Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

വായനശാല, കതിർ കർഷക ക്ലബ് എന്നിവയുടെ നേതൃത്വത്തിൽ തരിശുഭൂമിയിൽ മുളകുകൃഷി ആരംഭിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോട്ടയം: ചങ്ങനാശേരിക്കടുത്തു തൃക്കൊടിത്താനം മണികണ്ഠവയൽ ജോൺ പാറയിൽ ഗ്രന്ഥാലയം ആൻഡ് വായനശാല, കതിർ കർഷക ക്ലബ് എന്നിവയുടെ നേതൃത്വത്തിൽ തരിശുഭൂമിയിൽ മുളകുകൃഷി ആരംഭിച്ചു. മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ജിനി സിബി മുളക് കൃഷിയുടെ ഉദ്ഘാടനം നിർവഹിച്ചു.

വായനശാല പ്രവർത്തകനായ ആദിത്യൻ രഘുവിന്റെ ഉടമസ്ഥതയിലുള്ള പത്തുസെന്റ് സ്ഥലത്താണ് മുളക് കൃഷിചെയ്യുന്നത്. തൃക്കൊടിത്താനം ഗ്രാമപ്പഞ്ചായത്ത് അംഗം ഉഷാ രവീന്ദ്രൻ, വായനശാലാ സെക്രട്ടറി രഞ്ജിത്ത് രവീന്ദ്രൻ, പ്രസിഡന്റ് നിഷാ വി.ദേവൻ എന്നിവർ സംസാരിച്ചു.

വായനശാല ഭരണസമിതി അംഗങ്ങളായ പി.ജെ. ജോസഫ്, എസ്. ശ്രുതി, പ്രവർത്തകരായ എം.കെ. മനു, ടി.ജെ. ജോസഫ്, എൽസമ്മ സാലസ് എന്നിവർ മുളകുകൃഷിക്ക് നേതൃത്വം നൽകുന്നു. വായനശാലാ പ്രദേശത്തെ തരിശുഭൂമികൾ കൃഷിയോഗ്യമാക്കാനുള്ള ശ്രമത്തിലാണ് വായനശാലയുടെ നേതൃത്വത്തിലുള്ള കതിർ കർഷക ക്ലബ്.

Recent News

Advertisement
WhiteswanTV Footer