Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Kozhikode

സംസ്ഥാനത്ത് വരും മണിക്കൂറുകളിൽ വേനൽമഴയ്ക്ക് സാധ്യത : മൂന്ന് ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം

തിരുവനന്തപുരം: കേരളത്തിൽ കടുത്ത വേനൽ തുടരുന്നതിനിടെ വിവിധ ജില്ലകളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. പത്തനംതിട്ട, ഇടുക്കി, പാലക്കാട് ജില്ലകളിലാണ് വരും മണിക്കൂറുകളിൽ മഴ മുന്നറിയിപ്പ് നിലനിൽക്കുന്നത്. ഈ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് ഉച്ചയ്ക്ക് പുറപ്പെടുവിച്ച നൗകാസ്റ്റ് (NOWCAST) ബുള്ളറ്റിനിൽ വ്യക്തമാക്കുന്നു. ​മാർച്ച് 17-ന് ഉച്ചയ്ക്ക് ഒരു മണിക്ക് പുറത്തുവിട്ട അറിയിപ്പ് പ്രകാരം അടുത്ത മൂന്ന് മണിക്കൂറിൽ ഈ മലയോര മേഖലകളിൽ മഴ ലഭിച്ചേക്കും. കടുത്ത ചൂടിൽ […]
Read more

എൻ.ഡി.എ സ്ഥാനാർത്ഥികളുടെ ആദ്യഘട്ട പട്ടിക പുറത്ത് : ക്യാപ്റ്റനായി രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം : ബിജെപി നേതൃത്വം നൽകുന്ന എൻ.ഡി.എ മുന്നണി തങ്ങളുടെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ടതോടെ കേരളത്തിലെ തിരഞ്ഞെടുപ്പ് ചിത്രം കൂടുതൽ വ്യക്തമായിരിക്കുകയാണ്. 47 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഈ പട്ടികയിൽ രാഷ്ട്രീയ പ്രമുഖർ മുതൽ സാംസ്കാരിക നായകർ വരെ ഇടംപിടിച്ചിരിക്കുന്നു എന്നത് വരാനിരിക്കുന്ന പോരാട്ടത്തിന്റെ വീര്യം വർദ്ധിപ്പിക്കുന്നു. സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ മുതൽ പുതുതായി മുന്നണിയിലേക്ക് എത്തിയ പത്മജ വേണുഗോപാൽ വരെയുള്ളവരുടെ സാന്നിധ്യം രാഷ്ട്രീയ കേരളം വലിയ താല്പര്യത്തോടെയാണ് നോക്കിക്കാണുന്നത്.​മഞ്ചേശ്വരത്ത് നിന്ന് കെ. സുരേന്ദ്രൻ […]
Read more

മതസൗഹൃദത്തിന്റെ മനോഹര കാഴ്ച: നോമ്പുതുറ ഒരുക്കി ക്ഷേത്രകമ്മിറ്റിയും പള്ളിയും ചേർന്ന്

കോഴിക്കോട്: വടകര മുക്കാളിയിൽ മതസൗഹാർദ്ദത്തിന്റെ മനോഹര മാതൃകയായി ക്ഷേത്ര സമിതിയും പള്ളി കമ്മിറ്റിയും ചേർന്ന് നോമ്പുതുറ സംഘടിപ്പിച്ചു. ചോമ്പാല ശ്രീ അയ്യപ്പക്ഷേത്രം സമിതിയും ജുമാഅത്ത് പള്ളി കമ്മിറ്റിയും ചേർന്നാണ് പരിപാടി ഒരുക്കിയത്. ചോമ്പാല എൽ.പി സ്കൂൾ ഗ്രൗണ്ടിൽ നടന്ന നോമ്പുതുറയിൽ വിവിധ മതവിഭാഗങ്ങളിലെ ആളുകൾ പങ്കെടുത്തു. പരിപാടിക്ക് ചോമ്പാല ശ്രീ അയ്യപ്പക്ഷേത്രം സെക്രട്ടറി പാമ്പള്ളി ബാലകൃഷ്ണൻ സ്വാഗതം പറഞ്ഞു. ജുമാഅത്ത് പള്ളി ഖത്തീബ് സയ്യിദ് അസ് അധി ഉൾപ്പെടെ നിരവധി പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു. ഇത്തരം മതസൗഹാർദ്ദത്തിന്റെ […]
Read more

