Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Kozhikode

വാട്ടർ ടാങ്കിന് മുകളിൽ കയറി ആത്മഹത്യാശ്രമം

കോഴിക്കോട്: മെഡിക്കൽ കോളേജിന് സമീപമുള്ള വാട്ടർ ടാങ്കിന് മുകളിൽ കയറി ആത്മഹത്യാശ്രമം നടത്തിയ യുവാവിനെ മണിക്കൂറുകൾ നീണ്ട അനുനയശ്രമങ്ങൾക്ക് ശേഷം സുരക്ഷിതമായി താഴെയിറക്കി. മഞ്ചേരി സ്വദേശി സൈനുദ്ദീനാണ് ആത്മഹത്യാ ഭീഷണി മുഴക്കിയത്. വിവരം ലഭിച്ചതോടെ പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി യുവാവിനെ അനുനയിപ്പിക്കാൻ ശ്രമിച്ചു. കല്ലുകളും കുപ്പിച്ചില്ലുകളും ബ്ലെയ്ഡും കൈവശം വച്ചായിരുന്നു ഇയാൾ ടാങ്കിന്റെ മുകളിൽ കയറിയത്. ആദ്യഘട്ടത്തിൽ അനുനയശ്രമങ്ങൾ ഫലിക്കാത്തതിനെ തുടർന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ ടാങ്കിന് മുകളിലേക്ക് കയറി യുവാവിനെ നിയന്ത്രണത്തിലാക്കി താഴെയിറക്കുകയായിരുന്നു. പൊലീസും ഫയർഫോഴ്സിനൊപ്പം രക്ഷാപ്രവർത്തനത്തിൽ […]
Read more

സമരം ശക്തമാക്കി നഴ്‌സുമാർ; നിറഞ്ഞുകവിഞ്ഞ് മെഡി. കോളേജ് കാഷ്വാലിറ്റി

കോഴിക്കോട്: നഴ്സുമാരുടെ സമരം ശക്തമായതോടെ സ്വകാര്യ ആശുപത്രികളുടെ പ്രവർത്തനം ബുധനാഴ്ചയും വലിയ രീതിയിൽ ബാധിച്ചു. നഗരത്തിലെ പ്രധാന ആശുപത്രികളിലൊന്നും കാഷ്വാലിറ്റി വിഭാഗത്തിൽ പുതിയ രോഗികളെ പ്രവേശിപ്പിച്ചില്ല. മുമ്പ് പ്രവേശിപ്പിച്ച അടിയന്തര ശ്രദ്ധ ആവശ്യമായ രോഗികൾക്കു മാത്രമാണ് പല ആശുപത്രികളിലും ചികിത്സ തുടരുന്നത്. സ്വകാര്യ ആശുപത്രികളുടെ പ്രവർത്തനം തടസ്സപ്പെട്ടതോടെ അവിടങ്ങളിലേക്കെത്തുന്ന രോഗികളുടെ എണ്ണം ഗണ്യമായി കുറഞ്ഞിട്ടുണ്ട്. ഇതോടെ ഉൾപ്രദേശങ്ങളിലെ ചെറിയ ആശുപത്രികളിൽ തിരക്ക് വർധിച്ചു. പലരും നഗരത്തിലെ വലിയ ആശുപത്രികളിലേക്ക് രോഗികളെ കൊണ്ടുവരാതെ നാട്ടിലെ ആശുപത്രികളിൽ തന്നെ പ്രവേശിപ്പിക്കുകയാണ്. […]
Read more

