെ മനോഹരൻ, കെ […]
Read more

സ്വകാര്യ ബസ് ജീവനക്കാരെ ഓട്ടോ തൊഴിലാളികൾ മർദ്ധിച്ചതായി പരാതി

കാസർഗോഡ് : കാഞ്ഞങ്ങാട് – പാടിച്ചാൽ റൂട്ടിലെ ടിസി ബസിലെജീവനക്കാർക്കാണ് പാടിച്ചാലിലെ ഓട്ടോ തൊഴിലാളികളുടെ മർദ്ദനമേറ്റത്. എല്ലാ ദിവസവും രാവിലെ ബസിനു മുന്നിൽ ഓട്ടോ ആളുകളെ കയറ്റിക്കൊണ്ട് പോകുന്നത് ശ്രദ്ധയിൽപ്പെട്ടിരുന്നു. ബസ് സമയത്ത് ആളെ കയറ്റി വരല്ലേ എന്ന് ബസ് ഡ്രൈവർ ഓട്ടോ ഡ്രൈവറോട് പറഞ്ഞതാണ് മർദ്ദനത്തിനു കാരണം. മർദ്ദനത്തെത്തുടർന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ബസ് ജീവനക്കാർ ചെറുവത്തൂർ താലൂക്ക് ആശുപത്രിയിലും തുടർന്ന് കാഞ്ഞങ്ങാട് ജില്ലാശുപത്രിയിലും ചികിത്സ തേടി.
Read more

വർഷങ്ങളായി ഒളിവിലായിരുന്ന വധശ്രമക്കേസിലെ പ്രതികളെ പിടികൂടി പോലീസ്

കാസർഗോഡ്: വധശ്രമക്കേസില്‍ ഒളിവില്‍ പോയ പ്രതികളെ പൊലീസ് പിടികൂടി. പുല്ലൂര്‍ അമ്പലത്തറ നായിക്കുട്ടിപ്പാറയിലെ എ എം ഹമീദ് (56) ,അല്‍ത്താഫ്(29) എന്നിവരെയാണ് അമ്പലത്തറ പൊലീസ് ഉഡുപ്പി ഹെബ്രിയില്‍ വെച്ച് പിടികൂടിയത്. അമ്പലത്തറ സ്വദേശികളായ മുനീര്‍, സമീര്‍ എന്നിവരെ സംഘം ചേര്‍ന്ന് വാള്‍ കൊണ്ട് വെട്ടിയും ഇരുമ്പ് വടികൊണ്ട് തലക്കടിച്ചും കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ ഒന്നും നാലും പ്രതികളാണിവർ. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രതികള്‍ ഒളിവില്‍ കഴിയുന്ന സ്ഥലം മനസിലാക്കി നടത്തിയ നീക്കത്തിലാണ് പ്രതികള്‍ കുടുങ്ങിയത്. 2021ലാണ് കേസിനാസ്പദമായ […]
Read more

‎സിനിമയിൽ അവസര വാഗ്ദാനം; നഗ്നചിത്രങ്ങൾ ആവശ്യപ്പെട്ട യുവാവ് അറസ്റ്റിൽ‎‎

കോഴിക്കോട്: സിനിമയിൽ അഭിനയിക്കാൻ അവസരം നൽകാമെന്ന് വ്യാജേന പത്താം ക്ലാസ് വിദ്യാർഥിനിയുടെ നഗ്നഫോട്ടോകൾ ആവശ്യപ്പെട്ട യുവാവിനെ ബേപ്പൂർ പോലീസ് അറസ്റ്റ് ചെയ്തു. കാസർകോട് കാട്ടിപ്പളം നാരായണീയത്തിൽ ഷിബിൻ (29) ആണ് പോക്സോ നിയമപ്രകാരം അറസ്റ്റിലായത്. ബേപ്പൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന വിദ്യാർഥിനിയുടെ ഫോണിലേക്ക് വിളിച്ച് താൻ സിനിമാ സംവിധായകനാണെന്ന് പരിചയപ്പെടുത്തിയ പ്രതി, സിനിമയിൽ അവസരം നൽകാമെന്ന് പറഞ്ഞ് വാട്‌സാപ്പിലൂടെ തുടർച്ചയായി സന്ദേശങ്ങൾ അയച്ച് ശല്യപ്പെടുത്തുകയും, നഗ്നചിത്രങ്ങൾ ആവശ്യപ്പെടുകയുമായിരുന്നു. പെൺകുട്ടിയുടെ പരാതിയിൽ ബേപ്പൂർ പോലീസ് കേസ് രജിസ്റ്റർ […]
Read more
Advertisement
WhiteswanTV Footer