Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Kottayam

ബിജെപി പാലാ നിയോജക മണ്ഡലം യോഗം പി.സി. ജോർജ് ഉദ്ഘാടനം ചെയ്തു

കോട്ടയം: ബിജെപി പാലാ നിയോജക മണ്ഡലം ബി.എൽ.എ മാരുടെയും (BLA), കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ മത്സരിച്ച സ്ഥാനാർത്ഥികളുടെയും സംയുക്ത യോഗം ബിജെപി ദേശീയ സമിതി അംഗം പി.സി. ജോർജ് ഉദ്ഘാടനം ചെയ്തു. പാലായിൽ നടന്ന ചടങ്ങിൽ ബിജെപി കോട്ടയം ജില്ലാ പ്രസിഡന്റ് ലിജിൻ ലാൽ അധ്യക്ഷത വഹിച്ചു. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി പാർട്ടി പ്രവർത്തനങ്ങൾ താഴെത്തട്ടിൽ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ച് യോഗം ചർച്ച ചെയ്തു. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഷോൺ ജോർജ്, ന്യൂനപക്ഷ മോർച്ച സംസ്ഥാന പ്രസിഡന്റ് […]
Read more

കുമരകം വടക്കുംഭാഗം സഹകരണ ബാങ്ക് ശതാബ്ദി ആഘോഷങ്ങൾക്ക് സമാപനം

കോട്ടയം: സഹകരണ മേഖലയിൽ നൂറു വർഷത്തെ വിശ്വസ്ത പാരമ്പര്യമുള്ള കുമരകം വടക്കുംഭാഗം സർവ്വീസ് സഹകരണ ബാങ്ക് (നമ്പർ 1070)-ൻ്റെ ശതാബ്ദി ആഘോഷങ്ങൾക്ക് പ്രൗഢമായ സമാപ്തി. ബാങ്കിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് നടന്ന സമാപന സമ്മേളനം ബഹുമാനപ്പെട്ട സഹകരണ-രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്തു. ജനകീയമായ ഇടപെടലുകളിലൂടെ നാടിന്റെ വളർച്ചയിൽ വലിയ പങ്കുവഹിച്ച ബാങ്കിന്റെ പ്രവർത്തനം മാതൃകാപരമാണെന്ന് മന്ത്രി പറഞ്ഞു. ചടങ്ങിൽ അഡ്വ. ഫ്രാൻസിസ് ജോർജ് എം.പി മുഖ്യാതിഥിയായിരുന്നു. എ.പി. ഗോപി, കുഞ്ഞുമോൻ കെ.ജെ. കരീത്ര, ഫാ. […]
Read more

കുറവിലങ്ങാട് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിച്ചു

കോട്ടയം: രാജ്യത്തിന്റെ എഴുപത്തിയേഴാം റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് കോൺഗ്രസ് കുറവിലങ്ങാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡന്റ് അജോ അറക്കൽ ദേശീയ പതാക ഉയർത്തിയതോടെ ആഘോഷങ്ങൾക്ക് തുടക്കമായി. തുടർന്ന് നടന്ന പൊതുസമ്മേളനത്തിൽ കെ.പി.സി.സി മെമ്പർ അഡ്വ. ടി. ജോസഫ് റിപ്പബ്ലിക് ദിന സന്ദേശം നൽകി. രാജ്യത്തിന്റെ ജനാധിപത്യ മൂല്യങ്ങളും ഭരണഘടനയുടെ പ്രാധാന്യവും സംരക്ഷിക്കേണ്ടത് ഓരോ പൗരന്റെയും കടമയാണെന്ന് അദ്ദേഹം തന്റെ പ്രസംഗത്തിൽ ഓർമ്മിപ്പിച്ചു. ആഘോഷത്തിന്റെ ഭാഗമായി മധുരപലഹാര വിതരണവും നടന്നു. യൂത്ത് കോൺഗ്രസ് ജില്ലാ […]
Read more

