Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Kottayam

കോട്ടയം ജില്ലാ പഞ്ചായത്തിൽ മുസ്ലീം ലീഗിന് സീറ്റ്; യുഡിഎഫ് വിഭജനം പൂർത്തിയായി

കോട്ടയം: കോട്ടയം ജില്ലാ പഞ്ചായത്തിൽ മുസ്ലീം ലീഗിന് (ഐ.യു.എം.എൽ) ആദ്യമായി മത്സരിക്കാൻ സീറ്റ് നൽകാൻ യുഡിഎഫ് (ഐക്യ ജനാധിപത്യ മുന്നണി) തീരുമാനിച്ചു. യുഡിഎഫ് കോട്ടയം ജില്ലാ നേതൃയോഗത്തിലാണ് ചരിത്രപരമായ ഈ തീരുമാനം എടുത്തത്. ഇതാദ്യമായാണ് കോട്ടയം ജില്ലാ പഞ്ചായത്തിൽ ലീഗിന് മത്സരിക്കാൻ അവസരം ലഭിക്കുന്നത്. ഇതിനായി ലീഗ് നേതൃത്വം ശക്തമായ സമ്മർദ്ദം ചെലുത്തിയിരുന്നു. ആകെ 23 സീറ്റുകളുള്ള ജില്ലാ പഞ്ചായത്തിൽ സീറ്റ് വിഭജനം ഇങ്ങനെയാണ്; കോൺഗ്രസിന് 14 സീറ്റുകൾ, കേരള കോൺഗ്രസ് (ജോസഫ്) വിഭാഗത്തിന് 8 സീറ്റുകൾ, […]
Read more

കുമരകത്ത് വാൻ തോട്ടിലേക്ക് മറിഞ്ഞു

കോട്ടയം: കുമരകം 16-ാം വാർഡിലെ വെള്ളാപ്പള്ളിചിറ ഭാഗത്ത് പലചരക്ക് സാധനങ്ങളുമായി പോയ വാൻ തോട്ടിലേക്ക് മറിഞ്ഞു. ഇന്നലെ (നവംബർ 15, ശനി) വൈകിട്ട് ഏഴുമണിയോടെയായിരുന്നു അപകടം. ചൂള ഭാഗത്തുനിന്ന് ഷാപ്പുംപടി ഭാഗത്തേക്ക് പോകുകയായിരുന്ന മാരുതി വാനാണ് വെള്ളാപ്പള്ളി ചിറ ഭാഗത്തെ വളവ് തിരിയുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് സമീപത്തെ തോട്ടിലേക്ക് മറിഞ്ഞത്. അപകടവിവരമറിഞ്ഞ് സ്ഥലത്തെത്തിയ നാട്ടുകാർ ഉടൻ തന്നെ രക്ഷാപ്രവർത്തനം ആരംഭിച്ചു. ഏറെ നേരത്തെ പരിശ്രമങ്ങൾക്കൊടുവിൽ രാത്രി 9:00 മണിയോടെ ഒരു ജെ.സി.ബിയുടെ സഹായത്തോടെ വാഹനം തോട്ടിൽനിന്ന് ഉയർത്തി […]
Read more

ഏറ്റുമാനൂർ മുനിസിപ്പാലിറ്റി ഇലക്ഷൻ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ഇന്ന്

കോട്ടയം: ഏറ്റുമാനൂർ മുനിസിപ്പാലിറ്റിയിലെ 9, 10, 11 വാർഡുകളിലെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കായി ആരംഭിക്കുന്ന ഇലക്ഷൻ കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനം ഇന്ന് നടക്കും. പുന്നത്തുറ കാട്ടോടുള്ള കവലയിൽ വെച്ച് വൈകുന്നേരം 5 മണിക്ക് ഉദ്ഘാടന ചടങ്ങ് നടക്കും. കോട്ടയം ഡി.സി.സി. പ്രസിഡന്റ് നാട്ടകം സുരേഷ് ഉദ്ഘാടനം നിർവ്വഹിക്കുമെന്ന് അറിയിച്ചു. ജനാധിപത്യ വിശ്വാസികളായ എല്ലാവരെയും ചടങ്ങിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു. തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്തുന്നതിനും പ്രചാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും വേണ്ടിയാണ് ഈ ഓഫീസ് തുറക്കുന്നത്.
Read more

