സിപിഎമ്മിൽ നിന്ന് വന്നപ്പോൾ നരകത്തിൽ നിന്ന് രക്ഷപ്പെട്ട അവസ്ഥ : കാരാട്ട് റസാഖ്
മലപ്പുറം : ഇടതുപക്ഷ ബന്ധം ഉപേക്ഷിച്ച് മുസ്ലിം ലീഗിൽ തിരിച്ചെത്തിയ മുൻ എം.എൽ.എ കാരാട്ട് റസാഖ് സി.പി.എമ്മിനെതിരെ രൂക്ഷവിമർശനവുമായി രംഗത്തെത്തി. സി.പി.എമ്മിൽ നിന്ന് പുറത്തുവന്നപ്പോൾ നരകത്തിൽ നിന്ന് ജീവനോടെ രക്ഷപ്പെട്ട അവസ്ഥയാണെന്നും, ലീഗ് മെമ്പർഷിപ്പ് സ്വീകരിച്ചപ്പോൾ സ്വർഗ്ഗത്തിലെത്തിയ സുഖമാണ് അനുഭവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കൊടുവള്ളി നിയോജക മണ്ഡലത്തിലെ യു.ഡി.എഫ് കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പത്ത് വർഷവും പത്തൊൻപത് ദിവസവും നീണ്ട ഇടവേളയ്ക്ക് ശേഷമാണ് താൻ ലീഗിലേക്ക് മടങ്ങിയെത്തുന്നതെന്ന് റസാഖ് ഓർമ്മിപ്പിച്ചു. സി.പി.എമ്മിനകത്ത് വർഗീയതയ്ക്കെതിരെ നിലപാട് സ്വീകരിക്കാൻ കഴിയാത്ത […]
Read more