Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Kozhikode

റോഡിന് കുറുകെ നായ ചാടി; കാർ യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കോഴിക്കോട്: അത്തോളിയിൽ റോഡിന് കുറുകെ നായ ചാടിയതിനെത്തുടർന്ന് ബ്രേക്കിട്ട കാർ, വൈദ്യുതി പോസ്റ്റിലിടിച്ച് ഓടയിലേക്ക് മറിഞ്ഞ് അപകടം. കാറിലുണ്ടായിരുന്ന തീർഥാടകർ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. അത്തോളി അണ്ടിക്കോട് സംസ്ഥാനപാതയിൽ വ്യാഴാഴ്ച പുലർച്ചെ 2.15-നാണ് സംഭവം. മംഗലാപുരത്തുനിന്ന് മാവേലിക്കരയിലേക്ക് മടങ്ങുകയായിരുന്ന തീർഥാടകരായ മാവേലിക്കര സ്വദേശി വിശാലും കുടുംബവുമാണ് അപകടത്തിൽപ്പെട്ടത്. ഇവർ സഞ്ചരിച്ചിരുന്ന 26 ബിഎച്ച് 8516 എന്ന നമ്പറിലുള്ള കാർ വൈദ്യുതി പോസ്റ്റിലിടിച്ച് ഓടയിലേക്ക് മറയുകയായിരുന്നു. കാർ പൂർണമായും തകർന്നു. മൂകാംബിക ഉൾപ്പെടെ ഏതാനും ക്ഷേത്രങ്ങൾ സന്ദർശിച്ച് സ്വദേശത്തേക്ക് മടങ്ങുംവഴി […]
Read more

ടാറിന്റെ വില കൂടി; ഗൾഫ് യുദ്ധം റോഡ് നിർമാണത്തെയും ബാധിക്കുന്നു.

കോഴിക്കോട് : ഗൾഫ് യുദ്ധം കേരളത്തിലെ റോഡ് നിർമാണത്തെയും ബാധിക്കുന്നു. പെട്രോളിയം ഉൽപന്നങ്ങൾ കുറഞ്ഞതോടെ, ടാറിനു വൻ തോതിൽ വില വർധിക്കുകയും കൂടാതെ ലഭ്യത കുറയുകയും ചെയ്തിട്ടുണ്ട്. ഒരാഴ്ചയ്ക്കകം ടാർ വിതരണം നിർത്തേണ്ടി വരുന്ന സ്ഥിതിയുമുണ്ട് . ബാരലിന് 8500 രൂപയായിരുന്ന ടാർ വില, ചൊവ്വാഴ്ച ആയപ്പോൾ 10,500 രൂപയും ഇപ്പോൾ 11,000 രൂപയുമായാണ് ഉയർന്നത്. പിവിസി പൈപ്പുകളുടെ വിലയിലും വർധനയുണ്ടായതായി കരാറുകാർ പറയുന്നു. ദേശീയപാതയുടെയും മാനാ‍‍ഞ്ചിറ– മലാപ്പറമ്പ്– വെള്ളിമാടുകുന്ന് 4 വരി പതയുടെയും അടക്കം കോഴിക്കോട് […]
Read more

