Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കാസര്‍കോട് എസ്ഐആര്‍ ജോലിക്കിടെ ബിഎൽഒ കുഴഞ്ഞുവീണു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കാസർകോട്: ബളാൽ പഞ്ചായത്തിലെ മൈക്കയം അങ്കണവാടി ടീച്ചറും ബൂത്ത് ലെവൽ ഓഫീസറുമായ ശ്രീജ എസ്ഐആർ ജോലിക്കിടെ കുഴഞ്ഞുവീണു. ഉടൻതന്നെ കൊന്നക്കാടെയുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

ബിഎൽഒമാർക്ക് അമിത ജോലിഭാരമുണ്ടെന്നാരോപിച്ച് സംസ്ഥാനത്ത് ഉയർന്നുവരുന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലാണ് സംഭവമുണ്ടായത്. കണ്ണൂരിൽ ജോലി സമ്മർദത്തെ തുടർന്ന് ബിഎൽഒ ആത്മഹത്യ ചെയ്ത സംഭവത്തെ തുടർന്ന് വിവിധ ജില്ലകളിൽ പ്രതിഷേധം തുടരുകയാണ്.

കോഴിക്കോട് കളക്ടറേറ്റിൽ എൻജിഒ അസോസിയേഷന്റെ നേതൃത്വത്തിൽ ബിഎൽഒമാർ ഇന്ന് രാവിലെ പ്രതിഷേധ സമരവുമായി എത്തി. കളക്ടറുടെ ചേംബറിന് മുന്നിൽ ഇരുന്നാണ് പ്രതിഷേധം. എസ്ഐആർ നടപടികൾ താൽക്കാലികമായി മാറ്റിവെക്കണമെന്നും, ആവശ്യങ്ങൾ പരിഗണിക്കാത്ത പക്ഷം ശക്തമായ സമരത്തിലേക്ക് നീങ്ങുമെന്നും അസോസിയേഷൻ മുന്നറിയിപ്പ് നൽകി.

Advertisement
WhiteswanTV Footer