Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Kottayam

സംസ്ഥാന പാര അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ്; റോബിൻ സെബാസ്റ്റ്യന് ഷോട്പുട്ടിൽ സ്വർണ്ണം

കോട്ടയം: 15-ാമത് കേരള സംസ്ഥാന പാര അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ ഉജ്ജ്വല നേട്ടവുമായി അതിരമ്പുഴ സ്വദേശി റോബിൻ സെബാസ്റ്റ്യൻ. ഷോട്പുട്ട് മത്സരത്തിലാണ് റോബിൻ സ്വർണ്ണമെഡൽ കരസ്ഥമാക്കിയത്. തന്റെ കായിക കരുത്തും നിശ്ചയദാർഢ്യവും തെളിയിക്കുന്ന പ്രകടനത്തിലൂടെയാണ് റോബിൻ സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം സ്വന്തമാക്കിയത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രഗത്ഭരായ കായികതാരങ്ങൾ പങ്കെടുത്ത ചാമ്പ്യൻഷിപ്പിലാണ് അതിരമ്പുഴയുടെ അഭിമാനമായി റോബിൻ മാറിയത്. ഈ വിജയം വരാനിരിക്കുന്ന ദേശീയ മത്സരങ്ങളിലേക്കുള്ള റോബിന്റെ പ്രവേശനത്തിന് കൂടുതൽ കരുത്തുപകരും. കഠിനമായ പരിശീലനത്തിലൂടെയും ആത്മവിശ്വാസത്തിലൂടെയും റോബിൻ […]
Read more

മാഞ്ഞൂർ ഗ്രാമപഞ്ചായത്തിൽ പക്ഷിപ്പനി പ്രതിരോധം ഊർജിതം; സജീവ നിരീക്ഷണം തുടരുന്നു

കോട്ടയം: മാഞ്ഞൂർ ഗ്രാമപഞ്ചായത്തിലെ ആറാം വാർഡിൽ പ്രവർത്തിക്കുന്ന കാട വളർത്തൽ കേന്ദ്രത്തിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രതിരോധ-നിയന്ത്രണ പ്രവർത്തനങ്ങൾ ആരോഗ്യവകുപ്പ് ഊർജിതമാക്കി. രോഗം റിപ്പോർട്ട് ചെയ്ത ഫാം കേന്ദ്രീകരിച്ചുള്ള ഒരു കിലോമീറ്റർ ചുറ്റളവിൽ കടുത്ത ജാഗ്രതയാണ് നിർദ്ദേശിച്ചിരിക്കുന്നത്. ഈ പരിധിയിലുള്ള വീടുകളെ നിലവിൽ സജീവ നിരീക്ഷണ മേഖലയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പത്ത് ദിവസം നീണ്ടുനിൽക്കുന്ന വിശദമായ ആരോഗ്യ നിരീക്ഷണ പ്രവർത്തനങ്ങൾക്കായി പ്രത്യേക ആക്ഷൻ പ്ലാൻ തയ്യാറാക്കിയിട്ടുണ്ട്. കാട ഫാമിൽ ജോലി ചെയ്തിരുന്നവരിലോ സമീപവാസികളിലോ നിലവിൽ മറ്റ് ആരോഗ്യ പ്രശ്നങ്ങളൊന്നും […]
Read more