കോഴിക്കോട് പക്ഷിപ്പനി സ്ഥിരീകരിച്ചു; പക്ഷികളെ ഉടൻ കൊന്നൊടുക്കും

കോഴിക്കോട്: ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ ജാഗ്രതാ നടപടികൾ ശക്തമാക്കി. പനങ്ങാട്, ഒളവണ്ണ, കക്കോടി, പെരുമണ്ണ പഞ്ചായത്തുകളിലും കോഴിക്കോട് കോർപ്പറേഷനിലെ നല്ലളത്തുമാണ് രോഗം കണ്ടെത്തിയത്. പരിശോധനയിൽ ഏവിയൻ ഇൻഫ്ലുവൻസ (എച്ച്5 എൻ1) വൈറസാണ് സ്ഥിരീകരിച്ചതെന്ന് ജില്ലാ മൃഗ സംരക്ഷണ ഓഫീസർ അറിയിച്ചു. ഇതിനെ തുടർന്ന് രോഗബാധിത പ്രദേശങ്ങളിൽ അടിയന്തര നടപടികൾ ആരംഭിച്ചു. രോഗം കണ്ടെത്തിയ പ്രദേശങ്ങളിൽ നിന്ന് ഒരു കിലോമീറ്റർ പരിധിയിലുള്ള കോഴികളും മറ്റ് പക്ഷികളെയും കൊന്നൊടുക്കാൻ തീരുമാനിച്ചു. ഇതിനായി മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ ദ്രുതകർമസേനയെ വിന്യസിച്ചു. മനുഷ്യരിലേക്ക് […]
Read more

കോഴിക്കോട് മൂന്നര വയസുകാരി ഷിഗെല്ല ബാധിച്ച് മരിച്ചു

കോഴിക്കോട്: ഷിഗെല്ല രോഗബാധയെ തുടർന്ന് മൂന്നര വയസുകാരി മരിച്ചു. കോഴിക്കോട് കുറ്റിക്കാട്ടൂർ ആനക്കുഴിക്കര സ്വദേശിനിയാണ് മരിച്ചത്. കുട്ടി പഠിച്ചിരുന്ന അങ്കണവാടിയിലെ മൂന്ന് കുട്ടികൾക്കും സമാന രോഗ ലക്ഷണങ്ങൾ കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ ഞായറാഴ്ചയാണ് കുട്ടി മരിച്ചത്. പരിശോധനാഫലം ഇന്ന് പുറത്തുവന്നതോടെയാണ് ഷിഗെല്ല ബാധ സ്ഥിരീകരിച്ചത്. രോഗലക്ഷണം കണ്ടെത്തിയ കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂടാതെ ആനക്കുഴിക്കര പ്രദേശത്ത് അഞ്ചുപേർക്കും രോഗലക്ഷണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സംഭവത്തെ തുടർന്ന് ആരോഗ്യവകുപ്പ് അടിയന്തര നടപടികൾ ആരംഭിച്ചു. പ്രദേശത്ത് രോഗവ്യാപന സാധ്യത പരിശോധിച്ച് നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്. […]
Read more

​’അഭിപ്രായങ്ങൾ പറയേണ്ടത് പാർട്ടിക്കുള്ളിൽ’ : ​കെ. സുധാകരനെതിരെ മുല്ലപ്പള്ളി രാമചന്ദ്രൻ

കോഴിക്കോട്: കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരനെതിരെ പരസ്യമായി പ്രതികരിച്ച് മുൻ അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. തിരഞ്ഞെടുപ്പ് കാലത്ത് ഇത്തരം പരസ്യ പ്രസ്താവനകൾ നടത്തുന്നത് ശരിയല്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. താനായാലും സുധാകരനായാലും പാർട്ടിയിൽ എന്തെങ്കിലും അഭിപ്രായ വ്യത്യാസമുണ്ടെങ്കിൽ അത് പാർട്ടിക്കുള്ളിലാണ് പറയേണ്ടതെന്നും അദ്ദേഹം വടകരയിൽ മാധ്യമങ്ങളോട് വ്യക്തമാക്കി. ​സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട വിവാദങ്ങളിലും മുല്ലപ്പള്ളി തന്റെ നിലപാട് വ്യക്തമാക്കി. തന്റെ സ്ഥാനാർത്ഥിത്വത്തിനായി ഇക്കാലം വരെ ആരോടും താൻ ശുപാർശ ചെയ്തിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. വടകരയിലെ യു.ഡി.എഫ് സ്ഥാനാർത്ഥികളായ കെ. പ്രവീൺ […]
Read more