വീണാ ജോർജിനെ കരിങ്കൊടി കാണിച്ച കേസ്; KSU നേതാവിന്റെ വീടിനുനേരേ ബോംബേറ്

കോഴിക്കോട്: മന്ത്രി വീണാ ജോർജിനെ കരിങ്കൊടി കാണിച്ച കെ.എസ് യു. നേതാവിന്റെ വീടിനുനേരെ ബോംബെറിഞ്ഞ കേസിൽ രണ്ട് സി.പി.എം. പ്രവർത്തകർ അറസ്റ്റിൽ. സി.പി.എം. പ്രവർത്തകരായ മിഥുൻ ലാൽ, രൂപേഷ് എന്നിവരെയാണ് വടകര പോലീസ് അറസ്റ്റ് ചെയ്തത്. കെ.എസ്.യു കോഴിക്കോട് ജില്ലാ സെക്രട്ടറി ബിഥുൻ ബാലന്റ തോടന്നൂരിലെ വീടിന് നേരെയായിരുന്നു കഴിഞ്ഞ ഫെബ്രുവരി 27-ന് പുലർച്ചെ ബോംബെറിഞ്ഞത്. മുഖം മറച്ചെത്തിയ മൂന്നംഗ സംഘമാണ് അക്രമം നടത്തിയത്. വീടിന്റ ഗേറ്റിന് മുന്നിലെത്തി വീടിന് നേരെ ബോംബെറിയുന്ന അക്രമികളുടെ സി.സി.ടി.വി. ദൃശ്യവും […]
Read more

ടാറിൽ കുടുങ്ങിയ ഏഴ് നായക്കുട്ടികൾക്ക് രക്ഷകരായി ടിഡിആർഎഫ് പ്രവർത്തകർ

കോഴിക്കോട്: കോഴിക്കോട് പൂളേങ്കരയിൽ വീട്ടുമുറ്റത്തെ ടാറിൽപ്പെട്ട് നിലവിളിച്ച ഏഴ് നായക്കുട്ടികൾക്ക് മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനത്തിലൂടെ പുതുജീവൻ നൽകി. കുട്ടികളെ കണ്ട ശേഷം വിവരം മിർഷാദ് മുതുവനത്തറ ഒളവണ്ണ പഞ്ചായത്ത് പ്രസിഡന്റ് എം.എസ്. സുലിനുമാനെ അറിയിച്ചു. താലൂക്ക് ഡിസാസ്റ്റർ റെസ്‌പോൺസ് ഫോഴ്‌സ് (TDRF) അംഗങ്ങളും നാട്ടുകാർ ചേർന്ന് നായക്കുട്ടികളെ ടാറിൽ നിന്ന് മോചിപ്പിക്കാൻ ശ്രമിച്ചു. അജിത്കുമാർ പാലാഴി, റഹീം പെരുമണ്ണ, സുജിത്ത് പയ്യടിമേത്തൽ, ഷൈജു ഒടുമ്പ്ര, നൗഷാദലി പൂളേങ്കര, തസ്ലിന പെരുമണ്ണ എന്നിവർ സ്ഥലത്തെത്തി. സമീപത്തെ വീടുകളിൽനിന്ന് ശേഖരിച്ച […]
Read more

നഴ്‌സുമാരുടെ സമരം തുടരുന്നു; വാർഡുകളിലെ രോഗികളെ ഡിസ്ചാർജ് ചെയ്ത് ആശുപത്രികൾ

കോഴിക്കോട്: ശമ്പളവർധന ആവശ്യപ്പെട്ട് യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ (യു.എൻ.എ.) നേതൃത്വത്തിൽ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർ നടത്തുന്ന അനിശ്ചിതകാല സമരം തുടരുന്നതിനിടെ നിരവധി ആശുപത്രികളിലെ പ്രവർത്തനം ഗുരുതരമായി ബാധിച്ചു. പല ആശുപത്രികളും രോഗികളെ ഡിസ്ചാർജ് ചെയ്യുകയും പുതിയ കിടത്തിച്ചികിത്സ പ്രവേശനം നിർത്തുകയും ചെയ്തു. അടിയന്തര വിഭാഗങ്ങളും ഐ.സി.യു. പോലുള്ള അവശ്യസേവനങ്ങളും മാത്രമാണ് മിക്കിടത്തും പ്രവർത്തിക്കുന്നത്. ശസ്ത്രക്രിയകൾ മാറ്റിവെച്ചതോടെ ഡോക്ടർമാർക്ക് തന്നെ ചില നഴ്സിങ് സേവനങ്ങൾ നിർവഹിക്കേണ്ട സാഹചര്യമുണ്ടായി. കോഴിക്കോട് സിവിൽസ്റ്റേഷനുമുൻപിൽ നഴ്സുമാർ സമരം നടത്തി. അടിസ്ഥാനശമ്പളം 40,000 രൂപയാക്കണമെന്നാണ് […]
Read more