മുളങ്കുഴ– ചിങ്ങവനം റോഡിൽ ജനങ്ങൾക്ക് ദുരിതമായി പൈപ്പിടൽ തുടരുന്നു

കോട്ടയം: ജല അതോറിറ്റി മാസങ്ങളായി നടത്തുന്ന പൈപ്പ് ഇടൽ തീരുന്നില്ല, ജനം ദുരിതത്തിൽ. മുളങ്കുഴ– ചിങ്ങവനം റോഡിൽ നാലര കിലോമീറ്ററാണ് ഇരുവശവും പൈപ്പിടാനായി കുഴിച്ചത്. പൈപ്പ് ഇട്ടതിന് ശേഷം മണ്ണിടുക മാത്രമാണ്  ചെയ്തിരിക്കുന്നത്. പാക്കിൽ കവല മുതൽ ചിങ്ങവനം റെയിൽവേ സ്റ്റേഷൻ വരെയുള്ള ഭാഗത്ത് വാഹനങ്ങൾ സൈഡ് കൊടുക്കാനായി റോഡിന്റെ വശങ്ങളിലേക്ക് ഇറക്കിയാൽ താഴ്ന്നുപോകുന്നു. കാരമൂട് പള്ളിക്കു മുൻവശം മുതൽ പാക്കിൽ കവലയിലേക്കുള്ള റോഡിൽ ഇരുന്നൂറ് മീറ്റർ വാഹനമോടിക്കുന്നത് അപകടകരമാണെന്ന് ഡ്രൈവർമാർ പറയുന്നു. പന്നിമറ്റം എഫ്സിഐ ഗോഡൗണിൽ […]
Read more

മുണ്ടക്കയം പഞ്ചായത്ത് സ്റ്റേഡിയത്തിന്റെ നവീകരണം അവസാനഘട്ടത്തിൽ

കോട്ടയം: മുണ്ടക്കയത്തു കായിക വിനോദങ്ങൾക്ക് ആധുനിക സൗകര്യങ്ങളൊരുക്കി പുത്തൻചന്തയിലെ പഞ്ചായത്ത് സ്റ്റേഡിയത്തിന്റെ നവീകരണം അവസാന ഘട്ടത്തിലെത്തി. ഒരു നിയോജകമണ്ഡലത്തിൽ ഒരു കളിസ്ഥലമെന്ന സർക്കാർ പദ്ധതിയിൽപ്പെടുത്തിയാണ് മുണ്ടക്കയം പഞ്ചായത്തിന്റെ പുത്തൻചന്ത സ്റ്റേഡിയത്തിന്റെ നിർമാണം ആരംഭിച്ചത്. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ വികസനഫണ്ടിൽനിന്ന്‌ ഒന്നേകാൽ കോടി രൂപ അനുവദിച്ചു. ഫുട്ബോൾ, ക്രിക്കറ്റ് തുടങ്ങിയ കായികവിനോദങ്ങൾക്ക് ഇവിടെ ഇനി ആധുനിക സംവിധാനങ്ങളോടുകൂടിയ സൗകര്യമുണ്ടാകും. ഗ്രൗണ്ടിനുചുറ്റും വേലി, കാണികൾക്ക് കളികൾ ആസ്വദിക്കുവാനുള്ള ഗ്യാലറി എന്നിവയുടെ നിർമാണം ഏതാണ്ട് പൂർത്തിയായി. ഫെബ്രുവരി പകുതിയോടെ നിർമാണം പൂർത്തിയാക്കും. സ്റ്റേഡിയത്തിലേക്കുള്ള […]
Read more

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസ്; പ്രതി ബാബു തോമസിനെ 14 ദിവസം റിമാന്‍ഡ് ചെയ്തു