മന്ത്രി റിയാസ് റോഡ് ഷോ നടത്തിയ വാഹനത്തിന് ഫിറ്റ്നസ്സില്ല

കോഴിക്കോട്: പ്രധാനമന്ത്രി നടത്തിയ എൻ.എച്ച് 66 ഉദ്ഘാടന ചടങ്ങിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രിയെ അവഗണിച്ചതിനെ തുടർന്ന് മന്ത്രി മുഹമ്മദ് റിയാസ് രാമനാട്ടുകര-വെങ്ങളം റീച്ചിൽ നടത്തിയ റോഡ് ഷോയ്ക്ക് ഉപയോഗിച്ച വാഹനത്തിന് ഫിറ്റ്‌നസില്ല. ഇതുമായി ബന്ധപ്പെട്ട് ബിജെപി കോഴിക്കോട് സിറ്റി ജില്ലാ പ്രസിഡന്റ് അഡ്വ.പ്രകാശ് ബാബു പരാതി നൽകി. വിഷയത്തിൽ നടപടി എടുക്കണമെന്നും വാഹനം പിടിച്ചെടുക്കണമെന്നും ആവശ്യപ്പെട്ട് ആർടിഒ എൻഫോഴ്സ് മെന്റിനാണ് പരാതി നൽകിയത്. റോഡ്‌ഷോയ്ക്ക് കെ.എൽ 01 9069 നമ്പറിലുള്ള തുറന്ന വാഹനത്തിലാണ് റോഡ് ഷോ നടത്തിയത്. […]
Read more

ഉപമുഖ്യമന്ത്രി പദം ആവശ്യപ്പെടില്ല : 27 സീറ്റുകളിൽ മത്സരിക്കുമെന്ന് കുഞ്ഞാലിക്കുട്ടി

കോഴിക്കോട്: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിലെ രണ്ടാമത്തെ വലിയ കക്ഷിയായ മുസ്ലിം ലീഗ് ഉപമുഖ്യമന്ത്രി പദം ആവശ്യപ്പെടില്ലെന്ന് പാർട്ടി ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. ഉപമുഖ്യമന്ത്രി പദം ലീഗ് ആവശ്യപ്പെടുമെന്ന തരത്തിൽ രാഷ്ട്രീയ എതിരാളികൾ നടത്തുന്ന പ്രചാരണങ്ങൾക്കിടെയാണ് അദ്ദേഹം പാർട്ടി നിലപാട് വ്യക്തമാക്കിയത്. കഴിഞ്ഞ തവണത്തെപ്പോലെ ഇക്കുറിയും 27 സീറ്റുകളിലായിരിക്കും ലീഗ് മത്സരിക്കുകയെന്നും അദ്ദേഹം അറിയിച്ചു. ​തദ്ദേശ തെരഞ്ഞെടുപ്പിലുണ്ടായ ആവേശം നിയമസഭാ തെരഞ്ഞെടുപ്പിലും പ്രതിഫലിച്ചാൽ യു.ഡി.എഫിന് വലിയ ഭൂരിപക്ഷത്തോടെ അധികാരത്തിൽ എത്താൻ കഴിയുമെന്ന് കുഞ്ഞാലിക്കുട്ടി […]
Read more

രോ​ഗിയുമായി പോയ ആംബുലൻസിന് മുന്നിൽ ചാടി യുവാവിന്റെ ആത്മഹത്യ ശ്രമം

കോഴിക്കോട്: ആംബുലൻസിന് മുന്നിൽ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവിന് ഗുരുതര പരിക്ക്. കന്യാകുമാരി ആലത്തുകുളം സ്വദേശി പ്രകാശനാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. വയനാട് പടിഞ്ഞാറത്തറയിൽ നിന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് രോഗിയുമായി പോയ ആംബുലൻസിന് മുന്നിലേക്കാണ് ഇയാൾ ചാടിയത്. ഗുരുതരമായി പരിക്കേറ്റ പ്രകാശനെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി. തുടർന്ന് കൂടുതൽ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ബത്തേരിയിലെ ഭാര്യയുടെ വീട്ടിൽ പ്രശ്നങ്ങൾ സൃഷ്ടിച്ചതിനെ തുടർന്ന് പൊലീസ് പ്രകാശനെ കസ്റ്റഡിയിലെടുത്ത് പിന്നീട് […]
Read more

പള്ളിയിൽ നിന്ന് ഇറങ്ങവെ പിക്കപ്പ് ഇടിച്ചു മുസല്യാർക്ക് ദാരുണാന്ത്യം

മാവൂർ: പാഴൂർ ചിറ്റാരി പിലാക്കലിൽ കാൽനട യാത്രക്കാരൻ പിക്കപ്പ് തട്ടി മരിച്ചു. കുറുമ്പ്ര മുഹമ്മദ് മുസല്യാർ (68) ആണ് മരിച്ചത്. ചിറ്റാരിപ്പിലാക്കലിൽ ഒലിവ് സൂപ്പർ മാർക്കറ്റിനു മുമ്പിൽ വെള്ളിയാഴ്ച രാത്രി പത്തരയോടെയായിരുന്നു അപകടം. പ്രാർഥന കഴിഞ്ഞു പള്ളിയിൽ നിന്ന് ഇറങ്ങുമ്പോൾ ഇദ്ദേഹത്തെ നായർക്കുഴി ഭാഗത്തുനിന്ന് കൂളിമാട് ഭാഗത്തേക്ക് അമിതവേഗതയിൽ പോവുകയായിരുന്ന പിക്കപ്പ് വാൻ ഇടിച്ചു വീഴ്ത്തുകയായിരുന്നു. ഭാര്യ: ഉമ്മു സല്‍മ. മക്കൾ: ഫസലുറഹ്മാൻ, ഷിഹാബുദ്ദീൻ, ഹിബത്തുറഹ്മാൻ, ഖലീലു റഹ്മാൻ. മരുമക്കൾ: ഹസീന താത്തൂർ, ഉമ്മുൽ ഫസ്ല, ജുമൈന, […]
Read more

