Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Kottayam

കല മനുഷ്യനെ സാംസ്കാരിക ശരീരമാക്കാനുള്ള ഉപാധി: ജയ്സൺ ജെ നായർ

കോട്ടയം: കല മനുഷ്യനെ സാംസ്കാരിക ശരീരമാക്കാനുള്ള ഉപാധിയാണെന്നും നാട്ടുകലകളുടെ പ്രൗഢ പാരമ്പര്യം കേരളത്തെ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കലാസമ്പന്നമാക്കുന്നുവെന്നും പ്രശസ്ത സംഗീത സംവിധായകൻ ജയ്സൺ ജെ നായർ പറഞ്ഞു. ഒരാളുടെ ഉള്ളിലെ ആശയം മറ്റുള്ളവരിലേക്ക് ഹൃദ്യമായി പകർന്നു നൽകുക എന്നതാണ് കലയുടെ അടിസ്ഥാന ലക്ഷ്യം. കേരളത്തിന്റെ തനത് ചൊല്ലുകളിലും താളങ്ങളിലും നമ്മുടെ സാംസ്കാരിക പാരമ്പര്യം ഉൾച്ചേർന്നിരിക്കുന്നു. തെക്കേയറ്റം മുതൽ വടക്കേയറ്റം വരെ വ്യത്യസ്തങ്ങളായ കലകൾ കൊണ്ട് സമ്പന്നമായതാണ് ലോകത്തിന് മുൻപിൽ മലയാളിയെ വ്യത്യസ്തനാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. […]
Read more

പാലാ രൂപത പാസ്റ്ററൽ കൗൺസിൽ സമ്മേളനം ഇന്ന് ചൂണ്ടച്ചേരിയിൽ

കോട്ടയം: പാലാ രൂപതയുടെ പതിനാലാം പാസ്റ്ററൽ കൗൺസിലിന്റെ രണ്ടാം സമ്മേളനം ഇന്ന് ചൂണ്ടച്ചേരി സെന്റ് ജോസഫ്സ് എഞ്ചിനീയറിങ് കോളേജിൽ വെച്ച് നടക്കും. രൂപതാധ്യക്ഷനും പാസ്റ്ററൽ കൗൺസിൽ പ്രസിഡന്റുമായ മാർ ജോസഫ് കല്ലറങ്ങാട്ട് സമ്മേളനത്തിന് അധ്യക്ഷത വഹിക്കും. രൂപതയുടെ വിവിധ മേഖലകളിൽ നിന്നുള്ള 365 പാസ്റ്ററൽ കൗൺസിൽ അംഗങ്ങളാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. ഉദ്ഘാടന സമ്മേളനത്തിനു ശേഷം “സമുദായ ശക്തീകരണം” എന്ന കേന്ദ്രവിഷയത്തെ ആസ്പദമാക്കി 18 ഉപവിഷയങ്ങളിൽ ഗ്രൂപ്പ് ചർച്ച, പ്ലീനറി സെഷൻ, അന്തിമ അവലോകനം എന്നിവ നടക്കും. സമ്മേളനത്തിന്റെ […]
Read more

വായനശാല, കതിർ കർഷക ക്ലബ് എന്നിവയുടെ നേതൃത്വത്തിൽ തരിശുഭൂമിയിൽ മുളകുകൃഷി ആരംഭിച്ചു

കോട്ടയം: ചങ്ങനാശേരിക്കടുത്തു തൃക്കൊടിത്താനം മണികണ്ഠവയൽ ജോൺ പാറയിൽ ഗ്രന്ഥാലയം ആൻഡ് വായനശാല, കതിർ കർഷക ക്ലബ് എന്നിവയുടെ നേതൃത്വത്തിൽ തരിശുഭൂമിയിൽ മുളകുകൃഷി ആരംഭിച്ചു. മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ജിനി സിബി മുളക് കൃഷിയുടെ ഉദ്ഘാടനം നിർവഹിച്ചു. വായനശാല പ്രവർത്തകനായ ആദിത്യൻ രഘുവിന്റെ ഉടമസ്ഥതയിലുള്ള പത്തുസെന്റ് സ്ഥലത്താണ് മുളക് കൃഷിചെയ്യുന്നത്. തൃക്കൊടിത്താനം ഗ്രാമപ്പഞ്ചായത്ത് അംഗം ഉഷാ രവീന്ദ്രൻ, വായനശാലാ സെക്രട്ടറി രഞ്ജിത്ത് രവീന്ദ്രൻ, പ്രസിഡന്റ് നിഷാ വി.ദേവൻ എന്നിവർ സംസാരിച്ചു. വായനശാല ഭരണസമിതി അംഗങ്ങളായ […]
Read more

