Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Malappuram

എടവണ്ണപ്പാറയിൽ വൻ രാസലഹരി വേട്ട; രണ്ട് പേർ അറസ്റ്റിൽ

മലപ്പുറം: എടവണ്ണപ്പാറയില്‍ ലഹരി വസ്തുക്കള്‍ വിൽപ്പന നടത്തുന്ന സംഘത്തിലെ രണ്ടു പേർ പൊലീസ് പിടിയിൽ. കൊണ്ടോട്ടി പുളിക്കല്‍ വലിയ പറമ്പ് സ്വദേശി മലാട്ടിക്കല്‍ വീട്ടില്‍ റഷീദ് (40), വിക്കോട് എടവണ്ണപ്പാറ ചെറുവായൂര്‍ സ്വദേശി ജുനൈദ് (40) എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്ന് എംഡിഎംഎ, എല്‍എസ്ഡി, ഹാഷിഷ് ഓയില്‍ തുടങ്ങിയവ പിടികൂടി. ചൊവ്വാഴ്ച രാവിലെയായിരുന്നു ജുനൈദിന്റെ വീട്ടില്‍ നിന്ന് ലഹരി വസ്തുക്കള്‍ പിടികൂടിയത്. 2024 ല്‍ കൊണ്ടോട്ടിയില്‍ 100 ഗ്രാം എംഡിഎംഎയും കഞ്ചാവും പിടികൂടിയ കേസിലെ പ്രധാന പ്രതിയാണ് […]
Read more

ഏത്തക്കായ വിലയിടിവ്; നഷ്‌ടത്തില്‍ നട്ടംതിരിഞ്ഞ് കര്‍ഷകര്‍

മലപ്പുറം: ഏത്തക്കായ വില കുത്തനേ ഇടിഞ്ഞതോടെ കർഷകർ കൃഷിയില്‍നിന്ന് പിന്തിരിയുന്നു. മെച്ചപ്പെട്ട വരുമാനം പ്രതീക്ഷിച്ച്‌ ഏത്തവാഴ കൃഷി ചെയ്ത നിരവധി കർഷകർ വിലയിടിവുമൂലം പ്രതിസന്ധിയിലാണ്. സ്ഥലം പാട്ടത്തിനെടുത്തും വായ്പയെടുത്തും കൃഷിയിലിറങ്ങിയവരാണ് നഷ്ടത്തില്‍ നട്ടംതിരിയുന്നത്. മുൻ വർഷങ്ങളില്‍ ലഭിച്ചിരുന്ന വിലയില്‍നിന്നു വളരെ കുറഞ്ഞ വിലയാണ് ഏത്തക്കായ്ക്ക് വിപണിയില്‍ ലഭിക്കുന്നത്. നാടൻ ഏത്തക്കായുടെ വില ഇടിക്കാനായി ഇതരസംസ്ഥാന ലോബികളടക്കം രംഗത്തുണ്ട്.കർഷക വിപണികളില്‍ ഒരു കിലോ ഏത്തക്കായ്ക്ക് പരമാവധി 25 – 30 രൂപയാണു ലഭിക്കുന്നത്. കർഷകവിപണികളില്‍ 20 രൂപ മുതലാണു […]
Read more

