Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

വയോധികയെ കൊടുവാളുകൊണ്ട് വെട്ടിപ്പരിക്കേല്‍പ്പിച്ചയാൾ പിടിയിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട്: വയോധികയെ അയല്‍വാസിയായ യുവാവ് കൊടുവാള്‍ ഉപയോഗിച്ച് വെട്ടിപ്പരിക്കേല്‍പ്പിച്ചു. വടകര അറക്കല്‍ മാളിയേക്കല്‍ സ്വദേശി പറമ്പില്‍ പുഷ്പ(73)യെയാണ് അയല്‍വാസിയായ ശ്രീജിത്ത്(43) കൊടുവാള്‍ ഉപയോഗിച്ച് വെട്ടിയത്. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം. ശ്രീജിത്ത് തന്നെ നിരന്തരം അസഭ്യം വിളിക്കുന്നത് പുഷ്പ ചോദ്യം ചെയ്തിരുന്നു.

ഇതിലുള്ള വൈരാഗ്യമാണ് ഈ ക്രൂരകൃത്യത്തിന് പിന്നിലെന്നാണ് ലഭിക്കുന്ന സൂചന. തലയില്‍ വെട്ട് കൊണ്ട് ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്. കൂടാതെ കഴുത്തിന് പിന്നിലും കൈയ്യിലും വെട്ടേറ്റ ഇവരെ വടകരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവസ്ഥലത്ത് എത്തിയ പൊലീസ് ഇയാളെ ഇവിടെ വച്ച് തന്നെ കസ്റ്റഡിയില്‍ എടുത്തു. പിന്നീട് വധശ്രമക്കുറ്റം ചുമത്തി അറസ്റ്റ് രേഖപ്പെടുത്തി. ഇയാളെ പിന്നീട് സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തുകയും ശേഷം കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്യുകയും ചെയ്തു.

Recent News

Advertisement
WhiteswanTV Footer