ഇലക്ട്രിക് ഉപകരണങ്ങള്‍ റിപ്പയര്‍ ചെയ്യുന്ന കടയില്‍ യുവാവ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
കോഴിക്കോട്: കൊയിലാണ്ടി ഇലക്ട്രിക് ഉപകരണങ്ങൾ റിപ്പയർ ചെയ്യുന്ന കടയിൽ യുവാവ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൊയിലാണ്ടി സികെജി ബിൽഡിംഗിൽ പ്രവർത്തിക്കുന്ന ഇലക്ട്രോണിക് ഉപകരണങ്ങളുടെ റിപ്പയർ സ്ഥാപനമായ ‘സിദ്ര’യുടെ ഉടമസ്ഥനായ ഷിജാദ് ആണ് മരിച്ചത്. കടയുടെ ഷട്ടർ പകുതി തുറന്നിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പരിശോധനയ്ക്കായി അകത്ത് പ്രവേശിച്ച ജീവനക്കാരനാണ് ഷിജാദിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഞായറാഴ്ച കടകൾക്ക് അവധി ആയതിനാൽ ബിൽഡിംഗിൽ മറ്റു ആളുകൾ ഉണ്ടായിരുന്നില്ല. പൊലീസ് ഇൻക്വസ്റ്റ് നടത്തി മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് […]
Read more