കോട്ടയം: ചങ്ങനാശ്ശേരിയില്‍ കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിലെ പ്രതിയെ റിമാന്റ് ചെയ്തു. പാലാ മജിസ്‌ട്രേറ്റ് കോടതിയാണ് ബാബു തോമസിനെ പതിനാല് ദിവസത്തേക്ക് റിമാന്റ് ചെയ്തത്. കന്യാസ്ത്രീ ജോലി ചെയ്യുന്ന ആശുപത്രിയിലെ കൂടുതല്‍ ജീവനക്കാരുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തും. ചങ്ങനാശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലെ എച്ച് ആര്‍ മാനേജര്‍ ആയിരുന്നു ബാബു തോമസ്. ഇതേ ആശുപത്രിയില്‍ ജോലി ചെയ്യുന്ന കന്യാസ്ത്രീക്ക് നേരെയായിരുന്നു പ്രതിയുടെ അതിക്രമം. കന്യാസ്ത്രീ ആശുപത്രി മാനേജ്‌മെന്റിന് നല്‍കിയ പരാതിയാണ് പൊലീസിന് കൈമാറിയത്. ഇതിനെ തുടര്‍ന്ന് പൊന്‍കുന്നം സ്വദേശിയായ ബാബു […]
Read more

ശ്വാസംമുട്ടി വെട്ടിപ്പറമ്പ്; യാത്രക്കാർക്ക് മാസ്കും ചുമ മരുന്നും വിതരണം ചെയ്ത് നാട്ടുകാരുടെ പ്രതിഷേധം

കോട്ടയം: തകർന്നു കിടക്കുന്ന റോഡിലെ പൊടിശല്യം കാരണം പൊറുതിമുട്ടിയ വെട്ടിപ്പറമ്പ് നിവാസികൾ അധികൃതരുടെ കണ്ണ് തുറപ്പിക്കാൻ വേറിട്ട പ്രതിഷേധവുമായി രംഗത്തിറങ്ങി. മാസങ്ങളായി അറ്റകുറ്റപ്പണി മുടങ്ങിക്കിടക്കുന്ന റോഡിലൂടെ കടന്നുപോകുന്ന വാഹനയാത്രക്കാർക്കും കാൽനടയാത്രക്കാർക്കും മാസ്കുകളും ചുമമരുന്നും വിതരണം ചെയ്തായിരുന്നു നാട്ടുകാരുടെ പ്രതിഷേധം. റോഡിലെ കനത്ത പൊടിപടലങ്ങൾ കാരണം പ്രദേശവാസികൾക്കും യാത്രക്കാർക്കും ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ പടരുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു പ്രതിഷേധം സംഘടിപ്പിച്ചത്. റോഡ് പണി പാതി വഴിയിൽ നിലച്ചതോടെ വാഹനങ്ങൾ കടന്നു പോകുമ്പോൾ ഉയരുന്ന പൊടി സമീപത്തെ വീടുകളിലും വ്യാപാര […]
Read more

ചെത്തിമറ്റം കളരിയാമ്മാക്കൽ തടയണ നശിപ്പിച്ചു; കുടിവെള്ള വിതരണം പ്രതിസന്ധിയിൽ

കോട്ടയം: മീനച്ചിലാറ്റിലെ ചെത്തിമറ്റം കളരിയാമ്മാക്കൽ ചെക്ക് ഡാമിൻ്റെ തടയണകൾ സാമൂഹ്യവിരുദ്ധർ നശിപ്പിച്ചു. നാല് പലകകളാണ് തകർക്കപ്പെട്ടത്. ഇതോടെ ചെക്ക് ഡാമിലെ ജലനിരപ്പ് ക്രമാതീതമായി താഴ്ന്നു. പാലാ നഗരസഭ, ഭരണങ്ങാനം, മീനച്ചിൽ പഞ്ചായത്തുകൾ എന്നിവിടങ്ങളിലെ നിരവധി കുടിവെള്ള പദ്ധതികളുടെ സ്രോതസ്സായ ഈ തടയണ നശിപ്പിച്ചത് പ്രദേശത്ത് വലിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. നാലായിരത്തോളം വീടുകളിലും വിവിധ സ്ഥാപനങ്ങളിലും കുടിവെള്ളം എത്തിക്കുന്നതിനൊപ്പം നൂറുകണക്കിന് ഏക്കർ സ്ഥലത്തെ ജലസേചനത്തിനും ആശ്രയിക്കുന്നത് ഈ ചെക്ക് ഡാമിനെയാണ്. ഇറിഗേഷൻ ഡിപ്പാർട്ട്‌മെന്റ് ചെക്ക് ഡാമിനോടൊപ്പം നിർമ്മിച്ച കേരളത്തിലെ […]
Read more