നേതൃത്വ തീരുമാനം അനുകൂലമോ പ്രതികൂലമോ ആയാലും നേതാക്കൾ പാർട്ടി ലൈനിൽ നിൽക്കണം; ഷാഫി പറമ്പിൽ

കോഴിക്കോട്: കെ. സുധാകരനുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ പ്രതികരണവുമായി ഷാഫി പറമ്പിൽ എംപി രംഗത്തെത്തി. നേതൃത്വത്തിന്റെ തീരുമാനങ്ങൾ അനുകൂലമായാലും പ്രതികൂലമായാലും നേതാക്കൾ പാർട്ടി നിലപാടിൽ ഉറച്ചുനിൽക്കണമെന്ന് അദ്ദേഹം വ്യക്തമാക്കി. ഭരണം ലക്ഷ്യമിടുന്ന സാഹചര്യത്തിൽ അർഹതയും ആഗ്രഹവും ഉള്ള കൂടുതൽ പേർ സ്ഥാനാർഥിത്വത്തിനായി മുന്നോട്ട് വരുന്നത് സ്വാഭാവികമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കോൺഗ്രസിൽ മാത്രം ഉള്ളതല്ലെന്നും, ഡൽഹിയിൽ എംപിമാരെ കുറിച്ചുള്ള ചർച്ചകൾക്കൊപ്പം മറ്റ് സീറ്റുകളെക്കുറിച്ചും ആശയവിനിമയം നടക്കുകയാണെന്നും ഷാഫി പറമ്പിൽ പറഞ്ഞു. വിഷയം എംപിമാരിൽ മാത്രം […]
Read more

ആർജെഡി സ്ഥാനാർഥികളെ പ്രഖ്യാപിച്ചു : ശ്രേയാംസ് കുമാർ മത്സരരംഗത്തില്ല

കോഴിക്കോട്: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ആർജെഡി സ്ഥാനാർഥികളെ സംസ്ഥാന അധ്യക്ഷൻ എം.വി. ശ്രേയാംസ് കുമാർ പ്രഖ്യാപിച്ചു. വടകരയിൽ എം.കെ. ഭാസ്‌കരനും കൂത്തുപറമ്പിൽ പി.കെ. പ്രവീണും കല്പറ്റയിൽ പി.കെ. അനിൽ കുമാറുമാണ് മത്സരരംഗത്തുള്ളത്. കഴിഞ്ഞ അഞ്ച് തവണയായി താൻ മത്സരിച്ച കല്പറ്റ മണ്ഡലത്തിൽ ഇത്തവണ മറ്റുള്ളവർക്ക് അവസരം നൽകുന്നതിന്റെ ഭാഗമായാണ് മാറിനിൽക്കുന്നതെന്ന് ശ്രേയാംസ് കുമാർ വ്യക്തമാക്കി. മുന്നണിയിൽ നിന്ന് മത്സരിക്കാൻ നിർബന്ധമുണ്ടായിരുന്നുവെന്നും അതിന് എൽഡിഎഫിനോട് കടപ്പാടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ​ശ്രേയാംസ് കുമാറിന് പകരം കല്പറ്റയിൽ സ്ഥാനാർഥിയായ പി.കെ. അനിൽ […]
Read more

