Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Kozhikode

ഹൈവേയിൽ വാഹനങ്ങൾക്കു നേരെ കല്ലെറിഞ്ഞ സംഭവം; പ്രതികൾ പിടിയിൽ

കോഴിക്കോട്: പന്തീരാങ്കാവ് ടോൾപ്ലാസയ്ക്ക് സമീപം വാഹനങ്ങൾക്കുനേരെ കല്ലെറിഞ്ഞ സംഭവത്തിൽ രണ്ടുപേരെ പോലീസ് പിടികൂടി. മാത്തറ കോന്തനാരിയിൽ വാടകയ്ക്ക് താമസിക്കുന്ന ഗോവിന്ദപുരം സ്വദേശി വരുണ്‍, 17കാരൻ എന്നിവരാണ് പന്തീരാങ്കാവ് പോലീസിന്റെ പിടിയിലായത്. വ്യാഴാഴ്ച പുലർച്ചെ നാലരയോടെയാണ് സംഭവം. ദേശീയപാതയിലൂടെ സഞ്ചരിച്ച ഒരു ലോറിയും രണ്ട് കാറുകളും ലക്ഷ്യമിട്ടാണ് കല്ലെറിഞ്ഞത്. ഇതോടെ മൂന്ന് വാഹനങ്ങളുടെയും മുൻവശത്തെ ഗ്ലാസുകൾ തകർന്നു. സംഭവം നടന്ന ഉടൻ വാഹനങ്ങളിലെ ഡ്രൈവർമാർ പന്തീരാങ്കാവ് പോലീസിനെ വിവരം അറിയിച്ചു. സ്ഥലത്തെത്തി നടത്തിയ പ്രാഥമിക പരിശോധനയിൽ സമീപത്തെ കെട്ടിടങ്ങളിൽ […]
Read more

സമൂഹ മാധ്യമം വഴി പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ച് സ്വർണം കവർന്ന യുവാവ് പിടിയിൽ

കോഴിക്കോട്: സാമൂഹികമാധ്യമം വഴി പരിചയപ്പെട്ട യുവതിയെ ബലാത്സംഗത്തിനിരയാക്കി സ്വർണ്ണം കവർന്ന കേസിൽ പ്രതിയെ ടൗൺ പോലീസ് പിടികൂടി. മലപ്പുറം കോട്ടക്കൽ സ്വദേശി നെല്ലിക്കാപറമ്പ് കുഞ്ഞിത്തൊടി വീട്ടിൽ മുഹമ്മദ് ജസീൽ (34) ആണ് അറസ്റ്റിലായത്. നാദാപുരം സ്വദേശിനിയെ 2025 ഏപ്രിലിൽ കോഴിക്കോട്ടെ ഹോട്ടലിൽ വെച്ച് ബലാത്സംഗം ചെയ്ത ശേഷം ആറുപവനോളം സ്വർണവുമായി മുങ്ങുകയായിരുന്നു. പ്രതിക്കെതിരേ സമാനമായ മറ്റൊരു പരാതികൂടി ലഭിച്ചിട്ടുണ്ടെന്നും ഇയാൾ സാമൂഹിക മാധ്യമങ്ങൾ വഴി ഒട്ടേറെ സ്ത്രീകളുമായി ബന്ധം സ്ഥാപിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. ടൗൺ പോലീസ് സ്റ്റേഷൻ […]
Read more

ഉത്സവത്തിനിടെ കോമരത്തിന്റെ വാള്‍ ഉപയോഗിച്ച് വെട്ടി

കോഴിക്കോട്: ഉത്സവത്തിനിടെ ബന്ധുക്കള്‍ തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരിക്കേറ്റു. മൂന്ന് പേര്‍ക്ക് കോമരത്തിന്റെ വാള്‍ ഉപയോഗിച്ച് വെട്ടേറ്റു. കോഴിക്കോട് താമരശ്ശേരി ചാലക്കരയിലാണ് അനിഷ്ടസംഭവങ്ങള്‍ നടന്നത്. കാവിലെ ഉത്സവം സംബന്ധിച്ചുള്ള തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. ചാലക്കര ഇരട്ടക്കുളങ്ങരയില്‍ കഴിഞ്ഞ ദിവസം രാത്രി 7.30 ഓടെയാണ് സംഭവം. ബന്ധുക്കള്‍ തമ്മിലുള്ള തര്‍ക്കത്തിനിടെ ഒരു വിഭാഗം പുറമെ നിന്നും ആളുകളെ വരുത്തി ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന് സംഘം കോമരത്തിന്റെ വാള്‍ ഉപയോഗിച്ചും ആക്രമണം നടത്തി. താമരശ്ശേരി ഇരട്ടക്കുളങ്ങര കൃഷ്ണന്‍കുട്ടി (67), […]
Read more

