കോട്ടയം: മികച്ച അവലംബിത തിരക്കഥയ്ക്കുള്ള (ബോഗൺവില്ല) സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം കരസ്ഥമാക്കിയ ഏറ്റുമാനൂർ സ്വദേശി ലാജോ ജോസിനെ ഏറ്റുമാനൂർ ചേംബർ ഓഫ് കൊമേഴ്‌സിന്റെ നേതൃത്വത്തിൽ ആദരിച്ചു. മന്ത്രി വി.എൻ. വാസവൻ സമ്മേളനം ഉദ്ഘാടനം ചെയ്യുകയും ലാജോ ജോസിനെ അനുമോദിക്കുകയും ചെയ്തു.
ഏറ്റുമാനൂർ ചേംബർ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് ജി. മനോജ് കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി ശ്രീജിത്ത് നെല്ലിശ്ശേരി സ്വാഗതം ആശംസിച്ചു. എക്‌സിക്യൂട്ടീവ് അംഗങ്ങളായ പി.കെ. അബ്ദുൽ സമദ്, ജെ.എം. സജീവ്, പി.എച്ച്. ഇക്ബാൽ, വി.ജെ. സെബാസ്റ്റ്യൻ, ഷമി മുഹമ്മദ് എന്നിവർ ചടങ്ങിൽ സംസാരിച്ചു. പ്രമുഖ എഴുത്തുകാരൻ കൂടിയായ ലാജോ ജോസിന്റെ നേട്ടം ഏറ്റുമാനൂരിന് അഭിമാനമാണെന്ന് സമ്മേളനം വിലയിരുത്തി.