ശൗചാലയങ്ങളില്ല; കോട്ടയം മെഡിക്കൽ കോളജിൽ രോഗികൾ ദുരിതത്തിൽ

കോട്ടയം: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ പ്രധാന വാർഡുകളിൽ ശൗചാലയങ്ങൾ ഇല്ലാത്തത് രോഗികളെയും കൂട്ടിരിപ്പുകാരെയും കടുത്ത ദുരിതത്തിലാക്കുന്നു. രണ്ട്, ആറ്, ഒമ്പത് വാർഡുകളിലെ ശൗചാലയങ്ങൾ പൊളിച്ചുനീക്കിയതാണ് ഈ അവസ്ഥയ്ക്ക് കാരണമായത്. ഇതോടെ ഈ വാർഡുകളിൽ കഴിയുന്ന രോഗികൾ പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാനായി മറ്റ് വാർഡുകളെ ആശ്രയിക്കേണ്ട ഗതികേടിലാണ്. കഴിഞ്ഞ ജൂലൈ മൂന്നിന് ആശുപത്രി കെട്ടിടത്തിന്റെ ഒരു ഭാഗം ഇടിഞ്ഞുവീണ് വീട്ടമ്മ മരിച്ചതിനെത്തുടർന്നാണ് കാലപ്പഴക്കം ചെന്ന ശൗചാലയങ്ങൾ സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി അടച്ചുപൂട്ടിയത്. കഴിഞ്ഞ മാസം ഇവ പൂർണ്ണമായും പൊളിച്ചുനീക്കിയെങ്കിലും […]
Read more

കൂട്ടുകാർ മരിച്ച് രണ്ട് വർഷം തികഞ്ഞ അതേ ദിനത്തിൽ മൂന്നാമത്തെ ആൾ ജസ്വിനും വിടപറഞ്ഞു

കോട്ടയം : ഈ ഡിസംബർ മാസത്തിൽ വീണ്ടും തീരാവേദനയായി ജസ്വിനും യാത്രയായതോടെ രണ്ടാമത്തെ ദുരന്തത്തിന്റെ ഞെട്ടലിലാണു കണ്ണിമല ഗ്രാമം. 2023 ഡിസംബർ ഇരുപത്തിയൊന്നിനു ശബരിമല തീർഥാടക വാഹനം സ്കൂട്ടറിൽ ഇടിച്ച് പാലയ്ക്കൽ ജെഫിൻ, വടക്കേൽ നോബിൾ എന്നിവർ മരിച്ചിരുന്നു. രണ്ടു വർഷം തികഞ്ഞ ദിനത്തിൽ ഇവരുടെ കൂട്ടുകാരൻ ജസ്വിനെയും അപകടരൂപത്തിൽ മരണം വിളിച്ചത് നാടിന് ഇനിയും കൂട്ടുകാർക്കു വിശ്വസിക്കാനായിട്ടില്ല. സഹോദരൻ ജേക്കബിനെ കോളജിലേക്ക് ബസ് കയറ്റി വിടാൻ പോയപ്പോൾ എരുമേലിയിൽ ഉണ്ടായ അപകടത്തിലാണ് ജസ്വിൻ മരിച്ചത്. കണ്ണിമല […]
Read more

ചേർപ്പുങ്കൽ പള്ളിയിൽ ഉണ്ണിമിശിഹായുടെ ദർശന തിരുനാളിന് വ്യാഴാഴ്ച കൊടിയേറും

കോട്ടയം: പ്രശസ്തമായ ചേർപ്പുങ്കൽ മാർസ്ലീവാ ഫൊറോനാ പള്ളിയിൽ ഉണ്ണിമിശിഹായുടെ ദർശന തിരുനാളിന് ഡിസംബർ 25 വ്യാഴാഴ്ച തുടക്കമാകും. പാതിരാ കുർബാനയ്ക്ക് ശേഷം വികാരി ഫാ. മാത്യു തെക്കേൽ തിരുനാൾ കൊടിയേറ്റ് നടത്തും. തുടർന്ന് പുലർച്ചെ 5:30, 6:45, 8:00 മണിക്ക് വിശുദ്ധ കുർബാനകൾ നടക്കും. ഡിസംബർ 25 മുതൽ 29 വരെ എല്ലാ ദിവസവും വൈകിട്ട് 7:30-ന് പ്രൊഫഷണൽ നാടകമേള മത്സരവും സംഘടിപ്പിച്ചിട്ടുണ്ട്. തിരുനാൾ ദിനങ്ങളായ ഡിസംബർ 26-ന് വിശുദ്ധ കുർബാനയ്ക്ക് പുറമെ അഖണ്ഡ ജപമാലയും ദിവ്യകാരുണ്യ […]
Read more

