Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Malappuram

മഞ്ചേരി ​ഗവൺമെന്റ് മെഡിക്കൽ കോളേജിനെതിരെ ചികിത്സാപിഴവ് പരാതിയുമായി ആദിവാസി കുടുംബം

മലപ്പുറം: മഞ്ചേരി ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിക്കെതിരെ ഗുരുതരമായ ചികിത്സാപിഴവ് ആരോപണം. പുഴുവരിച്ച വ്രണവുമായി ചികിത്സയ്‌ക്കെത്തിച്ച അഞ്ചുവയസ്സുകാരിയായ ആദിവാസി ബാലികയ്ക്ക് മതിയായ ചികിത്സ ലഭിച്ചില്ലെന്നാണ് പരാതി. പോത്തുകൽ ചെമ്പ്ര നഗറിലെ സുരേഷ്–സുനിത ദമ്പതികളുടെ മകൾ സുനിമോളിനെയാണ് ആവശ്യമായ ചികിത്സ നൽകാതെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തതെന്നാണ് ആരോപണം. കുഞ്ഞിന്റെ തലയിൽ ഉണ്ടായിരുന്ന വ്രണം ഗുരുതരമായി അഴുകിയ നിലയിലായിരുന്നു. നിലമ്പൂർ ജില്ലാ ആശുപത്രിയിൽ നിന്ന് മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് റഫർ ചെയ്തായിരുന്നു കുട്ടിയെ എത്തിച്ചത്. ഇന്ന് രാവിലെ […]
Read more

14കാരി കൊല്ലപ്പെട്ട സംഭവം; പൊലീസിനെ ഞെട്ടിച്ച് 16കാരന്‍റെ മൊഴി

മലപ്പുറം: റെയിൽവേ പുറംപോക്ക് ഭൂമിയിൽ 14കാരിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതകൾ തുടരുന്നു. പെൺകുട്ടിയെ സഹപാഠി എന്തിന് കൊലപ്പെടുത്തി, പ്രതി മയക്കുമരുന്നിന്റെ ലഹരിയിലായിരുന്നോ, പതിനാറുകാരൻ ഒറ്റയ്ക്കാണോ ഈ ക്രൂരകൃത്യം നടത്തിയതെന്നതടക്കമുള്ള നിരവധി ചോദ്യങ്ങൾക്ക് ഇതുവരെ വ്യക്തമായ ഉത്തരമില്ല. ബലാത്സംഗം നടത്തിയ ശേഷം പെൺകുട്ടിയെ കൊലപ്പെടുത്തിയതാണെന്ന് പ്രതിയായ പ്ലസ് വൺ വിദ്യാർത്ഥി പൊലീസിനോട് മൊഴി നൽകിയിട്ടുണ്ട്. ഇന്നലെ കാണാതായ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയെയാണ് ക്രൂരമായി കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയത്. സ്കൂളിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റായിരുന്ന മിടുക്കിയായ വിദ്യാർത്ഥിനിയാണ് […]
Read more

പാലിയേറ്റീവ് ദിനം; ജീവിതം ചക്രകസേരയിലായ മുത്തുവിന് വിദ്യാർഥികളുടെ ആദരം

മലപ്പുറം: ശാരീരിക വെല്ലുവിളികളെ തുടർന്ന് ജീവിതം ചക്രകസേരയിലായ തെങ്ങിലാൻ മുഹമ്മദ് സഹീൽ എന്ന മുത്തുവിന് ഇന്നലെ സന്തോഷ സുദിനമായിരുന്നു. വർഷങ്ങൾക്ക് മുമ്പ് പഠിച്ചിറങ്ങിയ ഇരുമ്പുചോല സ്കൂളിൽ നിന്നും കളിക്കൂട്ടുകാർ വീട്ടിലെത്തി പാട്ടും കളികളും മധുര വിതരണവും നടത്തിയതാണ് മുത്തുവിനെ ഏറെ സന്തോഷിപ്പിച്ചത്. സാർവത്രിക പാലിയേറ്റീവ് പരിചരണം അയൽപക്ക കൂട്ടായ്മകളിലൂടെ എന്ന സന്ദേശത്തിൽ നടന്ന പാലിയേറ്റീവ് ദിനത്തിൻ്റെ ഭാഗമായാണ് സ്കൂൾ ഗാന്ധി ദർശൻ ക്ലബ്ബിലെ കുട്ടികൾ മുത്തുവിൻ്റെ വീട്ടിലെത്തി പൊന്നട അണിയിച്ചും കളർപ്പെട്ടിയും മധുരവും നൽകിയും ആദരിച്ചത്. സഹജീവികളെയും […]
Read more

മലപ്പുറത്ത് 14 കാരി കൊല്ലപ്പെട്ട നിലയിൽ

മലപ്പുറം: മലപ്പുറം തൊടിയ പുലത്ത് 14 കാരിയായ പെൺകുട്ടിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. വാണിയമ്പലം-തൊടിയപുലത്തിനിടയിലെ റെയിൽവേ ട്രാക്കിനടുത്തുള്ള കുറ്റിക്കാട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. സ്കൂൾ യൂണിഫോമിൽ കൈകൾ കൂട്ടിക്കെട്ടിയ നിലയിലായിരുന്നു. പെൺകുട്ടി ഇന്നലെ സ്കൂളിലേക്ക് പോയ ശേഷം വീട്ടിൽ മടങ്ങിയെത്തിയിരുന്നില്ല. സംഭവത്തിൽ 16 കാരനായ ആൺസുഹൃത്തിനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതി സംഭവത്തിൽ കുറ്റസമ്മതം നൽകിയതായാണ് വിവരം. കഴുത്ത് ഞരിച്ചു കൊലപെടുത്തിയതായാണ് പ്രതിയുടെ മൊഴി. കൂടാതെ ബലാത്സംഗ ശ്രമവും നടന്നതായി സമ്മതിച്ചിട്ടുണ്ട്.
Read more

വിദ്യാലയം രക്ഷിതാക്കളിലേക്ക്; കോർണർ പിടിഎ സംഗമങ്ങളുമായി മൂർക്കനാട് ജിയുപി സ്കൂൾ

മലപ്പുറം: വിദ്യാലയ പ്രവർത്തനങ്ങൾ കൂടുതൽ ജനകീയമാക്കുന്നതിനും വിദ്യാഭ്യാസ മികവുകൾ രക്ഷിതാക്കളുമായി പങ്കുവെക്കുന്നതിനുമായി മൂർക്കനാട് ജി.യു.പി സ്കൂൾ ‘കോർണർ പി.ടി.എ’ സംഗമങ്ങൾ സംഘടിപ്പിച്ചു. വിദ്യാലയത്തിലേക്ക് കുട്ടികൾ എത്തുന്ന പ്രധാനപ്പെട്ട ആറ് കേന്ദ്രങ്ങളിലായാണ് ഈ സവിശേഷ കൂട്ടായ്മകൾ നടക്കുന്നത്. ജനപ്രതിനിധികളെയും സാമൂഹിക- സാംസ്കാരിക രംഗത്തെ പ്രമുഖരെയും ഉൾപ്പെടുത്തി പ്രാദേശികാടിസ്ഥാനത്തിലാണ് പരിപാടി ആസൂത്രണം ചെയ്തിരിക്കുന്നത്.​ ആവേശമായി രാത്രി സംഗമം മൂർക്കനാട് ഇഹ്‌യാഉദ്ധീൻ മദ്രസ ഓപ്പൺ ഓഡിറ്റോറിയത്തിൽ നടന്ന രാത്രി സംഗമത്തിൽ 350-ലധികം രക്ഷിതാക്കൾ പങ്കെടുത്തു. വാർഡ് മെമ്പർ നഹീം പി. സംഗമം […]
Read more

സ്‌കൂട്ടറില്‍ ടിപ്പര്‍ ലോറിയിടിച്ച് അപകടം; യുവതി മരിച്ചു

മലപ്പുറം: എ.ആര്‍ നഗര്‍ കൊടക്കല്ലില്‍ സ്‌കൂട്ടറില്‍ മിനി ടിപ്പര്‍ ലോറിയിടിച്ച് യുവതി മരിച്ചു. പുകയൂര്‍ ഒളകര സ്വദേശിനി നൗഫിയയാണ് മരിച്ചത്. സ്‌കൂട്ടറിലുണ്ടായിരുന്ന ഭര്‍ത്താവ് ഉള്ളാട്ടില്‍ സഹീറലി പരിക്കേറ്റ് ചികിത്സയിലാണ്. നൗഫിയയുടെ കരുമ്പിലെ വീട്ടില്‍നിന്നും ഭര്‍ത്താവിന്റെ വീടായ പുകയൂരിലേക്ക് പോകുന്നതിനിടെയാണ് അപകടം നടന്നത്. ഇവര്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ ലോറിയിടിക്കുകയായിരുന്നു. നൗഫിയ സംഭവസ്ഥലത്ത് വെച്ചു തന്നെ മരിച്ചു. നൗഫിയയുടെ മൃതദേഹം ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കി തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി
Read more

ഇറക്കത്തിൽ നിര്‍ത്തിയിട്ട മിനി ലോറി ഉരുണ്ട് ദേഹത്ത് കയറി യുവാവ് മരിച്ചു

മലപ്പുറം: എടക്കരയിൽ മിനി ലോറി ഉരുണ്ടുവന്ന് ദേഹത്ത് കയറി യുവാവ് മരിച്ചു. തോണിക്കൈ സ്വദേശി ഷിജു ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് അപകടം നടന്നത്. വീടിന് സമീപമുള്ള ചെറിയ ഇറക്കത്തിലൂടെ പോകുന്ന വഴിയിൽ ഷിജു സ്വന്തം മിനി ലോറി നിർത്തിയിട്ടിരുന്നു. വാഹനത്തിൽ നിന്ന് വീട്ടുപകരണങ്ങൾ ഇറക്കി മുന്നോട്ട് നടക്കുന്നതിനിടെയാണ് പാർക്ക് ചെയ്തിരുന്ന ലോറി നിയന്ത്രണം വിട്ട് ഉരുണ്ടുവന്നത്. ഷിജുവിനെ ഇടിച്ചുവീഴ്ത്തിയ ലോറി കഴുത്തിലൂടെ കയറിയിറങ്ങുകയായിരുന്നു. സംഭവസ്ഥലത്ത് വെച്ചുതന്നെ ഷിജു മരണപ്പെട്ടു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം […]
Read more

കെഎടിഎഫ് മലപ്പുറം ജില്ലാ സമ്മേളനത്തിന് ജനുവരി 17-ന് ചെമ്മാട് വേദിയൊരുങ്ങും

മലപ്പുറം: കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ (KATF) മലപ്പുറം ജില്ലാ സമ്മേളനം 2026 ജനുവരി 17-ന് ചെമ്മാട് കോ-ഓപ്പറേറ്റീവ് ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കും. പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ സമ്മേളനം ഉദ്ഘാടനം ചെയ്യും. മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി മുഖ്യാതിഥിയായി പങ്കെടുക്കും. അറബി ഭാഷയുടെ അക്കാദമിക വളർച്ചയും അധ്യാപക സമൂഹത്തിന്റെ തൊഴിൽ– അവകാശ സംരക്ഷണവും ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന കെ.എ.ടി.എഫ്, കേരളത്തിലെ അറബിക് അധ്യാപകരുടെ ഏറ്റവും ശക്തമായ സംഘടനകളിലൊന്നാണ്. പൊതുവിദ്യാഭ്യാസ രംഗത്ത് അറബി […]
Read more

എഎംഎൽ പി എസ് ക്ലാരിയിൽ ആരോഗ്യ സുരക്ഷാ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

മലപ്പുറം: എ.എം എൽ.പി എസ് ക്ലാരി (ഓട്ടുപാറപ്പുറം) സ്കൂളിൽ കല്പകഞ്ചേരി സിഐയുടെ നേതൃത്വത്തിൽ സ്ത്രീ സുരക്ഷ , സൈബർ സെക്യൂരിറ്റി ക്ലാസ് നടന്നു .പ്രസ്തുത യോഗം കൽപ്പകഞ്ചേരി സിഐ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ എൽ എസ് എസ് വിജയികൾക്ക് സർട്ടിഫിക്കറ്റ് വിതരണവും,പെരുമണ്ണ ക്ലാരി പി എച്ച് സിയുടെ നേതൃത്വത്തിൽ ആരോഗ്യ ബോധവൽക്കരണ ക്ലാസും രക്ഷിതാക്കളുടെ സംശയങ്ങൾക്ക് മറുപടിയും ലഭിക്കുകയുണ്ടായി. ജപ്പാൻ ജ്വരം,മസ്തിഷ്ക ജ്വരം എന്നിവയുടെ വാക്സിനേഷനെ പറ്റിയുള്ള സംശയങ്ങൾക്കുള്ള മറുപടിയും രക്ഷിതാക്കൾക്ക് ലഭിച്ചു. കോട്ടയ്ക്കൽ പോസ്റ്റൽ സൂപ്രണ്ടിന്റെ […]
Read more

പാലിയേറ്റീവ് ദിനത്തിൽ തലക്കടത്തൂർ ഗ്രെയ്സ് പാലിയേറ്റീവ സെൻ്ററിന് പുതിയ ഓഫീസ്

മലപ്പുറം: പതിനെട്ട് വർഷങ്ങളായി തലക്കടത്തൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗ്രെയ്സ് പാലിയേറ്റീവ് സെൻ്ററിന് പാലിയേറ്റീവ് ദിനത്തിൽ പുതിയ ഓഫീസ് സമർപ്പിച്ചു. തലക്കടത്തൂർ നെല്ലിക്കാട് സംവിധാനിച്ച ഓഫീസിൻ്റെ ഉദ്ഘാടനം ചെറിയമുണ്ടം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.ടി നാസർ നിർവ്വഹിച്ചു. പി.ടി ബാവഹാജി ആദ്ധ്യക്ഷ്യം വഹിച്ചു. വി കെ എം ഷാഫി പാലിയേറ്റീവ് ദിന സന്ദേശം നൽകി. ചെറിയമുണ്ടം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി ഖമറുന്നീസ , ബ്ലോക്ക് പഞ്ചായത്ത് അംഗം കെ കെ ഷൗക്കത്ത് , ചെറിയമുണ്ടം ഗ്രാമ […]
Read more
Advertisement
WhiteswanTV Footer