Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Kottayam

ഏറ്റുമാനൂർ നഗരമധ്യത്തിലെ കിണർ മാലിന്യക്കൂമ്പാരമാകുന്നു; പ്രതിഷേധവുമായി സിപിഎം

കോട്ടയം: ഏറ്റുമാനൂർ നഗരസഭയ്ക്ക് മുൻവശത്തുള്ള വലിയ കിണർ മാലിന്യങ്ങൾ നിറഞ്ഞ് ഉപയോഗശൂന്യമാകുന്നു. വാട്ടർ അതോറിറ്റി കുടിവെള്ള സ്രോതസ്സായി ഉപയോഗിച്ചിരുന്ന ഈ കിണറ്റിൽ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ കുന്നുകൂടി കിടക്കുകയാണ്. കിണറ്റിലെ മാലിന്യക്കൂമ്പാരം ഏതുനിമിഷവും തീപിടുത്തത്തിന് കാരണമായേക്കാമെന്ന് സി.പി.എം നേതാക്കൾ ആശങ്ക പ്രകടിപ്പിച്ചു. ഇതിന് തൊട്ടടുത്താണ് നഗരസഭയിലേക്കും വിവിധ വ്യാപാര സ്ഥാപനങ്ങളിലേക്കും ശുദ്ധജലം എത്തിക്കുന്ന മറ്റൊരു കിണർ സ്ഥിതി ചെയ്യുന്നത്. മനുഷ്യവിസർജ്യം ഉൾപ്പെടെയുള്ള മാലിന്യങ്ങൾ കിണറിന് സമീപം കാണപ്പെടുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് വഴിതെളിക്കുമെന്ന് പൊതുപ്രവർത്തകർ കുറ്റപ്പെടുത്തി. വിഷയത്തിൽ പ്രതിഷേധം […]
Read more

സമുദായ ശാക്തീകരണത്തിന് മുൻഗണന; പാലാ രൂപത പാസ്റ്ററൽ കൗൺസിൽ സമ്മേളനം നടന്നു

കോട്ടയം: സഭയും സമൂഹവും നേരിടുന്ന വെല്ലുവിളികളെ അതിജീവിക്കാൻ സമുദായ ശാക്തീകരണ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കണമെന്ന് പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട്. ചൂണ്ടച്ചേരി സെന്റ് ജോസഫ് എൻജിനീയറിങ് കോളേജിൽ വെച്ച് നടന്ന പാലാ രൂപത പതിനാലാം പാസ്റ്ററൽ കൗൺസിലിന്റെ രണ്ടാം സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. സമുദായ വിഷയങ്ങൾ പരിഹരിക്കാൻ പരസ്പര കേൾവിയും തുറന്ന സംവാദവും അനിവാര്യമാണെന്ന് ‘ഔഡി ആൾട്ടറം പാട്രം’ എന്ന ലാറ്റിൻ സൂക്തം ഉദ്ധരിച്ചുകൊണ്ട് അദ്ദേഹം ഓർമ്മിപ്പിച്ചു. പങ്കാളിത്ത സഭയുടെ ആത്മാവോടെ സമുദായത്തിന്റെ ഉന്നമനത്തിനായി […]
Read more

ഏറ്റുമാനൂർ തിരിച്ചുപിടിച്ച് കോൺഗ്രസ്; പൂഞ്ഞാറിൽ കേരള കോൺഗ്രസ് (ജോസഫ്) സ്ഥാനാർത്ഥിയായി സാബു പ്ലാത്തോട്ടം