എംബിബിഎസ് വിദ്യാർത്ഥികളുടെ അപകട മരണത്തിൽ ദുരൂഹത? വിശദമായ അന്വേഷണത്തിന് പൊലീസ്

കോഴിക്കോട്: കൊയിലാണ്ടിയിൽ വാഹനാപകടത്തിൽ 3 എംബിബിഎസ് വിദ്യാർത്ഥികൾ മരിച്ച സംഭവത്തിൽ ദുരൂഹത. അപകടത്തിനു ശേഷം പ്രദേശവാസികൾ സ്കൂട്ടറിന് പിന്നിൽ മറ്റൊരു വാഹനമുണ്ടായിരുന്നോ എന്ന സംശയം ഉയർത്തിയിട്ടുണ്ട്. സ്കൂട്ടറിന്റെ പിറകു ഭാഗം തകർന്നതും ഇതിന് കാരണം എന്നാണു നാട്ടുകാർ പറയുന്നത്. പോലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണെങ്കിലും അപകടത്തിന്റെ വ്യക്തമായ ദൃശ്യങ്ങൾ ലഭിച്ചിട്ടില്ല. കുറുവങ്ങാട്ടിലാണ് പുലർച്ചെ 2.30 ഓടെ അപകടം നടന്നത്. മലബാർ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികളാണ് മരിച്ചത്. നന്ദകിഷോർ, അഭിയാൻ, അഭിനവ് എന്നിവരാണ് മരിച്ചത്. വടകര ഡിവൈഎസ്പിയും സ്ഥലത്തെ […]
Read more

കൊയിലാണ്ടിയിൽ സ്കൂട്ടർ പോസ്റ്റിലിടിച്ച് അപകടം; മൂന്ന് MBBS വിദ്യാർഥികൾ മരിച്ചു

കൊയിലാണ്ടി: കുറുവങ്ങാട് ഉണ്ടായ വാഹനാപകടത്തിൽ മൂന്ന് എംബിബിഎസ് വിദ്യാർഥികൾ മരിച്ചു. കൊല്ലം സ്വദേശി നന്ദകിഷോർ, കായംകുളം സ്വദേശി അഭിയാൻ, പാലക്കാട് സ്വദേശി അഭിനവ് എന്നിവരാണ് മരിച്ചവർ. ബുധനാഴ്ച പുലർച്ചെ 2.30ഓടെയാണ് സംഭവം. മലബാർ മെഡിക്കൽ കോളേജിലെ വിദ്യാർഥികളായ ഇവർ സഞ്ചരിച്ചിരുന്ന ഇലക്ട്രിക് സ്‌കൂട്ടർ നിയന്ത്രണം വിട്ട് റോഡരികിലെ പോസ്റ്റിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ വാഹനം സമീപത്തെ കാനയിലേക്ക് മറിഞ്ഞു. അപകടം കണ്ട മറ്റ് വാഹനയാത്രക്കാർ വിദ്യാർഥികളെ ഉടൻ സമീപത്തെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ […]
Read more

മുസ്ലിം ലീഗ് സ്ഥാനാർഥി പട്ടികയിൽ അപ്രതീക്ഷിത മാറ്റങ്ങൾ : എം.കെ. മുനീർ മത്സരത്തിനില്ല, കെ.എം. ഷാജി വേങ്ങരയിൽ

മലപ്പുറം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള മുസ്ലിം ലീഗിന്റെ സ്ഥാനാർഥി പട്ടിക പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പ്രഖ്യാപിച്ചു. മുൻ മന്ത്രി എം.കെ മുനീർ ഇത്തവണ മത്സരരംഗത്തില്ല എന്നതാണ് പട്ടികയിലെ ഏറ്റവും വലിയ മാറ്റം. പി.കെ. കുഞ്ഞാലിക്കുട്ടി മലപ്പുറത്തേക്ക് മാറിയപ്പോൾ, ലീഗിന്റെ ഉറച്ച മണ്ഡലമായ വേങ്ങരയിൽ കെ.എം. ഷാജി ജനവിധി തേടും. ഇത്തവണ രണ്ട് വനിതകളെയാണ് ലീഗ് മത്സരരംഗത്തിറക്കിയിരിക്കുന്നത്; എം.എസ്.എഫ് നേതാവ് ഫാത്തിമ തഹ്‌ലിയ പേരാമ്പ്രയിൽ നിന്നും ദളിത് ലീഗ് നേതാവ് ജയന്തി രാജൻ കൂത്തുപറമ്പിൽ നിന്നും മത്സരിക്കും. […]
Read more

Recent News

Advertisement
WhiteswanTV Footer