തീവ്ര മത സംഘടനകളുടെ മറവിൽ നടക്കുന്ന ഭീകരവാദ പ്രവർത്തനങ്ങൾക്കെതിരെ പരാതി നൽകി ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് അഡ്വക്കേറ്റ് ഷോൺ ജോർജ്

കോട്ടയം: ഭീകരവാദ പ്രവർത്തനം കണ്ടെത്തി പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചെങ്കിലും രാഷ്ട്രീയ പാർട്ടിയായ എസ്ഡിപിഐയുടെയും ജമാഅത്തെ ഇസ്ലാമിയുടെയും മറവിൽ ഗുരുതരമായ തീവ്രവാദ ഇടപെടലുകൾ കേരളത്തിൽ നടക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, പാലക്കാട് ഉൾപ്പെടെയുള്ള ജില്ലകളിൽ എസ്ഡിപിഐയും ജമാഅത്തെ ഇസ്ലാമിയും ചേ‍ന്ന് ഐഎസ്ഐഎസ് സമാനമായ രീതിയിൽ പരിശീലന ക്യാമ്പുകൾ സംഘടിപ്പിച്ചിട്ടുണ്ട് എന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൽ നൽകിയ പരാതിയിൽ പറയുന്നുണ്ട്. കോഴിക്കോട് താമരശ്ശേരിയിലെ ഫ്രഷ് കട്ട് സ്ഥാപനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിലും, താമരശ്ശേരി ബിഷപ്പിന് ലഭിച്ച ഭീഷണി […]
Read more

കോട്ടയം തദ്ദേശ തെരഞ്ഞെടുപ്പ്: സീറ്റു വിഭജനം പൂർത്തിയാക്കി എൽ.ഡി.എഫ്; യു.ഡി.എഫിൽ തർക്കം തുടരുന്നു

കോട്ടയം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കോട്ടയം ജില്ലയിൽ എൽ.ഡി.എഫ്. സീറ്റ് വിഭജനം പൂർത്തിയാക്കി. എന്നാൽ, ഘടകകക്ഷി സ്ഥാനാർത്ഥികളുടെ കാര്യത്തിൽ അന്തിമ തീരുമാനമാകാത്തതിനാൽ ഔദ്യോഗിക പ്രഖ്യാപനം വൈകും. അതേസമയം, യു.ഡി.എഫിൽ പല തദ്ദേശ സ്ഥാപനങ്ങളിലും സീറ്റ് വിഭജനം തർക്കങ്ങളെ തുടർന്ന് എങ്ങുമെത്താതെ നീളുകയാണ്. കഴിഞ്ഞ തവണ ഘടകകക്ഷികൾക്ക് നൽകിയ സീറ്റുകൾ കോൺഗ്രസ് ഏറ്റെടുക്കുന്നുവെന്ന പരാതിയും വ്യാപകമാണ്. ജില്ലാ പഞ്ചായത്ത് എൽ.ഡി.എഫ്. സീറ്റ് വിഭജനത്തിൽ കേരളാ കോൺഗ്രസ് (മാണി) ഗ്രൂപ്പിന് നൽകിയ പത്തു സീറ്റിൽ ഒന്ന് സ്വതന്ത്ര ചിഹ്നത്തിൽ […]
Read more