കോഴിക്കോട്ടെ അമ്മത്തൊട്ടിലിൽ പുതിയ അതിഥി എത്തി

കോഴിക്കോട്: കേരള സംസ്ഥാന ശിശുക്ഷേമ സമിതി കോഴിക്കോട് ബീച്ച് ആശുപത്രിയോട് ചേർന്ന് സ്ഥാപിച്ച അമ്മത്തൊട്ടിലിൽ നാലാമത്തെ അതിഥി എത്തി. വ്യാഴാഴ്ച രാത്രി 10.37-നാണ് എഴ് ദിവസം പ്രായവും 3.500 ഗ്രാം ഭാരവും ഉള്ള ആൺകുട്ടി സംരക്ഷണാർത്ഥം എത്തിയത്. സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി അഡ്വ. ജി.എൽ. അരുൺ ഗോപി കുട്ടിക്ക് സമാധാനം, കരുണ, ശാന്തി എന്നിവയെ പ്രതിനിധാനം ചെയ്യുന്ന ‘ആരവ്’ എന്ന് പേരിട്ടു. കുരുന്നിന്റെ വരവറിയിച്ചുകൊണ്ട്, തൊട്ടിലിനോട് ചേർന്നുള്ള ആശുപത്രി നേഴ്‌സിങ് സ്റ്റേഷനിൽ അലാറം മുഴങ്ങി. […]
Read more

മുല്ലപ്പള്ളിയെ അനുകൂലിച്ച് വടകരയിൽ പോസ്റ്ററുകൾ

വടകര: മുൻ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെ അനുകൂലിച്ച് വടകരയിൽ പോസ്റ്ററുകൾ. യൂത്ത് കോൺഗ്രസിന്റെ പേരിലാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. “മുല്ലപ്പള്ളിയെ അപമാനിക്കുന്ന പവർ ഗ്രൂപ്പ് രാഷ്ട്രീയം അവസാനിപ്പിക്കുക”, “മുൻ കെപിസിസി പ്രസിഡന്റിനെ അപമാനിക്കുന്ന പാർട്ടി നേതാക്കളെ തിരിച്ചറിയുക” തുടങ്ങിയ വാചകങ്ങളാണ് പോസ്റ്ററുകളിൽ ഉണ്ടായിരുന്നത്. “കോഴിക്കോട് എംപിക്ക് വടകരയിൽ എന്താ കാര്യം?” “ബിജെപിയുമായുള്ള അവിശുദ്ധ കൂട്ടുകെട്ട് തിരിച്ചറിയുക” എന്നിങ്ങനെയുള്ള ആരോപണങ്ങളും പോസ്റ്ററുകളിൽ ഉൾപ്പെടുത്തിയിരുന്നു. വടകര പഴയ സ്റ്റാൻഡ് പരിസരത്താണ് വ്യാപകമായി പോസ്റ്ററുകൾ പതിച്ചത്. സംഭവം വാർത്തയായതോടെ യൂത്ത് കോൺഗ്രസ് […]
Read more

പാചക വാതക പ്രതിസന്ധി ശ്മശാനങ്ങളേയും ബാധിക്കുന്നു

കോഴിക്കോട്: രാജ്യത്ത് രൂക്ഷമായ പാചക വാതക പ്രതിസന്ധി ശ്മശാനങ്ങളേയും ബാധിച്ചു. കോഴിക്കോട് സ്മൃതിപഥം ശ്മശാനത്തില്‍ ഇന്നേക്കുള്ള ഗ്യാസ് മാത്രമാണ് സ്റ്റോക്കുള്ളത്. കൂടുതല്‍ ഗ്യാസ് സിലിണ്ടറുകള്‍ അനുവദിക്കാന്‍ പെട്രോളിയം കമ്പനിക്ക് കത്ത് നല്‍കിയിട്ടുണ്ട്. ഗ്യാസ് ഏജന്‍സികള്‍ പുതിയ സിലിണ്ടറുകള്‍ക്കായുള്ള ഓര്‍ഡര്‍ സ്വീകരിക്കുന്നില്ല. വരുന്ന മുറയ്ക്ക് നല്‍കാമെന്നാണ് ഗാര്‍ഹിക ഉപഭോക്താക്കളെ അറിയിക്കുന്നത്. പാചകവാതക വിതരണം സുഗമമാക്കാന്‍ ഏജന്‍സികള്‍ സഹകരിക്കണമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. കൊച്ചിയില്‍ ഇന്നത്തേക്ക് കൂടി പ്രവര്‍ത്തിക്കാനുള്ള ഗ്യാസ് മാത്രമേ ബാക്കിയുള്ളൂ.
Read more

Recent News

Advertisement
WhiteswanTV Footer