Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Kottayam

കോട്ടയത്ത് ടൂറിസ്റ്റ് ബസിന് തീപിടിച്ചു

കോട്ടയം: മുണ്ടക്കയത്ത് ടൂറിസ്റ്റ് ബസിന് തീപിടിച്ചു. ഇന്നു പുലർച്ചെ നാല് മണിയോടെയായിരുന്നു സംഭവം. മധുരയിൽ നിന്ന് എറണാകുളത്തേയ്ക്ക് പോവുകയായിരുന്ന മോക്ഷ എന്ന ബസിനാണ് തീപിടിച്ചത്. 45 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. ബസിന്റെ ടയർ പൊട്ടിയതിനെത്തുടർന്ന് നിർത്തിയിരുന്നു. ഇതിനിടെ ബസിൽ നിന്ന് പുക ഉയരുന്നതായി ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് മുഴുവൻ യാത്രക്കാരെയും പുറത്തിറക്കുകയായിരുന്നു. അതേസമയം, തീപിടിത്തത്തിന് കാരണം വ്യക്തമല്ല. തീപിടിത്തതിൽ ആളപായമോ പരിക്കോ ഇല്ല. ബസ് പൂർണമായും കത്തിനശിച്ചു. ഫയർഫോഴ്‌സ് എത്തിയാണ് തീ അണച്ചത്. സംഭവത്തിൽ പൊലീസും മോട്ടോർ വാഹനവകുപ്പും പരിശോധന […]
Read more

‘എക്കോസ് ഓഫ് സൈലൻസ്’ സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷൻ വിദ്യാർത്ഥികളുടെ ചിത്ര- ശില്പ പ്രദർശനം തുടങ്ങി

കോട്ടയം: ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷൻ വിദ്യാർത്ഥികളുടെ ചിത്ര, ശില്പ പ്രദർശനം ഇന്നലെ ആരംഭിച്ചു.  സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ ആനിമേഷൻ & ഡിസൈൻ ഫെസ്റ്റി വൽ‘എൻലിവൻ ’26 ൻ്റെ ഭാഗമായി കോട്ടയം ലളിതകല അക്കാദമി ഗാലറിയിൽ (ഡി സി കിഴക്കേമുറി ഇടം) ഫെബ്രുവരി രണ്ട് മുതൽ ആറു വരെ ചിത്ര, ശില്പ പ്രദർശനം ഏക്കോസ് ഓഫ് സൈലൻസ്’ഉണ്ടായിരിക്കും. സെന്റ് ജോസഫ് കോളേജ് വിദ്യാർഥികളുടെ പെയിന്റിംഗുകളും ശില്പങ്ങളുമാണ് പ്രദർശനത്തിലുള്ളത്. മലയാള മനോരമ ഡെയ്ലി […]
Read more

മുണ്ടക്കയത്ത് ടൂറിസ്റ്റ് ബസിന് തീപിടിച്ചു

കോട്ടയം: കോട്ടയം മുണ്ടക്കയത്ത് ടൂറിസ്റ്റ് ബസിന് തീ പിടിച്ചു. ചൊവ്വാഴ്ച പുലർച്ചെയാണ് അപകടം സംഭവിച്ചത്. ഓടിവന്ന ബസ് നിർത്തിയ ശേഷം ആളെ പുറത്തിറക്കി പരിശോധിക്കുന്നതിനിടെ വാഹനത്തിന്റെ ടയർ പൊട്ടുകയും തീ പടരുകയുമായിരുന്നു. ഫയർഫോഴ്‌സ് എത്തി തീയണച്ചെങ്കിലും വാഹനം പൂർണമായിത്തന്നെ കത്തി നശിച്ചിരുന്നു. ഹൈവേ പോലീസടക്കം രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. കോട്ടയം സ്വദേശികളുടെ മോക്ഷ എന്ന ടൂറിസ്റ്റ് ബസാണ് കത്തിനശിച്ചത്. മധുരയിൽ നിന്ന് എറണാകുളത്തേയ്ക്ക് പോവുകയായിരുന്നു ബസ്.സ്ത്രീകളും കുട്ടികളും, അടക്കം 45 അംഗ വിനോദയാത്ര സംഘമാണ് ബസിലുണ്ടായിരുന്നത്. ആർക്കും […]
Read more