പാചകവാതക പ്രതിസന്ധി; മെനു ചുരുക്കി ഹോട്ടലുകൾ

കോഴിക്കോട്: പാചകവാതക വിതരണത്തിലെ പ്രതിസന്ധി ഹോട്ടൽ മേഖലയിൽ വലിയ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നതായി ഹോട്ടൽ ഉടമകൾ. ഗ്യാസ് കൂടുതൽ ചെലവാകുന്ന ചില വിഭവങ്ങൾ ഇനി വിളമ്പാൻ കഴിയാത്ത സാഹചര്യമാണെന്ന് ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് യുഎസ്. സന്തോഷ് കുമാർ അറിയിച്ചു. ഇറാൻ– ഇസ്രയേൽ– യുഎസ് സംഘർഷത്തെ തുടർന്ന് പാചകവാതകത്തിന്റെ വില വർധിക്കുകയും വിതരണത്തിൽ കുറവ് വരികയും ചെയ്തതോടെയാണ് ഈ പ്രതിസന്ധി ഉണ്ടായത്. ഇതിന്റെ ആഘാതം കേരളത്തിലെ ഹോട്ടൽ മേഖലയെയും ബാധിച്ചിരിക്കുകയാണ്. ജില്ലയിലെ ഏകദേശം 99 ശതമാനം […]
Read more

കോഴിക്കോട് ആസ്വദിക്കാം ഇനി ഡബിള്‍ ഡെക്കറില്‍; ഉദ്ഘാടനം ചെയ്ത് മുഹമ്മദ് റിയാസ്

കോഴിക്കോട്: നഗരത്തില്‍ വിനോദസഞ്ചാരികള്‍ക്കും നാട്ടുകാര്‍ക്കും നഗരക്കാഴ്ചകള്‍ ആസ്വദിക്കുന്നതിനായി ഡബിള്‍ ഡെക്കര്‍ ബസ് സര്‍വീസ് ഉദ്ഘാടനം ചെയ്ത് മന്ത്രി മുഹമ്മദ് റിയാസ്. ഉദ്ഘാടനത്തിന് ശേഷം അഹമ്മദ് ദേവര്‍കാവിലിനൊപ്പം മുഹമ്മദ് റിയാസ് മാവൂര്‍ റോഡ്, മാനാഞ്ചിറ തുടങ്ങിയ സ്ഥലങ്ങളിലൂടെ സിറ്റി റൈഡ് ബസില്‍ റോഡ് ഷോ നടത്തി. ഇലക്ട്രിക് ബസിന്റെ താഴത്തെ നിലയില്‍ ഏകദേശം 25 പേര്‍ക്ക് യാത്ര ചെയ്യാന്‍ സൗകര്യമുണ്ട്. മുകള്‍ഭാഗം (അപ്പര്‍ ഡെക്ക്) തുറന്ന രീതിയിലായതിനാല്‍ നഗരക്കാഴ്ചകള്‍ തടസ്സമില്ലാതെ ആസ്വദിക്കാം. തിരുവനന്തപുരം, മൂന്നാര്‍ ബസ് മാതൃകയില്‍ കോഴിക്കോടിന്റെ […]
Read more