കോട്ടയം: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയസാധ്യത മാത്രം മാനദണ്ഡമാക്കി സീറ്റ് വിഭജനത്തിൽ കടുത്ത നിലപാടുമായി കോൺഗ്രസ്. ഇതിന്റെ ആദ്യഘട്ടമെന്നോണം, ജോസഫ് ഗ്രൂപ്പിൽ നിന്ന് ഏറ്റുമാനൂർ സീറ്റ് കോൺഗ്രസ് തിരിച്ചുപിടിച്ചു. പകരം കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പിന് പൂഞ്ഞാർ സീറ്റാണ് നൽകിയിരിക്കുന്നത്. കഴിഞ്ഞ തവണ ജോസഫ് ഗ്രൂപ്പ് പരാജയപ്പെട്ടതും എന്നാൽ കോൺഗ്രസിന് വിജയസാധ്യതയുള്ളതുമായ നാലോളം സീറ്റുകൾ തിരികെ വാങ്ങുമെന്ന നേതൃത്വത്തിന്റെ തീരുമാനത്തിന് പിന്നാലെയാണിത്. ഇതോടെ വരാനിരിക്കുന്ന സീറ്റ് വിഭജനത്തിൽ ജോസഫ് ഗ്രൂപ്പ് വലിയ ആശങ്കയിലാണ്. പലയിടങ്ങളിലും സ്വന്തമായി അടിത്തറയില്ലാത്തത് […]
Read more

കോളജ് തല മോഡൽ പാർലമെന്റ് അസംപ്‌ഷൻ കോളജിൽ നടന്നു

കോട്ടയം: ചങ്ങനാശേരിയിൽ കേരള ഗവണ്മെന്റിന്റെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാർലമെന്ററി അഫയേഴ്‌സ് സംഘടിപ്പിക്കുന്ന കോളജ് തല മോഡൽ പാർലമെന്റ് ചങ്ങനാശേരി അസംപ്‌ഷൻ ഓട്ടോണോമസ് കോളജിൽ നടന്നു. വിദ്യാർഥികളിൽ പാർലമെന്ററി ജനാധിപത്യത്തിന്റെ പ്രവർത്തനത്തെ സംബന്ധിച്ച് അവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഇരുപത്തിരണ്ടോളം കോളജുകളിലായാണ് മത്സരം സംഘടിപ്പിക്കുന്നത്. അസംപ്ഷൻ കോളജ് പ്രിൻസിപ്പൽ ഡോ. റാണി മരിയ തോമസ് ഉദ്ഘാടനം ചെയ്തു. കോളജ് ഓഡിറ്റോറിയത്തിൽ നടന്ന മോഡൽ പാർലമെന്റിന്റെ ക്രമീകരണം പിജി ഡിപ്പാർട്മെന്റ് ഓഫ് ഹിസ്റ്ററി ആൻഡ് റിസർച് സെന്ററാണ് ഒരുക്കിയത്. […]
Read more

കുഴിക്കാനുള്ള ആവേശം റോഡ് നന്നാക്കാൻ കാണിക്കാറില്ല

കോട്ടയം: ചങ്ങനാശേരിയിൽ മനുഷ്യന്റെ ജീവന്‌ ഭീഷണിയായി റോഡിലെ കട്ടിങ്ങുകൾ. കാൽനടക്കാർക്കും വാഹന യാത്രക്കാർക്കും ഒരുപോലെ കെണിയാണ് ഇവ. സ്വകാര്യ ടെലികോം ഇന്റർനെറ്റ് കമ്പനികളുടെയും ജല അതോറിറ്റിയുടെയും നിർമാണ പ്രവർത്തനങ്ങൾക്കുശേഷം പൂർണമായും പുനർനിർമാണവും കോൺക്രീറ്റിങ്ങും ചെയ്യാത്തതാണ് കട്ടിങ്ങിന് കാരണം. പൊതുമരാമത്ത് വകുപ്പിന് തുക അടച്ച് റോഡ് കുഴിക്കുന്ന സ്വകാര്യ കമ്പനികൾ റോഡിൽ കുഴിയെടുത്ത് സ്ലാബ് ഇടും. കുഴിക്കാനുള്ള ആവേശം റോഡ് നന്നാക്കാൻ കാണിക്കാറില്ലെന്ന് നാട്ടുകാർ. ചുറ്റുമുള്ള ഭാഗം കൃത്യമായി മൂടുകയോ, കോൺക്രീറ്റ് ചെയ്യുകയോ ചെയ്യാറില്ല. ഇതുമൂലം റോഡ് നിരപ്പിൽനിന്ന്‌ […]
Read more

എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് കോട്ടയം യൂണിയന്റെ സ്നേഹാദരവ്

കോട്ടയം: ഈ വർഷത്തെ പദ്‌മഭൂഷൺ ബഹുമതി നേടിയ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് കോട്ടയം യൂണിയന്റെ സ്നേഹാദരവ്. നാഗമ്പടം മഹാദേവക്ഷേത്രത്തിൽ കോട്ടയം യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയുടെയും ഉത്സവക്കമ്മിറ്റിയുടെയും വകയായി ശർക്കരകൊണ്ട് തുലാഭാരവുമുണ്ടായി.  എസ്എൻഡിപി യോഗത്തിന്റെ ജനറൽ സെക്രട്ടറിയായി മൂന്ന് പതിറ്റാണ്ട് പൂർത്തിയായതുകൂടി പരിഗണിച്ചായിരുന്നു സ്വീകരണം. യൂണിയനിലെ വനിതാ സംഘം, യൂത്ത് മൂവ്മെന്റ്, സൈബർ സേന, പെൻഷൻ കൗൺസിൽ, എംപ്ലോയീസ് ഫോറം, ധർമപഠനകേന്ദ്രം, നൂറ്റിമൂന്ന് ശാഖകളിലെയും ഭാരവാഹികൾ, ഉത്സവക്കമ്മിറ്റി നാല് മേഖലാ ഭാരവാഹികൾ, നൂറ്റിപ്പതിമൂന്നാമത്  ഉത്സവത്തിന്റെ […]
Read more

തിരുവല്ലയിൽ സ്കൂൾ കെട്ടിടത്തിന് തീപിടിത്തം; അഗ്നിശമനസേനയുടെ സമയോചിത ഇടപെടലിൽ വൻ ദുരന്തം ഒഴിവായി

കോട്ടയം: തിരുവല്ല കാവുംഭാഗം ദേവസ്വം ബോർഡ് ഹയർ സെക്കൻഡറി സ്കൂളിലെ കെട്ടിടത്തിന് തീപിടിച്ചു. ഇന്ന് രാവിലെ 10 മണിയോടെയായിരുന്നു സംഭവം. സ്കൂളിൽ പുതുതായി നിർമ്മിച്ച ഹയർ സെക്കൻഡറി ബ്ലോക്കിലെ മെയിൻ സ്വിച്ച് സ്ഥാപിച്ചിരുന്ന ഭാഗത്താണ് തീപിടിത്തം ഉണ്ടായത്. സ്പെഷ്യൽ ക്ലാസ്സുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾ കെട്ടിടത്തിനുള്ളിൽ ഉണ്ടായിരുന്ന സമയത്താണ് സംഭവം. പെട്ടെന്നുണ്ടായ പൊട്ടിത്തെറിയുടെ ശബ്ദവും കനത്ത പുകയും ശ്രദ്ധയിൽപ്പെട്ട സമീപത്തെ കടയുടമ സ്കൂൾ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് ഉടൻ തന്നെ അഗ്നിശമനസേനയെ വിവരമറിയിച്ചു. വിവരം ലഭിച്ചതിനെ തുടർന്ന് […]
Read more

