Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Kozhikode

ക്ഷേത്രത്തിന്‍റെ അവകാശവുമായി ബന്ധപ്പെട്ട തർക്കം; കോഴിക്കോട് ഉത്സവത്തിനിടെ കൂട്ടത്തല്ല്

കോഴിക്കോട്: ക്ഷേത്രത്തിന്‍റെ അവകാശവുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് ഉത്സവത്തിനിടെ കൂട്ട അടി. കഴിഞ്ഞദിവസം കോഴിക്കോട് എരഞ്ഞിപ്പാലത്തെ കൊയ്യേരി ക്ഷേത്രോത്സവത്തിനിടെയായിരുന്നു സംഭവം.ക്ഷേത്രത്തിന്‍റെ അവകാശവുമായി ബന്ധപ്പെട്ട രണ്ട് വിഭാഗങ്ങൾ തമ്മിൽ നേരത്തെ തർക്കമുണ്ടായിരുന്നു. ഉത്സവം നടക്കുന്നതിനിടെ ചില ചടങ്ങുകൾ സംബന്ധിച്ച തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. പരസ്പരം കയ്യാങ്കളിയും അസഭ്യവർഷവും ഉണ്ടായി. തുടർന്ന് പോലീസ് എത്തി ഇരുവിഭാഗങ്ങളെയും സ്ഥലത്തുനിന്ന് മാറ്റിയാണ് ഉത്സവ പരിപാടികൾ തുടർന്നത്. സംഭവത്തിൽ പോലീസ് കേസെടുത്തിട്ടില്ല.
Read more

കോഴിക്കോട് ഉത്സവ പറമ്പില്‍ മർദ്ദനമേറ്റ യുവാവിന് ദാരുണാന്ത്യം

കോഴിക്കോട്: പിലാശ്ശേരിയിലെ ഉത്സവപ്പറമ്പില്‍ നിന്ന് മടങ്ങിയ യുവാവ് പിന്നീട് മരിച്ച സംഭവത്തില്‍ കൊലപാതകമെന്ന നിഗമനത്തിലേക്ക് പോലീസ്. കളരിക്കണ്ടി സ്വദേശി ബാബു ആണ് മരിച്ചത്. തലയില്‍ ഉണ്ടായ ഗുരുതരമായ പരിക്കാണ് മരണകാരണമെന്ന് പ്രാഥമിക പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഉത്സവപ്പറമ്പില്‍ വെച്ച് ബാബുവിനെ ഒരു സംഘം മര്‍ദിച്ചതായാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. സ്വത്ത് തര്‍ക്കമാണ് ആക്രമണത്തിന് കാരണമെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ക്വട്ടേഷന്‍ സംഘം ഉള്‍പ്പെടെ ചിലര്‍ ഉത്സവപ്പറമ്പില്‍ എത്തിയിരുന്നതായും ബന്ധുക്കള്‍ ആരോപിച്ചു. സംഭവത്തില്‍ […]
Read more

മാനാഞ്ചിറ-മലാപ്പറമ്പ് റോഡ് ഇന്ന് നാടിന് സമർപ്പിക്കും

കോഴിക്കോട്: പതിനെട്ട് വർഷത്തെ കാത്തിരിപ്പിനൊടുവിൽ മാനാഞ്ചിറ–മലാപ്പറമ്പ് റോഡ് ഇന്ന് പൊതുജനങ്ങൾക്ക് തുറന്ന് നൽകും. മാനാഞ്ചിറ മുതൽ മലാപ്പറമ്പ് വരെ 5.32 കിലോമീറ്റർ ദൂരത്തിൽ 24 മീറ്റർ വീതിയിലാണ് റോഡ് വികസിപ്പിച്ചിരിക്കുന്നത്. റോഡിന്റെ ടാറിംഗ് പ്രവൃത്തി അവസാനഘട്ടത്തിലാണ്. മീഡിയനുകളുടെ നിർമാണം, നടപ്പാതകൾ, തെരുവുവിളക്കുകൾ സ്ഥാപിക്കൽ തുടങ്ങിയ ചില പ്രവൃത്തികൾ മാത്രമാണ് ബാക്കിയുള്ളത്. അവ രണ്ടുമാസത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന് അധികൃതർ അറിയിച്ചു. ജല അതോറിറ്റിയുടെ പൈപ്പുകളും കേബിളുകളും സ്ഥാപിക്കാൻ പ്രത്യേക ഡക്ടുകൾ ഒരുക്കിയിരിക്കുന്നതിനാൽ ഭാവിയിൽ പൈപ്പിടൽ ആവശ്യങ്ങൾക്ക് റോഡ് വീണ്ടും കുത്തിപ്പൊളിക്കേണ്ട […]
Read more

