സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Kozhikode

കുറ്റ്യാടി കുട്ടികളുടെ പാർക്കിൽ വിതരണം ചെയ്ത ഭക്ഷണത്തിൽ ദുർഗന്ധം; ആരോഗ്യ വകുപ്പിന് പരാതി

കുറ്റ്യാടി: വേളത്തെ കുട്ടികളുടെ പാർക്കിൽ വെച്ച് വിതരണം ചെയ്ത ഭക്ഷണത്തിന് രുചി വ്യത്യാസവും ദുർഗന്ധവും അനുഭവപ്പെട്ടതിനെ തുടർന്ന് ആരോഗ്യ വകുപ്പിന് പരാതി നൽകി. ചൊവ്വാഴ്ച പാർക്കിൽ എത്തിയ ജില്ലയ്ക്ക് അകത്തും പുറത്തുമുള്ള കുട്ടികൾക്ക് നൽകിയ ബിരിയാണിയിലെ ഇറച്ചി പഴകിയതാണെന്നാണ് പ്രധാന ആക്ഷേപം. ഭക്ഷണത്തിൽ അസ്വാഭാവികത ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് അധ്യാപകർ അധികാരികളെ വിവരം അറിയിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ആരോഗ്യ വകുപ്പ്, ഭക്ഷ്യ സുരക്ഷാ വിഭാഗം, പോലീസ് എന്നിവർ ഉടൻ സ്ഥലത്തെത്തി പരിശോധന നടത്തി. ഭക്ഷ്യ സുരക്ഷാ വിഭാഗം വിദഗ്ധ […]
Read more

കൊടിയത്തൂരിൽ യു.ഡി.എഫ് സ്ഥാനാർത്ഥികൾ നാമനിർദേശ പത്രിക സമർപ്പിച്ചു

കോഴിക്കോട് : കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതിയിലേക്ക് മത്സരിക്കുന്ന യു.ഡി.എഫ് സ്ഥാനാർത്ഥികൾ നാമനിർദേശ പത്രിക സമർപ്പിച്ചു. വരണാധികാരി അയോണ തോമസ് മുമ്പാകെയായിരുന്നു പത്രിക നൽകിയത്. കൊടിയത്തൂർ അങ്ങാടിയിൽ നിന്ന് നിരവധി പ്രവർത്തകർ പങ്കെടുത്ത പ്രകടനത്തോടെയായിരുന്നു പത്രിക സമർപ്പണം. പ്രകടനത്തിന് സ്ഥാനാർത്ഥികളും യുഡിഎഫ് നേതാക്കളായ മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി സി.പി.ചെറിയ മുഹമ്മദ്,ഡി സി സി സെക്രട്ടറി സി.ജെ ആന്റണി, കെ.വി അബ്ദുറഹിമാൻ, കെ ടി മൻസൂർ, യു പി മമ്മദ്, എൻ.കെ അഷ്റഫ്, മുനീർ ഗോതമ്പറോഡ്, എം.എ അബ്ദുറഹിമാൻ […]
Read more

ചെമ്മരത്തൂരിൽ ബിജെപി യുടെ ഇലക്ഷൻ പ്രചാരണ ബോർഡ് കാണാതായി

കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചെമ്മരത്തൂര്‍ ടൗണില്‍ സ്ഥാപിച്ച ബിജെപിയുടെ പ്രചരണ ബോര്‍ഡ് കാണാതായി. തിരുവള്ളൂര്‍ പഞ്ചായത്ത് 21-ാം വാര്‍ഡ് ബിജെപി സ്ഥാനാര്‍ഥി ശ്രീകാന്ത് തായാട്ടിനു വോട്ട് അഭ്യര്‍ഥിച്ചുള്ള ബോര്‍ഡാണ് ആരോ എടുത്തുകൊണ്ടുപോയത്. ഇന്നലെ ഉച്ചക്ക് സ്ഥാപിച്ച ബോര്‍ഡ് ഇന്നു രാവിലെയായപ്പോഴേക്കും അപ്രത്യക്ഷമായി. സംഭവത്തില്‍ ബിജെപി വാര്‍ഡ് യോഗം പ്രതിഷേധം രേഖപ്പെടുത്തി. സിസിടിവി ഉള്ള സ്ഥാപനത്തിന്റെ മുന്‍പില്‍ വെച്ച ബോര്‍ഡാണ് നശിപ്പിച്ചിരിക്കുന്നത്. ഇതിനു പിന്നിലുള്ളവരെ കണ്ടെത്താന്‍ സിസിടിവി പരിശോധിച്ചാല്‍ മതിയാവും. എത്രയും പെട്ടെന്ന് നടപടി വേണമെന്നും നാടിന്റെ സമാധാനം […]
Read more

മാവൂർ ഗ്രാമ പഞ്ചായത്തിലും വടകര നഗരസഭയിലും ലീഗിന് വിമത സ്ഥാനാർഥി

കോഴിക്കോട്: മാവൂർ ഗ്രാമപഞ്ചായത്തിലും വടകര നഗരസഭയിലും മുസ്ലിം ലീഗിന് വിമത സ്ഥാനാർത്ഥികൾ. മാവൂർ ഗ്രാമപഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിൽ വനിതാ ലീഗ് നേതാവ് ഖദീജ കരീം വിമത സ്ഥാനാർത്ഥിയായി പത്രിക നൽകി. വടകര നഗരസഭയുടെ രണ്ടാം വാർഡിൽ മുസ്ലിം ലീഗ് വീരഞ്ചേരി ശാഖ പ്രസിഡന്റ് വീശി നാസർ മാസ്റ്റർ സ്വതന്ത്ര സ്ഥാനാർത്ഥിയായി പത്രിക സമർപ്പിച്ചു. പുറത്തുനിന്നുള്ള സ്ഥാനാർത്ഥിയെ പാർട്ടി പ്രഖ്യാപിച്ചതിൽ നിഷേധിച്ചാണ് അദ്ദേഹം മത്സരിക്കുന്നത്. ഔദ്യോഗിക ലീഗ് സ്ഥാനാർത്ഥി എം ഫൈസൽ ആണ്.വാർഡുകളിലെ മത്സരവും പ്രചാരണ തന്ത്രങ്ങളും ഇതോടെ […]
Read more

എൽ.ഡി.എഫ് സ്ഥാനാർത്ഥി ഇ.പി. കുഞ്ഞബ്ദുള്ളയ്ക്ക് കെട്ടിവെക്കാനുള്ള തുക പാർട്ടി ബ്രാഞ്ച് സെക്രട്ടറി കൈമാറി

കോഴിക്കോട്: ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ ഭാഗമായി ആയഞ്ചേരി ഗ്രാമപഞ്ചായത്ത് പതിനാലാം വാർഡിലെ എൽഡിഎഫ് സ്ഥാനാർത്ഥി ഇ.പി. കുഞ്ഞബ്ദുള്ളയ്ക്ക് ഇലക്ഷൻ കമ്മീഷനിൽ കെട്ടിവെക്കേണ്ട തുക സിപിഐഎം മംഗലാട് നോർത്ത് ബ്രാഞ്ച് സെക്രട്ടറി എം. കെ. ദാമോദരൻ കൈമാറി. തിരഞ്ഞെടുപ്പ് നടപടികളുടെ ഭാഗമായി നിർബന്ധമായിട്ടുള്ള ഈ തുക കൈമാറ്റം പാർട്ടി നേതൃത്വത്തിന്റെ സാന്നിധ്യത്തിലാണ് നടന്നത്. ഇതോടെ സ്ഥാനാർത്ഥിയുടെ നാമനിർദ്ദേശ നടപടികൾ കൂടുതൽ ശക്തിപ്രാപിച്ചതായി പാർട്ടി പ്രവർത്തകർ അറിയിച്ചു.
Read more

എസ്‌.ഐ.ആർ ഹെൽപ്പ്‌ ഡെസ്‌കിൽ സേവനവുമായി എൻ.എസ്‌.എസ് വോളന്റിയേഴ്‌സ്

കോഴിക്കോട്: വോട്ടർമാരുടെ എസ്‌.ഐ.ആർ ബന്ധപ്പെട്ട ഫോറങ്ങൾ പൂരിപ്പിക്കാനും ബി.എൽ.ഒ മാരെ സഹായിക്കാനുമായി കുറ്റിക്കാട്ടൂർ ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റ് പ്രത്യേക ഹെൽപ്പ് ഡെസ്‌ക് തുറന്നു. രാവിലെ 10 മുതൽ വൈകിട്ട് വരെ പ്രവർത്തിച്ച ഹെൽപ്പ് ഡെസ്‌കിൽ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. പഴയ എസ്‌.ഐ.ആർ ലിസ്റ്റുകൾ കണ്ടെത്തൽ, വിവരത്തിലെ തെറ്റുകൾ തിരുത്തൽ, പുതുക്കിയ എൻട്രികൾ സൃഷ്ടിക്കൽ തുടങ്ങിയവ കമ്പ്യൂട്ടർ സഹായത്തോടെ വിദ്യാർത്ഥികൾ നിർവഹിച്ചു. എൻ.എസ്.എസ് കോ-ഓർഡിനേറ്റർ രഞ്ജിത് മാസ്റ്ററുടെ നേതൃത്വത്തിലായിരുന്നു മുഴുവൻ പ്രവർത്തനങ്ങളും. സേവന മനോഭാവത്തോടെ […]
Read more

മുസ്ലിം ലീഗ് നേതാവ് ബിജെപി സ്ഥാനാർഥി

കണ്ണൂർ: ഏറെക്കാലം മുസ്ലിം ലീഗിന്റെ പെരിങ്ങത്തൂർ മേഖലയിലെ ശക്തനായ നേതാവായിരുന്ന ഫാറൂഖ് കീപ്പാറയാണ് ബിജെപി യിൽ ചേർന്ന് സ്ഥാനാർഥിയാകുന്നത്. മുസ്ലിം ലീഗിന്റെ ഗ്രൂപ്പ്‌ രാഷ്ട്രീയത്തിലും, അവസരവാദത്തിലും, പ്രതിഷേധിച്ചാണ് രാജി. പാനൂർ മുനിസിപ്പലിറ്റിയിലെ പതിനാറാം വാർഡിലാണ് ജനവിധി തേടുന്നത്.
Read more

ബാറിൽ ഉണ്ടായ തർക്കം; രണ്ട് യുവാക്കൾക്ക് കുത്തേറ്റു

കോഴിക്കോട്: രാമനാട്ടുകരയില്‍ രണ്ട് യുവാക്കള്‍ക്ക് കുത്തേറ്റു. ബാറില്‍ വെച്ചുണ്ടായ തര്‍ക്കത്തിനിടെയിൽ വച്ചാണ് യുവാക്കള്‍ക്ക് കുത്തേറ്റത്. നല്ലളം സ്വദേശി റമീസ് റഹ്‌മാന്‍, ബസാര്‍ സ്വദേശി റഹീസ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. അക്രമിയായ അക്ബര്‍ ഓടിരക്ഷപ്പെട്ടു. പ്രതിക്കായി പൊലീസ് തിരച്ചില്‍ നടത്തുകയാണ്. രാത്രി ഒന്‍പത് മണിയോടെയാണ് സംഭവം. രാമനാട്ടുകരയിലെ ബാറില്‍ മദ്യപിക്കുകയായിരുന്നു അക്ബര്‍. ഇതിനിടെ റഹീസും റമീസും ബാറില്‍ എത്തുകയായിരുന്നു. ഇരുവരുടെയും സുഹൃത്തുമായി അക്ബറിനുണ്ടായിരുന്ന വാക്കുതര്‍ക്കം ചോദിക്കാനായിരുന്നു ഇവർ ബാറില്‍ എത്തിയത്. തുടര്‍ന്ന് വാക്കേറ്റമുണ്ടായി. പിന്നാലെ മൂവരും ബാറിന് പുറത്തേക്ക് വരികയും […]
Read more

മാവൂർ ഗ്രാമപഞ്ചായത്തിൽ മത്സരിക്കുന്ന എൽ ഡി എഫ് സ്ഥാനാർഥികൾ

കോഴിക്കോട്: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ മാവൂർ ഗ്രാമപഞ്ചായത്തിലേക്ക് മത്സരിക്കുന്ന എൽഡിഎഫ് സ്ഥാനാർഥികൾ. വാർഡ് 1 എൻപി ഉണ്ണി രാജൻ, വാർഡ് 2 പി കെ വത്സരാജ്, വാർഡ് 3 എംഎം അനീഷ്,വാർഡ് 4 ഹൈറുന്നിസ അറക്കൽ, വാർഡ് 5 നാരായൻകുട്ടി വില്ലേരിതൊടി, വാർഡ് 6 ചന്ദ്രിക ടീച്ചർ, വാർഡ് 7 മിനി തുവ്വക്കാട്ട്, വാർഡ് 8 എപി മോഹൻദാസ്, വാർഡ് 9 കെപി ചന്ദ്രൻ, വാർഡ് 10 എസ് ശ്രീ ലക്ഷ്മി,വാർഡ് 11 സി പ്രമലത, വാർഡ് […]
Read more

വിദേശ സഞ്ചാരികളുടെ പ്രവാഹം; കോഴിക്കോടിന്റെ പൈതൃകം തേടി അമേരിക്കൻ സംഘം

കോഴിക്കോട് : കേരളത്തിന്റെ പ്രകൃതിഭംഗിയും പൈതൃകവും ആസ്വദിക്കാൻ വിദേശ സഞ്ചാരികളുടെ എണ്ണത്തിൽ വലിയ വർദ്ധനവ് രേഖപ്പെടുത്തുന്നതിനിടെ, കോഴിക്കോട് നഗരത്തിൽ അമേരിക്കൻ വിനോദസഞ്ചാരികളുടെ സംഘം സന്ദർശനം നടത്തി. കേരളത്തിന്റെ തനത് നിർമ്മാണ രീതികളും ചരിത്രസ്മാരകങ്ങളും അടുത്തറിയാനാണ് സംഘം എത്തിയിരിക്കുന്നത്. കോഴിക്കോട് സിറ്റി ഹെറിറ്റേജ് വാക്കിന്റെ ഭാഗമായാണ് സംഘം നഗരത്തിലെത്തിയത്. ചരിത്രപരമായ പ്രാധാന്യമുള്ള പൈതൃക മന്ദിരങ്ങൾ സന്ദർശിക്കുന്നതിലൂടെ നഗരത്തിന്റെ പൗരാണികതയെക്കുറിച്ച് മനസ്സിലാക്കാൻ സഞ്ചാരികൾക്ക് സാധിച്ചു. കോഴിക്കോടിൻ്റെ തനത് നിർമ്മാണ ശൈലികളും പ്രകൃതി സൗന്ദര്യവും പ്രതിഫലിക്കുന്ന പ്രധാന സ്ഥലങ്ങളിലും ഇവർ സന്ദർശനം […]
Read more

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.