അന്തരീക്ഷ മലിനീകരണമില്ലാതെ കുറഞ്ഞ ചെലവിൽ ഇലക്ട്രിക് കാർ നിർമ്മിച്ചു വിദ്യാർത്ഥികൾ

കോട്ടയം: മറ്റക്കരയിലെ വിദ്യാർത്ഥികൾ  തിയറികൾക്കപ്പുറം, പഠിച്ച കാര്യങ്ങൾ പ്രാവർത്തികമാക്കുന്നവരാണ്. മറ്റക്കര മോഡൽ പോളിടെക്നിക്കിൽ നടക്കുന്ന ആൾട്ടൂര 2026 ടെക് ഫെസ്റ്റിലെ പ്രധാനതാരമാണ് ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ് വിഭാഗം അവസാന വർഷ വിദ്യാർഥികൾ നിർമിച്ച ഇലക്ട്രിക് കാർ. കുറഞ്ഞ ചെലവിൽ പരിസ്ഥിതി സൗഹൃദപരമായ വാഹനം എങ്ങനെ നിർമിക്കാം എന്ന അന്വേഷണമാണ് ഈ പ്രോജക്റ്റിലേക്ക് വിദ്യാർഥികളെ എത്തിച്ചത്. അടുത്തുള്ള ആക്രിക്കടയിൽനിന്ന് ശേഖരിച്ച മാരുതി 800ന്റെ പഴയ ബോഡിയാണ് ഇലക്ട്രിക് കാറാക്കി മാറ്റിയത്. കാറിന്റെ  ആകെ ഭാരം നൂറ് കിലോ മാത്രമാണ്. […]
Read more

അതിഥിയെ കടിച്ച തെരുവ് നായയ്ക്കു പേവിഷബാധ

കോട്ടയം: തലയോലപറമ്പിൽ വച്ച് സ്കൂൾ കുട്ടിയെ കടിച്ച തെരുവുനായക്ക് പേവിഷബാധ സ്ഥിരീകരിച്ചു. തലയോലപ്പറമ്പ് പാലാംകടവ് ആലിൻചുവട്ടിൽ എസ്. ജയകുമാറിന്റെ മകൾ അതിഥിയെയാണ് കഴിഞ്ഞ വ്യാഴാഴ്ച തെരുവുനായ ആക്രമിച്ചത്. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് പുറത്തുനിന്നും ഓടി എത്തിയ തെരുവുനായ ആക്രമിച്ചത്. വലതു കൈപ്പത്തിയിലും കൈത്തണ്ടയിലും നിരവധി കടിയേറ്റു. അതിഥിയെ വൈക്കം താലൂക്ക് ആശുപത്രിയിൽ ചികിത്സതേടി. ശാന്തിനികേതൻ എൽ.പി. സ്‌കൂളിലെ നാലാംക്ലാസ് വിദ്യാർഥിനിയാണ് അതിഥി. അതിഥിയെ കടിച്ച നായയെ നായപിടുത്തക്കാരുടെ സഹായത്തോടെ പിടികൂടി നിരീക്ഷണത്തിലാക്കി. ശനിയാഴ്ച തെരുവുനായ ചത്തു. പോസ്റ്റുമോർട്ടത്തിനുശേഷം പരിശോധനയ്ക്കായി […]
Read more