കോട്ടയത്ത് ഭീഷണിയായി ജലസംഭരണി; നടപടിയെടുക്കാതെ അധികൃതർ

കോട്ടയം: പാക്കിൽ ധർമശാസ്താ ക്ഷേത്രത്തിനു സമീപം അറുപത്തിൽ പരം വർഷം പഴക്കമുള്ള ഉപയോഗശൂന്യമായ ശുദ്ധജല സംഭരണി നാട്ടുകാരുടെ ഉറക്കം കെടുത്തിത്തുടങ്ങിയിട്ട് വർഷങ്ങളായി. ഉപയോഗ ശൂന്യമായ സംഭരണിയിൽ വെള്ളമില്ലെങ്കിലും ഇതു  തകർന്നാൽ വലിയ അപകടം ഉറപ്പാണ്.  ഈ ജലസംഭരണി കാടുകയറി കോൺക്രീറ്റ് ഭാഗങ്ങൾ അടർന്നു കമ്പികൾ തുരുമ്പെടുത്ത് ദ്രവിച്ച അവസ്ഥയിലുള്ളത് ആണ്.  സംഭരണിയുടെ തൊട്ടടുത്ത് ക്ഷേത്രവും, വീടുകളുമുണ്ട്. കൃത്യസമയത്ത് അറ്റകുറ്റപ്പണി നടത്താത്തതുകൊണ്ടു തന്നെ ഏതു നിമിഷവും തകരാമെന്ന നിലയിലാണ്.  ഇതിനെ സംബന്ധിച്ച് അധികൃതർ നടപടിയെടുക്കുന്നില്ലെന്ന് സമീപവാസികൾ പരാതിപ്പെടുന്നു.  ജല സംഭരണി […]
Read more

ഒളോക്കരി-കൊടുവത്ര നടപ്പാത തകർന്നു; പ്രദേശവാസികൾ പ്രതിസന്ധിയിൽ

കോട്ടയം : ഒളോക്കരി, കൊടുവത്ര പ്രദേശങ്ങളെ തമ്മിൽ ബന്ധിപ്പിച്ചിരുന്ന ഏക ആശ്രയമായിരുന്ന നടപ്പാലം തകർന്നതോടെ പ്രദേശവാസികളും കർഷകരും കടുത്ത ദുരിതത്തിലായി. 30 വർഷത്തിലേറെ പഴക്കമുള്ള ഈ പാലം തകർന്നതിനെ തുടർന്ന് കാൽനടയായും വള്ളത്തിലും യാത്ര ചെയ്യാനാവാതെ നാട്ടുകാർ വലയുകയാണ്. ഒളോക്കരി, കൊടുവത്ര പാടങ്ങളിലെ കർഷകർക്ക് കൃഷിയാവശ്യങ്ങൾക്കായി സാധനങ്ങൾ വള്ളത്തിൽ കൊണ്ടുപോകുന്നതിനും നിലവിൽ സാധിക്കാത്ത സ്ഥിതിയാണ്. തകർന്ന പാലം പ്രദേശത്തെ സാധാരണ ജീവിതത്തെയും കാർഷികവൃത്തികളെയും പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ, എത്രയും പെട്ടെന്ന് പുതിയ പാലം നിർമ്മിച്ചു നൽകണമെന്നാണ് […]
Read more

