Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Kottayam

വെച്ചൂരിൽ വിദ്യാർത്ഥികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; നാട്ടുകാരുടെ ഇടപെടലിൽ കുട്ടികൾ രക്ഷപെട്ടു

കോട്ടയം: ആറാം ക്ലാസ് വിദ്യാർത്ഥികളായ രണ്ട് കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമം. വെച്ചൂർ ഔട്ട്‌പോസ്റ്റ് അഞ്ചുമന പാലത്തിന് സമീപം ഇന്ന് ഉച്ചയ്ക്ക് 2.50-ഓടെയാണ് സംഭവം. സ്കൂൾ കഴിഞ്ഞ് മടങ്ങുകയായിരുന്ന സുഹൃത്തുക്കളായ രണ്ട് കുട്ടികളെ ഈക്കോ വാനിലെത്തിയ സംഘം മുഖത്ത് തോർത്ത് ചുറ്റി പിടിച്ചുകൊണ്ടുപോകാൻ ശ്രമിക്കുകയായിരുന്നു. കുട്ടികൾ ഭയപ്പെട്ട് കുതറിയോടുകയും ഈ സമയം റോഡിലൂടെ വന്ന മറ്റ് യാത്രക്കാർ സമയോജിതമായി ഇടപെടുകയും ചെയ്തതോടെ സംഘം വാഹനം ഓടിച്ചുപോയി. നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടതിനാൽ വലിയൊരു അപകടമാണ് ഒഴിവായത്. സംഭവത്തെക്കുറിച്ച് കല്ലറ പോലീസിൽ വിവരമറിയിച്ചു. […]
Read more

ചെറുവാണ്ടൂർ സെന്റ് സെബാസ്റ്റ്യൻസ് സ്കൂൾ പ്ലാറ്റിനം ജൂബിലി സമാപനവും വാർഷികാഘോഷവും സംഘടിപ്പിച്ചു

കോട്ടയം: ചെറുവാണ്ടൂർ സെന്റ് സെബാസ്റ്റ്യൻസ് എൽ.പി സ്കൂൾ ആൻഡ് മാതാ നഴ്സറി സ്കൂളിന്റെ വാർഷികം, അധ്യാപക രക്ഷാകർതൃ ദിനം, പ്ലാറ്റിനം ജൂബിലി സമാപനം എന്നിവ സംയുക്തമായി ആഘോഷിച്ചു. ആഘോഷങ്ങളുടെ ഉദ്ഘാടനം സഹകരണ-തുറമുഖ- ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവൻ നിർവ്വഹിച്ചു. സെന്റ് സെബാസ്റ്റ്യൻസ് പള്ളി ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ സ്കൂൾ മാനേജർ ഫാദർ സ്കറിയ ചൂരപ്പുഴ അധ്യക്ഷത വഹിച്ചു. ചങ്ങനാശ്ശേരി അതിരൂപത കോർപ്പറേറ്റ് മാനേജർ ഫാദർ ആന്റണി മൂലയിൽ മുഖ്യപ്രഭാഷണം നടത്തി. സ്കൂൾ ഹെഡ്മിസ്ട്രസ് സാറാമ്മ ജോസഫ് […]
Read more

കളരിയാമ്മാക്കൽ ചെക്ക്ഡാം തടിപ്പലകകൾ സുരക്ഷിതം; മാലിന്യനീക്കം ഉടൻ ആരംഭിക്കാൻ നഗരസഭാ ചെയർപേഴ്സന്റെ നിർദ്ദേശം