ഓടിക്കൊണ്ടിരുന്ന സ്‌കൂട്ടറിന്റെ ടയർ പൊട്ടി അപകടം; വിദ്യാർഥി മരിച്ചു, മൂന്നുപേർക്ക് പരിക്ക്

കോഴിക്കോട്: പയ്യോളിയിൽ ഓടിക്കൊണ്ടിരുന്ന സ്‌കൂട്ടറിന്റെ ടയർ പൊട്ടിയതിനെത്തുടർന്നുണ്ടായ അപകടത്തിൽ വിദ്യാർഥി മരിച്ചു. പയ്യോളി ഇരുമ്പടത്തുചാലിൽ ഓത്തുപുരയിൽ ഹനീഫയുടെ മകൻ മുഹമ്മദ് ബിലാൽ (16) ആണ് റോഡിൽ തെറിച്ചുവീണതിനെത്തുടർന്ന് മരിച്ചത്. സമീപത്തെ ആശുപത്രിയിലെത്തിക്കുമ്പോഴേക്കും ജീവൻ നഷ്ടപ്പെട്ടിരുന്നു. സ്‌കൂട്ടറിൽ സഞ്ചരിച്ച സുഹൃത്തുക്കളായ ആദിൽ, അദ്‌നാൻ, യാസിൻ എന്നിവരെ പരിക്കുകളോടെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാവിലെ ആറരയോടെ പയ്യോളി -പേരാമ്പ്ര റോഡിൽ തച്ചൻകുന്ന് പറമ്പിൽ ഭഗവതിക്ഷേത്രത്തിന് സമീപത്തെ റോഡ് ഇറക്കത്തിലാണ് സംഭവം. സുഹൃത്തുക്കളായ നാലുപേരും സ്‌കൂട്ടറിൽ തുറയൂരിലുള്ള പള്ളിയിലേക്ക് […]
Read more

കോഴിക്കോട് സെയ്ന്റ് പാട്രിക്ക് പള്ളിക്ക് തീവെച്ച സംഭവം; പ്രതി പിടിയിൽ

കോഴിക്കോട്: പുഷ്പാ ജങ്ഷന് സമീപമുള്ള ഫ്രാൻസിസ് റോഡിലെ സെന്റ് പാട്രിക്ക് ചർച്ചിൽ തീവെച്ച സംഭവത്തിൽ ഒരാൾ പിടിയിൽ. ഒഡീഷ സ്വദേശിയായ ജയന്ത് നായിക് ആണ് അറസ്റ്റിലായത്. സ്റ്റേഡിയത്തിന് സമീപത്തെ ഒരു ഹോട്ടലിൽ ക്ലീനിങ് ജോലിക്കാരനായി ജോലി ചെയ്യുന്ന ഇയാൾ കോഴിക്കോട്ടെത്തിയിട്ട് മൂന്ന് മാസം മാത്രമാണെന്ന് പൊലീസ് അറിയിച്ചു. കോഴിക്കോട് രൂപതയ്ക്ക് കീഴിലുള്ള സെന്റ് പാട്രിക്ക് പള്ളിയിലെ മതബോധന ഓഫിസിനും മുറ്റത്ത് പാർക്ക് ചെയ്തിരുന്ന കാറിനുമാണ് ഇയാൾ തീകൊളുത്തിയത്. ശനിയാഴ്ച പുലർച്ചെ മതിൽ ചാടികടന്നാണ് പ്രതി പള്ളിയിൽ കയറി […]
Read more