എടവണ്ണപ്പാറ വീട്ടിൽ സൂക്ഷിച്ച ലഹരി മരുന്നുമായി രണ്ടു പേർ പിടിയിൽ

മലപ്പുറം: എടവണ്ണപ്പാറയിൽ പണിതീരാത്ത വീട് കേന്ദ്രീകരിച്ച് ലഹരി വസ്തുക്കൾ വില്പന നടത്തിവന്ന ലഹരി കടത്ത് സംഘത്തിലെ രണ്ടു പേർ പിടിയിലായി.കൊണ്ടോട്ടി പുളിക്കൽ വലിയപറമ്പ് സ്വദേശി മലാട്ടിക്കൽ വീട്ടിൽ റഷീദ് എന്ന നാടൻ റഷീദ് (40) ,വാഴക്കാട് എടവണ്ണപ്പാറ ചെറുവായൂർ സ്വദേശി ജുനൈദ് (40) എന്നിവരാണ് പിടിയിലായത്. ഇന്നലെ രാവിലെ എടവണ്ണപ്പാറയിലെ ജുനൈദിൻ്റെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് എംഡിഎംഎ, എൽഎസ്ഡി,ഹാഷിഷ് ഓയിൽ ഉൾപ്പെടെയുള്ള ലഹരി വസ്തുക്കൾ പിടികൂടിയത്. 2024 ൽ കൊണ്ടോട്ടിയിൽ 100 ഗ്രാമോളം എംഡിഎംഎയും കഞ്ചാവും പിടികൂടിയ […]
Read more

ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകരെ ടീച്ചർ എലിജിബിലിറ്റി ടെസ്റ്റിൽ നിന്നും ഒഴിവാക്കണം; സുപ്രീം കോടതി വിധി നടപ്പാക്കാൻ സർക്കാർ ഉത്തരവ് ആവശ്യപ്പെട്ട് ടീച്ചേഴ്സ് ഫോറം കേരള

മലപ്പുറം: 2025 സെപ്റ്റംബർ 1-ന് സുപ്രീം കോടതി നൽകിയ വിധിയുടെ അടിസ്ഥാനത്തിൽ ഭാഷാപരവും മതപരവുമായ മുസ്ലിം– ക്രിസ്ത്യൻ ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകരെ ടീച്ചർ എലിജിബിലിറ്റി ടെസ്റ്റിൽ നിന്നും ഒഴിവാക്കി കേരള സർക്കാർ വ്യക്തമായ ഉത്തരവ് ഉടൻ പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ട് ടീച്ചേഴ്സ് ഫോറം കേരള ന്യൂനപക്ഷ ക്ഷേമ മന്ത്രി വി. അബ്ദു റഹ്മാന് നിവേദനം നൽകി. ടീച്ചേഴ്സ് ഫോറം കേരളയുടെ ഭാരവാഹികളായ ടി. അബ്ദുൽ ഷുക്കൂർ , ബിജി മാത്യു, എ.പി അനീസ് ഫവാസ് എന്നിവരാണ് മന്ത്രിയെ […]
Read more

കുടിവെള്ള പൈപ്പ് ലൈൻ തകരാറിന് ശാശ്വതമായ പരിഹാരം കാണണം- നെറ്റ് വ റസിഡൻ്റ്സ് അസോസിയേഷൻ

മലപ്പുറം: നോർത്ത് ഈസ്റ്റ് തൃക്കണ്ടിയൂർ റെസിഡൻസ് വെൽഫെയർ അസോസിയേഷൻ പരിധിയിൽ വരുന്ന തൃക്കണ്ടിയൂർ അമ്പലക്കുളങ്ങര പഴയ പോസ്റ്റാഫീസ് റോഡിൽ കേരള വാട്ടർ അതോറിറ്റിയുടെ കുടിവെള്ള പൈപ്പ് ലൈൻ പൊട്ടിയിട്ട് രണ്ടാഴ്ചയായി. വാട്ടർ പൈപ്പ് ലൈൻ പൂർണ്ണമായും നന്നാക്കിയിട്ടില്ല. രോഗികളും വിദ്യാർത്ഥികളും അടങ്ങുന്നപൊതുജനങ്ങൾ സ്ഥിരമായി പ്രയോജനപ്പെടുത്തുന്ന ഈ റോഡ് എത്രയും പെട്ടന്ന് പരിഹാരം കാണണമെന്ന് സാഹചര്യത്തിലാണ് നിവേദനം നൽകിയത്. ശാശ്വത പരിഹാരത്തിനായി തിരൂർ നഗരസഭ അധ്യക്ഷൻ കീഴേടത്തിൽ ഇബ്രാഹിം ഹാജി, വൈസ് ചെയർപേഴ്സൺ സിന്ദു മംഗലശ്ശേരി, മുൻസിപ്പൽ സെക്രട്ടറി […]
Read more

വഖഫ് ബോര്‍ഡ് പുനസംഘനടയില്‍ മുതവല്ലിമാരെ പരിഗണിക്കണം

മലപ്പുറം: വഖഫ് ബോര്‍ഡ് പുന സംഘടനയില്‍ പുരാതന മുസ്ലീം കുടുംബങ്ങളില്‍ അംഗങ്ങളായ യഥാര്‍ത്ഥ മുതവല്ലിമാരെ പരിഗണിക്കണമെന്ന് മലപ്പുറത്ത് ചേര്‍ന്ന കേരള സ്റ്റേറ്റ് മുതവല്ലി അസോസിയേഷന്‍ സംസ്ഥാന കമ്മറ്റി യോഗം സര്‍ക്കാറിനോടാവശ്യപ്പെട്ടു. അന്യാധീനപ്പെട്ട വഖഫ് സ്വത്തുക്കള്‍ തിരിച്ച് പിടിക്കാന്‍ അടിയന്തിര നിയമ നടപടികള്‍ സ്വീകരിക്കുക, ഇനിയും നികുതി അടക്കാത്ത പുരാതന വഖഫ് സ്വത്തുക്കളുടെ നികുതി സ്വീകരിക്കുന്ന വിഷയത്തില്‍ അധികാരികള്‍ ഉദാര സമീപനം സ്വീകരിക്കുക എന്നീ ആവശ്യങ്ങളും യോഗം മുന്നോട്ട് വെച്ചു. സംസ്ഥാന പ്രസിഡന്റ് എഞ്ചിനിയര്‍ അഹമ്മദ് മൂപ്പന്‍ യോഗം […]
Read more

പഴമയുടെ പ്രൗഢിയിൽ മാമാങ്ക കാല് നാട്ടി

മലപ്പുറം: പഴമയുടെ പ്രൗഢി ഉണർത്തി കൊണ്ട് മൂപ്പത്തിരണ്ടാം മാമാങ്ക ഉത്സവത്തിന്‌ തുടക്കമായി. കേരള ചരിത്രത്തിന്റെ സാമൂഹികവും സാംസ്കാരികവും പൈതൃകവും മതേതരവുമായ മാമാങ്ക മഹോത്സവത്തിന്റെ സ്മരണയുണർത്തി വഞ്ഞേരി മനയിലെ പത്മിനി ഘോഷാണ് കൂറ നാട്ടൽ നടത്തിയത്. ചങ്ങമ്പള്ളി ഉമ്മർ ഗുരുക്കൾഅധ്യക്ഷതവഹിച്ചു. മാമാങ്കം മെമ്മോറിയൽ ട്രസ്റ്റും റീ എക്കൗയും സംയുക്തമായി സംഘടിപ്പിക്കുന്ന മുപ്പത്തിരണ്ട് വർഷമായിമാമാങ്കോമഹോത്സം സംഘടിപ്പിച്ച്‌ വരുന്നു. ചരിത്ര രേഖകൾ പ്രകാരം മാമാങ്ക ഉത്സവത്തിന് തിരുന്നാ വായയിലെ പതിനഞ്ച് സ്ഥലങ്ങളിൽ കൂറ നാട്ടിയിട്ടുണ്ട്. രാജമന്ദിർപരിസരത്ത് നിന്നും ആരംഭിച്ച കൂറ എഴുന്നളളത്തിന് […]
Read more

ഒരു നാടിൻറെ അഭിമാനമായി മാറിയ സുരേട്ടനെ മാതൃക ചാരിറ്റബിൾ സൊസൈറ്റി അഭിനന്ദിച്ചു

മലപ്പുറം: സ്വന്തം ജീവൻ പണയപ്പെടുത്തി വിദ്യാർത്ഥിയെ തെരുവുനായയുടെ ആക്രമണത്തിൽ നിന്ന് രക്ഷപെടുത്തി ഒരു നാടിൻറെ അഭിമാനമായി മാറിയ സുരേട്ടനെ മാതൃക ചാരിറ്റബിൾ സൊസൈറ്റി അഭിനന്ദിച്ചു. നമ്മുടെ പ്രിയപ്പെട്ട സുരേട്ടൻ ചമ്രവട്ടത്തിന്റെ ഹീറോയും അഭിമാനവും ആണ്. മദ്രസയിലേക്ക് പോകുകയായിരുന്ന വിദ്യാർത്ഥിനിയെ തെരുവു നായ കടിക്കാൻ വന്നപ്പോൾ സ്വന്തം ജീവൻ പോലും നോക്കാതെ മുന്നിലേക്ക് ചാടി നായയുടെ ആക്രമണത്തിൽ നിന്നും വിദ്യാർത്ഥിയെ രക്ഷിച്ച സുരേഷേട്ടൻ ഇന്ന് ചമ്രവട്ടത്തിൻ്റെ അഭിമാനമായി മാറിയിരിക്കുകയാണ്. മാതൃക ചാരിറ്റബിൾ സൊസൈറ്റിയുടെ പ്രവർത്തകർ അദ്ദേഹത്തെ വീട്ടിൽ എത്തി […]
Read more

സംസ്ഥാന ഭിന്നശേഷി അവാർഡിൽ തിളങ്ങി മലപ്പുറം

മലപ്പുറം: സംസ്ഥാന ഭിന്നശേഷി അവാർഡിൽ തിളങ്ങി മലപ്പുറം. സംസ്ഥാനത്തിന് തന്നെ മാതൃകയാവുന്ന തരത്തിൽ ഭിന്നശേഷി മേഖലയിലുള്ള വൈവിധ്യമാർന്ന പ്രവർത്തനങ്ങൾക്കുള്ള ഏറ്റവും മികച്ച ജില്ലാ ഭരണകൂടത്തിനുള്ള അവാർഡ് ഉൾപ്പെടെ ആറു സംസ്ഥാന അവാർഡുകൾ തലസ്ഥാനത്ത് വെച്ച് നടന്ന അവാർഡ് ദാന ചടങ്ങിൽ മലപ്പുറം ഏറ്റുവാങ്ങി. സംസ്ഥാനത്തെ ഭിന്നശേഷി മേഖലയിലെ മികച്ച പ്രവർത്തനത്തിനുള്ള ജില്ലാ അഡ്മിനിസ്ട്രേഷൻ അവാർഡ് മലപ്പുറം ജില്ലാ കലക്ടർ വി.ആർ.വിനോദ്, ജില്ലാ സാമൂഹ്യനീതി ഓഫീസർ സമീർ മച്ചിങ്ങൽ, സാമൂഹ്യനീതി വകുപ്പ് അസിസ്റ്റൻറ് ഡയറക്ടർ ഷീബ മുംതാസ്, സാമൂഹ്യ […]
Read more

എഐവൈഎഫ് മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ് ബിജെപിയിൽ ചേർന്നു

മലപ്പുറം: എഐവൈഎഫ് മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ് ബിജെപിയിൽ ചേർന്നു. സിപിഐ മലപ്പുറം ജില്ലാ കമ്മിറ്റി അംഗവും എഐവൈഎഫ് ജില്ലാ വൈസ് പ്രസിഡന്റുമായ പി. അരുൺ ആണ് ബിജെപിയിൽ അംഗമായത്. അദ്ദേഹം എഐടിയുസി ജില്ലാ കമ്മിറ്റി അംഗവും വണ്ടൂർ മണ്ഡലം സെക്രട്ടറിയുമായിരുന്നു. പാർട്ടിയിൽ തനിക്ക് സ്വതന്ത്രമായി പ്രവർത്തിക്കാൻ അവസരം നൽകിയില്ലെന്നാരോപിച്ചാണ് സിപിഐ വിട്ടതെന്ന് അരുൺ പറഞ്ഞു. ഇനി മുതൽ ബിജെപിയുടെ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Read more
Advertisement
WhiteswanTV Footer