പാലാ സിവൈഎംഎൽ ആസ്ഥാന മന്ദിരം തകർത്ത നിലയിൽ

കോട്ടയം: നഗരഹൃദയത്തിൽ പതിറ്റാണ്ടുകളുടെ പ്രവർത്തന പാരമ്പര്യമുള്ള സാംസ്കാരിക സംഘടനയായ സി.വൈ.എം.എൽ (CYML) ആസ്ഥാന മന്ദിരം തകർത്ത നിലയിൽ കണ്ടെത്തി. പാലാ കുരിശുപള്ളിയോട് ചേർന്ന് സ്ഥിതി ചെയ്യുന്ന കെട്ടിടമാണ് ഇന്ന് പുലർച്ചയോടെ തകർന്ന നിലയിൽ കാണപ്പെട്ടത്. നഗരത്തിലെ സാംസ്കാരിക പ്രവർത്തനങ്ങളുടെ പ്രധാന കേന്ദ്രമായിരുന്ന ഈ കെട്ടിടം തകർക്കപ്പെട്ട വാർത്താ ഏറെ ഞെട്ടലോടെയാണ് നാട്ടുകാർ ശ്രവിച്ചത്. സംഭവത്തിന് പിന്നിലെ കാരണങ്ങളെക്കുറിച്ചോ ഉത്തരവാദികളെക്കുറിച്ചോ ഉള്ള വിവരങ്ങൾ നിലവിൽ ലഭ്യമായിട്ടില്ല. ചരിത്രപരമായ പ്രാധാന്യമുള്ള കെട്ടിടം തകർത്തതിൽ വ്യാപകമായ പ്രതിഷേധം ഉയർന്നിട്ടുണ്ട്.
Read more

വെമ്പള്ളി പാടശേഖരത്തിൽ കൊയ്ത്തുത്സവത്തിന് ആവേശകരമായ തുടക്കം

കോട്ടയം: കാണക്കാരി ഗ്രാമപഞ്ചായത്തിലെ വെമ്പള്ളി പാടശേഖരത്തിൽ ഈ വർഷത്തെ കൊയ്ത്തുത്സവത്തിന് ഉജ്ജ്വല തുടക്കമായി. തമ്പി കാവുംപറമ്പിൽ കൊയ്ത്തുത്സവത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. പാടശേഖര സമിതി പ്രസിഡന്റ് ടി.ടി. തോമസ്, സെക്രട്ടറി ബിബിൻ തെക്കേ പൂവക്കളം എന്നിവർ ചടങ്ങിൽ ആശംസകൾ നേർന്നു. പ്രദേശത്തെ നെൽക്കൃഷി പ്രോത്സാഹിപ്പിക്കുന്നതിനും കർഷകർക്കിടയിൽ കൂട്ടായ്മയുടെ ശക്തി വർദ്ധിപ്പിക്കുന്നതിനുമായാണ് ഇത്തരമൊരു ഉത്സവം സംഘടിപ്പിച്ചത്. കൊയ്ത്തുത്സവം കാർഷിക മേഖലയ്ക്ക് വലിയ പുതുഊർജ്ജം പകരുന്നതായി സംഘാടകർ അഭിപ്രായപ്പെട്ടു. പാടശേഖര സമിതി ഭാരവാഹികൾ, കർഷകർ, പ്രദേശവാസികൾ തുടങ്ങി വലിയൊരു ജനവിഭാഗം […]
Read more

സീറ്റ് വിഭജനവും വിജയസാധ്യതയും; യുഡിഎഫിലെ തർക്കങ്ങളിൽ വസ്‌തുതയെന്ത്?