കോഴിക്കോട് ജില്ലാ കോടതിയിൽ വ്യാജ ബോംബ് ഭീഷണി

കോഴിക്കോട്: ജില്ലാ കോടതിയിൽ വ്യാജ ബോംബ് ഭീഷണി. രാവിലെ ജില്ലാ ജഡ്ജിയുടെ ഓഫീസ് ഇമെയിലിലേക്ക് സന്ദേശം എത്തിയത്. ഭീഷണി സന്ദേശത്തിൽ, നിരപരാധികൾക്ക് നീതി ലഭിക്കാത്തതിനാൽ ഒരു കോടതി കൊണ്ട് എന്ത് പ്രയോജനം, ഇന്ന് പരമാവധി നിരപരാധികളെ ഒഴിപ്പിച്ച് സുരക്ഷിതരാക്കാൻ മുന്നറിയിപ്പ്, ഉച്ചയ്ക്ക് ഒരു മണിക്കു മുമ്പ് സ്‌ഫോടനം, 15 സയനൈഡ് വാതകം നിറച്ച വിഷ ബോംബുകൾ സ്‌ഫോടനം നടത്തുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു. സന്ദേശം “അലക്‌സ് പോൾ മേനോൻ @ഔട്ട്‌ലുക്ക് ഡോട്ട് കോം” എന്ന മെയിൽ ഐഡിയിൽ നിന്നാണ് അയച്ചതെന്ന് […]
Read more

ട്രെയിനിൽ കുഞ്ഞിനെ ഏല്പിച്ച് കടന്നുകളഞ്ഞു; റെയിൽവേ പോലീസിന് കൈമാറി സഹയാത്രികൻ

കോഴിക്കോട്: തീവണ്ടിയിൽ യുവതി ഉപേക്ഷിച്ച എട്ടുമാസം പ്രായമുള്ള കൈക്കുഞ്ഞിനെ യാത്രക്കാരൻ റെയിൽവേ അധികൃതർക്ക് കൈമാറി. തിങ്കളാഴ്ച രാവിലെ 10.10ന് കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽനിന്ന് പുറപ്പെട്ട കോഴിക്കോട്–ഷൊർണൂർ പാസഞ്ചർ ട്രെയിനിലാണ് സംഭവം. ട്രെയിനിൽ കയറിയ യുവതി കുഞ്ഞിനെ സീറ്റിൽ കിടത്തി “ടോയ്‌ലറ്റിൽ പോയി വരാം, ഒന്ന് നോക്കണം” എന്ന് പറഞ്ഞ് സമീപ യാത്രക്കാരന്റെ കൈയിൽ ഏൽപ്പിച്ച ശേഷം പുറത്തേക്കുപോയി. ട്രെയിൻ പുറപ്പെട്ടിട്ടും യുവതി തിരിച്ചെത്താതിരുന്നതോടെ കുഞ്ഞുമായി എന്തുചെയ്യണമെന്നറിയാതെ യാത്രക്കാരൻ ആശങ്കയിലായി. ട്രെയിൻ രാവിലെ 10.23ഓടെ ഫറോക്ക് റെയിൽവേ സ്റ്റേഷനിലെത്തിയപ്പോൾ […]
Read more

കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ നേഴ്സുമാരുടെ പ്രതിഷേധം

കോഴിക്കോട്: സ്വകാര്യ ആശുപത്രി നഴ്സുമാരുടെ സംസ്ഥാനതല പണിമുടക്കിന്റെ ഭാഗമായി കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ നഴ്സുമാർ പ്രതിഷേധം നടത്തി. സമരത്തിൽ പങ്കെടുത്ത നഴ്സുമാരെ തടയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി അവർ ആരോപിച്ചു. പണിമുടക്കിൽ പങ്കെടുത്തവരെ പിരിച്ചുവിടുമെന്നു മാനേജ്മെന്റ് മുന്നറിയിപ്പ് നൽകിയതായും നഴ്സുമാർ പറഞ്ഞു. മിനിമം വേതനം 40,000 രൂപയായി നിശ്ചയിക്കണമെന്ന ആവശ്യവുമായി സ്വകാര്യ ആശുപത്രി നഴ്സുമാർ തിങ്കളാഴ്ച മുതൽ പണിമുടക്കിലാണ്. ഇതിന്റെ ഭാഗമായി ബേബി മെമ്മോറിയൽ ആശുപത്രിയിലും നഴ്സുമാർ ജോലിയിൽ നിന്നും വിട്ടുനിന്ന് സമരത്തിൽ പങ്കെടുത്തു. സമരം നടത്തുമെന്ന് […]
Read more

Recent News

Advertisement
WhiteswanTV Footer