കോട്ടയം: ചെത്തിമറ്റം കളരിയാമ്മാക്കൽ ചെക്ക്ഡാമിന്റെ ഷട്ടറുകളായി ഉപയോഗിക്കുന്ന തടിപ്പലകകൾ നശിപ്പിക്കപ്പെട്ടതായി വന്ന മാധ്യമ വാർത്തകളുടെ നിജസ്ഥിതി മനസ്സിലാക്കാൻ പാലാ നഗരസഭാ ചെയർപേഴ്സൺ സന്ദർശനം നടത്തി. ചെക്ക്ഡാമിലെ ഷട്ടറുകൾ നശിപ്പിച്ചിട്ടില്ലെന്നും, ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി അവ സുരക്ഷിതമായി മാറ്റി സൂക്ഷിച്ചിരിക്കുകയാണെന്നും സന്ദർശനത്തിൽ വ്യക്തമായി. ചെക്ക്ഡാമിൽ അടിഞ്ഞുകൂടിയിരിക്കുന്ന പ്ലാസ്റ്റിക്, കുപ്പികൾ, ഇല്ലിമുളകൾ, എക്കൽ മണ്ണ് എന്നിവ നീക്കം ചെയ്യുന്നതിനായി ഇറിഗേഷൻ വകുപ്പ് കരാർ നൽകിയിട്ടുണ്ട്. മാലിന്യങ്ങൾ മാറ്റുന്നതിനായി ഷട്ടറുകൾ മാറ്റി ജലനിരപ്പ് ക്രമീകരിക്കേണ്ടത് അനിവാര്യമായതിനാൽ, കരാറുകാരൻ തടിപ്പലകകൾ അഴിച്ച് സുരക്ഷിതമായ […]
Read more

കുട്ടികളെ കാറിന്റെ ബോണറ്റിൽ ഇരുത്തി യാത്ര ചെയ്ത പിതാവിനെതിരെ പോലീസ് കേസെടുത്തു

കോട്ടയം: പാമ്പാടിയിൽ കുട്ടികളെ കാറിന്റെ ബോണറ്റിൽ ഇരുത്തി അപകടകരമായി വാഹനം ഓടിച്ച പിതാവിനെതിരെ പോലീസ് കേസെടുത്തു. പാമ്പാടി വട്ടുകളത്താണ് സ്കൂൾ വിട്ടു മടങ്ങിയ കുട്ടികളെ സ്കൂൾ യൂണിഫോമിൽ തന്നെ കാറിന്റെ മുന്നിലിരുത്തി യാത്ര നടത്തിയത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. റോഡിലൂടെ സാഹസികമായി വാഹനം ഓടിക്കുന്ന ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ പ്രതി ജ്യോതിഷാണെന്ന് പോലീസ് തിരിച്ചറിഞ്ഞു. അശ്രദ്ധയായി വാഹനമോടിച്ചതിനാണ് കേസെടുത്തിരിക്കുന്നത്. സംഭവത്തിൽ ഉപയോഗിച്ച വാഹനം കസ്റ്റഡിയിലെടുക്കുമെന്ന് പോലീസ് അറിയിച്ചു.
Read more

ചിറകടവിലെ കോഴിഫാമിൽ തെരുവുനായ്ക്കളുടെ കടിയേറ്റ്  കോഴികൾ ചത്തു

കോട്ടയം: പൊൻകുന്നതിനടുത്തു ചിറകടവിൽ തെരുവുനായ്ക്കളുടെ കടിയേറ്റ് കോഴിഫാമിൽ അറുനൂറോളം കോഴികൾ ചത്തു. ചിറക്കടവ് ഈസ്റ്റ് ഗ്രാമദീപം കുഴിപ്പള്ളിൽ ശശിധരൻപിള്ളയുടെ ഫാമിലാണ് കഴിഞ്ഞദിവസം രാവിലെ ആണ് രണ്ടു നായ്ക്കൾ കയറി കോഴികളെ കൊന്നത്. ഈ കോഴി ഫാമിന്റെ വശത്തെ വല തകർത്താണ് ഇവ അകത്തുകടന്നത്. കോഴികളുടെ ശബ്ദംകേട്ട് ശശിധരൻപിള്ള ഓടിയെത്തിയപ്പോൾ രണ്ടു നായ്ക്കൾ പുറത്തേക്കോടി രക്ഷപ്പെട്ടു. പിന്നീട് ചത്തകോഴികളെ മണ്ണുമാന്തി ഉപയോഗിച്ച് കുഴിയിൽ മൂടി. പ്രദേശത്ത് അലഞ്ഞുതിരിയുന്ന നായ്ക്കളുടെ ശല്യം ഉണ്ടെങ്കിലും, കോഴിഫാമിൽ ആദ്യമായാണിവ കടക്കുന്നത്. പൊൻകുന്നത്തു കെവിഎംഎസ്. […]
Read more