ചങ്ങനാശേരി റെയിൽവേ സ്റ്റേഷനിൽ സുരക്ഷ വീഴ്ച്ച

കോട്ടയം: ചങ്ങനാശേരി റെയിൽവേ സ്റ്റേഷൻ മുൻമ്പിൽ മാത്രമല്ല ശ്രദ്ധ വേണ്ടത്. നവീകരണപ്രവർത്തനങ്ങളും സൗന്ദര്യവൽക്കരണവും നടന്നു കൊണ്ടിരിക്കുന്ന റെയിൽവേ സ്റ്റേഷൻ അതിന് പിൻ വശത്തുള്ള ഭാഗങ്ങൾക്ക് അധികാരികൾ  യാതൊരു ശ്രദ്ധയും നൽകുന്നില്ല. ഈ കഴിഞ്ഞ ദിവസമാണ് ചങ്ങനാശേരി റെയിൽവേ സ്റ്റേഷനിൽ നിന്ന് കേരള എക്സ്പ്രസിൽ കയറി ബഹളമുണ്ടാക്കിയ മദ്യപനെ യാത്രക്കാർ ചേർന്ന് പോലീസിൽ ഏൽപ്പിച്ചത്.  സ്റ്റേഷന്റെ പുറകുവശത്തുള്ള ഗുഡ്ഷെഡ് റോഡ് തുറന്ന് കിടക്കുകയാണ്. അടച്ചുറപ്പില്ലാതെ തുറസ്സായി കിടക്കുന്ന ഭാഗത്ത് കൂടെ ആർക്കു വേണമെങ്കിലും സ്റ്റേഷനിനിലേക്ക്  കയറാവുന്ന സ്ഥീതിയാണ്. ഗുഡ്ഷെഡ് […]
Read more

കെ.എസ്.എസ്.എസ്സിന്റെ നേതൃത്വത്തിൽ എം.എസ്.ഡബ്ല്യു വിദ്യാർഥികൾക്ക് പഠനശിബിരം

കോട്ടയം: കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യൽ സർവ്വീസ് സൊസൈറ്റിയുടെ (KSSS) നേതൃത്വത്തിൽ സോഷ്യൽ വർക്ക് വിദ്യാർഥികൾക്കായി സാമൂഹ്യ അവബോധ പഠനശിബിരം സംഘടിപ്പിച്ചു. പാലാ ചേർപ്പുങ്കൽ ബി.വി.എം. ഹോളി ക്രോസ് കോളേജ്, ഇടുക്കി രാജാക്കാട് സാൻജോ കോളേജ് എന്നിവിടങ്ങളിലെ സോഷ്യൽ വർക്ക് ഡിപ്പാർട്ടുമെന്റുകളുമായി സഹകരിച്ചാണ് ഒന്നാം വർഷ എം.എസ്.ഡബ്ല്യു (MSW) വിദ്യാർഥികൾക്കായി ശിബിരം നടത്തിയത്. തെള്ളകം ചൈതന്യയിൽ നടന്ന പഠനശിബിരത്തിന്റെ ഉദ്ഘാടനം ഏറ്റുമാനൂർ മുനിസിപ്പൽ ചെയർപേഴ്സൺ ലൗലി ജോർജ്ജ് നിർവ്വഹിച്ചു. അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് […]
Read more

പാമ്പാടി ഗ്രാമപഞ്ചായത്തിലെ യു.ഡി.എഫ്. സ്ഥാനാർഥികളെ പ്രഖ്യാപിച്ചു

കോട്ടയം: പാമ്പാടി ഗ്രാമപഞ്ചായത്തിലെ മുഴുവൻ വാർഡുകളിലേക്കുമുള്ള സ്ഥാനാർഥികളെ പ്രഖ്യാപിച്ചു യു.ഡി.എഫ്. 20 വാർഡുകളിലും കോൺഗ്രസ് സ്ഥാനാർഥികളാണ് കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കുന്നത്. സ്ഥാനാർഥി നിർണയം പൂർത്തിയായതോടെ വിജയം ഉറപ്പാണെന്ന ആത്മവിശ്വാസത്തിലാണ് യു.ഡി.എഫ്. നേതൃത്വം. മത്സരിക്കുന്ന പ്രധാന സ്ഥാനാർഥികൾ ഇവരാണ് ഗ്രാമറ്റം – സൂസൻ കുരുവിള, കുന്നേൽപീടിക – രഞ്ജു കെ. രാജു, പൊന്നപ്പൻ സിറ്റി – ആശാ സുനിൽ, കാട്ടാംകുന്ന് – ഏലിയാമ്മ ആന്റണി, താന്നിമറ്റം – ഷീല മാത്യു, പോരാളൂർ – ഷേർളി തര്യൻ, ചെവിക്കുന്ന് – […]
Read more

Recent News

Advertisement
WhiteswanTV Footer