കുറുപ്പന്തറ സെന്റ് മേരീസിൽ പഴയ സഹപാഠികളുടെ ഹൃദയസംഗമം

കോട്ടയം: അഞ്ച് പതിറ്റാണ്ടിന്റെ ഇടവേളയ്ക്ക് ശേഷം, ബാല്യകാലത്തെ സ്വപ്നങ്ങളും ചിരികളും പങ്കിട്ട ആ പഴയ ക്ലാസ് മുറിയിലേക്ക് അവർ വീണ്ടും എത്തി. കുറവിലങ്ങാട് സെന്റ് മേരീസ് ബോയിസ് ഹൈസ്കൂളിലെ 1975-76 എസ്.എസ്.എൽ.സി ബാച്ച് പത്ത് സി ഡിവിഷനിലെ സഹപാഠികളാണ് ‘റിപ്പിള്‍സ്@50’ എന്ന പേരിൽ വീണ്ടും ഒത്തുകൂടിയത്. കാലം മായ്ക്കാത്ത സൗഹൃദത്തിന്റെ കരുത്തുമായി എത്തിയ ഇവർക്ക്, തങ്ങൾ പഠിച്ച അതേ തടി ബെഞ്ചുകളിലിരുന്നുള്ള സംഭാഷണങ്ങൾ ഗതകാല സ്മരണകളുടെ മധുരമേറി. സംഗമത്തിൽ പഴയകാല അദ്ധ്യാപകരും പങ്കുചേർന്നതോടെ ക്ലാസ് മുറി ഒരു […]
Read more

വിഹാഹത്തിന് വീട്ടുകാർ തടസം; കോട്ടയത്ത് കമിതാക്കൾ ജീവനൊടുക്കി

കോട്ടയം: കമിതാക്കളെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. മര്യാത്തുരുത്ത് സ്വദേശി ആസിയ (20), പുതുപ്പള്ളി സ്വദേശി നന്ദകുമാർ (22) എന്നിവരാണ് ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാത്രിയാണ് ഇവരെ മരിച്ചനിലയിൽ കണ്ടെത്തിയത്. ആസിയയെ കാണാനില്ലെന്ന് കാട്ടി വീട്ടുകാർ വ്യാഴാഴ്‌ച ഗാന്ധിനഗർ പൊലീസിൽ പരാതി നൽകിയിരുന്നു. മുറി തുറക്കാതിരുന്നതിനെ തുടർന്ന് രാത്രി ഹോട്ടൽ ജീവനക്കാർ വെസ്റ്റ് പൊലീസിനെ വിവരം അറിയിച്ചു. എസ്എച്ച്ഒ എം ജെ അരുണിന്റെ നേതൃത്വത്തിലുള്ള പൊലീസ് എത്തിയാണ് മുറി തുറന്നത്. അഗ്നിരക്ഷാസേനയും എത്തിയിരുന്നു. […]
Read more

ലഹരിക്കെതിരെ ഗോളടിച്ച് കുമരകം; എസ്കെഎം സൂപ്പർ ലീഗിന് ആവേശകരമായ തുടക്കം

കോട്ടയം: കോട്ടയം ജില്ലാ പഞ്ചായത്തിന്റെയും കുമരകം എസ്.കെ.എം.എച്ച്.എസ്.എസ്സിന്റെയും നേതൃത്വത്തിൽ ലഹരിവിരുദ്ധ ബോധവൽക്കരണത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന എസ്.കെ.എം. സൂപ്പർ ലീഗ് സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റിന് ആവേശകരമായ തുടക്കമായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.പി. ഗോപി ടൂർണ്ണമെന്റ് ഉദ്ഘാടനം ചെയ്തു. ആദ്യദിനത്തിലെ ആദ്യ മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് രണ്ടിനെതിരെ നാല് ഗോളുകൾക്ക് വിജയിച്ചു. രണ്ടാം മത്സരത്തിൽ ആദിത്യൻ നേടിയ ഏകപക്ഷീയമായ ഗോളിന് ഫൈറ്റിങ്ങ് സ്റ്റാർസ് വിജയം കണ്ടു. ടൂർണ്ണമെന്റിന്റെ രണ്ടാം ദിവസമായ ഇന്ന് രാവിലെ 9-നും വൈകിട്ട് 3-നുമാണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. […]
Read more

Recent News

Advertisement
WhiteswanTV Footer