കടപ്ലാമറ്റം പഞ്ചായത്ത് ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി

കോട്ടയം: ജൂനിയർ ചേമ്പർ ഇന്റർനാഷണൽ (JCI) കടപ്ലാമറ്റം ബ്ലൂസ് ശാഖയുടെ നേതൃത്വത്തിൽ പഞ്ചായത്തിലെ മുഴുവൻ ജനപ്രതിനിധികൾക്കും സ്വീകരണവും അനുമോദനവും സംഘടിപ്പിച്ചു. മുൻ എംപി തോമസ് ചാഴിക്കാടൻ ജനപ്രതിനിധികളെ ആദരിക്കുകയും അനുമോദനങ്ങൾ അർപ്പിക്കുകയും ചെയ്തു. ജെസിഐ കടപ്ലാമറ്റം ശാഖ പ്രസിഡന്റ് ലിന്റോ മാത്യു അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പഞ്ചായത്ത് കുറവിലങ്ങാട് ഡിവിഷൻ അംഗം ജോസ് മോൻ മുണ്ടക്കൽ, ബ്ലോക്ക് പഞ്ചായത്ത് അംഗം ബോണി കുര്യാക്കോസ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിനാ സിറിയക്, വൈസ് പ്രസിഡന്റ് സജീവ് കുമാർ എ. […]
Read more

കുമരകം ഹൈസ്‌കൂൾ ഗ്രൗണ്ട് നവീകരണത്തിന് തുടക്കം

കോട്ടയം: കോട്ടയം ജില്ലാ പഞ്ചായത്തിന്റെ സഹായത്തോടെ കുമരകം ഗവൺമെന്റ് ഹൈസ്‌കൂൾ മൈതാനം ആധുനിക രീതിയിൽ നവീകരിക്കുന്നതിന്റെ മുന്നോടിയായുള്ള ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. കുമരകം മാസ്റ്റേഴ്‌സ് ക്ലബ്ബിന്റെ നേതൃത്വത്തിലാണ് മൈതാനത്ത് വളർന്നുനിൽക്കുന്ന പുല്ലും കാടും വെട്ടിത്തെളിക്കുന്ന ജോലികൾ പുരോഗമിക്കുന്നത്. കഴിഞ്ഞ വർഷം പഞ്ചായത്തും മാസ്റ്റേഴ്‌സ് ക്ലബ്ബും ചേർന്ന് രണ്ട് ലക്ഷം രൂപ ചെലവഴിച്ച് ഗ്രൗണ്ട് വൃത്തിയാക്കിയിരുന്നെങ്കിലും, മഴക്കാലത്ത് വെള്ളം കെട്ടിക്കിടന്ന് വീണ്ടും കാടുപിടിക്കുന്നത് കായികതാരങ്ങൾക്ക് വലിയ ബുദ്ധിമുട്ടായിരുന്നു. ഈ സാഹചര്യത്തിലാണ് ഏത് കാലാവസ്ഥയിലും ഉപയോഗിക്കാവുന്ന രീതിയിൽ മൈതാനം നവീകരിക്കണമെന്ന […]
Read more

Recent News

Advertisement
WhiteswanTV Footer