കോട്ടയത്ത് പെൺകുട്ടികളെ കാറിന്‍റെ ബോണറ്റിലിരുത്തി പിതാവിന്‍റെ അപകടയാത്ര

കോട്ടയം: രണ്ട് പെൺകുട്ടികളെ കാറിന്റെ ബോണറ്റിലിരുത്തി സാഹസിക യാത്ര നടത്തിയ സംഭവത്തിൽ പിതാവിനെതിരെ പൊലീസ് കേസെടുത്തു. കോട്ടയം പാമ്പാടിയിലായിരുന്നു സംഭവം. പെണ്‍കുട്ടികളുമായി പിതാവ് കാറോടിക്കുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. അപകടയാത്ര നടത്തിയ കാര്‍ ഉടന്‍ പിടിച്ചെടുക്കുമെന്നാണ് വിവരം.
Read more

കാഞ്ഞിരപ്പള്ളി പേട്ടക്കവലയിൽ  സ്ഥാപിച്ച ട്രാഫിക് സിഗ്നൽ സംവിധാനം ഇതുവരെ പ്രവർത്തിപ്പിച്ചിട്ടില്ല

കോട്ടയം: കാഞ്ഞിരപ്പള്ളി ടൗണിൽ ഗതാഗത നിയന്ത്രണങ്ങളുടെ ഭാഗമായി പേട്ടക്കവലയിൽ  സ്ഥാപിച്ച ട്രാഫിക് സിഗ്നൽ സംവിധാനം ഇതുവരെ പ്രവർത്തിപ്പിച്ചിട്ടില്ല. ഏഴു വർഷം മുമ്പ് കാഞ്ഞിരപ്പള്ളി കാഞ്ഞിരംകവല റോഡ് നിർമാണത്തിന്റെ ഭാഗമായിട്ടാണ് ദേശീയപതായും ഈരാറ്റുപേട്ട റോഡും സംഗമിക്കുന്ന സ്ഥലത്ത് ട്രാഫിക് സിഗ്നൽ സംവിധാനം സ്ഥാപിച്ചത്. ഇതിനെ അശാസ്ത്രീയമായുള്ള ഗതാഗത സംവിധാനങ്ങളുടെ പേരിൽ പഞ്ചായത്ത് ട്രാഫിക് കമ്മിറ്റി കൂടി ട്രാഫിക് സിഗ്നലിന്റെ പ്രവർത്തനം താത്കാലികമായി നിർത്തുകയായിരുന്നു. പിന്നീട് ഇതുവരെ ഇത് പുനഃസ്ഥാപിച്ചിട്ടുമില്ല. അന്ന് പേട്ടക്കവലയിലെ ദേശീയപാതയിലെ ബസ് സ്റ്റോപ്പുകൾ മാറ്റി സ്ഥാപിക്കുമെന്ന് […]
Read more

