ഇന്റർ എൽ.പി. സ്കൂൾ ഫുട്ബോൾ; തച്ചണ്ണ ജി.എൽ.പി.എസിന് കിരീടം
മലപ്പുറം: മൂർക്കനാട് ഗവൺമെൻറ് യു.പി. സ്കൂൾ ടർഫിൽ വെച്ച് നടന്ന ഇന്റർ എൽ.പി. സ്കൂൾ ഫുട്ബോൾ ടൂർണമെന്റിൽ തച്ചണ്ണ ജി.എൽ.പി. സ്കൂൾ ജേതാക്കളായി. ആവേശകരമായ ഫൈനലിൽ ജി.യു.പി.എസ്. മൈത്രയെ പരാജയപ്പെടുത്തിയാണ് തച്ചണ്ണ വിജയകിരീടം ചൂടിയത്. ഊർങ്ങാട്ടിരി പഞ്ചായത്തിലെ എട്ടോളം എൽ.പി. സ്കൂളുകളാണ് ടൂർണമെന്റിൽ മാറ്റുരച്ചത്. സ്കൂൾ ഗെയിംസ് നാഷണൽ അത്‌ലറ്റിക് കേരള ജൂനിയർ ടീം മാനേജർ പ്രിവീൺ സി.കെ. ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു. വി. ഷഹീദ് മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങിൽ എസ്.എം.സി. അംഗങ്ങളായ എം. റിഷാദ്, […]
Read more