കോട്ടയത്ത് ഭർതൃപിതാവിനെ പരിചരിക്കാനെത്തിയ ഹോം നഴ്‌സിനെതിരെ യുവതിയുടെ പരാതി

കോട്ടയം: ഭർതൃപിതാവിനെ പരിചരിക്കുന്നതിനായി വന്ന മെയിൽ ഹോം നഴ്‌സ് വ്യാപാര സ്ഥാപന ഉടമയായ യുവതിയെ പീഡിപ്പിച്ചെന്ന് പരാതി. ഭർത്താവും കുട്ടികളും വീട്ടിലില്ലാതിരുന്ന സമയത്ത് ജ്യൂസ് കൊടുത്ത് മയക്കിയ ശേഷം പീഡിപ്പിച്ചെന്നാണ് പരാതിയിൽ പറയുന്നത്. 2024 ജൂലായിലാണ് പീഡനം നടന്നത്. സംഭവത്തിന് ശേഷം മാനസികമായി തളർന്ന യുവതി ഇപ്പോഴാണ് പരാതി നൽകിയത്. രാവിലെ 11 മണിയോടെ നഴ്‌സ് ജ്യൂസ് ഉണ്ടാക്കി തനിക്കും ഭർതൃപിതാവിനും നൽകിയെന്നും അത് കുടിച്ച് മയക്കത്തിലായ തന്നെ പീഡിപ്പിച്ചെന്നുമാണ് പരാതിയിൽ പറഞ്ഞിരിക്കുന്നത്. വീട്ടിൽ താമസിച്ചാണ് മെയിൽ […]
Read more

ഗാന്ധിസ്മൃതിയിൽ മരങ്ങാട്ടുപിള്ളി; രക്തസാക്ഷിത്വ ദിനം ആചരിച്ചു

കോട്ടയം: രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തിൽ ഭാവനിർഭരമായ സ്മരണകളുമായി മരങ്ങാട്ടുപിള്ളി ഒന്നിച്ചു. സത്യത്തിന്റെയും അഹിംസയുടെയും സന്ദേശം വിളിച്ചോതിയ ചടങ്ങിൽ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഗ്രേസികുട്ടി എബ്രഹാം പരിപാടി ഉദ്ഘാടനം ചെയ്തു. ഗാന്ധിജിയുടെ ജീവിതം ഇന്നത്തെ തലമുറയ്ക്ക് മൂല്യബോധത്തിന്റെ പാഠപുസ്തകമാണെന്നും, അദ്ദേഹത്തിന്റെ ആശയങ്ങൾ ഉത്തമമായ ഒരു സമൂഹനിർമ്മാണത്തിന് വഴികാട്ടിയാണെന്നും അവർ അഭിപ്രായപ്പെട്ടു. വിചാർ വിഭാഗം നിയോജകമണ്ഡലം പ്രസിഡന്റ് ജോസ് ജോസഫ് പി ഗാന്ധി സ്മൃതി സന്ദേശം നൽകി. അഹിംസ, സഹിഷ്ണുത, മനുഷ്യസ്നേഹം എന്നിവയാണ് […]
Read more

കുഴികളിൽ വീണ് ആടി ഉലഞ്ഞ് കെഎസ്ആർടിസി ബസുകൾ; ഏറ്റുമാനൂരിൽ യാത്രക്കാർക്ക് ദുരിതയാത്ര