കോട്ടയം: യുഡിഎഫിലെ ഘടകകക്ഷിയായ കേരള കോൺഗ്രസ് (ജോസഫ്) വിഭാഗത്തിന്റെ വിജയസാധ്യതയെയും കോൺഗ്രസിന്റെ സീറ്റ് ഏറ്റെടുക്കൽ വാദങ്ങളെയും ചൊല്ലി രാഷ്ട്രീയ വൃത്തങ്ങളിൽ ചർച്ച കൊഴുക്കുന്നു. ജോസഫ് ഗ്രൂപ്പ് മത്സരിക്കുന്ന സീറ്റുകൾ കോൺഗ്രസ് ഏറ്റെടുത്ത് കൈപ്പത്തി ചിഹ്നത്തിൽ മത്സരിച്ചാൽ വിജയം സുനിശ്ചിതമാണെന്ന ഒരു വിഭാഗത്തിന്റെ വാദത്തിന് കൃത്യമായ കണക്കുകൾ നിരത്തിയാണ് രാഷ്ട്രീയ നിരീക്ഷകർ മറുപടി നൽകുന്നത്. പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി തുടങ്ങിയ മണ്ഡലങ്ങളിലെ മുൻകാല തിരഞ്ഞെടുപ്പ് ഫലങ്ങൾ ഈ വാദത്തെ ചോദ്യം ചെയ്യുന്നതാണ്. പൂഞ്ഞാറിൽ കോൺഗ്രസ് സ്ഥാനാർത്ഥിക്ക് ജയിച്ച ചരിത്രമില്ലെന്നു മാത്രമല്ല, […]
Read more

മീനച്ചിൽ ഫൈൻ ആർട്സ് സൊസൈറ്റി പ്രവർത്തന ഉദ്ഘാടനം; കൗൺസിലർമാർക്ക് സ്വീകരണം നൽകി

കോട്ടയം: പ്രമുഖ കലാസ്വാദക കൂട്ടായ്മയായ മീനച്ചിൽ ഫൈൻ ആർട്സ് സൊസൈറ്റിയുടെ മുപ്പത്തിയൊന്നാമത് വർഷത്തെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം പാലാ നഗരസഭാ ചെയർപേഴ്സൺ ദിയ ബിനു പുളിക്കക്കണ്ടം നിർവഹിച്ചു. പാലായുടെ കലാസാംസ്കാരിക മേഖലയിൽ സൊസൈറ്റി നൽകുന്ന സംഭാവനകൾ വലുതാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അവർ പറഞ്ഞു. സൊസൈറ്റി പ്രസിഡന്റ് അഡ്വ. രാജേഷ് പല്ലാട്ട് അധ്യക്ഷത വഹിച്ച ചടങ്ങിൽ രക്ഷാധികാരി ഡോ. സിറിയക് തോമസ് മുഖ്യപ്രഭാഷണം നടത്തി. പുതുതായി തിരഞ്ഞെടുക്കപ്പെട്ട പാലാ നഗരസഭാ കൗൺസിലർമാർക്ക് ചടങ്ങിൽ വെച്ച് സ്വീകരണം നൽകി. നഗരസഭാ വൈസ് […]
Read more

സിവിൽ സർവീസ് സ്വപ്നങ്ങൾക്ക് കരുത്തായി ‘മീറ്റ് ദ ഡിപ്ലോമാറ്റ്’; വിദ്യാർത്ഥികളുമായി സംവദിച്ച് റോഷ്ണി തോംസൺ

കോട്ടയം: സിവിൽ സർവീസ് മോഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് പ്രചോദനവും വ്യക്തമായ ദിശാബോധവും പകർന്ന് പാലാ അൽഫോൻസാ കോളജിൽ ‘മീറ്റ് ദ ഡിപ്ലോമാറ്റ്’ പരിപാടി സംഘടിപ്പിച്ചു. ശ്രീലങ്കയിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ ഫസ്റ്റ് സെക്രട്ടറി റോഷ്ണി തോംസൺ പരിപാടിയിൽ വിദ്യാർത്ഥികളുമായി സംവദിച്ചു. അൽഫോൻസാ കോളജ് വുമൺസ് സെല്ലും മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷനും സംയുക്തമായാണ് ഈ സംവാദ പരിപാടി ഒരുക്കിയത്. അന്താരാഷ്ട്ര വേദികളിൽ ‘ഇന്ത്യ’ എന്ന ബോർഡിന് പിന്നിലിരുന്ന് രാജ്യത്തിന്റെ ശബ്ദമാകാൻ കഴിയുന്നത് വലിയ ആത്മാഭിമാനമുള്ള കാര്യമാണെന്ന് റോഷ്ണി തോംസൺ പറഞ്ഞു. ഓരോ […]
Read more