കോഴിക്കോട് പള്ളിയിലെ തീപിടിത്തം: ഒഡിഷ സ്വദേശി പിടിയിൽ

കോഴിക്കോട്: റെയിൽവേ സ്റ്റേഷനു സമീപമുള്ള സെന്റ് പാട്രിയാർക്ക് പള്ളി വളപ്പിലെ മതബോധന ഓഫിസിനും പള്ളി വികാരിയുടെ കാറിനും തീയിട്ട സംഭവത്തിൽ പ്രതിയെ പൊലീസ് പിടികൂടി. ഒഡിഷ സ്വദേശിയായ ജയന്ത് നായകാണ് അറസ്റ്റിലായത്. ശനിയാഴ്ച പുലർച്ചെ 4.45ഓടെയാണ് സംഭവം നടന്നത്. ചെമ്മനങ്ങാട്‌ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ജെ. സന്തോഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്. സിസിടിവി ദൃശ്യങ്ങളിൽ പ്രതി പള്ളി വളപ്പിൽ കയറി പള്ളിയുടെയും പള്ളിമേടയുടെയും വാതിലുകൾ തള്ളിനോക്കുകയും പിന്നീട് […]
Read more

ട്രെയിനിൽ വെച്ച് സ്ത്രീയോട് മോശമായി പെരുമാറി; 45കാരൻ അറസ്റ്റിൽ

കോഴിക്കോട്: ട്രെയിനിൽ സ്ത്രീക്ക് നേരെ ലൈംഗികതിക്രമം. ഷൊർണ്ണൂർ നിന്നും കോഴിക്കോട് ഭാഗത്തേക്ക്‌ യാത്ര ചെയ്യുമ്പോഴാണ് സംഭവം. പ്രതി മലപ്പുറം പരപ്പനങ്ങാടി സ്വദേശി അങ്കമാന്റെ പുരയ്ക്കൽ മുസ്തഫ എപി (45) അറസ്റ്റിൽ. പരപ്പനങ്ങാടിയിൽ വെച്ചാണ് പ്രതിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. യാത്രക്കാർ കുറവുള്ള കമ്പാട്ട്മെന്റിൽ സ്ത്രീയെ പിന്തുടർന്ന് മോശമായിപെരുമാറി എന്നാണ് കേസ്. 6ന് രാത്രിയാണ് സംഭവം. ഷൊർണൂർ – കോഴിക്കോട് പാസഞ്ചറിലാണ് സംഭവം. 9:40 ഓടെ ട്രെയിൻ കുറ്റിപ്പുറത്തു എത്തി. ഈ സമയത്താണ് അതിക്രമം ഉണ്ടായത്. കോഴിക്കോട് റെയിൽവേ […]
Read more

ഒരു രൂപ നോട്ടിന് ഷൂ ഓഫർ; കോഴിക്കോട് ചെരുപ്പ് കടയുടെ ഉദ്ഘാടനത്തിനിടെ സംഘർഷം

കോഴിക്കോട്: ഉദ്ഘാടന ദിനത്തിൽ ഒരു രൂപയ്ക്ക് ഷൂസ് നൽകുമെന്ന പരസ്യത്തെ തുടർന്ന് കോഴിക്കോട് മാനാഞ്ചിറയിൽ ചെരുപ്പ് കടയ്ക്കുമുന്നിൽ വൻ ജനക്കൂട്ടം. മാനാഞ്ചിറയിലെ ട്രെൻഡ്സ് ഫാക്ടറി എന്ന കടയുടെ ഉദ്ഘാടനത്തോടനുബന്ധിച്ചാണ് സംഭവം ഉണ്ടായത്. തിരക്ക് നിയന്ത്രണാതീതമായതോടെ പൊലീസ് ലാത്തിച്ചാർജ് നടത്തി. കടയുടമയെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. കൂടുതൽ കച്ചവടം ലക്ഷ്യമിട്ട് കടയുടമ സോഷ്യൽ മീഡിയയിൽ നൽകിയ പരസ്യമാണ് സംഭവത്തിന് കാരണമായത്. ഉദ്ഘാടന ദിവസം ആദ്യം എത്തുന്നവർക്ക് ഒരു രൂപയ്ക്ക് ഷൂസ് നൽകുമെന്ന് പരസ്യം നൽകിയിരുന്നു. പരസ്യം കണ്ടതോടെ പുലർച്ചെ […]
Read more

