കോട്ടയത്ത് ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് തൂങ്ങിമരിച്ചു
കോട്ടയം: പാമ്പാടി അങ്ങാടി വയലില്‍ ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് തൂങ്ങിമരിച്ചു. പാമ്പാടി വെള്ളൂര്‍ സ്വദേശിനി ബിന്ദുവിനെയാണ് ഭര്‍ത്താവ്സുധാകരന്‍ വെട്ടിക്കൊലപ്പെടുത്തിയത്. ഇരുവരുടെയും മൃതദേഹം വീടിനുള്ളില്‍ കണ്ടെത്തുകയായിരുന്നു. ഉച്ചയ്ക്ക് 12.30 ഓടെയാണ് സംഭവം നടന്നത്. സമീപവാസികള്‍ അന്വേഷിച്ച് എത്തിയപ്പോഴാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. കുടുംബവഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. പാമ്പാടി പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.
Read more