ചങ്ങനാശേരി എസ്ബി കോളജില്‍ 27-ാമത് അതിരൂപത ബൈബിള്‍ കണ്‍വന്‍ഷന്റെ ഒരുക്കങ്ങൾ നടന്നുവരുന്നു

കോട്ടയം: ചങ്ങനാശേരിയിൽ ഫെബ്രുവരി പതിനെട്ടു മുതല്‍ ഇരുപത്തിരണ്ടു വരെ  എസ്ബി കോളജില്‍ നടക്കുന്ന ഇരുപതിയെഴാമത്  അതിരൂപത ബൈബിള്‍ കണ്‍വന്‍ഷന്‍റെ മുന്നോടിയായി അട്ടപ്പാടി സെഹിയോന്‍ ധ്യാനകേന്ദ്ര ടീം നേതൃത്വം നല്‍കുന്ന ഒരുക്ക കണ്‍വന്‍ഷന്‍ എസ് ബി കോളജ് കാവുകാട്ട് ഹാളില്‍ നടത്തി. അതിരൂപത വികാരി ജനറാള്‍ മോണ്‍. ആന്‍റണി എത്തയ്ക്കാട്ട് ഉദ്ഘാടനം നിര്‍വഹിച്ചു. ബൈബിള്‍ അപ്പൊസ്തലേറ്റ് ഡയറക്ടര്‍ ഫാ. ജോര്‍ജ് മാന്തുരുത്തില്‍ അധ്യക്ഷത വഹിച്ചു. ബ്രദര്‍ വിന്‍സന്‍റ് അട്ടപ്പാടി കണ്‍വന്‍ഷന്‍ നയിച്ചു. ഫാ. ജേക്കബ് ചീരംവേലി, ഫാ. ആന്‍റണി […]
Read more

തേങ്ങണയിൽ പൈപ്പ് ലൈനുകള്‍ സ്ഥാപിക്കാന്‍  കുഴിച്ച റോഡ് പൂര്‍വസ്ഥിതിയില്‍ എത്തിക്കാതെ വീണ്ടും കുഴിക്കുന്നതിനെതിരേ പ്രതിഷേധം

കോട്ടയം: ചങ്ങനാശേരിക്കടുത്തു തേങ്ങണയിൽ  പൈപ്പ് ലൈനുകള്‍ സ്ഥാപിക്കാന്‍   കുഴിച്ച റോഡ് പഴയസ്ഥിതിയില്‍ എത്തിക്കാതെ വീണ്ടും കുഴിക്കുന്നതിനെതിരേ പ്രതിഷേധം ഉയരുന്നു. പൊടിശല്യത്തില്‍ തെങ്ങണ നിവാസികളും വ്യാപാരികൾക്കും ശ്വാസം മുട്ടുന്നു. പൈപ്പ് സ്ഥാപിക്കുന്നതിനായി പെരുമ്പനച്ചി മുതല്‍ തെങ്ങണ വരെയുള്ള റോഡ് ഭാഗം ആദ്യം കുഴിച്ചത് ഒരു വർഷം മുമ്പാണ്. പൈപ്പ് സ്ഥാപിക്കാന്‍ കുഴിച്ച പല ഭാഗങ്ങളും മൺകൂനകളായി അവശേഷിച്ചിരിക്കുകയാണ്. പഴയ വില്ലേജ് ഓഫീസിനു സമീപത്തുള്ള വെയിറ്റിംഗ്‌ ഷെഡിനു സമീപം തകര്‍ന്നുകിടക്കുന്ന റോഡില്‍നിന്നും ഉയരുന്ന പൊടിശല്യം സഹിച്ചാണ് ഇവിടെ യാത്രക്കാര്‍ ബസ് […]
Read more

Recent News

Advertisement
WhiteswanTV Footer