മലപ്പുറം: തൃണമൂല്‍ കോൺഗ്രെസ്സുമായുള്ള ബന്ധം അവസാനിപ്പിച്ച് പുതിയ പാര്‍ട്ടി രൂപീകരിക്കാൻ തീരുമാനിച്ച് പി വി അന്‍വര്‍. യുഡിഎഫിനോടൊപ്പം നിലയുറപ്പിക്കുന്ന രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാനാണ് അന്‍വറിന്റെ തീരുമാനം. ദേശീയ രാഷ്ട്രീയത്തിലുള്ള സവിശേഷ സാഹചര്യം കണക്കിലെടുത്താണ് ഈ തീരുമാനം. ഓള്‍ ഇന്ത്യ കോണ്‍ഗ്രസിന്റെ സംസ്ഥാന കണ്‍വീനര്‍ എന്ന സ്ഥാനം രാജിവെക്കുകയും,തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വവുമായുള്ള എല്ലാ ബന്ധവും വിച്ഛേദിക്കുന്നതായും അൻവർ അറിയിച്ചു. മെയ് രണ്ടാം വാരത്തോടുകൂടി പുതിയ പാർട്ടി പ്രഖ്യാപിക്കും.