പത്താമത് മീനച്ചിൽ തുമ്പി സർവ്വേയിൽ ജില്ലയിൽ തുമ്പികൾ കുറയുന്നതായി കണ്ടെത്തി

കോട്ടയം: ജില്ലയിൽ തുമ്പികളുടെ വൈവിധ്യം മുൻവർഷങ്ങളിൽ കണ്ടുവരുന്നതിൽ നിന്നും കുറഞ്ഞു വരുന്നതായി മീനച്ചിൽ തുമ്പി പഠന സർവ്വേ റിപ്പോർട്ട്. ഇക്കുറി ഇവയുടെ എണ്ണം ഇരുപതിനാലു എണ്ണമായി ചുരുങ്ങി. ആകെ നാൽപതിനാലു ഇനം തുമ്പികളെയാണ് മീനച്ചിലാറിന്റെ തീരങ്ങളിൽ പഠനസംഘങ്ങൾക്ക് കണ്ടെത്താനായത്. അക്കൂട്ടത്തിൽ ഇരുപതു സൂചിതുമ്പികളേയും കണ്ടെത്തി. മീനച്ചിലാറിന്റെ ആരംഭസ്ഥാനമായ മേലടുക്കം ഒഴികെ ചങ്ങാതിതുമ്പികളെ എല്ലായിടത്തും ധാരാളമായി കാണാനായി. സ്വാമി തുമ്പി, നാട്ടുപൂത്താലി, മകുടിവാലൻ തുമ്പി എന്നിവയെ മീനച്ചിലാറിന്റെ തീരങ്ങളിലുടനീളം കാണപ്പെട്ടു. ജില്ലയിൽ സാധാരണമല്ലാത്ത മഞ്ഞ കറുപ്പൻ മുളവാലൻ, ചെറുവെണ്ണീറൻ […]
Read more

കാർ തോട്ടിലേക്ക് വീണ് അഞ്ചുപേർക്ക് പരിക്ക്

കോട്ടയം: കോട്ടയം കറുകച്ചാലിനു സമീപം ചമ്പക്കരയിൽ കാർ തോട്ടിലേക്ക് വീണ് അഞ്ചുപേർക്ക് പരിക്ക്. എറണാകുളം രജിസ്ട്രേഷനിലുള്ള കാറാണ് അപകടത്തിൽപ്പെട്ടത്. കാറിലുണ്ടായിരുന്ന അഞ്ച് പേരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. കറുകച്ചാലിൽ നിന്ന് കോട്ടയത്തേക്ക് പോയ കാറാണ് അപകടത്തില്‍ പെട്ടത്. പരിക്കേറ്റ നാലുപേരുടെ നില ഗുരുതരമല്ല. ഒരാൾക്ക് തലയ്ക്ക് ഗുരുതര പരിക്കുണ്ട്.
Read more

മേലമ്പാറ സഹകരണ ബാങ്ക് പ്രതിസന്ധി; നാളെ ബാങ്ക് ആസ്ഥാനത്തിന് മുൻപിൽ നിക്ഷേപകർ ധർണ്ണ നടത്തും

കോട്ടയം: സാമ്പത്തിക ക്രമക്കേടുകളെത്തുടർന്ന് രണ്ടുവർഷമായി പ്രതിസന്ധിയിലായ മേലമ്പാറ സഹകരണ ബാങ്കിലെ നിക്ഷേപകർ പ്രത്യക്ഷ സമരത്തിലേക്ക്. നിക്ഷേപകരുടെ കോടിക്കണക്കിന് രൂപ അനധികൃത വായ്പയായി കൈപ്പറ്റി തിരിച്ചടക്കാത്തവർക്കെതിരെ കർശന നടപടി ആവശ്യപ്പെട്ട് ഓൾ കേരള സഹകരണ ബാങ്ക് ഡെപ്പോസിറ്റേഴ്സ് ഫോറത്തിന്റെ (AKCDF) നേതൃത്വത്തിൽ നാളെ (2026 ജനുവരി 28, ബുധൻ) ഉച്ചകഴിഞ്ഞ് 3 മണിക്ക് ബാങ്ക് ഹെഡ് ഓഫീസിന് മുൻപിൽ നിക്ഷേപക ധർണ്ണയും ജാഥയും സംഘടിപ്പിക്കും. പാലാ മീഡിയ അക്കാഡമിയിൽ നടന്ന വാർത്താ സമ്മേളനത്തിലാണ് സമരസമിതി നേതാക്കൾ ഇക്കാര്യം അറിയിച്ചത്. […]
Read more

Recent News

Advertisement
WhiteswanTV Footer