എൻ.സി.പി കോഴിക്കോട് ജില്ലാ കമ്മിറ്റി യോഗത്തിൽ തർക്കം

കോഴിക്കോട്: മന്ത്രി എ.കെ ശശീന്ദ്രന്റെ സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട് എൻ.സി.പി കോഴിക്കോട് ജില്ലാ കമ്മിറ്റി യോഗത്തിൽ തർക്കം. നിയമസഭാ തിരഞ്ഞെടുപ്പിൽ എലത്തൂർ മണ്ഡലത്തിൽ ജില്ലാ പ്രസിഡന്റ് മുക്കം മുഹമ്മദിനെ സ്ഥാനാർഥിയാക്കണമെന്ന പ്രമേയം യോഗത്തിൽ പാസാക്കി. 86 പേർ പങ്കെടുത്ത യോഗത്തിൽ മൂന്നു പേർ ഒഴികെ എല്ലാവരും പ്രമേയത്തെ പിന്തുണച്ചു. എന്നാൽ സ്ഥാനാർഥിയെ തീരുമാനിക്കേണ്ടത് പാർലമെന്ററി പാർട്ടി യോഗമാണെന്ന വാദം ഉയർത്തി മറ്റൊരു വിഭാഗം രംഗത്തെത്തി. ജില്ലാ കമ്മിറ്റി ശുപാർശ ചെയ്ത പേരുകൾ പി.എം. സുരേഷ് ബാബു, അഡ്വ. എം. […]
Read more

മുൻ കേന്ദ്രമന്ത്രിയും കോൺ​ഗ്രസ് നേതാവുമായ കെ.പി.ഉണ്ണികൃഷ്ണൻ അന്തരിച്ചു

കോഴിക്കോട്: മുതിർന്ന കോൺ​ഗ്രസ് നേതാവ് കെ.പി.ഉണ്ണികൃഷ്ണൻ അന്തരിച്ചു, വിടവാങ്ങുന്നത് ​ഗൾഫ് യുദ്ധകാലത്ത് പ്രവാസികളെ നാട്ടിലെത്തിക്കാൻ മുൻകയ്യെടുത്ത മുൻ കേന്ദ്രമന്ത്രി.കോഴിക്കോട് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
Read more

നാദാപുരത്ത് തെരുവ് നായ ആക്രമണത്തിൽ 2 പേർക്ക് പരിക്ക്

കോഴിക്കോട്: നാദാപുരത്ത് തെരുവ് നായയുടെ ആക്രമണത്തില്‍ രണ്ട് പേര്‍ക്ക് കൂടി പരിക്കേറ്റു. ലോട്ടറി തൊഴിലാളിയായ സുരേഷിനും വീട്ടമ്മയായ ആണ്ടോളി സരസുവിനെയുമാണ് നായ കടിച്ചത്. ഇരുവര്‍ക്കും കാലിനാണ് കടിയേറ്റത്. നാദാപുരം ചാലപ്പുറത്ത് വെച്ചാണ് സുരേഷിന് കടിയേറ്റത്. രണ്ട് പേരും ഗവ. താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ട്. കഴിഞ്ഞ ദിവസം കല്ലാച്ചി വിഷ്ണുമംഗലത്ത് മൂന്ന് പേര്‍ക്ക് തെരുവ് നായയുടെ ആക്രമണത്തില്‍ പരിക്കേറ്റിരുന്നു. കഴിഞ്ഞ ഏതാനും മാസങ്ങളായി നാദാപുരത്തും പരിസര പ്രദേശങ്ങളിലും തെരുവ് നായയുടെ ആക്രമണം രൂക്ഷമാണെന്ന് നാട്ടുകാര്‍ പറയുന്നു. സ്‌കൂളിലും […]
Read more

വയോധികയെ കൊടുവാളുകൊണ്ട് വെട്ടിപ്പരിക്കേല്‍പ്പിച്ചയാൾ പിടിയിൽ

കോഴിക്കോട്: വയോധികയെ അയല്‍വാസിയായ യുവാവ് കൊടുവാള്‍ ഉപയോഗിച്ച് വെട്ടിപ്പരിക്കേല്‍പ്പിച്ചു. വടകര അറക്കല്‍ മാളിയേക്കല്‍ സ്വദേശി പറമ്പില്‍ പുഷ്പ(73)യെയാണ് അയല്‍വാസിയായ ശ്രീജിത്ത്(43) കൊടുവാള്‍ ഉപയോഗിച്ച് വെട്ടിയത്. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം. ശ്രീജിത്ത് തന്നെ നിരന്തരം അസഭ്യം വിളിക്കുന്നത് പുഷ്പ ചോദ്യം ചെയ്തിരുന്നു. ഇതിലുള്ള വൈരാഗ്യമാണ് ഈ ക്രൂരകൃത്യത്തിന് പിന്നിലെന്നാണ് ലഭിക്കുന്ന സൂചന. തലയില്‍ വെട്ട് കൊണ്ട് ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്. കൂടാതെ കഴുത്തിന് പിന്നിലും കൈയ്യിലും വെട്ടേറ്റ ഇവരെ വടകരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവസ്ഥലത്ത് എത്തിയ പൊലീസ് […]
Read more

കോഴിക്കോട്ട്‌ ലോറിയും കാറും കൂട്ടിയിടിച്ച്‌ നാല് പേർ മരിച്ചു

കോഴിക്കോട്: രാമനാട്ടുകര മോഡേൺ ബസാറിൽ ലോറിയും കാറും കൂട്ടിയിടിച്ച്‌ നാല് പേർ മരിച്ചു. ഫാറൂഖ്‌ കോളേജ് സ്വദേശികളായ അജീഷ്, വിമൽ, ശ്യാംലാൽ എന്നിവരും രാമനാട്ടുകര സ്വദേശി ദിനിലുമാണ് മരിച്ചത്. പുലർച്ചെ 3.30 നാണ് അപകടം നടന്നത്. അഞ്ചുപേരായിരുന്നു കാറിൽ ഉണ്ടായിരുന്നത്. കോഴിക്കോട് നിന്നും ഫറോക്കിലേക്ക്‌ പോകുകയായിരുന്ന കാറും മലപ്പുറം ഭാഗത്ത് നിന്ന് വരുകയായിരുന്ന ലോറിയുമാണ് അപകടത്തിൽപ്പെട്ടത്. ഇടിയുടെ ആഘാതത്തിൽ കാറിനുള്ളിൽ കുടുങ്ങിപ്പോയവരെ അഗ്നിരക്ഷാ സേന അടക്കമെത്തി കട്ടർ ഉപയോഗിച്ച് കാർ വെട്ടിപ്പൊളിച്ചാണ് പൊളിച്ചെടുത്താണ്‌ ആശുപത്രിയിലേക്ക് മാറ്റിയത്‌. ഉത്സവം […]
Read more

കോഴിക്കോട് നാല് കടകൾ അടപ്പിച്ചു: എണ്ണക്കടി നിർമാണകേന്ദ്രങ്ങളാണ് പൂട്ടിയത്

കോഴിക്കോട്: നഗരത്തിലെ ഹോട്ടലുകളിലേക്കും കടകളിലേക്കും എണ്ണക്കടികൾ നിർമിച്ചുനൽകുന്ന കേന്ദ്രങ്ങളിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങൾ. ബുധനാഴ്ച പുലർച്ചെ ഭക്ഷ്യസുരക്ഷാവിഭാഗം ഏഴിടങ്ങളിൽ നടത്തിയ പരിശോധനയിൽ എല്ലായിടത്തും പ്രശ്‌നങ്ങൾ കണ്ടെത്തി. ഇതിൽ തീർത്തും വൃത്തിഹീനമായ സാഹചര്യത്തിൽ എണ്ണക്കടികൾ നിർമിച്ചുനൽകിയ നാല് നിർമാണകേന്ദ്രങ്ങൾ അടപ്പിച്ചു. ബാക്കി മൂന്നുസ്ഥാപനങ്ങൾക്ക് നോട്ടീസും നൽകി. പാളയത്തെ അഖിൽ ട്രേഡേഴ്സ്, വലിയങ്ങാടിയിലെ ആയിഷ ഫുഡ് പ്രൊഡക്ട്സ്, യു.കെ.എസ്. റോഡിലെ ജെ.കെ. ഫുഡ്സ്, കറുത്തപാണ്ടിസ് ഫുഡ്സ് എന്നീ സ്ഥാപനങ്ങളാണ് അടപ്പിച്ചത്. വൃത്തിഹീനമായ സാഹചര്യം, മലിനമായ വെള്ളം, പഴകിയ […]
Read more

കോഴിക്കോട് വിൽപനക്കായി എത്തിച്ച കഞ്ചാവും എംഡിഎംഎയുമായി യുവാവ് പിടിയിൽ

കോഴിക്കോട്: വില്‍പനക്കായി എത്തിച്ച ലഹരി ഉൽപ്പന്നങ്ങളുമായി യുവാവ് കോഴിക്കോട് പിടിയിൽ. മലപ്പുറം രണ്ടത്താണി സ്വദേശി അബ്ദുല്‍ നാസര്‍ (39)ആണ് പിടിയിലായത്. ഇയാളുടെ കൈവശമുണ്ടായിരുന്ന 1.633 കിലോഗ്രാം കഞ്ചാവും, 19.210 ഗ്രാം എംഡിഎംഎയും പൊലീസ് പിടിച്ചെടുത്തു. ഡ്രൈവർ സീറ്റിന് പുറകിലായുണ്ടാക്കിയ രഹസ്യ അറയിലാണ് എംഡിഎംഎ സൂക്ഷിച്ചിരുന്നത്. ഡിക്കിയിൽ സൂക്ഷിച്ച സ്റ്റെപ്പിനി ടയറിന് അടിയിൽ നിന്ന് കഞ്ചാവും ഒളിപ്പിച്ചിരുന്നു. മൊത്തം അഞ്ച് ലക്ഷത്തോളം രൂപയുടെ ലഹരിവസ്തുക്കളാണ് പിടിച്ചതെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം കോഴിക്കോട് ജയില്‍ പരിസരത്ത് വച്ചാണ് ഇയാൾ […]
Read more

Recent News

Advertisement
WhiteswanTV Footer