വാണിമേലിൽ പാലം ഉദ്‌ഘാടനത്തിടെ കൂട്ട തല്ല്

കോഴിക്കോട്: കോഴിക്കോട് വാണിമേലിൽ പക്വായി പാലത്തിന്റെ ഉദ്ഘാടന ചടങ്ങിനിടെ നാട്ടുകാർ തമ്മിൽ കൂട്ടത്തല്ല്. വാണിമേൽ പഞ്ചായത്തെയും നരിപ്പറ്റ പഞ്ചായത്തെയും ബന്ധിപ്പിക്കുന്ന പാലത്തിന്റെ ഉദ്ഘാടന വേളയിലാണ് സംഘർഷം ഉണ്ടായത്. ഉദ്ഘാടനത്തിനിടെ പടക്കം പൊട്ടിക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കമാണ് ഏറ്റുമുട്ടലിലേക്ക് നീങ്ങിയത്. പാലത്തിന്റെ ഒരു ഭാഗത്തെ അപ്രോച്ച് റോഡിന്റെ നിർമാണം പൂർത്തിയാക്കാത്തതിനെതിരെ നാട്ടുകാർ ഉദ്ഘാടന സമയത്ത് തന്നെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇതിനിടെ പ്രതിഷേധം നടക്കുന്ന പ്രദേശത്തിന് സമീപം പടക്കം പൊട്ടിക്കാൻ ശ്രമിച്ചതോടെയാണ് വാക്കേറ്റം സംഘർഷമായി മാറിയത്. 2018ലെ പ്രളയത്തിൽ തകർന്ന പക്വായി […]
Read more

നഴ്സുമാരുടെ അടിസ്ഥാന ശമ്പളം 40000 രൂപയാക്കുന്നത് വരെ സമരം തുടരുമെന്ന് യുഎൻഎ

കോഴിക്കോട്: നഴ്സുമാരുടെ അടിസ്ഥാന ശമ്പളം 40,000 രൂപയാക്കുന്നതുവരെയാണ് യുഎൻഎ സമരം തുടരുമെന്ന് അഖിലേന്ത്യാ പ്രസിഡൻ്റ് ജാസ്മിൻ ഷാ അറിയിച്ചു. നഴ്‌സുമാരുടെ അടിസ്ഥാന ശമ്പളം 28,000 രൂപയാക്കി കരട് വിജ്ഞാപനം പുറത്തിറങ്ങിയാലും പരാതികൾ നൽകാനുള്ള സമയം ലഭിക്കുമെന്ന് അവർ പറഞ്ഞു. കരട് വിജ്ഞാപനം പുറത്തിറങ്ങിയ ശേഷം സമരം ആശുപത്രി മാനേജ്മെന്റുകളെതിരേയാകും. 40,000 രൂപ നൽകാൻ തയ്യാറാകുന്ന മാനേജ്മെന്റുകളെ സമരത്തിൽ നിന്ന് ഒഴിവാക്കുമെന്നും ജാസ്മിൻ ഷാ കൂട്ടിച്ചേർത്തു. തൊഴിൽ മന്ത്രിയുടെ “സമരം രാഷ്ട്രീയപ്രേരിതമാണ്” എന്ന പ്രസ്താവന വിവരക്കേടാണെന്നും, യുഡിഎഫ് ഭരണകാലത്ത് […]
Read more

Recent News

Advertisement
WhiteswanTV Footer