ജില്ലയിൽ യുഡിഎഫിന്  മുൻതൂക്കം; പാലാ നഗരസഭയിൽ എൽഡിഎഫ് മുൻപിൽ

കോട്ടയം :  തദ്ദേശ തിരഞ്ഞെടുപ്പിൽ ജില്ലയിൽ യുഡിഎഫിന് 65,654 വോട്ടിന്റെ മേൽക്കൈ. ജില്ലാ പഞ്ചായത്തിലും ആറു നഗരസഭകളിലുമായി പോൾ ചെയ്ത വോട്ടിന്റെ അടിസ്ഥാനത്തിലാണ് മുന്നണികളുടെ വോട്ടുനില കണ്ടെത്തിയത്. ജില്ലാ പഞ്ചായത്തിൽ യുഡിഎഫിന്റെ ലീഡ് 60,154 വോട്ടാണ്. നഗരസഭകളിൽ 5,500 വോട്ടിന്റെ ലീഡ്. എന്നാൽ പാലാ നഗരസഭയിൽ വോട്ടുകണക്കിൽ എൽഡിഎഫിന് നേരിയ ലീഡ് ലഭിച്ചു. വൈക്കത്ത് ഒപ്പത്തിനൊപ്പം. മറ്റു നാലിടത്ത് യുഡിഎഫ് മുന്നിലെത്തി.ജില്ലയിലെ ആറു നഗരസഭകളിലായി യുഡിഎഫ് 67,345 (38.81%) വോട്ടും എൽഡിഎഫ് 61,845 (35.64%) വോട്ടും നേടി. […]
Read more

രണ്ടു ജില്ലകളില്‍ വീണ്ടും പക്ഷിപ്പനി; അടിയന്തര നടപടികള്‍ക്ക് നിര്‍ദേശം

ആലപ്പുഴ: സംസ്ഥാനത്ത് രണ്ട് ജില്ലകളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു. ആലപ്പുഴ കോട്ടയം ജില്ലകളിലാണ് രോഗബാധയുണ്ടായിരിക്കുന്നത്. ഭോപ്പാലിലെ ലാബില്‍ നടത്തിയ സാംപിള്‍ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ആലപ്പുഴയില്‍ 8 പഞ്ചായത്തുകളില്‍ ഓരോ വാര്‍ഡിലാണ് രോഗബാധ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കോട്ടയത്ത് മൂന്നു വാര്‍ഡുകളിലും രോഗബാധയുണ്ട്. ആലപ്പുഴയില്‍ നെടുമുടി, ചെറുതന, കരുവാറ്റ കാര്‍ത്തികപ്പള്ളി, അമ്പലപ്പുഴ തെക്ക്, പുന്നപ്ര തെക്ക്, തകഴി, പുറക്കാട് പഞ്ചായത്തുകളിലാണ് രോഗബാധ. അതേസമയം, നെടുമുടിയിൽ കോഴികൾക്കും മറ്റുള്ളിടത്ത് താറാവിനും രോഗബാധയുണ്ട്. കോട്ടയത്ത് കുറുപ്പന്തറ, മാഞ്ഞൂർ, കല്ലുപുരയ്ക്കൽ, വേളൂർ എന്നീ വാർഡുകളിലാണ് […]
Read more

നെല്ല് സംഭരിക്കാതെ മില്ലുടമകൾ; കർഷകർ പ്രതിസന്ധിയിൽ

കോട്ടയം: കോട്ടയം ജില്ലയിലെ കറുകപ്പാടം പാടശേഖരത്തിൽ കൊയ്ത്ത് പൂർത്തിയാക്കി പതിനഞ്ച് ദിവസം പിന്നിട്ടിട്ടും നെല്ല് സംഭരിക്കാൻ മില്ലുടമകൾ തയ്യാറാകാത്തതിനെ തുടർന്ന് കർഷകർ കടുത്ത പ്രതിസന്ധിയിലായി. 425 ഏക്കറിൽ കൃഷിയിറക്കിയ പാടശേഖരത്തിൽ നിന്ന് ഏകദേശം ആയിരം ക്വിന്റൽ നെല്ലാണ് ഇതുവരെ മാറ്റാനാകാതെ കിടക്കുന്നത്. 280 കർഷകർ ചേർന്നാണ് കൃഷി നടത്തിയത്. നെല്ല് സംഭരിക്കുന്നതിന് ക്വിന്റലിന് 7,400 രൂപ കിഴിവ് നൽകണമെന്നാണ് മില്ലുടമകളുടെ ആവശ്യം. ഇത്രയും നഷ്ടത്തിൽ നെല്ല് വിറ്റഴിക്കാൻ കഴിയില്ലെന്ന നിലപാടിലാണ് കർഷകർ. മില്ലുടമകൾ ആവശ്യത്തിൽ ഉറച്ചുനിൽക്കുന്നതിനാൽ പാടശേഖരത്തിൽ […]
Read more

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജേതാവ് ലാജോ ജോസിനെ ഏറ്റുമാനൂർ ചേംബർ ഓഫ് കൊമേഴ്‌സ് ആദരിച്ചു

കോട്ടയം: മികച്ച അവലംബിത തിരക്കഥയ്ക്കുള്ള (ബോഗൺവില്ല) സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം കരസ്ഥമാക്കിയ ഏറ്റുമാനൂർ സ്വദേശി ലാജോ ജോസിനെ ഏറ്റുമാനൂർ ചേംബർ ഓഫ് കൊമേഴ്‌സിന്റെ നേതൃത്വത്തിൽ ആദരിച്ചു. മന്ത്രി വി.എൻ. വാസവൻ സമ്മേളനം ഉദ്ഘാടനം ചെയ്യുകയും ലാജോ ജോസിനെ അനുമോദിക്കുകയും ചെയ്തു. ഏറ്റുമാനൂർ ചേംബർ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് ജി. മനോജ് കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി ശ്രീജിത്ത് നെല്ലിശ്ശേരി സ്വാഗതം ആശംസിച്ചു. എക്‌സിക്യൂട്ടീവ് അംഗങ്ങളായ പി.കെ. അബ്ദുൽ സമദ്, ജെ.എം. സജീവ്, പി.എച്ച്. ഇക്ബാൽ, വി.ജെ. […]
Read more

സി.ഐ.ടി.യു പാലാ ഏരിയ കൺവൻഷൻ; അഡ്വ. കെ. അനിൽകുമാർ ഉദ്ഘാടനം ചെയ്യും

കോട്ടയം: സി.ഐ.ടി.യു പാലാ ഏരിയ കൺവൻഷൻ ഡിസംബർ 27 ശനിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ട് മണിക്ക് കിഴതടിയൂർ ബാങ്ക് ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും. സംഘടനയുടെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെയും വരാനിരിക്കുന്ന സമരപരിപാടികൾ ആസൂത്രണം ചെയ്യുന്നതിന്റെയും ഭാഗമായാണ് കൺവൻഷൻ വിളിച്ചുചേർത്തിരിക്കുന്നത്. സി.ഐ.ടി.യു കോട്ടയം ജില്ലാ സെക്രട്ടറി അഡ്വ. കെ. അനിൽകുമാർ കൺവൻഷൻ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ ലാലിച്ചൻ ജോർജ്, കെ.എൻ വേണുഗോപാൽ, സജേഷ് ശശി, ഷാർളി മാത്യു തുടങ്ങിയ പ്രമുഖ നേതാക്കൾ സംസാരിക്കും. ഏരിയയിലെ വിവിധ മേഖലകളിൽ നിന്നുള്ള തൊഴിലാളി പ്രതിനിധികൾ […]
Read more

Recent News

Advertisement
WhiteswanTV Footer