Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ഓൾ ഇന്ത്യ അഡൽറ്റ് എജുക്കേഷൻ കോൺഫറൻസിൽ പങ്കെടുക്കാൻ ഇത്തവണയും ഡോക്ടർ എപിഎ റഹ്മാൻ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലപ്പുറം: ഒഡീഷയിലെ ഭുവനേശ്വറിൽ നടക്കുന്ന 66 ആം ഓൾ ഇന്ത്യ അടൽറ്റ് എഡ്യൂക്കേഷൻ കോൺഫറൻസിലേക്ക് താനൂർ സ്വദേശിയും കാലിക്കറ്റ് വാഴ്‌സിറ്റി വയോജന വിദ്യാഭ്യാസ വ്യാപന വിഭാഗം മുൻ മേധാവിയുമായ ഡോക്ടർ എ. പി. എ റഹ്മാന് ഇത്തവണയും ക്ഷണം ലഭിച്ചു. ഇന്ത്യൻ അഡൾറ്റ് എഡ്യൂക്കേഷൻ അസോസിയേഷൻ( IAEA), കലിംഗ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസ് (KISS) എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് കോൺഫറൻസ് നടക്കുന്നത്.

2026 ജനുവരി 21,22,23 തീയതികളിലാണ് പരിപാടി. ഈ അഖിലേന്ത്യാ സമ്മേളനത്തിൽ ഇന്ത്യയിലെ മിക്ക യൂണിവേഴ്സിറ്റികളിലേയും അഡൾട്ട് ആൻഡ് ലൈഫ് ലോങ്ങ് ഡിപ്പാർട്ട്മെൻറ് കളിലെ പ്രൊഫസർമാരും റിസർച്ച് സ്കോളേഴ്സും വിദ്യാഭ്യാസ വിചക്ഷണരും പങ്കെടുക്കും. ‘ഫോസ്റ്ററിംഗ് അഡൽറ്റ് ആൻഡ് ലൈഫ് ലോങ്ങ് ലേണിങ് ഫോർ ആൾ’ എന്നതാണ് ഈ ഈ സമ്മേളനത്തിന്റെ തീം. മൈസൂർ, ബറോഡ, തിരുപ്പതി, ജയ്പൂർ, അജ്മീർ,ഋഷികേഷ്, എന്നിവിടങ്ങളിൽ നടന്ന സമ്മേളനങ്ങളിലും പ്രതിനിധിയായി ഡോക്ടർ എപി റഹ്മാൻ പങ്കെടുത്തിരുന്നു. 1989 മുതൽ ഓൾ ഇന്ത്യ അഡൽറ്റ് എഡ്യൂക്കേഷൻ അസോസിയേഷൻ അംഗമാണ് ഇദ്ദേഹം. 50 വർഷമായി ആരോഗ്യ, വിദ്യാഭ്യാസമേഖലയിൽ പ്രവർത്തിച്ചുവരുന്ന ഇദ്ദേഹം പ്രമുഖ ജീവകാരുണ്യ പ്രവർത്തകനും സംഘാടകനും ആണ്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix