Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Malappuram

അയ്യായയിൽ കാട്ടു പന്നിയെ കിണറ്റിൽ ചത്ത നിലയിൽ കണ്ടെത്തി

മലപ്പുറം: ഒഴുർ അയ്യായ ഇല്ലത്തപ്പടിയിൽ പന്നിയെ കിണറ്റിൽ ചാടി ചത്ത നിലയിൽ കണ്ടെത്തി. ചക്കാലക്കൽ നാരായണന്റെ വീട്ടിൽ കിണറിന്റെ വല പൊളിഞ്ഞു കിടക്കുന്നത് കണ്ടപ്പോഴാണ് വീട്ടുകാർ പന്നിയെ ചത്ത നിലയിൽ കിണറ്റിൽ കണ്ടെത്തിയത്. താനൂർ ഫയർഫോഴ്സ് അധികൃതരെത്തി പന്നിയുടെ ജഡം പുറത്തെടുത്തു. ഇതിനുമുമ്പും ഇവിടെ പല കിണറ്റിലും പന്നിചാടിയിട്ടുണ്ട്. നെൽകൃഷി വെറ്റില, കപ്പ, ചേമ്പ്,ചേന, വാഴ, തെങ്ങിൻ തൈകൾ തുടങ്ങിയവ എല്ലാം കൂട്ടത്തോടെ നശിപ്പിക്കുന്നത് ഇവിടെങ്ങളിൽ പതിവ് കാഴ്ചയാണ്.പന്നി ശല്യത്തിന് എതിരെ ശാശ്വത പരിഹാരം വേണമെന്ന ആവശ്യം […]
Read more

ജീവൻ തുടിപ്പിനായി വ്യാപാരി വ്യവസായി ഏകോപന സമിതി വനിതാ വിംഗിന്റെ കൈത്താങ്ങ്

മലപ്പുറം: വാഹനാപകടത്തിൽ നട്ടെല്ലിന് ഗുരുതര പരിക്കേറ്റ് കോയമ്പത്തൂരിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പെരുവയൽ കായലം കോയഞ്ചേരി മേത്തൽ നിസാറിന് കൈത്താങ്ങ്. എടവണ്ണപ്പാറ വ്യാപാരി വ്യവസായി ഏകോപനസമിതി വനിതാ വിംഗ് സമാഹരിച്ച ഫണ്ട് യൂണിറ്റ് വനിതാവിങ് നേതാക്കൾ യൂണിറ്റ് ട്രഷറർ നിഷ കുഞ്ഞുവിന് കൈമാറി. ചടങ്ങിൽ യൂണിറ്റ് ട്രഷറർ നിശാ കുഞ്ഞ്, ‘കൂപ്പേ’ ചെയർമാനും കെ ആർ സി ചെയർമാനുമായ മജീദ് മാക്സ് ജില്ലാ എക്സിക്യൂട്ടീവ് അംഗം അഷറഫ് ബിനു, കെ ആർ സി വൈസ് ചെയർമാൻ മെട്രോ […]
Read more

യുവജന റാലി വിജയിപ്പിക്കുക കൊണ്ടോട്ടി മണ്ഡലം മുസ്ലിംലീഗ് കമ്മിറ്റി

മലപ്പുറം: കൊണ്ടോട്ടി നിയോജക മണ്ഡലം മുസ്ലിം യൂത്ത്‌ ലീഗിന്റെ ആഭിമുഖ്യത്തില്‍ ജനുവരി 30ന് നടക്കുന്ന യുവജനറാലി വിജയിപ്പിക്കുവാന്‍ ശാഖാതലത്തില്‍ മുസ്ലിംലീഗ് പ്രവര്‍ത്തകര്‍ കര്‍മരംഗത്തിറങ്ങണമെന്ന് മണ്ഡലം മുസ്ലിംലീഗ് പ്രസിഡണ്ട് സെക്രട്ടറിമാരുടെ യോഗം ആഹ്വാനം ചെയ്തു. ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി അബ്ദുല്ല വാവൂര്‍ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം മുസ്ലിംലീഗ് പ്രസിഡണ്ട് നസീം പുളിക്കല്‍ അധ്യക്ഷത വഹിച്ചു. എസ്.ഐ.ആര്‍. ശാഖാതലത്തില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനം ജനകീയ വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കുന്നതുള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളില്‍ ശാഖാ പഞ്ചായത്ത് തല ഭാരവാഹികള്‍ ജാഗ്രത കാണിക്കണമെന്നും ഉദ്ഘാടന […]
Read more

പതിനാലുകാരി കൊല്ലപ്പെട്ട സംഭവം; സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കും, കൂടുതൽ പേർക്ക് കൊലപാതകത്തിൽ പങ്കുണ്ടോ എന്ന് അന്വേഷിക്കുമെന്ന് എസ്‍പി

മലപ്പുറം: കരുവാരക്കുണ്ടിൽ പതിനാലുകാരി കൊല്ലപ്പെട്ട സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്ന് അന്വേഷിക്കുന്നതായി മലപ്പുറം എസ്‍പി. പെൺകുട്ടി ക്രൂരമായ പീഡനത്തിന് ഇരയായ ശേഷമാണ് കൊല്ലപ്പെട്ടത്. ബലാത്സംഗത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിക്കുമെന്ന് എസ്‍പി പറഞ്ഞു. കൊലപാതകം നടന്ന പ്രദേശത്തെ കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കും. പീഡനവിവരം കുട്ടി അമ്മയോട് പറയുമെന്ന് പറഞ്ഞപ്പോഴാണ് കൊലപ്പെടുത്തിയതെന്ന് പ്രതിയായ പതിനാറുകാരൻ പോലീസിനോട് പറഞ്ഞു. ആൺകുട്ടിയെ കോഴിക്കോട് ചിൽഡ്രൻസ് ഹോമിലേക്ക് മാറ്റി. സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും മലപ്പുറം എസ്‍പി ആർ. വിശ്വനാഥ് പറഞ്ഞു.വ്യാഴാഴ്ച […]
Read more

കേരള യാത്ര വേദിയില്‍ നേതാക്കളുടെ രാഷ്ട്രീയ പ്രസംഗം; തിരുത്തി കാന്തപുരം എ പി അബൂബക്കര്‍ മുസ് ലിയാര്‍

കോഴിക്കോട്: കേരള മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന കേരള യാത്രയുടെ സമാപന സമ്മേളന വേദിയില്‍ മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവരുടെ രാഷ്ട്രീയ പ്രസംഗങ്ങളെ അതേവേദിയില്‍ തള്ളി കാന്തപുരം എ പി അബൂബക്കർ മുസല്യാർ. സാഹോദര്യത്തിന്റെയും സ്‌നേഹത്തിന്റെയും പേരിലുള്ള സംഗമത്തെ രാഷ്ട്രീയ മുതലെടുപ്പിനുള്ള വേദിയായി ആരും കാണരുതെന്ന് കാന്തപുരം പറഞ്ഞു. രാഷ്ട്രീയ സമ്മേളനമല്ല നടക്കുന്നതെന്നും പ്രത്യേക രാഷ്ട്രീയം തങ്ങള്‍ക്കില്ലെന്നും കാന്തപുരം ഓർമ്മിപ്പിച്ചു. ഒരു വര്‍ഗീയതയെ […]
Read more

എരമംഗലത്ത് ഡിവൈഎഫ്ഐ ഓഫീസ് സിപിഐഎം പ്രവർത്തർ തകർത്തു

മലപ്പുറം: പൊന്നാനിയിൽ എരമംഗലത്തെ സിപിഐഎം ലോക്കൽ കമ്മറ്റി ഓഫീസിനുള്ളിലെ ഡി.വൈ.എഫ്.ഐ ഓഫീസ് സി.പി.എമ്മുകാർ തന്നെ അടിച്ചു തകർത്തു. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. ഓഫീസിലുണ്ടായിരുന്ന മൊബൈൽ ഫ്രീസർ, ബൾബ്, ടിവി ഉൾപ്പടെ അടിച്ചു തകർത്തു. വെളിയങ്കോട്ടെ സിപിഐഎം പ്രവർത്തകരാണ് സംഘർഷം ഉണ്ടാക്കിയതെന്ന് എരമംഗലം സിപിഐഎം പ്രവർത്തകർ പറഞ്ഞു. 2021ലെ നിയമസഭ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് പൊന്നാനി സിപിഐഎമ്മിൽ ഉണ്ടായ വിഭാഗീയതയുടെ തുടർച്ചയായാണ് സംഘർഷമെന്നാണ് വിവരം. സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗമായിരുന്ന ടി എം സിദ്ധിഖിന് പൊന്നാനി […]
Read more

വളാഞ്ചേരിയിൽ ചരക്ക് ലോറിയുടെ ഡീസൽ ടാങ്ക് പൊട്ടി; ഡ്രൈവറുടെ ഇടപെടലിൽ വൻ ദുരന്തം ഒഴിവായി

മലപ്പുറം: മലപ്പുറം വളാഞ്ചേരിയിൽ ചരക്ക് ലോറിയുടെ ഡീസൽ ടാങ്ക് പൊട്ടി.ഡ്രൈവറുടെ സമയോചിത ഇടപെടലിലൂടെ വൻ ദുരന്തം ഒഴിവായി. ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. കോഴിക്കോട് ഭാഗത്ത് നിന്ന് പാലക്കാട് ഭാഗത്തേക്ക് പോകുകയായിരുന്ന ചരക്ക് ലോറിയാണ് അപകടത്തിൽപ്പെട്ടത്. വളാഞ്ചേരി–പട്ടാമ്പി റോഡിൽ തിരുവേഗപുറം പാലം പണിനടക്കുന്നതുമായി ബന്ധപ്പെട്ട് സ്ഥാപിച്ചിരുന്ന സൂചനാ ബോർഡിൽ ഇടിച്ചാണ് ലോറിയുടെ ഡീസൽ ടാങ്ക് പൊട്ടിയത്. ഇതോടെ വലിയ തോതിൽ ഡീസൽ റോഡിലേക്ക് ഒഴുകി. ടാങ്ക് പൊട്ടിയ കാര്യം തിരിച്ചറിഞ്ഞ ഡ്രൈവർ ലോറി ഉടൻ തന്നെ […]
Read more

പാലിയേറ്റീവ് ദിനാചരണ പരിവാടി നടത്തി

മലപ്പുറം: സാർവത്രിക പാലിയേറ്റീവ് പരിചരണം അയൽപക്ക കൂട്ടായ്മകളിലൂടെ എന്ന് സന്ദേശവുമായി തിരൂർ നഗരസഭയുടെയും തിരൂർ ജില്ലാ ആശുപത്രിയുടെയും നേതൃത്വത്തിൽ പാലിയേറ്റീവ് ദിനാചരണ പരിവാടി നടത്തി. പ്രൈമറി പാലിയേറ്റീവ് സംവിധാനത്തിന് കീഴിൽ പാലിയേറ്റീവ് ദിന സന്ദേശ പ്രചരണവും പാലിയേറ്റീവ് ദിന പ്രതിജ്ഞവും താനൂർ നഴ്സിംഗ് കോളേജ് വിദ്യാർ ത്ഥികളുടെ പാലിയേറ്റീവ് ഫ്ലാഷ് മോബും തിരൂർ ബസ്റ്റാൻഡിൽ വച്ച് നടത്തി. തിരൂർ നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി മെമ്പർ എൻ കെ ഷഹീദ് അധ്യക്ഷത വഹിച്ചു. തിരൂർ നഗരസഭ ചെയർമാൻ […]
Read more

വെട്ടം എ എച്ച് എം എൽ പി സ്കൂളിന് അക്ഷര സ്നേഹം ലൈബ്രറി പുസ്തകം സമർപ്പിച്ച് തുഞ്ചത്തെഴുത്തച്ഛൻ മലയാളം സർവ്വകലാശാല

മലപ്പുറം: വെട്ടം എ എച്ച് എം എൽ പി സ്കൂളിന് തുഞ്ചത്തെഴുത്തച്ഛൻ മലയാളം സർവ്വകലാശാല അക്ഷര സ്നേഹം പദ്ധതിയുടെ ഭാഗമായി സ്കൂൾലൈബ്രറിയിലേക്ക് പുസ്തകങ്ങൾ സമർപ്പിച്ചു. സർവ്വകലാശാല വൈസ് ചാൻസിലർ ഡോ സി ആർ പ്രസാദ് സ്കൂൾ പ്രഥമ മാനേജർ സി എം മുഹമ്മദിന് നൽകി ഉദ്ഘാടനം നിർവ്വഹിച്ചു. സ്കൂൾ പി ടി എ പ്രസിഡൻ്റ് പി പി ഇസ്മായിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ വെട്ടം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് നൗഷാദ് നെല്ലാഞ്ചേരി, ജില്ലാ പഞ്ചായത്തംഗം ആരതി പ്രദീപ് […]
Read more

പൊടിപടലങ്ങളും അപകടക്കെണിയും ദുരിതത്തിലായി ജനം; തിരുരങ്ങാടി പോലീസിൽ പരാതി നൽകി

മലപ്പുറം: അമൃത കുടിവെള്ള പദ്ധതിക്കായി തിരൂരങ്ങാടി നഗരസഭയുടെ നേതൃത്വത്തിൽ കുടിവെള്ളപദ്ധതിയുടെ പൈപ്പ് ലൈൻ പ്രവർത്തനത്തിനായി വെട്ടിപ്പൊളിച്ച റോഡ് പുനഃസ്ഥാപിക്കാത്തത് ജനങ്ങളെ ദുരിതക്കയത്തിലാഴ്ത്തുന്നു. നാടുകാണിപരപ്പ നങ്ങാടി പാതയിൽ ചെമ്മാട് മുതൽ തിരൂരങ്ങാടി വരെ വിവിധഭാഗങ്ങളിലാണ് റോഡുകൾ വെട്ടിപ്പൊളിച്ച് വർഷങ്ങളായിട്ടും പൂർവ്വ സ്ഥിതിയിലാക്കാതെ ഇപ്പോഴും പ്രവർത്തനം പാതി വഴിയിൽ കിടക്കുന്നത്. 2024 ഒക്ടോബറോടെ യുദ്ധകാലാടിസ്ഥാന ത്തിൽ റോഡ് പൊളിച്ച പൈപ്പ് സ്ഥാപിച്ച് 2024 ഡിസംബറോടെ ടാർ ചെയ്ത് പൂർവ സ്ഥിതിയിലാ ക്കുമെന്നായിരുന്നു കഴിഞ്ഞ ഭരണസമിതിയുടെയും എംഎൽഎയുടെയും പ്രഖ്യാപനമാണ് നടപ്പിലാവാതെ പോകുന്നത്. […]
Read more
Advertisement
WhiteswanTV Footer