കോട്ടയം: ഏറ്റുമാനൂർ കെഎസ്ആർടിസി ബസ് സ്റ്റാൻഡിലെ വൻ കുഴികൾ യാത്രക്കാർക്കും ബസ് ജീവനക്കാർക്കും ഒരുപോലെ ഭീഷണിയാകുന്നു. സ്റ്റാൻഡിന്റെ പ്രവേശന കവാടത്തിലും ഉള്ളിലുമായി രൂപപ്പെട്ട വലിയ കുഴികൾ കാരണം ബസുകൾ അപകടകരമായ രീതിയിൽ ചെരിഞ്ഞും ആടിയുലഞ്ഞുമാണ് കടന്നുപോകുന്നത്. മഴ ശക്തമായതോടെ വെള്ളം കെട്ടിക്കിടക്കുന്നതിനാൽ കുഴികളുടെ ആഴം മനസ്സിലാക്കാൻ കഴിയാത്തത് അപകടസാധ്യത വർധിപ്പിക്കുന്നു. കുഴികളിൽ വീഴുമ്പോൾ ബസിനുള്ളിലിരിക്കുന്ന യാത്രക്കാർക്ക് പരിക്കേൽക്കാനുള്ള സാധ്യത ഏറെയാണെന്ന് പരാതിയുണ്ട്. നിലവിൽ സ്റ്റാൻഡിനുള്ളിലെ റോഡിന്റെ ശോചനീയാവസ്ഥ ബസുകളുടെ ടയറുകൾക്കും ബോഡിക്കും വലിയ നാശനഷ്ടങ്ങൾ വരുത്തുന്നുണ്ട്. അറ്റകുറ്റപ്പണികൾ […]
Read more

സംസ്ഥാന ബജറ്റ് ജനങ്ങളെ കബളിപ്പിക്കുന്നത്: ഫ്രാൻസിസ് ജോർജ് എം.പി

കോട്ടയം: സംസ്ഥാന ബജറ്റ് ജനങ്ങളെ കബളിപ്പിക്കുന്നതാണെന്ന് കേരള കോൺഗ്രസ് ഡെപ്യൂട്ടി ചെയർമാൻ ഫ്രാൻസിസ് ജോർജ് എം.പി. കഴിഞ്ഞ പത്ത് വർഷമായി സംസ്ഥാനം ഭരിക്കുന്ന ഇടതുമുന്നണി സർക്കാർ, തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കുമ്പോൾ മാത്രം പുതിയ വാഗ്ദാനങ്ങൾ നൽകുന്നത് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കോട്ടയത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന കേരളത്തിന്റെ സാമ്പത്തിക നില മെച്ചപ്പെടുത്താനുള്ള പ്രായോഗികമായ ഒരു നിർദ്ദേശവും ബജറ്റിലില്ല. പുതിയ പദ്ധതികൾ പ്രഖ്യാപിക്കുമ്പോൾ അവ നടപ്പിലാക്കാനുള്ള സാമ്പത്തിക ഭദ്രത ഉറപ്പാക്കാൻ […]
Read more

വാഴൂർ ജനവാസമേഖലയിലെ തോടുകളിൽ മാലിന്യം തള്ളുന്നവർക്കെതിരേ നടപടിയില്ല

കോട്ടയം: വാഴൂർ  വെള്ളക്കല്ല് മൈലാകാവുങ്കൽ ഭാഗത്തെ കൈത്തോട്ടിൽ ചൊവ്വാഴ്ച രാത്രിയിൽ കക്കൂസ് മാലിന്യം തള്ളി. ഒഴുക്ക് കുറവായതിനാൽ ഇത് തോട്ടിൽ കെട്ടിക്കിടക്കുകയാണ്. ഇരുപതിനാലിനു രാത്രിയിലാണ് വാഴൂർ പൈക്കല്ലിൽ തോട്ടിലെ തടയണയിൽ ഫാക്ടറി മാലിന്യം തള്ളിയത്. വെള്ളം മലിനമായതോടെ എട്ടാംവാർഡ് നരിയങ്കൽ പദ്ധതിയുടെ പമ്പിങ് മുടങ്ങി. നാല് ദിവസത്തിനിടയിൽ മൂന്നിടത്തെ തോടുകളിൽ മാലിന്യം തള്ളി. നൂറുകണക്കിന് കുടുംബങ്ങളുടെ കുടിവെള്ളവും മുടങ്ങി. ജനവാസമേഖലയിലെ തോടുകളിൽ മാലിന്യം തള്ളുന്നവർക്കെതിരേ ശക്തമായ നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇവിടം ഏറെ നേരത്തെ ശ്രമഫലായി […]
Read more

Recent News

Advertisement
WhiteswanTV Footer